ജോണ്‍ തോമസ് ഓര്‍മയുണ്ടോ എഴുപത് എണ്‍പതുകളിലെ കുട്ടിക്കാലം. അവധിക്കാലമെത്തിയാല്‍ പിന്നെ സൂര്യന്‍ ഉദിക്കുന്നതും കാത്ത് കിടക്കും. നേരം വെളുത്തുകഴിഞ്ഞാല്‍ പിന്നെ ആവേശത്തിമിര്‍പ്പിന്റെ മണിക്കൂറുകളാണ്. എനിക്കൊരു സൈക്കിള്‍ ഉണ്ടായിരുന്നു. വീടിനടുത്ത് ഒരു കളിസ്ഥലം, ചുറ്റുപാടും സമപ്രായക്കാരായ കൂട്ടുകാര്‍. അവധിക്കാലമെത്തിയാല്‍ പിന്നെ പുലര്‍ച്ചെ തന്നെ സൈക്കിളുമെടുത്ത് ഇറങ്ങും. ലക്ഷ്യം വെറെങ്ങുമല്ല, കളിസ്ഥലം തന്നെ. ഞാന്‍ എത്തുന്നതിനു മുമ്പ് തന്നെ …
ആര്‍ത്തവ വിരാമമെത്തിയ പ്രമേഹബാധിതരായ സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനു സാധ്യത കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്. ടൈപ് 2 പ്രമേഹബാധിതരില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യത 27 ശതമാനം കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നാല്പതു വ്യത്യസ്ത പഠനങ്ങള്‍ നടത്തിയ ശേഷം കണ്ടെത്തിയ സൂചനകള്‍ അവലോകനം ചെയ്താണ് ഈ നിഗമനത്തില്‍ എത്തിയത്. പ്രമേഹത്തിനും സ്തനാര്‍ബുദത്തിനും വളരെ പ്രകടമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് …
പ്രവാസികളുടെ സ്വന്തം വിമാനക്കമ്പനിയെന്ന നിലയില്‍ എയര്‍ കേരളയെ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുനഃസംഘടിപ്പിച്ച ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അറിയിച്ചു. എയര്‍ കേരളയുടെ സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിയാല്‍ എം.ഡി വി.ജെ. കുര്യനെ ചുമതലപ്പെടുത്തി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പദ്ധതിക്കായി പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. ഇതിന്റെ കണ്‍സള്‍ട്ടന്‍സി ഏണസ്റ്റ് യെങ് കമ്പനിക്ക് നല്‍കാനും …
പ്രത്യേക ലേഖകന്‍ യു.കെയെന്ന സ്വപ്നഭൂമിയിലേക്ക് ജീവിതം പച്ചപിടിപ്പിക്കാമെന്ന പ്രതീക്ഷയുമായി വരുന്ന പാവപ്പെട്ട പെണ്‍കുട്ടികളെ പേടിപ്പിച്ചും പ്രലോഭിപ്പിച്ചും പാപത്തില്‍ വീഴിക്കാന്‍ വലവിരിച്ചിരിക്കുന്ന വേടന്മാര്‍ക്കുള്ള മുന്നറിയിപ്പാണ് ഹാര്‍ട്ട്ഫോര്‍ഡ്‌ഷെയറിലെ സെന്റ്. അല്ബാന്‍സ് കോടതിയില്‍ നടക്കുന്ന മലയാളിക്കെതിരെയുള്ള ബലാത്സംഗകേസ്. മൂന്നാം നമ്പര്‍ കോടതിമുറിയില്‍ സെപ്റ്റംബര്‍ മൂന്നിനാരംഭിച്ച വിചാരണ പുരോഗമിക്കുമ്പോള്‍ സമാനകുറ്റങ്ങളില്‍ പരാതി കൊടുക്കാത്തതിന്റെ പേരില്‍ മാത്രം വിലസി നടക്കുന്ന പകല്‍മാന്യന്മാരും നമ്മുടെ …
ലണ്ടന്‍:ആശുപത്രി ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍സംരക്ഷിക്കാനുള്ള നിയമങ്ങളില്‍ വെള്ളംചേര്‍ക്കുന്നു. പണിയെടുക്കാത്ത ജീവനക്കാരെ ഒഴിവാക്കാന്‍ കഴിയുംവിധം തൊഴില്‍നിയമങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങുകയാണ് യുകെ സര്‍ക്കാര്‍. കരാര്‍ ജീവനക്കാരെ കൂടുതലായി ഉപയോഗിച്ച് സര്‍ക്കാരിന്റെ ചെലവുകള്‍ കുറയ്ക്കാനുമാണ് ശ്രമമെന്ന് മന്ത്രിമാര്‍ പറയുന്നു. പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന ജീവനക്കാര്‍ക്ക് മാന്യമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും പുതിയ നിയമത്തില്‍ നിര്‍ദേശമുണ്ട്. ഇതുവഴി തൊഴില്‍കോടതികളിലെ നടപടികള്‍ കുറയ്ക്കുകയാണ് …
