1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
tPmbn Ipf\SbpsS ImÀ«q¬ :bp ]n F s{s^tU
tPmbn Ipf\SbpsS ImÀ«q¬ :bp ]n F s{s^tU
മഗ്ദലനമറിയം ക്രിസ്തുവിന്റെ ഭാര്യയെന്ന് ഹാവാര്‍ഡിലെ ഗവേഷകര്‍
മഗ്ദലനമറിയം ക്രിസ്തുവിന്റെ ഭാര്യയെന്ന് ഹാവാര്‍ഡിലെ ഗവേഷകര്‍
ക്രിസ്തുവും മഗ്ദലനമറിയവും ഭാര്യാ ഭര്‍ത്താക്കന്‍മാരായിരുന്നുവെന്ന് പ്രശസ്തമായ ഹാവാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. അതിപുരാതനമായ പാപ്പിറസ് രേഖകളിലെ തെളുവുകള്‍ നിരത്തിയാണ് ഗവേഷകര്‍ യേശുവും മഗ്ദലന മറിയവും ഭാര്യാ ഭര്‍ത്താക്കന്‍മാരായിരുന്നു എന്ന് വാദിച്ചത്. എന്നാല്‍ കണ്ടെത്തലിനെതിരേ ലോകമെമ്പാടുമുളള ക്രിസ്ത്യാനികള്‍ പ്രതിക്ഷേധവുമായി രംഗത്തെത്തി കഴിഞ്ഞു. ഡെയ്‌ലി മെയലാണ് ഗവേഷകരുടെ കണ്ടെത്തല്‍ പുറത്തുവിട്ടിരിക്കുന്നത്. പുരാതന ഈജിപ്ഷ്യന്‍ ലിപികളില്‍ എഴുതിയ പാപ്പിറസ് ചുരുളുകള്‍ വിശദമായി …
പാര്‍ട്ടിക്കുള്ളിലെ ആണവനിലയമായി വിഎസ്
പാര്‍ട്ടിക്കുള്ളിലെ ആണവനിലയമായി വിഎസ്
വിഎസിന്റെ കാര്യത്തില്‍ എന്തും സംഭവിക്കാവുന്ന അവസ്ഥ ഇതോടെ ഉടലെടുത്തുകഴിഞ്ഞു. പാര്‍ട്ടിയുടെ പ്രഖ്യാപിതനിലപാടിന് വിരുദ്ധമായി നിലപാടെടുത്ത വി.എസ്സിന്റെ നടപടി അച്ചടക്കലംഘനമായിത്തന്നെയാണ് കേന്ദ്രനേതൃത്വം കരുതുന്നത്. എന്നാല്‍, കേന്ദ്രകമ്മിറ്റിയിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍മാത്രമേ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാവൂ. ഇക്കാര്യത്തില്‍ തമിഴ്‌നാട് സംസ്ഥാന ഘടകത്തിന്റെ അഭിപ്രായവും പരിശോധിക്കും. തേനിഇടുക്കി മേഖലയില്‍ അമേരിക്കന്‍ സഹായത്തോടെ ന്യൂട്രിനോ പരീക്ഷണത്തിന് ശ്രമം നടക്കുന്നുവെന്ന വി.എസ്സിന്റെ വെളിപ്പെടുത്തലിനെയും പാര്‍ട്ടി ഗൗരവമായെടുക്കുന്നില്ല. …
ക്രിസ്തുമസിനായി സെയ്ന്‍സ്‌ബെറി 15000 സ്റ്റാഫിനെ എടുക്കുന്നു; ഇന്ന് മുതല്‍ അപേക്ഷിക്കാം
ക്രിസ്തുമസിനായി സെയ്ന്‍സ്‌ബെറി 15000 സ്റ്റാഫിനെ എടുക്കുന്നു;  ഇന്ന് മുതല്‍ അപേക്ഷിക്കാം
ക്രിസ്തുമസ് ഷോപ്പിങ്ങിന് എത്തുന്നവരെ സഹായിക്കാനായി സെയ്ന്‍സ്‌ബെറി 15000 സ്റ്റാഫുകളെ ജോലിക്ക് എടുക്കുന്നു. ഇതാദ്യമായാണ് ഒരു സൂപ്പര്‍മാര്‍ക്കറ്റ് ഇത്രയേറെ സീസണല്‍ സ്റ്റാഫിനെ ഒറ്റയടിക്ക് ജോലിക്ക് എടുക്കുന്നത്. ഇതില്‍ 2000 പേരെ സ്ഥിരജോലിക്കാരായി നിയമിക്കും. രാജ്യമെമ്പാടുമുളള 1000 സ്റ്റോറുകളിലേക്കായാണ് ഇത്രയധികം ജോലിക്കാരെ നിയമിച്ചിരിക്കുന്നത്. കസ്റ്റമര്‍ സര്‍വ്വീസ്, ചെക്കൗട്ട് സ്റ്റാഫ്, ഷെല്‍ഫ് സ്റ്റാക്കിംഗ്, ഓണ്‍ലൈന്‍ ഡെലിവറി ടീം അസിസ്റ്റന്റ് എന്നീ …
മലയാള സിനിമാവ്യവസായത്തെ തകര്‍ക്കുന്നത് വിദേശമലയാളികള്‍ തമ്മിലുള്ള അസൂയയോ?
