റസ്റ്റോറന്റുകളില്‍ നിന്നും പബ്ബുകളില്‍ നിന്നും കുട്ടികള്‍ക്കായി പാര്‍സല്‍ ചെയ്ത് വാങ്ങുന്ന ഭക്ഷണസാധനങ്ങളില്‍ ഉപ്പിന്റെ അളവ് അമിതമാണന്ന് കണ്ടെത്തല്‍. കുട്ടികള്‍ ദിവസവും കഴിക്കേണ്ടതിലധികം അളവില്‍ ഉപ്പ് ഈ ആഹാരസാധനങ്ങളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷണ ഫലം വ്യക്തമാക്കുന്നത്. നിലവില്‍ കുട്ടികള്‍ ഒരു ദിവസം കഴിക്കാവുന്ന പരമാവധി ഉപ്പിന്റെ അളവ് 4 ഗ്രാം ആണ്. എന്നാല്‍ പല റസ്റ്റോറന്റുകളിലും പബ്ബുകളിലും കുട്ടികള്‍ക്കായി …
കാനഡയിലെ യോക്ടണ്‍ സിറ്റിയില്‍ നിന്ന് 100 കി.മീ. അകലെ ഹൈവേയിലുണ്ടായ കാറപകടത്തില്‍ കൂത്താട്ടുകുളം സ്വദേശികളായ അമ്മയും രണ്ട് മക്കളും മരിച്ചു. കൂത്താട്ടുകുളം പൈറ്റക്കുളം മാളിയേയ്ക്കല്‍ ജേക്കബിന്റെ ഭാര്യ സീത്താ ജാക്വിലിന്‍ (ജാക്കി-44), മക്കള്‍: മന്ന ജേക്കബ് (10), മാനുവല്‍ ജേക്കബ് (മോനച്ചന്‍-ഏഴ്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം.വാഹനത്തിലുണ്ടായിരുന്ന ജേക്കബ് (50), റജിന കത്തീഡ്രല്‍ …
1. ചൂടുവെളളത്തില്‍ കഴുകുക ഏതാണ്ട് 99.9ശതമാനം വീടുകളിലും ഡസ്റ്റ് മൈറ്റ്‌സ് അഥവാ മൂട്ടകളുടെ ശല്യം ഉണ്ടാകാറുണ്ട്. ഇവയെ ഒന്നിച്ച് കൊന്നൊടുക്കുക എളുപ്പമുളള കാര്യമല്ല. എന്നാല്‍ കമ്പിളി പോലുളള തുണികള്‍ ഉപയോഗിക്കുന്നതിന് പകരം കോട്ടനോ സിന്തറ്റിക് ഫൈബര്‍ തുണിത്തരങ്ങളോ കിടക്കയിലേക്ക് ഉപയോഗിക്കുകയാണങ്കില്‍ ഒരു പരിധിവരെ ഇവയുടെ ശല്യം കുറയും. കിടക്കവിരികള്‍ കഴുകുമ്പോള്‍ ചുരുങ്ങിയത് 60 ഡിഗ്രി സെല്‍ഷ്യസ് …
അങ്ങനെ തോമാച്ചനും നേഴ്‌സായി ;ജോഷി പുലിക്കൂട്ടില്‍ എഴുതുന്ന നോവല്‍ തോമാച്ചന്‍.വയസ്സ്17.പി.ഡി.സി. തോററ് പിന്നീട് പട്ടണത്തിലെ സ്വകാര്യ സ്ഥാപനം വഴി ഭോപ്പാലിലെത്തി HSC എഴുതാന്‍ നില്‍ക്കുന്ന കാലം. PDC തോററ തോമാച്ചന്‍ തനിക്ക് പട്ടണത്തിലെ പാരലല്‍ കോളേജില്‍ ചേരണമെന്ന് പിതാവ് വര്‍ക്കിച്ചേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു.’മോനെ, ഈ കേരളത്തില്‍ 3rd ഗ്രൂപ്പ് മലയാളത്തില്‍ പാസാകാത്ത നീ ഇനി …
ലണ്ടന്‍: ജി20രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് താമസിക്കാന്‍ ഏറ്റവും സുരക്ഷിതമായ സ്ഥലം കാനഡ. ഏറ്റവും മോശം സ്ഥലം ഇന്ത്യയും. ലിംഗ സമത്വം, അക്രമങ്ങളില്‍ നിന്നുളള സംരക്ഷണം, മികച്ച ആരോഗ്യ സംവിധാനങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് കാനഡയെ ലോകത്തെ മികച്ച സാമ്പത്തിക ശക്തികളായ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായി താമസിക്കാവുന്ന രാജ്യമാക്കി മാറ്റിയത്. എന്നാല്‍ ശിശുമരണ നിരക്ക്, ശൈശവ വിവാഹം, അടിമത്വം …
