1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജോബിയുടെ മൃതദേഹം വ്യാഴാഴ്ച പൊതു ദര്‍ശനത്തിന് വയ്ക്കും,ഇന്ന് പ്രത്യേക പ്രാര്‍ത്ഥന
ജോബിയുടെ മൃതദേഹം വ്യാഴാഴ്ച പൊതു ദര്‍ശനത്തിന് വയ്ക്കും,ഇന്ന് പ്രത്യേക പ്രാര്‍ത്ഥന
ഇക്കഴിഞ്ഞ ശനിയാഴ്ച ന്യൂകാസിലില്‍ ക്യാന്‍സര്‍ ബാധിതനായി മരിച്ച കണ്ണൂര്‍ സ്വദേശി ജോബി ജോസെഫിന് യു.കെ മലയാളികള്‍ വ്യാഴാഴ്ച വിടയേകും; പൊതുദര്‍ശനം നടക്കുന്നത് ഇംഗ്ളീഷ് മാട്രിയെഴ്സ് ദേവാലയത്തില്‍ വൈകിട്ട് അഞ്ചു മണി മുതലാണ്‌.തുടര്‍ന്നു നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകളും വിശുദ്ധ കുര്‍ബ്ബാനയും സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തിലിന്റെ കാര്‍മികത്വത്തില്‍ നടക്കും. ഇന്ന് വൈകിട്ട് ഏഴുമണിക്ക് സെന്റ്‌ …
ജീവകാരുണ്യവുമായി മലയാളി വിദ്യാര്‍ഥിനികള്‍ ആഫ്രിക്കയിലേക്ക്
ജീവകാരുണ്യവുമായി മലയാളി വിദ്യാര്‍ഥിനികള്‍ ആഫ്രിക്കയിലേക്ക്
മാത്യു ജോസഫ് സന്ദര്‍ലാന്‍ഡ്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ക്ക് അന്യമല്ല എന്ന സന്ദേശം നല്‍കിക്കൊണ്ട് യുകെയിലെ പുതുതലമുറയിലെ വിദ്യാര്‍ഥികള്‍ മാതൃകയാവുന്നു. തലമുറകള്‍ പകര്‍ന്നു നല്‍കിയ കാരുണ്യ സ്പര്‍ശം ഏറ്റുവാങ്ങിയ 28 വിദ്യാര്‍ഥികളും ഇവരുടെ നാല് അധ്യാപകരുമാണ് സേവനനിരതരാകാന്‍ പോകുന്നത്. ഈ സംഘത്തില്‍ മൂന്ന് മലയാളി വിദ്യാര്‍ത്ഥിനികളുമുണ്ട്. ഒരു മാസം ആഫ്രിക്കയിലെ സ്വാസിലാന്റില്‍ താമസിച്ച് അവിടെയുള്ള ഒരു ഗ്രാമത്തില്‍ …
കോഫിഷോപ്പില്‍ പ്രേതബാധ; പ്രേതത്തിന്റെ ചിത്രം സിസിടിവി ക്യാമറയില്‍
കോഫിഷോപ്പില്‍ പ്രേതബാധ; പ്രേതത്തിന്റെ  ചിത്രം സിസിടിവി ക്യാമറയില്‍
കോഫിഷോപ്പിലെ പ്രേതത്തിന്റെ ചിത്രം സിസിടിവി ക്യാമറ പകര്‍ത്തി. സ്‌കോട്ട്‌ലാന്‍ഡിലെ ഒരു കോഫിഷോപ്പിലാണ് കുറെ നാളായി പ്രേതത്തിന്റെ ശല്യം തുടങ്ങിയത്. കഴിഞ്ഞ ദിവസം കട അടച്ചശേഷം വീട്ടിലെത്തിയ കോഫിഷോപ്പ് ഉടമ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് പ്രേതത്തെ കണ്ടത്. ഒരു സ്ത്രീയുടെ രൂപം അടച്ചിട്ട കടയിലൂടെ നീങ്ങുന്ന രീതിയിലാണ് ചിത്രങ്ങള്‍. അല്‍പ്പസമയത്തിനുളളില്‍ രൂപം അന്തരീക്ഷത്തില്‍ മാഞ്ഞുപോവുകയും ചെയ്തു. …
നിങ്ങളുടെ കുട്ടിക്ക്‌ വണ്ണം കൂടുതലാണോ ?