മലയാള സിനിമാവ്യവസായത്തെ തകര്‍ക്കുന്നത് വിദേശമലയാളികള്‍ തമ്മിലുള്ള അസൂയയോ?
തിരുവനന്തപുരം:മലയാള സിനിമാ വ്യവസായത്തെ തകര്‍ക്കുന്നത് വിദേശമലയാളികള്‍ തമ്മിലുള്ള അസൂയയോ?. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ മിടുക്കനെന്നു പേരുകേട്ട മന്ത്രി ഗണേഷ് കുമാറാണ് ഈ വിചിത്രമായ കണ്ടുപിടിത്തത്തിനുപിന്നില്‍. വിദേശ മലയാളികള്‍ തമ്മിലുള്ള അസൂയ മലയാള സിനിമയുടെ ഇന്റര്‍നെറ്റ് പതിപ്പിനുകാരണമാകുന്നുവെന്നാണ് മന്ത്രിയുടെ ഗവേഷണബുദ്ധി കണ്ടെത്തിയിരിക്കുന്നത്.
ImÀ«qWnse Ipf\Shgn C\n F³BÀsF aebmfnbneqsS
ImÀ«qWnse Ipf\Shgn C\n F³BÀsF aebmfnbneqsS
കാര്‍ട്ടൂണിലെ കുളനടവഴി ഇനി എന്‍ആര്‍ഐ മലയാളിയിലൂടെ ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്ക ആസ്വദിക്കാം. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ജോയി കുളനട വരച്ച കാര്‍ട്ടൂണുകള്‍ ഉടന്‍ എന്‍ആര്‍ഐ മലയാളിയില്‍ പ്രത്യക്ഷപ്പെടും. പ്രവാസി മലയാളികള്‍ക്കിടയില്‍ മുഖവര വേണ്ട ഈ വരക്കാരന്. പ്രവാസ ജീവിതത്തിലും അതിനു ശേഷവും ബ്രഷിനോടുള്ള സ്‌നേഹം മുറുകെപ്പിടിച്ച ജോയി കുളനട ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിനു പ്രസിദ്ധീകരണങ്ങളിലൂടെയാണ് തന്റെ നര്‍മഭാവനകള്‍ …
കാറ് നന്നാക്കാന്‍ മണിക്കൂറിന് 83 പൗണ്ട്; ഇതില്‍ ഭേദം നടന്നു പോകുന്നത്
കാറ് നന്നാക്കാന്‍ മണിക്കൂറിന് 83 പൗണ്ട്; ഇതില്‍ ഭേദം നടന്നു പോകുന്നത്
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുളളില്‍ കാറ് നന്നാക്കാനുളള കൂലിയില്‍ ഉണ്ടായത് പത്ത് ശതമാനത്തിന്റെ വര്‍ദ്ധനവ്. മണിക്കൂറിന് 83 പൗണ്ടാണ് നിലവില്‍ ഗാരേജ് ചാര്‍ജ്ജ്. ഇത് റിക്കോര്‍ഡ് നിരക്കാണ്. ഗാരേജ് നിരക്കുകള്‍ 2010 -11 ല്‍ ഏഴ് ശതമാനം കൂട്ടിയതിന് പിന്നാലെ തൊഴിലാളികളുടെ കൂലി കഴിഞ്ഞ വര്‍ഷം മൂന്ന് ശതമാനം കൂട്ടിയതാണ് നിരക്ക് ഇത്രകണ്ട് ഉയരാന്‍ കാരണം. ഏറ്റവും …
ജിസിഎസ്ഇ പരീക്ഷയ്ക്കുപകരം ഇബാക് വരുന്നു
ജിസിഎസ്ഇ പരീക്ഷയ്ക്കുപകരം ഇബാക് വരുന്നു