ലണ്ടന്‍:വൈകിട്ടെന്താ പരിപാടിയെന്ന് യുകെയിലെ റിട്ടയേര്‍ഡ് കൗണ്‍സില്‍ വര്‍ക്കറായ ആര്‍തര്‍ റീഡിനോടു ചോദിക്കേണ്ട ആവശ്യമേയില്ല. കൊക്കില്‍ ജീവനുണ്ടെങ്കില്‍ ആര്‍തര്‍ റീഡ് തന്റെ പ്രീയപ്പെട്ട പബ്ബിലെത്തി ബിയര്‍ നുണഞ്ഞിരിക്കും. ഒന്നും രണ്ടും വര്‍ഷമല്ല, എഴുപത്തിരണ്ടുവര്‍ഷമായി ഈ പതിവു മുടങ്ങിയിട്ടില്ല. ആര്‍തര്‍ റീഡിന് ഇപ്പോള്‍ പ്രായം 90 വയസ്. എങ്കിലും ബിയറിനോടുള്ള പ്രേമം ഒട്ടും കുറഞ്ഞിട്ടില്ല. മറ്റൊന്നിനോടും പ്രേമം കൂടിയിട്ടുമില്ല. …
കൊച്ചി:അരി ആന്ധ്രയും ബംഗാളും തരും. പച്ചക്കറി തമിഴ്‌നാട്ടില്‍ നിന്ന്... ഇന്ധനം ഗള്‍ഫില്‍ നിന്ന്. ഇതെല്ലാം വാങ്ങാനുള്ള കാശ് പ്രവാസികളും.... മലയാളിയുടെ മാറിയ ജീവിതരീതിയുടെ അടിസ്ഥാനത്തില്‍ ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ ഒരു കാര്യം തുറന്നുപറഞ്ഞു. കേരളം ഭക്ഷ്യസുരക്ഷയില്‍ ശ്രദ്ധിക്കേണ്ടതില്ലെന്ന്.
ഒരു കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാനാകും. കാറ് നിയന്ത്രിക്കാനല്ലാതെ… എന്നാല്‍ ഇനി മുതല്‍ നിങ്ങള്‍ക്ക് കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് കാപ്പി കുടിക്കാം… ഈ മെയിലയ്ക്കാം. വണ്ടി തനിയെ റോഡില്‍ കൂടി പൊയ്‌ക്കോളും. ലോകത്ത് ആദ്യമായി ഹാന്‍ഡ്‌സ് ഫ്രീ കാറിന്റെ ടെസ്റ്റ് ഡ്രൈവ് സാധ്യമായതോടെ ഈ പറഞ്ഞ കാര്യങ്ങളെല്ലാം അധികം താമസിക്കാതെ നടപ്പിലാക്കാനാകുമെന്നാണ് പ്രതീക്ഷ. …
ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സ്ത്രീയെന്ന ബഹുമതിയാണ് ജ്യോതി അമാഗേയെ തേടി എത്തിയതെങ്കിലും തന്റെ സ്വപ്‌നങ്ങള്‍ തന്നേക്കാള്‍ വലുതാണന്ന് ജ്യോതി. ഇന്ത്യയിലെ നാഗ്പൂര്‍ സ്വദേശിയായ ജ്യോതി ഗിന്നസ് ബുക്കിന്റെ 2013 എഡീഷന്റെ ലോഞ്ചിനോട് അനുബന്ധിച്ച് ലണ്ടനിലെത്തിയതായിരുന്നു. സണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതി തന്റെ വലിയ സ്വപ്‌നങ്ങള്‍ പങ്കുവച്ചത്. ലോകത്തെ ഏറ്റവും ചെറിയ സ്ത്രീയായതില്‍ തനിക്ക് …
സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക് കുതിയ്ക്കുന്നു. വെള്ളിയാഴ്ച പവന് 24,000 രൂപ കടന്ന് എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. പവന് 280 രൂപ കൂടി 24,160 രൂപയായി. ഗ്രാമിന് 35 രൂപ കൂടി 3020 രൂപയിലാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതാണ് മാര്‍ക്കറ്റിലെ വിലക്കയറ്റത്തിനു കാരണം. കഴിഞ്ഞആഴ്ച നാലുതവണയാണ് സ്വര്‍ണം റെക്കോഡ് പുതുക്കിയത്. ദിവസങ്ങളായി …