നിങ്ങളുടെ കുട്ടിക്ക്‌ വണ്ണം കൂടുതലാണോ ?
കാലം മാറി… ജീവിത ശൈലികളും.. അതോടെ ജീവിതശൈലി രോഗങ്ങളും കൂടി. ആരോഗ്യകരമായ ഭക്ഷണം എന്നത് മാറി… ഇപ്പോള്‍ എളുപ്പമുളള ഭക്ഷണം എന്നതായി. മാതാപിതാക്കളാകട്ടെ കുട്ടികളോടുളള സ്‌നേഹം പ്രകടിപ്പിക്കുന്നത് ഫാസ്റ്റ്ഫുഡ് വാങ്ങി നല്‍കിയിട്ട്. അവസാനം തടികൂടി… തടികൂടി കുട്ടികള്‍ പൊണ്ണത്തടിയന്‍മാരാകുമ്പോള്‍ ആശുപത്രികളായ ആശുപത്രികളിലേക്ക് ഓട്ടമാണ്. വിപണിയില്‍ കിട്ടുന്ന മരുന്നുകളും ഓപ്പറേഷനുമായി കുഞ്ഞുശരീരം കീറിമുറിച്ച് കളയും. എന്നാല്‍ ഇതിന്റെ …
ഒന്ന് മൂളിയിരുന്നെങ്കില്‍ ചന്ദ്രശേഖരന്‍ കോണ്‍ഗ്രസ് എം.പി ആയേനെ -ചെന്നിത്തല
ഒന്ന് മൂളിയിരുന്നെങ്കില്‍ ചന്ദ്രശേഖരന്‍ കോണ്‍ഗ്രസ് എം.പി ആയേനെ -ചെന്നിത്തല
ടി.പി. ചന്ദ്രശേഖരന്‍ ഒന്ന് മൂളിയിരുന്നെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍െറ സ്ഥാനത്ത് വടകര എം.പി ആയേനെ എന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. വടകര സീറ്റ് ചന്ദ്രശേഖരന് ഒഴിച്ചിട്ടിരിക്കുകയായിരുന്നെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. നിരവധി തവണ ചന്ദ്രശേഖരനെ സമീപിച്ചിരുന്നു. അദ്ദേഹം സമ്മതിച്ചിരുന്നെങ്കില്‍ എം.എല്‍.എയെങ്കിലും ആകുമായിരുന്നു. സമ്മതിക്കാതായപ്പോള്‍ അവസാനമാണ് വടകര മണ്ഡലത്തില്‍ …
മണിയെ ഒളിവില്‍ പാര്‍പ്പിക്കാനും, ഒരു കോടി പിരിക്കാനും പാര്‍ട്ടി തീരുമാനം
മണിയെ ഒളിവില്‍ പാര്‍പ്പിക്കാനും, ഒരു കോടി പിരിക്കാനും പാര്‍ട്ടി തീരുമാനം
സിപിഐ(എം) ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണിയെ ഒളിവില്‍ പാര്‍പ്പിക്കാന്‍ പാര്‍ട്ടി തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാജാക്കാട് ചേര്‍ന്ന ജില്ലാ കമ്മറ്റിയാണ് തീരുമാനമെടുത്തത്. ഈ മാസം 22ന് കേന്ദ്ര കമ്മറ്റി ചേരും വരെ ഒളിവില്‍ താമസിപ്പിക്കും. ഈ കാലയളവില്‍ സുപ്രീം കോടതിയില്‍ നിന്ന് മണിക്കനുകൂലമായി വിധി നേടാനുമാണ് പാര്‍ട്ടിയുടെ ശ്രമം. ഇടുക്കിയിലെ …
ചാറ്റിങ്ങിനിടയില്‍ കരഞ്ഞ കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നു !
ചാറ്റിങ്ങിനിടയില്‍ കരഞ്ഞ കുഞ്ഞിനെ വെള്ളത്തില്‍  മുക്കി കൊന്നു  !