ലണ്ടന്‍:യുകെയിലെ സെക്കന്‍ഡറി വിദ്യാഭ്യാസമേഖല അടിമുടി മാറ്റങ്ങള്‍ക്കൊരുങ്ങുന്നു. ഇപ്പോഴുള്ള ജിസിഎസ്ഇ പരീക്ഷ 2017 മുതല്‍ ബിരുദപ്രവേശനത്തിനു മാനദണ്ഡമാക്കുന്ന പരീക്ഷ ഇബാക് (EBacc-English Baccalaureate) എന്നപേരിലാണ് അറിയപ്പെടുക. ഇതോടെ ബിരുദപഠനത്തിനുള്ള പ്രവേശനം കൂടുതല്‍ കര്‍ശനമാവുകയും ചെയ്യും. ബിരുദപ്രവേശനത്തിനു അര്‍ഹതനേടാത്ത സെക്കന്‍ഡറി വിദ്യാര്‍ഥികളെ തുടര്‍പഠനത്തിന് അയച്ച് കൂടുതല്‍ പരിശീലനം ലഭ്യമാക്കുകയെന്നതാണ് ഇബാക് പരിഷ്‌കാരത്തില്‍ മുഖ്യം.മതിയ ായ യോഗ്യതയില്ലാതെ വിദ്യാര്‍ഥികള്‍ ബിരുദപഠനത്തിനെത്തുന്നുവെന്ന …
യുകെ മലയാളികള്‍ കയര്‍ ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാകണം: പ്രഫ.ജി.ബാലചന്ദ്രന്‍
യുകെ മലയാളികള്‍ കയര്‍ ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാകണം: പ്രഫ.ജി.ബാലചന്ദ്രന്‍
ജേക്കബ് കോയിപ്പിള്ളി ലണ്ടന്‍:പ്രകൃതിനിര്‍മിത വസ്തുക്കള്‍ ബ്രട്ടീഷ് സമൂഹം ഇരുകൈയും നീട്ടിവാങ്ങുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന കയര്‍ ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി യുകെ മലയാളികള്‍ പ്രവര്‍ത്തിക്കണമെന്ന് കയര്‍ബോര്‍ഡ് ചെയര്‍മാന്‍ പ്രഫ.ജി.ബാലചന്ദ്രന്‍. എ.കെ.ആന്റണിക്കൊപ്പം കേരളത്തില്‍ വിദ്യാര്‍ഥി കോണ്‍്ഗ്രസിനു നേതൃത്വം നല്കി സജീവരാഷ്ട്രയത്തിലെത്തിയ പ്രഫ.ജി.ബാലചന്ദ്രന്‍ കേരളത്തിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയാണ്. മലയാളികളുടെ കരവിരുതില്‍ രൂപംകൊള്ളുന്ന മനോഹരമായ കയര്‍ ഉത്പന്നങ്ങള്‍ക്ക് …
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി സ്റ്റുഡന്റ് വെല്‍ഫെയര്‍ സെന്റര്‍ വരുന്നു
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി സ്റ്റുഡന്റ് വെല്‍ഫെയര്‍ സെന്റര്‍ വരുന്നു
കേന്ദ്രസര്‍ക്കാരിന്റെ പ്രവാസികാര്യവകുപ്പിന്റെ നിയന്ത്രണത്തിനുള്ള വെല്‍ഫെയര്‍സെന്ററുകള്‍ പ്രശ്‌നങ്ങളുടെ നടുക്കടലില്‍ക്കിടക്കുന്ന പ്രവാസിവിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരുപതിനായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളുള്ള വിദേശ രാജ്യങ്ങളില്‍ അവര്‍ക്കായി സ്റ്റുഡന്റ് വെല്‍ഫെയര്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രവാസികാര്യമന്ത്രി വലയാര്‍ രവിയാണ് വ്യക്തമാക്കിയത്. പ്രവാസികള്‍ക്കുള്ള വിവിധ ക്ഷേമ പദ്ധതികളുടെ വ്യവസ്ഥകള്‍ ഉദാരമാക്കിയെന്നും അദ്ദേഹം അറിയിച്ചു. വിദേശ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരെ വിട്ടയയ്ക്കുന്നതിനുള്ള …