1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രവാസി സേവന നികുതിക്കെതിരെ ജോസ് കെ. മാണി
പ്രവാസി സേവന നികുതിക്കെതിരെ  ജോസ് കെ. മാണി
പ്രവാസി ഇന്ത്യാക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് സേവനനികുതി ഏര്‍പ്പെടുത്താനുളള തീരുമാനം പിന്‍വലിക്കണമെന്ന് ജോസ് കെ. മാണി എം.പി. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് അദ്ദേഹം നിവേദനം നല്‍കി. പ്രവാസികള്‍ അയക്കുന്ന തുകയ്ക്കുളള ബാങ്ക് ചാര്‍ജ് അല്ലെങ്കില്‍ സര്‍വീസ് ചാര്‍ജിന്റെ 12.36 ശതമാനം നികുതിയായി ഈടാക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയം. പണമയക്കുന്നയാള്‍ നികുതിയടച്ചില്ലെങ്കില്‍ നികുതി പിടിച്ച ശേഷമുളള തുകയാണ് …
ഒടുവില്‍ വാര്‍സിക്കെതിരായ ആരോപണം പിന്‍വലിച്ചു
ഒടുവില്‍ വാര്‍സിക്കെതിരായ ആരോപണം പിന്‍വലിച്ചു
പാകിസ്ഥാനിലേക്കുളള ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ കുടുംബസുഹൃത്തിനേയും ഒപ്പം കൂട്ടിയതിനെ തുടര്‍ന്ന് മന്ത്രിമാര്‍ക്കുളള പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന ടോറി ചെയര്‍മാനും മന്ത്രിയുമായ ബാരോനസ് വാര്‍സിക്കെതിരായ ആരോപണം പിന്‍വലിച്ചു. നിലവില്‍ ബിസിനസ് പാര്‍ട്ട്ണര്‍ കൂടി തന്റെ ഒപ്പം യാത്രക്കുണ്ടാകുമെന്ന് ഗവണ്‍മെന്റിനെ അറിയിച്ചില്ലന്ന നിസ്സാരമായ ചട്ടലംഘനം മാത്രമാണ് വാര്‍സിക്കെതിരായി ഉളളത്. പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന വാര്‍സിക്കെതിരായ ആരോപണം അന്വേഷിക്കാനായി പ്രധാനമന്ത്രി കാമറൂണ്‍ നിയോഗിച്ച മിനിസ്റ്റീരിയല്‍ …
പോര്‍ച്ചുഗലിനെ തകര്‍ത്ത് സ്‌പെയിന്‍ യൂറോകപ്പിന്റെ ഫൈനലില്‍
പോര്‍ച്ചുഗലിനെ തകര്‍ത്ത് സ്‌പെയിന്‍ യൂറോകപ്പിന്റെ ഫൈനലില്‍
പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ യൂറോകപ്പിന്റെ ഫൈനലില്‍. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനെ 4-2ന് തോല്‍പ്പിച്ചാണ് നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിന്‍ യൂറോകപ്പ് ഫൈനലിലെത്തിയത്. സ്‌പെയിനിനുവേണ്ടി അന്ദ്രെ ഇനിയസ്റ്റ, സെര്‍ജിയോ റാമോസ്, സെസ്‌ക് ഫാബ്രികാസ്, ജെറാര്‍ഡ് പിക്വെ എന്നിവര്‍ ലക്ഷ്യംകണ്ടു. പോര്‍ച്ചുഗലിനുവേണ്ടി പെപ്പെ, നാനി എന്നിവര്‍ വലകുലുക്കിയപ്പോള്‍, ബ്രൂണോ ആല്‍വ്‌സിന്റെ കിക്ക് ക്രോസ് ബാറില്‍ത്തട്ടിത്തെറിക്കുകയും ജോവോ മൗട്ടീന്യോയുടെ കിക്ക് കസിലാസ് …
എയ്ഡഡ് പദവി: വെട്ടിയും തിരുത്തിയും മുഖ്യമന്ത്രി