സ്‌കൈപ്പിലുടെ ചാറ്റ് ചെയ്യുന്നതിനിടെ കരഞ്ഞ കാമുകിയുടെ കുഞ്ഞിനെ ബക്കറ്റിലെ വെളളത്തില്‍ മുക്കികൊല്ലാന്‍ പറഞ്ഞ ബ്രട്ടീഷ് പൗരന്‍ അറസ്റ്റില്‍. കാമുകി കുഞ്ഞിനെ ബക്കറ്റിലെ വെളളത്തില്‍ മുക്കുന്നത് സ്‌കൈപ്പിലൂടെ ഇയാള്‍ കാണുകയും ചെയ്തു. അമാസ് ഖുറേഷി എന്ന 33 കാരനാണ് നോര്‍വേയിലെ പ്രോസിക്യൂട്ടേഴ്‌സിന്റെ നിര്‍ദ്ദേശപ്രകാരം സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്. സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് …
മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ ഒരു വര്‍ഷം പാഴാക്കുന്നത് ആറായിരം മില്യണ്‍
മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍  ഒരു വര്‍ഷം പാഴാക്കുന്നത് ആറായിരം മില്യണ്‍
ബ്രിട്ടനിലെ മൊബൈല്‍ഫോണ്‍ ഉപഭോക്താക്കള്‍ ഒരുവര്‍ഷം ബില്ലിനത്തില്‍ പാഴാക്കികളഞ്ഞത് ആറ് ബില്യണ്‍. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 1.1ബില്യണ്‍ കൂടുതല്‍. തെറ്റായ മൊബൈല്‍ കോണ്‍ട്രാക്ടുകള്‍ തെരഞ്ഞെടുക്കുക വഴി യുകെയിലെ മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളില്‍ 74 ശതമാനവും വര്‍ഷം 171 പൗണ്ട് വീതം പാഴാക്കി കളഞ്ഞതായാണ് കണക്ക്. ഇത് കഴിഞ്ഞ വര്‍ഷത്തെ അധികചെലവിന്റെ നാല്പത് ശതമാനമാണ്. 2012ലെ നാഷണല്‍ മൊബൈല്‍ റിപ്പോര്‍ട്ട് അനുസരിച്ച് 26 …
കുഞ്ഞനന്തനുമായി ഒളിയിടങ്ങളില്‍ തെളിവെടുപ്പ്‌
കുഞ്ഞനന്തനുമായി ഒളിയിടങ്ങളില്‍ തെളിവെടുപ്പ്‌
ടി.പി. ചന്ദ്രശേഖരന്‍വധക്കേസില്‍ പിടിയിലായ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്‍ ഒളിവില്‍ താമസിച്ച സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. മാടായിക്കടുത്ത ഏഴോം തീരദേശ റോഡിലെ പി.ഗോവിന്ദന്‍ എന്ന ഗോപിയുടെ വീട്, പാനൂര്‍, കുന്നോത്ത് പറമ്പ് ലോക്കല്‍സെക്രട്ടറി പൊന്നത്ത് കുമാരന്‍, അദ്ദേഹത്തിന്റെ സഹോദരന്‍ രാജന്‍, സി.പി.എം. അനുഭാവിയായ ചെറുപറമ്പില്‍ കളത്തില്‍യൂസഫ് എന്നിവരുടെ വീടുകളിലാണ് ഡിവൈ.എസ്.പി. കെ.വി. …
19കാരിയെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ ബന്ധു പിടിയില്‍
19കാരിയെ  ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ ബന്ധു പിടിയില്‍
വര്‍ക്കല മുണ്ടിയില്‍ പഴവിള വീട്ടില്‍ ലിജി(19)യെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധു പൊലീസിന്റെ പിടിയിലായി.ലിജിയുടെ അടുത്ത ബന്ധുവായ ബിജുവാണ് പോലീസിന്റെ കസ്റ്റഡിയിലുളളത്. ഇയാള്‍ക്ക് ലിജിയുടെ മാതാവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പോലീസിനെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് ലിജിയുടെ മാതാവ് ലീനയെ ചോദ്യം ചെയ്തു. ആദ്യം ഇവര്‍ അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിലും പിന്നീട് വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. …