സംഗീതത്തിന് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി ബീറ്റില്‍ ഇതിഹാസം പോള്‍ മക്കാര്‍ട്ടിനിക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതിയായ ഫ്രഞ്ച് ലെജിന്‍ ഓഫ് ഹോണര്‍ അവാര്‍ഡ് സമ്മാനിച്ചു. പാരീസിലെ എലിസി പാലസില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ട് മക്കാര്‍ട്ടിനിക്ക് പുരസ്‌കാരം സമ്മാനിച്ചത്. മക്കാര്‍ട്ടിനിക്ക് മുന്‍പ് ബാര്‍ബറ സ്ട്രസാന്‍ഡും ലിസ മിന്നെല്ലിയുമാണ് ഈ പുരസ്‌കാരത്തിന് അര്‍ഹരായ ഗായകര്‍. …
കൊച്ചി:പ്രവാസി മലയാളികളുടെ സ്വപ്ന പദ്ധതിയായ എയര്‍കേരള യാഥാര്‍ത്ഥ്യമാക്കാന്‍ വീണ്ടും കൂടിയാലോചനകള്‍. ഇതോടൊപ്പം ബ്രട്ടീഷ് എയര്‍വെയ്‌സ് ഉള്‍പ്പെടെ യൂറോപ്യന്‍ വിമാനക്കമ്പനികള്‍ നേരിട്ട് കേരളത്തില്‍ നിന്ന് സര്‍വീസ് തുടങ്ങുന്നതിനുള്ള ചര്‍ച്ചകളും അണിയറയില്‍ പുരോഗമിക്കുകയാണ്.
യൂറോപ്പിലെ ഒരു ഡിഫന്‍സ് കമ്പനിയുമായുളള രഹസ്യ ഇടപാടുകളാണ് ബ്രട്ടീഷ് സാറ്റലൈറ്റ് എന്‍ജീനീയര്‍ സാദ് അല്‍ ഹിലിയുടേയും കുടുംബത്തിന്റേയും മരണത്തിന് പിന്നിലെന്ന് സൂചന.
പീപെയ്ഡ് മൊബൈല്‍ ഫോണില്‍നിന്ന് രാജ്യാന്തര കോളുകള്‍ക്ക് വിലക്ക് വരുന്നു. ഇതു സംബന്ധിച്ച നിര്‍ദേശം എസ്എംഎസ് ആയി 10 ദിവസത്തിനകം ലഭിക്കും. ഉപയോക്താവ് സമ്മതം അറിയിച്ചശേഷമേ ഇൌ സൌകര്യം ഇനി ലഭ്യമാകൂ. സമ്മതം അറിയിക്കാത്തവര്‍ക്ക് 60 ദിവസത്തിനകം സൌകര്യം നഷ്ടമാകും. മിസ്ഡ് കോളുകളും വന്‍തുക സമ്മാനം ലഭിച്ചതായി അറിയിച്ചുകൊണ്ടുള്ള എസ്എംഎസുകളും വിദേശത്തുനിന്നു ലഭിക്കുന്നതായി പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് …
ഓണത്തിനു ഒന്നാമതു ഓടിയെത്താന്‍ തീയറ്ററുകളില്‍ എത്തിയ ജോഷി- മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ‘റണ്‍ ബേബി റണ്‍’ ബര്‍മിംഗ്ഹാമിലെ സിനിമാപ്രദര്‍ശനശാലകളിലും തകര്‍ത്തോടാന്‍ ഒരുങ്ങുന്നു. യുവതാരങ്ങളെ അണിനിരത്തി കഴിഞ്ഞ ഓണത്തിനു തീയറ്ററുകളിലെത്തിയ സെവന്‍സിനു ശേഷം ജോഷി സൂപ്പര്‍താരം മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് റണ്‍ ബേബി റണ്‍. റോയിട്ടേഴ്‌സ് തുടങ്ങിയ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ക്കു വേണ്ടി ജോലിയെടുത്ത് പ്രശസ്തനായ …
ബ്രട്ടീഷ് കുടുംബത്തിന്റെ ഫ്രാന്‍സിലെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ സ്വത്ത് ഭാഗം വയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കങ്ങളാണ് എന്ന് സൂചന. എന്നാല്‍ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണം കൊല്ല്‌പ്പെട്ട സാദ് അല്‍ ഹിലിയുടെ സഹോദരന്‍ നിഷേധിച്ചു. കുടുംബത്തിന്റെ സ്വത്ത് ഭാഗം വയ്ക്കുന്നത് സംബന്ധിച്ച് തയ്യാറാക്കിയ വില്‍പ്പത്രത്തെ കുറിച്ച് സഹോദരന്‍മാര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൂട്ടക്കൊലയെ കുറിച്ച് …
കനെഷ്യസ് അത്തിപ്പോഴിയില്‍ ഇന്നു പരിശുദ്ധ അമ്മയുടെ ജനന തിരുനാള്‍ ലോകം മുഴുവനുമുള്ള വിശ്വാസികള്‍ ആദരപൂര്‍വ്വം കൊണ്ടാടുമ്പോള്‍ ഒരു മരിയ ഭക്തനായ എനിക്കും എന്റെ കുടുംബത്തിനും ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലും അമ്മയിലൂടെ ലഭിച്ച അനുഗ്രഹങ്ങളെ ഓര്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നീണ്ട 22 വര്‍ഷത്തെ പ്രവാസി ജീവിതത്തിനിടയില്‍ ഒട്ടേറെ പ്രതിസന്ധികള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ പരിശുദ്ധ …
ലോകത്തെ വില കൂടിയ ഫോണുകളുടെ ഗണത്തിലാണ് ഐ ഫോണിന്റേയും സ്ഥാനം. എന്നാല്‍ ശരിക്കും ഈ ഐഫോണിന് എത്ര വില വരുമെന്ന് ചിന്തിച്ചിട്ടുണ്ടോ. റീട്ടെയ്ല്‍ വിലയേക്കാള്‍ 300 പൗണ്ട് കുറവാണ് ഒരു ഐഫോണ്‍ നിര്‍മ്മിക്കാന്‍ ചെലവാകുന്നതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത് അടുത്തു തന്നെ ഐഫോണ്‍ 5 പുറത്തിറക്കാന്‍ പോവുകയാണ്. പുതിയ ഫോണിലെ ഫീച്ചേഴ്‌സിനെ കുറിച്ചാണ് എല്ലാവരുടേയും സംസാരം. എന്നാല്‍ …
ബാര്‍ക്ലേസ് രണ്ട് പുതിയ ബാലന്‍സ് ട്രാന്‍സ്ഫര്‍ ക്രഡിറ്റ് കാര്‍ഡ് പുറത്തിറക്കി. ബാര്‍ക്ലേസിന്റെ പുതിയ പ്ലാറ്റിനം ക്രഡിറ്റ് കാര്‍ഡ് 23 മാസത്തെ പലിശ രഹിത വായ്പയാണ് വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ടെസ്‌കോ അവരുടെ ബാലന്‍സ് ട്രാന്‍സ്ഫര്‍ ക്രഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ 22 മാസത്തെ പലിശ രഹിത വായ്പ അനുവദിച്ചിരുന്നു. നിലവില്‍ ബാര്‍ക്ലേസിന്റെ ടോപ്പ് ഓഫര്‍ 22 …
ലിയനാര്‍ഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ ചിത്രം മോണാലിസ ജന്മദേശമായ ഇറ്റലിക്ക് മടക്കി തരണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പെയ്ന്‍.