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ സാങ്കേതികമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍.ശെല്‍വരാജ് ജയിച്ചെങ്കിലും കഴിഞ്ഞതവണ തോറ്റപ്പോള്‍ കിട്ടിയ ശതമാനം വോട്ടുപോലും ഇത്തവണ നേടാനായില്ല. രണ്ടാംസ്ഥാനത്തെത്തിയ ഇടതുമുന്നണിക്കും കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ വോട്ടിന്റെ ശതമാനവും കുറഞ്ഞു. എന്നാല്‍ നേട്ടം കൊയ്തത് ബിജെപി മാത്രം. വോട്ടിന്റെ എണ്ണത്തില്‍ കഴിഞ്ഞതവണ നേടിയതിനെക്കാള്‍ അഞ്ചിരട്ടി ഉയര്‍ന്നപ്പോള്‍ ശതമാനക്കണക്കില്‍ 17 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്. കോണ്‍ഗ്രസിന് 3 ശതമാനം …
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടി ഹാജരാകുന്നതു സിപിഎമ്മിന്റെ പ്രമുഖ നേതാവ് കൂടിയായ അഭിഭാഷകന്‍. പുതുച്ചേരിയില്‍നിന്നു പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും മാഹി മുനിസിപ്പാലിറ്റിയിലേക്കും സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച അഡ്വ ടി അശോകനാണു കൊടി സുനിയ്ക്കും കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കിര്‍മാണി മനോജിനും മുഹമ്മദ് റാഫിയ്ക്കും വേണ്ടി ഹാജരാവുന്നത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാന പ്രതികളായ …
ചില രാജ്യങ്ങളില്‍ ചില ഭക്ഷണങ്ങള്‍ നിരോധിച്ചിട്ടുണ്ടാകും. അവിടുത്തെ കാലാവസ്ഥക്കും ആരോഗ്യത്തിനും ചേര്‍ന്നതല്ലാത്തതിനാലാണ് ഇത്തരം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ചില സമയം വംശനാശം വന്നുകൊണ്ടിരിക്കുന്ന സസ്യജീവ ജാലങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയാകാം. ജൂലൈ ഒന്നു മുതല്‍ കാലിഫോര്‍ണിയയില്‍ ഫോയി ഗ്രാസിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ക്രിത്രിമമായി കൊഴുപ്പ് കൂട്ടിയ താറാവിന്റെ കരളാണ് ഫോയി ഗ്രാസ്. നിരോധനം വന്നതുമുതല്‍ ഇതിന്റെ വില ഇരട്ടിയായി. കാലിഫോര്‍ണിയയിലെ …
ആന്റി മരിച്ച വിവരം പുറത്തറിയിക്കാതെ എല്ലാ മാസവും അവരുടെ പെന്‍ഷന്‍ കൈക്കലാക്കിയിരുന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. 43-കാരനായ ഇറ്റലിക്കാരനാണ് 87 വയസ്സുള്ള വൃദ്ധയുടെ മരണം മറച്ചുവച്ചത്. വൃദ്ധയുടെ അപ്പാര്‍ട്ട്‌മെന്റില്‍ രണ്ട് പ്ലാസ്റ്റിക് ബാഗുകളിലായാണ് ഇയാള്‍ മൃതദേഹം ഒളിച്ചുവച്ചത്. എല്ലാ മാസവും വൃദ്ധയ്ക്ക് ലഭിക്കാറുള്ള 2,000 യൂറോ പെന്‍ഷന്‍ ഇയാള്‍ തട്ടിയെടുക്കുകയും ചെയ്തു. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് …
ലണ്ടന്‍: എയ്ഡ്‌സ് വൈറസിനെ പ്രതിരോധിക്കാന്‍ മുലപ്പാലിന് കഴിയുമെന്ന് കണ്ടുപിടിച്ചു. അമേരിക്കയിലെ നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് എയ്ഡ്‌സിന്റെ ചികിത്സയില്‍ മുന്നേറ്റമുണ്ടാക്കാവുന്ന ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ മുലപ്പാല്‍ നല്‍കിയ കുഞ്ഞുങ്ങള്‍ക്ക് എയ്ഡ്‌സ് വൈറസിനെ കാര്യമായി പ്രതിരോധിക്കാന്‍ കഴിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. എയ്ഡ്‌സിനെതിരായ ചികിത്സയില്‍ ഇത് കാര്യമായി പ്രയോജനപ്പെടുമെന്നാണ് കരുതുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. …