കൊച്ചി:എമേര്‍ജിംഗ് കേരളയുടെ തിരക്കില്‍ എല്ലാവരും കേരള രാഷ്ട്രീയത്തില്‍ പൊടിപൊടിക്കുന്ന സൈബര്‍യുദ്ധത്തെ അവഗണിക്കുന്നു. കേരള കോണ്‍ഗ്രസ് എമ്മിലെ മുഖവരയാവശ്യമില്ലാത്ത നേതാവ് പിസി ജോര്‍ജും കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരും തമ്മിലുള്ള ഏറ്റുമുട്ടലാണ് മലയാളികളുടെ സൈബര്‍ലോകത്തെ സജീവചര്‍ച്ചാവിഷയങ്ങളിലൊന്ന്.
മുംബയ്:മുംബൈയില്‍ ഇന്ത്യാക്കാരെ നിര്‍ദയം വെടിവച്ചിട്ടില്ല പാക് ഭീകരന്‍ അജ്മല്‍ കസബ് ജയിലില്‍ കരാട്ടെ പരിശീലനത്തില്‍. ദിവസത്തില്‍ ഒരു മണിക്കൂര്‍ ഇതിനായി കസബ് ചെലവഴിക്കുന്നു.
ഡീസലിന് അഞ്ച് രൂപ വര്‍ദ്ധിപ്പിച്ചു. വിലവര്‍ദ്ധന വ്യാഴാഴ്ച അര്‍ദ്ധരാത്രിമുതല്‍ നിലവില്‍വരും. പാചകവാതക സിലിണ്ടറുകളുടെ എണ്ണവും പരിമിതപ്പെടുത്തി. ഒരു വര്‍ഷത്തില്‍ സബ്‌സിഡിയോടെ ആറു സിലിണ്ടറുകള്‍ മാത്രമെ ഒരു കുടുംബത്തിന് ലഭിക്കുകയുള്ളു. ആറെണ്ണത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് സിലിണ്ടറൊന്നിന് 700 രൂപയോളം അധികം നല്‍കേണ്ടിവരും. പെട്രോളിന്‍റെ എക്സൈസ് തീരുവ എടുത്തുകളയുകയും ചെയ്തു. വിലവര്‍ദ്ധന ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയോഗം …
സംഗീത് ശേഖര്‍ 2012 ഇലെ 4-മത് ടി-20 വേള്‍ ഡ് കപ്പ് തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം .12 രാജ്യങ്ങള്‍ 4 ഗ്രൂപ്പുകളിലായി മത്സരിക്കുന്നു.ടെസ്റ്റ് പദവിയുള്ള 9 രാജ്യങ്ങള്‍ ക്ക് പുറമെ അഫ്ഗാനിസ്ഥാന്‍ ,സിബാം ബ് വെ ,അയര്‍ ലണ്ട് എന്നീ 3 രാഷ്ട്രങ്ങളും പങ്കെടുക്കുന്നു..ഓരോ ഗ്രൂപ്പില്‍ നിന്നും 2 ടീമുകള്‍ സൂപ്പര്‍ 8 ഇലേക്ക് …
കോട്ടയം:മുണ്ടക്കയം മുരിക്കുംവയല്‍ സര്‍ക്കാര്‍ സ്‌കൂളിലെ പതിനഞ്ച് അധ്യാപികമാരും ചൊറിഞ്ഞ് ചൊറിഞ്ഞ് ചൊറിഞ്ഞ് ഒരു അധ്യയനദിനം മുഴുവന്‍ നഷ്ടപ്പെടുത്തിയെന്ന് പറഞ്ഞാല്‍ മതിയല്ല. ഒടുവില്‍ സംഭവത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഡോ.ജെ.പ്രമീളാദേവി സ്‌കൂളിലെത്തി തെളിവെപ്പുവരെ നടത്തിയിരിക്കുകയാണ്.
സ്‌കൂള്‍ കുട്ടികളെ നിരീക്ഷിക്കാനായി രാജ്യമെമ്പാടുമുളള സ്‌കൂളുകളില്‍ ഒരു ലക്ഷം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് കണക്കുകള്‍. ചില സ്‌കൂളുകളുടെ നിരീക്ഷണമാകട്ടെ വിദ്യാര്‍ത്ഥികളുടെ ടോയ്‌ലറ്റിലേക്കും ചേഞ്ചിംഗ് റൂമുകളിലേക്കും വരെ എത്തുന്നു. കളിസ്ഥലങ്ങളിലും ക്ലാസ്‌റൂമുകളിലും ക്യാമറകള്‍ സ്ഥാപിച്ചിട്ടുളളതിന് പുറമേയാണിത്. ചില സ്‌കൂളുകളില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഒന്ന് എന്ന കണക്കില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ശരാശരി കണക്ക് അനുസരിച്ച് ചുരുങ്ങിയത് മുപ്പത് …
ഡ്യൂട്ടിയിലായിരുന്ന ട്രാഫിക് വാര്‍ഡനെ പട്ടാപ്പകല്‍ മൂന്ന് മൊട്ടത്തലയന്‍മാര്‍ ചേര്‍ന്ന ക്രൂരമായി മര്‍ദ്ധിച്ചു. ഈ മാസം ആദ്യമാണ് സംഭവം. കാല്‍നടയാത്രക്കാരായിരുന്ന മൂന്ന് മൊട്ടത്തലയന്‍മാര്‍ ട്രാഫിക് വാര്‍ഡനെ മര്‍ദ്ധിക്കുന്ന സംഭവം സമീപത്തുളള ഒരു സിസിടിവിയില്‍ പതിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ലെസ്റ്ററിലെ ഒരു റോഡില്‍ വച്ചാണ് സംഭവം നടക്കുന്നത്. സമീപത്തുണ്ടായിരുന്ന ഒരു കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ട്രാഫിക് വാര്‍ഡന്‍ തന്റെ …
ഹാംപ്‌ഷെയറിലെ വെയ്റ്റ്‌റോസ് സൂപ്പര്‍മാര്‍്ക്കറ്റില്‍ നിന്ന് വാങ്ങിയ സലാഡില്‍ ജീവനുളള തവള. ഹാംപ്‌ഷെയറിലെ താമസക്കാരിയായ ക്രിസ്റ്റീനയും മകളും വാങ്ങിയ സലാഡിലാണ് ജീവനുളള തവളയെ കണ്ടെത്തിയത്.
ലാഭക്കൊതിയന്‍മാരായ എണ്ണ കമ്പനികളാണ് എണ്ണ വില ഉയരാന്‍ കാരണമെന്ന് റീട്ടെയ്‌ലര്‍. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബ്രിട്ടനിലെ ഒരു റീട്ടെയ്‌ലറാണ് ലാഭത്തിന് വേണ്ടി എണ്ണക്കമ്പനികള്‍ ദിവസേന കണക്കില്‍ കൃത്രിമം കാട്ടുന്നുണ്ടെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
ജീവിത യഥാര്‍ത്ഥ്യങ്ങളുടെ ഉപരിപ്ലവമായ ചിത്രീകരണത്തെക്കാള്‍ ആന്തരികാനുഭവങ്ങളെ പ്രകടമാക്കുന്ന പുല്ലേലിയുടെ ആഖ്യാന രീതി നല്ല നാടകങ്ങളുടെ വസന്ത കാലത്തിലേക്ക് പുതിയൊരു ചുവടുവെപ്പായി വേണം വിലയിരുത്തേണ്ടത്.