1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
tNmt¢äv ab¡pacpópt]mse
tNmt¢äv ab¡pacpópt]mse
മയക്കുമരുന്നായ ഓപ്പിയം തലച്ചോറിലുണ്ടാക്കുന്ന അതേ പ്രവര്‍ത്തനമാണ് ചോക്ലേറ്റ് തലച്ചോറിലുണ്ടാക്കുന്നതെന്ന് പഠനം. ചോക്ലേറ്റും മറ്റും വീണ്ടും വീണ്ടും കഴിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം എന്താണ് എന്ന് വിശദീകരിക്കാന്‍ ഇനി സാധിക്കും. എലികളിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ചോക്ലേറ്റ് കഴിക്കുന്നതിന് മുന്‍പ് തലച്ചോറില്‍ എന്‍കെഫാലിന്‍ എന്ന രാസവസ്തു ഉത്പാദിപ്പിക്കപ്പെടുന്നതായി കണ്ടെത്തിയിരുന്നു. തലച്ചോറിലെ ഡോര്‍സല്‍ നിയോസ്‌ട്രേറ്റത്തില്‍ നിന്നാണ് എന്‍കെഫാലിന്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. …
വിലക്കയറ്റം ബ്രിട്ടനെ അലട്ടുന്നു
വിലക്കയറ്റം ബ്രിട്ടനെ അലട്ടുന്നു
കുതിച്ചുയരുന്ന വിലക്കയറ്റം ബ്രിട്ടീഷുകാരുടെ എല്ലാ പ്രതീക്ഷകളേയും തകര്‍ക്കുന്നതായി സര്‍വ്വേ. ഭക്ഷണം, എനര്‍ജി, ഇന്ധന വിലകള്‍ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് കുതിച്ചുയരുന്നതെന്നും കണ്‍സ്യൂമര്‍ വാച്ച്‌ഡോഗിന്റെ നീരീക്ഷകര്‍ പറയുന്നു. സാമ്പത്തിക പ്രയാസമുണ്ടാക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ധന വിലയുടെ വര്‍ദ്ധനവ് തന്നെയാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ എണ്‍പത്തിയൊന്ന് ശതമാനവും അഭിപ്രായപ്പെടുന്നു.
ഓഫിസുകളില്‍ മലയാളം നിര്‍ബന്ധമാക്കി
ഓഫിസുകളില്‍ മലയാളം നിര്‍ബന്ധമാക്കി
സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകളില്‍ ഭരണഭാഷ മലയാളം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. മലയാളം നമ്മുടെ ഭരണഭാഷ, ഹര്‍ജികളും നിര്‍ദേശങ്ങളും ദയവായി മലയാളത്തില്‍ നല്‍കുക എന്നെഴുതിയ ബോര്‍ഡുകള്‍ എല്ലാ ഓഫിസുകളിലും സ്ഥാപികണം. ഓഫിസ് ബോര്‍ഡുകള്‍, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര്, വാഹനങ്ങളിലെ ബോര്‍ഡുകള്‍ എന്നിവ മലയാളത്തില്‍ക്കൂടി പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഔദ്യോഗിക ഭാഷ സംബന്ധിച്ച ഉത്തരവുകളും സര്‍ക്കുലറുകളും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി എല്ലാ …