എയ്ഡഡ് പദവി: വെട്ടിയും തിരുത്തിയും മുഖ്യമന്ത്രി
മലപ്പുറത്തെ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്ന ലീഗിന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചു. സ്‌കൂളുകളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം സര്‍ക്കാര്‍ തിരുത്തി. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എയ്ഡഡ് പദവി സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി തിരുത്തിയിരുന്നു. മലപ്പുറത്തെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുമെന്നായിരുന്നു ഇന്നലെ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് പറഞ്ഞത്. …
എന്‍എസ്എസും എസ്എന്‍ഡിപിയും സഖ്യത്തിന്
എന്‍എസ്എസും എസ്എന്‍ഡിപിയും സഖ്യത്തിന്
എസ് എന്‍ ഡി പിയുമായി യോജിപ്പിന് തയ്യാറാണെന്ന് എന്‍ എസ് എസ് വ്യക്തമാക്കി. യോജിപ്പിനു സാധ്യകള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കു തൊട്ടു പിന്നാലെയാണ് എന്‍ എസ് എസിന്റെ അനുകൂല പ്രതികരണം. ഇതോടെ സംസ്ഥാനത്ത് വീണ്ടുമൊരു നായര്‍-ഈഴവ സഖ്യത്തിന് അരങ്ങൊരുങ്ങി.മലപ്പുറത്തെ 35 സ്‌കൂളുകള്‍ എയ്ഡഡ് ആക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് ഭൂരിപക്ഷ …
യുക്മ ഈസ്റ്റ് ആന്‍ഡ്‌ വെസ്റ്റ്‌ മിഡ് ലാന്‍ഡ്‌സ് റീജിയന് നവനേതൃത്വം
യുക്മ ഈസ്റ്റ് ആന്‍ഡ്‌ വെസ്റ്റ്‌ മിഡ് ലാന്‍ഡ്‌സ് റീജിയന് നവനേതൃത്വം
ബെന്നി ജോസ് യുക്മയുടെ തുടക്കത്തിനു നിദാനമായ ചരിത്ര സമ്മേളനത്തിനു ആതിഥ്യമരുളിയ ലെസ്റ്ററില്‍ വച്ച് യുക്മ ഈസ്റ്റ് ആന്റ് വെസ്റ്റ മിഡ് ലാന്‍ഡ്‌സ് റീജിയണല്‍ സമ്മേളനം നടത്തി. ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പ്രസിഡന്റ് ഇഗ്‌നേഷ്യസ് പെട്ടയിലിന്റെ അദ്ധ്യക്ഷതയിലാണ് ചരിത്ര സ്മ്രുതികളുണര്‍ത്തിയ സമ്മേളനം നടന്നത്. യുക്മ നാഷണല്‍ ഇലക്ഷനെ മുന്‍ നിര്‍ത്തി റീജിയണുകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി …
കുറവ് മാര്‍ക്കിലും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍; വിവാദം പുകയുന്നു
കുറവ് മാര്‍ക്കിലും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക്  അഡ്മിഷന്‍; വിവാദം പുകയുന്നു
എ- ലെവല്‍ പരീക്ഷയില്‍ കുറവ് ഗ്രേഡ് നേടിയാലും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്ന യൂണിവേഴ്‌സിറ്റികളുടെ നടപടി വിവാദമാകുന്നു. ഡെയ്‌ലി ടെലഗ്രാഫാണ് ഈ അഴിമതി പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളെത്താള്‍ കുറവ് മാര്‍ക്ക് നേടിയ വിദേശ വിദ്യാര്‍ത്ഥികള്‍ക്കാണ് പല യൂണിവേഴ്‌സിറ്റികളും ആദ്യം അഡ്മിഷന്‍ നല്‍കുന്നത്. എ – ലെവല്‍ പരീക്ഷയില്‍ സി ഗ്രേഡ് നേടിയ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്‌സിറ്റികള്‍ …
