ഇംഗ്ലണ്ടിലെ കുട്ടികള്‍ കണക്കില്‍ അമ്പേ പരാജയമാണന്ന് സര്‍വ്വേ. വ്യാവസായിക രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ ഇംഗ്ലണ്ടിന് ലഭിച്ചത് 34ല്‍ 24മത്തെ സ്ഥാനം. ബെല്‍ജിയം, സ്ലോവേനിയ, എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങള്‍ ഇംഗ്ലണ്ടിനേക്കാള്‍ മുന്നേ പട്ടികയില്‍ സ്ഥാനം പിടിച്ചു. ദരിദ്ര സാഹചര്യങ്ങളില്‍ നിന്ന് വരുന്ന ബുദ്ധിമാന്‍മാരായ കുട്ടികള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പോരായ്മകള്‍ കാരണമാണ് പരാജയപ്പെടുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗോള സാമ്പത്തിക …
വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ ഫൈനലില്‍ സെറീന- റഡ്വാന്‍സ്‌ക പോരാട്ടത്തിന് കളമൊരുങ്ങി. രണ്ടാം സീഡായ ബലാറസിന്റെ വിക്ടോറിയ അസാരങ്കയെ കടുത്ത മത്സരത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് സെറീന ഫൈനല്‍ ടിക്കറ്റ് നേടിയത്(6-3,7-6). ജര്‍മ്മനിയുടെ ആഞ്ചലീക്ക കെര്‍ബറെ 6-3, 6-4 ന് പരാജയപ്പെടുത്തി പോളണ്ടിന്റെ അഗ്നിയേസ്‌ക റഡ്വാന്‍സ്‌കയും ഫൈനലില്‍ പ്രവേശിച്ചു. സെറീനയുടെ ഏഴാം വിംബിള്‍ഡണ്‍ ഫൈനലാണ് ഇത്. ഇതിനു മുമ്പ് നാലുവട്ടം …
ഉര്‍വ്വശി മദ്യത്തിനടിമയെന്ന് മുന്‍ ഭര്‍ത്താവും നടനുമായ മനോജ്.കെ.ജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉര്‍വ്വശിക്കൊപ്പം പോകാന്‍ തയ്യാറല്ലെന്ന് മകള്‍ കുഞ്ഞാറ്റ കോടതിയെ അറിയിച്ചതിന് പുറകേയാണ് മനോജ്.കെ.ജയന്റെ തുറന്നു പറച്ചില്‍.“ഒരാളെ കുറിച്ചും മോശമായി പറയാത്ത ആളാണ് ഞാന്‍. എന്നാല്‍ ഇത്രയും കാലം പറയാതെ വെച്ച ആ കാര്യം ഇനിയും പറയാതിരിക്കാന്‍ വയ്യ. പൂര്‍ണ്ണമായും മദ്യത്തിനടിമയാണ് ഉര്‍വ്വശി. ഇത്രയും കാലം ഞാനിത് …
വില്യം രാജകുമാരന്‍ ഇനി മുതല്‍ സ്‌കോട്ട്‌ലാന്‍ഡിലെ പ്രഥമപൗരന്‍. സ്‌കോട്ട്‌ലാന്‍ഡിലെ ഏറ്റവും ഉയര്‍ന്ന പദവിയായ നൈറ്റ് ഓഫ് ദി തിസ്റ്റില്‍ അവാര്‍ഡ് നല്‍കുന്നതോടെയാണ് വില്യം രാജകുമാരന്‍ സ്‌കോട്ട്‌ലാന്‍ഡിലെ പ്രഥമ പൗരനാകുന്നത്. ഇന്ന് എഡിന്‍ബര്‍ഗ്ഗിലെ സെന്റ് ഗില്‍സ് കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങില്‍വച്ച് വില്യം രാജകുമാരന് ഈ പദവി സമ്മാനിക്കും. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഭാര്യ കേറ്റിനെ കൂടാതെ രാജ്ഞി …
ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയ സയാമീസ് ഇരട്ടകളില്‍ ഒരാള്‍ മരിച്ചു. ഒറ്റ കരളില്‍ തന്നോടൊപ്പം പിറന്ന സ്തുതിയെ തനിച്ചാക്കി ആരാധനയാണ് മിഴിയടച്ചത്. ബേട്ടൂല്‍ ഗ്രാമത്തില്‍, ദാരിദ്ര്യം മൂലം മാതാപിതാക്കള്‍ പ്രദേശത്തെ ഒരു മിഷനറിയെ ഏല്‍പിച്ച ഇവരെ ജൂണ്‍ 20നാണ് ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയത്. രക്തത്തിലെ അണുബാധയാണ് വ്യാഴാഴ്ച രാത്രി 9.20ന് ആരാധനയുടെ മരണ കാരണം. സ്തുതി സുഖമായിരിക്കുന്നു. ജൂലൈ രണ്ടിന് …
