ലണ്ടന്‍: ബ്രിട്ടനിലെ റീട്ടെയ്ല്‍ രംഗത്തെ ഭീമന്‍മാരായ മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ ബാങ്കിംഗ് രംഗത്തേക്ക് കടക്കുന്നു. മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സറിന്റെ ഔട്ട്‌ലെറ്റുകളോട് അനുബന്ധിച്ച് തന്നെയാകും ബാങ്ക് ശാഖകളും പ്രവര്‍ത്തിക്കുക. ഇതിന്റെ ആദ്യപടിയായി ലണ്ടനിലെ മാര്‍ബിള്‍ ആര്‍ക്ക് ഫഌഗാഷിപ്പ് സ്റ്റോറില്‍ ബാങ്കിന്റെ ആദ്യ ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു വര്‍ഷത്തിനുളളില്‍ രാജ്യത്തെ പ്രധാനപ്പെട്ട അന്‍പത് ഔട്ട്‌ലെറ്റുകളില്‍ ബാങ്കിന്റെ ശാഖകള്‍ …
വാഹനങ്ങളിലുപയോഗിക്കുന്ന സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം (സാറ്റ്‌നാവ്) ഡ്രൈവര്‍മാരെ മിക്കപ്പോഴും വഴിതെറ്റാതെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സഹായിക്കുമെങ്കിലും ഇവരുടെ ഡ്രൈവിംഗിലുളള കഴിവ് നശിപ്പിക്കുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. സാറ്റനാവ് സിസ്റ്റത്തിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് യാത്രചെയ്യുന്ന ഒരു ഡ്രൈവര്‍ പലപ്പോഴും അമിതവേഗതയില്‍ പോവുകയും സ്റ്റിയറിംഗ് ആവശ്യമില്ലാതെ ചലിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. പലപ്പോഴും ഇത്തരം ഡ്രൈവര്‍മാര്‍ കാല്‍നടയാത്രക്കാരെ ശ്രദ്ധിക്കാതെ വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയും ചെയ്യും. ചെറിയനിര്‍ദ്ദേശങ്ങള്‍ ഡ്രൈവര്‍മാരുടെ …
പ്രമുഖ ശീതളപാനീയ കമ്പനിയുടെ മാംഗോ ജ്യൂസ് പാക്കറ്റില്‍ നിന്ന് ചത്ത പാമ്പിനെ കണ്ടെത്തി. പാക്കറ്റിനുള്ളില്‍ പാമ്പിനെ കണ്ട വീട്ടമ്മ ബോധമറ്റ് വീണു. കര്‍ണാടകയിലെ ഭട്കലിലെ ഗുഡ്‌ലുക് റോഡിലെ ഒരു ബേക്കറിയില്‍ നിന്ന് ജ്യൂസ് പാക്കറ്റ് വാങ്ങിയ സ്ത്രീകളാണ് അതില്‍ ചത്ത പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്. സയ്യിദ് മുഹമ്മദ് സഫാനെന്നയാളുടെ ഭായ് ഉമ്മോ സല്‍മ(45)യ്ക്കാണ് മാംഗോ ജ്യൂസ് …
മനുഷ്യനെ ശക്തനും ആരോഗ്യവാനുമാക്കുന്ന അത്ഭുത തന്മാത്രയെ കണ്ടെത്തി. പാലിലും ബിയറിലുമാണ് ഈ തന്മാത്ര അടങ്ങിയിരിക്കുന്നത്.ഇതിന്റെ ഉപയോഗം പേശികളെ ശക്തിപ്പെടുത്തുകയും പ്രമേഹത്തെ ചെറുക്കുകയും ചെയ്യും. ഒപ്പം പൊണ്ണത്തടിയെ തടഞ്ഞ് നിങ്ങളെ മെലിഞ്ഞ സുന്ദരമായ ശരീരത്തിന് ഉടമകളാക്കുകയും ചെയ്യും. നിലവില്‍ പാലിലും ബിയറിലും മറ്റ് ചില ആഹാരസാധനങ്ങളിലുമാണ് ഈ അത്ഭുത തന്മാത്രയെ കണ്ടെത്തിയിരിക്കുന്നത്. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത ഈ വിറ്റാമിന്‍ …
ലണ്ടനടുത്ത് ഹോണ്‍ ചര്‍ച്ചില്‍ 32 കാരിയായ മലയാളി ഡോക്ട്ടര്‍ മരണമടഞ്ഞു. ഹോണ്‍ചര്‍ച്ച് ആര്‍ഡലി ഗ്രീന്‍ റോഡില്‍ താമസിയ്ക്കുന്ന ഡോ. പി.എ.ജോസെഫിന്റെയും ലീലാമ്മ ജോസഫിന്റേയും മകളായ ഡോക്റ്റര്‍ ജിസ്മ എലിസബത്ത് ജോസഫാണ് ജൂണ്‍ അഞ്ചാം തീയതി തിങ്കളാഴ്ച ഗാര്‍ഡനില്‍ പുല്ലു വെട്ടുന്നതിനിടയില്‍ കാല്‍വഴുതിവീണ് തലയ്ക്കു പരിക്കേറ്റ് മരണമടഞ്ഞത്.ചെംസ്ഫോര്‍ഡിലെ ബ്രൂംഫീല്‍ഡ് ഹോസ്പിറ്റലില്‍ പീഡിയാട്രിക് റെജിസ്ട്രാറായി സേവനമനുഷ്ടിച്ച് വരികയായിരുന്നു ജിസ്മ. …
