വിവാദ പ്രസംഗത്തെത്തുടര്‍ന്ന് എം.എം. മണിയെ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി. ബുധനാഴ്ച ഉച്ചക്കു ശേഷം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം ഉണ്ടായത്. വിവാദ പ്രസംഗത്തെക്കുറിച്ച് മണിയോട് വിശദീകരണം തേടുകയും ചെയ്തു.ഇടുക്കിയിലെ കൊലപാതകങ്ങളില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും മണിയുടെ ചില പരാമര്‍ശങ്ങള്‍ ശത്രുക്കള്‍ ഉപയോഗപ്പെടുത്തിയെന്നും സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാഷ്ട്രീയ എതിരാളികളെ …
അണിയറയില്‍ യു കെ മലയാളികളെ ഉള്‍പ്പെടുത്തി NRI മലയാളി നിര്‍മിച്ച ദി ഫെയിത്ത് സംഗീത ആല്‍ബത്തിലെ കണ്മുന്‍പില്‍ ഈശോയെ കണ്ടങ്ങിരുന്നപ്പോള്‍ . …എന്ന ഗാനം യുട്യൂബിലും ഹിറ്റ്.പത്തു ദിവസം കൊണ്ട് പതിനായിരത്തിനു മുകളില്‍ ആളുകളാണ് ഈ ഗാനം യു ട്യൂബില്‍ കണ്ടു കഴിഞ്ഞിരിക്കുന്നത്.ഇതോടെ ഫെയിത്ത് സമീപ കാലത്ത് യു കെ യില്‍ ഇറങ്ങിയ മലയാള വീഡിയോകളില്‍ …
രാജ്യത്തെ ജനങ്ങളുടെ സ്‌നേഹം തന്നെ വല്ലാതെ സ്പര്‍ശിച്ചതായി എലിസബത്ത് രാജ്ഞി. ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമാപനത്തെ തുടര്‍ന്ന് ഒരു ടെലിവിഷന്‍ സംപ്രേക്ഷണത്തിലൂടെയാണ് രാജ്ഞി തന്റെ നന്ദി പ്രകാശിപ്പിച്ചത്. ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഓരോ ഘട്ടത്തിലും ആയിരങ്ങളാണ് തെരുവുകളില്‍ ആവേശത്തിരകളുയര്‍ത്തിയത്. ഈ സ്‌നേഹവും കരുതലും തന്നെ വിനായാന്വിതയാക്കുന്നുവെന്നും ഒപ്പം വരും വര്‍ഷങ്ങളിലെ തന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ …
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വീണ്ടും യുഎസില്‍. ചൊവ്വാഴ്ച രാത്രിയാണ് സോണിയാ യുഎസിലേയ്ക്കു പോയത്. സോണിയ യുഎസിലേയ്ക്ക് പോയതെന്തിനാണെന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷ അടുത്തയാഴ്ച ദില്ലിയില്‍ തിരിച്ചെന്നുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷമാവും കോണ്‍ഗ്രസിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം. മുന്‍പും സോണിയുടെ യുഎസ് വാസവും ശസ്ത്രക്രിയയും, ഇക്കാര്യത്തില്‍ കോണ്‍ഗ്രസി കൈക്കൊള്ളുന്ന …
കറുപ്പ് നിറമുള്ള പെണ്‍കുട്ടിയെ കല്യാണം കഴിച്ചതിന്റെ പേരില്‍ അയല്‍ക്കാരുടെ കളിയാക്കലിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു. ബിഹാറിലെ ഭഗല്പൂര്‍ ജില്ലയില്‍ നിന്നുള്ള രാജേഷ് മണ്ടല്‍ ആണ് വിഷം കഴിച്ച് ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു. വിവാഹപ്പിറ്റേന്ന് വിഷം ചേര്‍ത്ത പാനീയം കഴിച്ചാണ് രാജേഷ് ജീവനൊടുക്കിയത്. വെളുത്ത നിറമുള്ള രാജേഷ് കറുത്ത പെണ്ണിനെ കെട്ടിയതെന്തിനാണെന്ന് ചോദിച്ചാണ് അയല്‍വീട്ടിലുള്ള ഏതാനും …
ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികള്‍ മാപ്പുസാക്ഷിയാകുമെന്ന് സൂചന. നാദാപുരം മജിസ്ട്രേറ്റിന് ഇവര്‍ കുറ്റസമ്മത മൊഴി നല്‍കി. കേസില്‍ പ്രതികളായ ബിന്‍ഷാദ്, ഷിബിന്‍, സുമേഷ് എന്നിവരാണ് മൊഴി നല്‍കിയത്. സിആര്‍പിസി 164 പ്രകാരമായിരുന്നു മജിസ്ട്രേറ്റ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴികള്‍ മുദ്രവെച്ച കവറില്‍ കേസ് പരിഗണിക്കുന്ന വടകര ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് …
ദിവസവും നാലോ അതില്‍ കൂടുതലോ കപ്പ് ചായ അകത്താക്കുകയാണങ്കില്‍ പ്രമേഹം വരാനുളള സാധ്യത വളരെ കുറയുമെന്ന് ഗവേഷകര്‍. ടൈപ്പ് 2 ഡയബറ്റിക്‌സ് വരാന്‍ ഏറെ സാധ്യതയുളള 12000 ആളുകളേയാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. ഇവരില്‍ ചായകുടിക്കുന്നത് ഒരു ശീലമാക്കിയ ആളുകള്‍ക്ക് ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കാന്‍ സാധിച്ചുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ലെബ്‌നിസ് സെന്റര്‍ ഫോര്‍ ഡയബറ്റിക്‌സ് ആണ് …
ബേബി വധം: നിര്‍ദേശം നല്‍കിയത് മണിയെന്ന് മൊഴി
തൊഴില്‍ നിയമങ്ങളില്‍ കാതലായ മാറ്റം വരുമെന്ന് പറയുമ്പോഴും ബിസിനസുകാര്‍ ഉറ്റുനോക്കുന്നത് മിനിമം വേതനത്തില്‍ എന്തെങ്കിലും മാറ്റം വരുമോ എന്നാണ്. മിനിമം വേതനത്തിലുണ്ടാകുന്ന കുറവ് ശരിക്കും ബ്രിട്ടനെ രക്ഷിക്കുമോ? മുതലാളിമാരുടെ ചൂഷണത്തിന് വിധേയരാകാതെ ചെറുപ്പക്കാരായ തൊഴിലാളികള്‍ക്ക് മികച്ച പ്രതിഫലം ലഭിക്കണമെന്ന ഉദ്ദേശത്തോടെയാണ് ലേബര്‍പാര്‍ട്ടി 1991ല്‍ നാഷണല്‍ മിനിമം വേജ് പ്രഖ്യാപിച്ചത്. ബ്രിട്ടനില്‍ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്തിരുന്ന …
അത്യപൂര്‍വ്വമായ ആകാശവിസ്മയമാണ് ബ്രിട്ടീഷ് സമയം നാളെ പുലര്‍ച്ചെ അഞ്ചു മണിയോടെ മാനത്ത് ദൃശ്യമാകാന്‍ പോകുന്നത്. കത്തിനില്‍ക്കുന്ന സൂര്യനും ഭൂമിക്കും ഇടയിലൂടെ ശുക്രന്‍ കടന്നുപോകുന്ന കാഴ്ചയാണ്. ശുക്രസംതരണമെന്നാണ് ഇതിനെ വിളിക്കുന്നത്. നൂറ്റാണ്ടിലെ അവസാനത്തെ ശുക്രസംതരണമാണിത്. 2117-ല്‍ മാത്രമേ ഇനി ഇത് ദൃശ്യമാകുകയുള്ളൂ.ഇതിനു മുന്‍പ് 2004- ല്‍ ആണ് ഈ പ്രതിഭാസം ദൃശ്യമായത്. സൂര്യന് മുന്നിലൂടെ നീങ്ങുന്ന ശുക്രന്‍ …