നഷ്ടത്തിലായിരുന്ന ഹോസ്പിറ്റല്‍ ട്രസ്റ്റ് ഗവണ്‍മെന്റ് ഏറ്റെടുത്തു
നഷ്ടത്തിലായിരുന്ന ഹോസ്പിറ്റല്‍  ട്രസ്റ്റ് ഗവണ്‍മെന്റ് ഏറ്റെടുത്തു
ഭീമമായ നഷ്ടത്തിലായിരുന്ന ബ്രിട്ടനിലെ തന്നെ ഏറ്റവും വലിയ ഹോസ്പിറ്റല്‍ ട്രസ്റ്റ് ഗവണ്‍മെന്റ് ഏറ്റെടുത്തു. ആഴ്ചയില്‍ ഒരു മില്യണ്‍ പൗണ്ടിലധികം നഷ്ടത്തിലാണ് ഈ ഹോസ്പിറ്റലുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. സൗത്ത് ലണ്ടന്‍ ഹെല്‍ത്ത് കെയര്‍ ട്രസ്റ്റാണ് നഷ്ടത്തിലായതിനെ തുടര്‍ന്ന് ഗവണ്‍മെന്റ് ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയ്ക്ക് 150 മില്യണ്‍ പൗണ്ട് നഷ്ടത്തിലാണ് ആശുപത്രികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ വാര്‍ഷിക …
മലയാളിയെ വെടിവെച്ചുകൊന്ന മൂന്ന് സൗദി യുവാക്കളുടെ തലവെട്ടി
മലയാളിയെ വെടിവെച്ചുകൊന്ന മൂന്ന് സൗദി യുവാക്കളുടെ തലവെട്ടി
സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ മലയാളിയെ ജോലി ചെയ്യുന്ന കടയില്‍ കയറി വെടിവെച്ചുകൊന്ന സംഭവത്തില്‍ കുറ്റക്കാരായ മൂന്ന് സൗദി യുവാക്കളെ വധശിക്ഷയ്ക്ക് വിധേയരാക്കി. തൃശ്ശൂര്‍ ചാവക്കാട് പാവറട്ടി സ്വദേശി തൊയക്കാട് അബ്ദുല്‍റഹ്മാന്‍ കുഞ്ഞുമുഹമ്മദ് (57) ആണ് 2009 സപ്തംബര്‍ ഏഴിന് മൂന്നംഗ സംഘം യന്ത്രതോക്കില്‍ നിന്നുതിര്‍ത്ത വെടിയേറ്റ് കൊല്ലപ്പെട്ടത്. മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് അക്രമികള്‍ കുഞ്ഞുമുഹമ്മദിനെ വെടിവെച്ചത്. …
മന്ത്രിസഭാ യോഗതീരുമാനം അബ്ദുറബ്ബ് തിരുത്തി; അബ്‌ദുറബ്ബിനെ ഉമ്മന്‍‌ചാണ്ടി തിരുത്തി
മന്ത്രിസഭാ യോഗതീരുമാനം  അബ്ദുറബ്ബ് തിരുത്തി; അബ്‌ദുറബ്ബിനെ ഉമ്മന്‍‌ചാണ്ടി തിരുത്തി
മന്ത്രിസഭാ യോഗതീരുമാനം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് തിരുത്തി. മലപ്പുറത്ത് സര്‍ക്കാര്‍ ഏറ്റെടുത്തതായി മുഖ്യമന്ത്രി പ്രഖ്യാപിച്ച 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവിയാണ് നല്‍കിയതെന്ന് മന്ത്രി അബ്ദു റബ്ബ് സഭയില്‍ പറഞ്ഞു. ഈ മാസം പതിമൂന്നിനു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.കോടികളുടെ അഴിമതിക്കുള്ള നീക്കമാണിതെന്നും വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് …