ലൗജിഹാദ് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വാര്‍ത്ത നല്‍കിയ വാരിക കൂട്ടത്തോടെ നശിപ്പിച്ചു. കലാകൗമുദി വാരികയുടെ പുതിയ ലക്കമാണ് നശിപ്പിക്കപ്പെട്ടത്. ചങ്ങനാശ്ശേരി, മൂവാറ്റുപുഴ, കണ്ണൂര്‍, ഈരാറ്റുപേട്ട, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ വാരിക കടകളില്‍ കിട്ടാനില്ല. വില്‍പ്പനയ്ക്കായി എത്തിയ പുതിയ ലക്കം ആളുകള്‍ മൊത്തത്തില്‍ വന്ന് വാങ്ങിക്കൊണ്ടു പോകുകയായിരുന്നെന്ന് ഇവിടങ്ങളിലെ വ്യാപാരികള്‍ പറഞ്ഞു. കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് വാരികയില്‍ …
ഇന്നലത്തെ ഒട്ടുമിക്ക പത്രങ്ങളിലെയും പ്രധാന വാര്‍ത്തകളില്‍ ഒന്നായിരുന്നു ബഹുമാന്യനായ യുക്മ സെക്രട്ടറി ശ്രീ.എബ്രഹാം ലൂക്കോസ് നല്‍കിയ വിശദീകരണം.ഇതില്‍ ഈസ്റ്റ് അന്ഗ്ലിയ റീജിയന്‍ സെക്രട്ടറി എന്ന നിലയില്‍ എന്നെ പരാമര്‍ശിക്കുന്ന ചില വസ്തുതകള്‍ കാണാനിടയായി.ഒരു “അല്പ്പന്റെ ജല്‍പ്പനം”എന്നതില്‍ കവിഞ്ഞു ഒന്നും തോന്നിയില്ല,എങ്കിലും സാമ്പത്തിക ആരോപനങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രസ്താവനകള്‍ ഉള്ളതിനാല്‍ ഞാന്‍ മറുപടി പറയാന്‍ കടപ്പെട്ടിരിക്കുന്നു. ഈസ്റ്റ് …
ഈ നൂറ്റാണ്ടിലെ ആവസാന ശുക്രസംതരണം ഇന്നലെ ദൃശ്യമായി. ഇന്നലെ രാവിലെ സൂര്യോദയത്തിന് ശേഷമുളള ആദ്യമണിക്കൂറുകളിലായിരുന്നു ശുക്രന്‍ സൂര്യന്് പൊട്ടുകുത്തുന്ന അപൂര്‍വ്വ കാഴ്ച ദൃശ്യമായത്. അമേരിക്ക,യുകെ, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ പൂര്‍ണ്ണമായും സംതരണം ദ്യശ്യമായിരുന്നു. ഭൂമിക്കും സൂര്യനും ഇടയിലൂടെ ശുക്രന്‍ കടന്നുപോകുന്നതിനെയാണ് ശുക്രസംതരണം എന്നു പറയുന്നത്. ഉദയ സൂര്യനെ ചുറ്റി കറുത്ത പൊട്ടിന്റെ രൂപത്തിലാണ് ശുക്രന്‍ കടന്നു …
തൊട്ടുകൂടായ്മ വിവാദം നിലനില്‍ക്കുന്ന ബിഹാറിലെ ഒരു ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ നിന്ന് വെളളമെടുത്തതിന് ഒരു താണജാതിക്കാരനെ തല്ലിക്കൊന്നു. ബീഹാറിലെ പ്രഹുതി ഗ്രാമത്തിലാണ് സംഭവം. മോഹന്‍ പസ്വാന്‍ (40) എന്നയാളാണ് ഗ്രാമത്തിലെ തലവന്റേയും കൂട്ടാളികളുടേയും മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. കനത്ത ചൂടില്‍ ഗ്രാമത്തിലെ കുഴല്‍ക്കിണറില്‍ നിന്ന് വെളളമെടുത്തതോടെയാണ് ഗ്രാമത്തലവനായ പ്രമോദ് സിംഗും കൂട്ടാളികളും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ …
ഗര്‍ഭാവസ്ഥയിലിരിക്കുന്ന കുഞ്ഞുങ്ങളുടെ ജനിതക ഘടന പരിശോധിക്കാനുളള സംവിധാനം വികസിപ്പിച്ചെടുത്തു. പതിനെട്ട് ആഴ്ച ഗര്‍ഭിണിയായ സ്ത്രീയുടെ രക്തസാമ്പിളും അച്ഛന്റെ ഉമിനീരും പരിശോധിച്ചാല്‍ കുട്ടിയ്ക്ക് ജനിതകരോഗം ഉണ്ടോയെന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. നിലവില്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന ടെസ്്റ്റ് വ്യാപകമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ജനിക്കാനിരിക്കുന്ന കുട്ടികളിലെ മൂവായിരത്തി അഞ്ഞൂറില്‍ പരം ജനിതക രോഗങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. നിലവില്‍ ഗര്‍ഭാവസ്ഥയില്‍ …