ഈ വര്ഷവും 6 സിലിണ്ടര് മതിയെന്ന് എണ്ണക്കമ്പനികള്
ഈ വര്ഷവും 6 സിലിണ്ടര് മതിയെന്ന് എണ്ണക്കമ്പനികള്
സബ്സിഡി നിരക്കില് ഈ സാമ്പത്തിക വര്ഷം മൊത്തം ആറു പാചകവാതക സിലിണ്ടറുകള് മാത്രം നല്കിയാല് മതിയെന്നു എണ്ണക്കമ്പനികളുടെ ഉത്തരവ്. ഈ സാമ്പത്തിക വര്ഷം ഇതുവരെ ആറു സിലിണ്ടര് വാങ്ങിയിട്ടുള്ള എ.പി.എല്. ഉപയോക്താക്കള്ക്ക് ഇക്കൊല്ലം ഇനി സബ്സിഡി നിരക്കില് എല്.പി.ജി. സിലിണ്ടര് ലഭിച്ചേക്കില്ല. ഇതുവരെ വിതരണം ചെയ്ത സിലിണ്ടറുകളുള്പ്പെടെ മൊത്തം ആറെണ്ണം മാത്രമേ സബ്സിഡി നിരക്കില് വിതരണം …
പലിശ നിരക്കുകള്‍ വീണ്ടും താഴാന്‍ സാധ്യത
പലിശ നിരക്കുകള്‍ വീണ്ടും താഴാന്‍ സാധ്യത
വരുന്ന ആഴ്ചയോടെ പലിശനിരക്ക് വീണ്ടും താഴാന്‍ സാധ്യത തെളിഞ്ഞു. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന പ്രതിസന്ധിയിലായ സമ്പദ് വ്യവസ്ഥയ്ക്കും ഭവന വിപണിയ്ക്കും പുതിയ ഉണര്‍വ്വ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പലിശ നിരക്കുകള്‍ വീണ്ടും താഴ്ത്തുന്നത്. വായ്പ എടുത്ത് വീട് വാങ്ങിയവരെ സംബന്ധിച്ച് പുതിയ വാര്‍ത്തകള്‍ ആഹഌദം പകരുന്നവ ആണെങ്കിലും നിക്ഷേപകരെ സംബന്ധിച്ച് ഇതൊരു ഇരുട്ടടിയാണ്. 2009 മുതല്‍ …
പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഷര്‍ട്ടൂരി പ്രതിഷേധം
പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഷര്‍ട്ടൂരി പ്രതിഷേധം
യു.പി.എ സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്കെതിരെ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ മുദ്രാവാക്യം വിളിയും ഷര്‍ട്ടൂരി പ്രതിഷേധവും. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച അന്താരാഷ്ട്ര അക്കാദമിക് കോണ്‍ഫറന്‍സിലാണ് സംഭവം. പട്ട്യാല ഹൗസ് കോടതിയിലെയും സുപ്രീം കോടതിയിലെയും അഭിഭാഷകനായ സന്തോഷ് സുമന്‍കുമാറാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രസംഗിക്കുന്നതിനായി പ്രധാനമന്ത്രി എഴുന്നേറ്റ സമയം സുമന്‍കുമാര്‍ ബഞ്ചില്‍ കയറി …
ഗര്‍ഭം കലക്കാന്‍ ഓട്ടോറിക്ഷ: ഒടുവില്‍ ഭര്‍ത്താവും ബന്ധുക്കളും കുടുങ്ങി!
ഗര്‍ഭം കലക്കാന്‍ ഓട്ടോറിക്ഷ: ഒടുവില്‍ ഭര്‍ത്താവും ബന്ധുക്കളും കുടുങ്ങി!