ഐസ്ക്രീം കേസിലെ റെജീന, റജുല, ശ്രീദേവി എന്നിവരെ താന്‍ കണ്ടിട്ടുപോലുമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലാണ് കുഞ്ഞാലിക്കുട്ടി ഇങ്ങനെ പറഞ്ഞിരിക്കുന്നത്. സുഹൃത്തുക്കള്‍ വിളിച്ചപ്പോള്‍ താന്‍ പി വി എസ് അപ്പാര്‍ട്ടുമെന്‍റില്‍ പോയിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. റെജീന, ശ്രീദേവി, റജുല എന്നിവരുമായി ഒരു ബന്ധവുമില്ല. ഇവരെ കണ്ടിട്ടുപോലുമില്ല. സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ പി …
ലണ്ടന്‍: പ്രശസ്ത ചൂതാട്ടകളിക്കാരന്‍ സാമിന് അജ്ഞാതസംഘത്തിന്റെ മര്‍ദ്ദനം. കഴിഞ്ഞദിവസം നടന്ന ചൂതുകളിയില്‍ 6.5 മില്യണ്‍ പൗണ്ട് നേടിയ ശേഷം വിജയമാഘോഷിക്കാനായി പോകുമ്പോഴായിരുന്നു സംഭവം. നഗരത്തില്‍ വച്ചാണ് ആറ് പേരടങ്ങുന്ന സംഘം സാമിനെ മര്‍ദ്ദിക്കുന്നത്. നെറ്റിക്കും മൂക്കിന്റെ പാലത്തിനും പരുക്കുപറ്റിയ സാം ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്ന് കാമുകി നതാഷ സാന്‍ഡു അറിച്ചു. കൊളളയടിക്കുകയായിരുന്നില്ല സംഘത്തിന്റെ ഉദ്ദേശം. എന്തിന് വേണ്ടിയാണ് …
ആഖ്യാനത്തില്‍ പുതുമുകളുമായി ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലേസ് ഇന്നു മുതല്‍ യു കെയിലെ വിവിധ തിയേറ്ററുകളിലേക്ക്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ സംവൃതാ സുനില്‍, അനു, ഗൗതമി എന്നിവരാണ് നായികമാര്‍. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. വിദ്യാസാഗറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടത്. പ്രമേയത്തില്‍ എന്നും പുതുമ തേടുന്ന ലാല്‍ ജോസ് മലയാളത്തിന്റെ പുതുനിരയെയാണ് ഡയമണ്ട് നെക്‌ലേസില്‍ അണിനിരത്തിയത്. …
ലോക സാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിക്കുന്ന അമേരിക്ക ഒരു വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഗ്രീസില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമല്ല അമേരിക്കയുടെ കാര്യങ്ങള്‍. ഒരു പക്ഷേ, പ്രതിസന്ധി അതിലും കൂടുതലാണെന്ന് വേണമെങ്കില്‍ പറയാം. ധനകമ്മിയും ആഭ്യന്തര മൊത്ത ഉത്പാദനവും പരിഗണിക്കുകയാണെങ്കില്‍ കമ്മി 30 ശതമാനം കൂടുതലാണ്. യൂറോപ്യന്‍ …
സഹസ്ര കോടികളുടെ നിധി ശേഖരമുണ്ടെന്ന് അനുമാനിയ്ക്കപ്പെടുന്ന തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ എ നിലവറ വ്യാഴാഴ്ച വീണ്ടും തുറക്കും.സുപ്രീം കോടതി നിയോഗിച്ച ഉന്നത സമിതിയുടെ തീരുമാന പ്രകാരമാണ് എ നിലവറയിലെ കണക്കെടുപ്പ് ആരംഭിക്കുന്നത്. മുദ്രവച്ച നിലവറയുടെ വാതിലുകള്‍ രാവിലെ ഒന്‍പതിനു തുറക്കും. ഈട്ടിയില്‍ തീര്‍ത്ത രണ്ടു വാതിലുകളും അതിനുള്ളില്‍ ഇരുമ്പു വാതിലും തുറന്നു വേണം അകത്തു …