കാഞ്ഞങ്ങാട്:ഗര്‍ഭംകലക്കിയെന്ന പേരുദോഷം പണ്ടേയുള്ള ഓട്ടോറിക്ഷ ഉപയോഗിച്ച് ഭാര്യയുടെ ഗര്‍ഭംകലക്കിയ വിരുതന്‍ പിടിയില്‍. കൂടുതല്‍ സ്ത്രീധനം വേണമെന്ന ആവശ്യത്തെത്തുടര്‍ന്നുണ്ടായ കലഹത്തിനൊടുവിലാണ് തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലിലെ ഷജീര്‍ എന്ന ഇരുപത്തഞ്ചുകാരന്‍ ഓട്ടോറിക്ഷയില്‍ കയറ്റി ഭാര്യയുടെ ഗര്‍ഭം കലക്കിയത്. വാടകയ്‌ക്കെടുത്ത ഓട്ടോ റിക്ഷയില്‍ ഗര്‍ഭിണിയായ യുവതിയെ കയറ്റി ഓട്ടോ കുഴിയില്‍ ചാടിച്ച് യുവതിയുടെ ഗര്‍ഭം അലസിപ്പിക്കുകയായിരുന്നുവത്രെ. ഏതായാലും പെണ്‍കുട്ടി നല്കിയ …
യുകെയുടെ ചരിത്രത്തിലെ ഒരുനിമിഷം പൊന്‍കുന്നത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍
യുകെയുടെ ചരിത്രത്തിലെ ഒരുനിമിഷം പൊന്‍കുന്നത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍
കോട്ടയം:ബ്രട്ടീഷ് രാജവംശത്തിന്റെയും ബ്രിട്ടന്റെയും ചരിത്രത്തിലെ നിര്‍ണായകമായ ഒരുനിമിഷം കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നു. ഇന്ത്യ-ഇംഗ്ലീഷ് ബന്ധത്തെക്കുറിച്ച് പഠിക്കുന്ന ചരിത്രകാരന്മാര്‍ ഏറെ ശ്രദ്ധനല്കിയേക്കാവുന്ന ഒന്നാണ് കെ.കെ. റോഡരികില്‍ പൊന്‍കുന്നം രാജേന്ദ്രമൈതാനത്ത് ആരാലും ശ്രദ്ധിക്കപ്പെടാതെ വെയിറ്റിംഗ് ഷെഡിന് ചേര്‍ന്ന് കിടക്കുന്നത്.
ലുക്ക്ഔട്ട് നോട്ടീസിനെത്തുടര്‍ന്ന് മുങ്ങി നടന്ന പ്രവാസി മലയാളി പിടിയില്‍
ലുക്ക്ഔട്ട് നോട്ടീസിനെത്തുടര്‍ന്ന് മുങ്ങി നടന്ന പ്രവാസി മലയാളി പിടിയില്‍
തിരുവനന്തപുരം: ചെന്നൈ സി.ബി.ഐ. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നു മുങ്ങിനടന്നിരുന്ന പ്രവാസിമലയാളി തിരുവനന്തപുരത്ത് പിടിയില്‍. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ അധികൃതരാണ് തിരുവനന്തപുരം മരുതംകുഴി സ്വദേശി ജയറാമിനെ പിടികൂടിയത്. ഇയാള്‍ക്ക് ജോര്‍ജിയന്‍ പൗരത്വമുണ്ട്. കൃഷ്ണപിള്ള എന്നാണ് പാസ്‌പോര്‍ട്ടിലെ പേര്. വഞ്ചനാ കേസുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ. അധികൃതര്‍ ഇയാളെ അന്വേഷിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ 8.45ന് കൊളംബോയില്‍ നിന്നെത്തിയ ശ്രീലങ്കന്‍ എയര്‍വേസിലെ …
ക്ലിന്റണുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി മോണിക്ക ലെവിന്‍സ്‌ക്കി
ക്ലിന്റണുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി മോണിക്ക ലെവിന്‍സ്‌ക്കി
അമേരിക്ക പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിലാണ്. ബരാക്ക് ഒബാമയ്ക്ക് വേണ്ടിയുള്ള സജീവ പ്രചാരണത്തിലാണ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍. ഇതിനിടെ, ക്ലിന്റണുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് സകലതും വെളിപ്പെടുത്തി പുസ്തകം രചിക്കാന്‍ ഒരുങ്ങുകയാണ് മോണിക്ക ലെവിന്‍സ്‌ക്കി. ക്ലിന്റണുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുള്ള എല്ലാ രഹസ്യങ്ങളും മോണിക്ക തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തും എന്നാണ് സൂചന. ക്ലിന്റണ്‍ അയച്ച കത്തുകളും ഇതില്‍ ഉള്‍ക്കൊള്ളിക്കും. ഹിലാരിയെക്കുറിച്ച് ക്ലിന്റണ്‍ …