ഗള്‍ഫ്‌കാരനായ വരന് കമ്പനി ലീവ് അനുവദിച്ചില്ല. വധുവിനെ വരന്റെ സഹോദരി പുടവ നല്‍കി സഹോദരനു വേണ്ടി നേരത്തെ നിശ്ചയിച്ച സമയത്ത് വിവാഹം കഴിച്ചു. അബുദാബി ആസ്ഥാനമായുള്ള കമ്പനിയുടെ ദുബയ് ഓഫീസിലാണ് സുനില്‍ ജോലി ചെയ്യുന്നത്. കരാര്‍ പ്രകാരമുള്ള രണ്ട് മാസത്തെ ലീവിന് വിവാഹത്തിന് രണ്ട് മാസം മുമ്പ് തന്നെ സുനില്‍ അപേക്ഷിച്ചതാണ്. എന്നാല്‍ അധികൃതരുടെ ഭാഗത്ത് …
ലാസ് വേഗസില്‍ ഒഴിവുദിനം നഗ്നമായി ആഘോഷമാക്കി വിവാദത്തിലകപ്പെട്ട ഹാരി രാജകുമാരനു അശ്ലീല ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുകോടി യുഎസ് ഡോളര്‍ പ്രതിഫലം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. ദി ട്രബിള്‍ വിത്ത് ഹാരി എന്ന പേരില്‍ പുറത്തിറക്കുന്ന ബിഗ്ബജറ്റ് അശ്ലീല ചിത്രത്തില്‍ അഭിനയിക്കുന്നതിനു പ്രതിഫലം വാഗ്ദാനം ചെയ്തു ഹാരിക്ക് പോണ്‍ ഫിലിം നിര്‍മാതാവ് സ്റ്റീവ് ഹിര്‍ഷ് എഴുതിയ കത്തിന്റെ …
തെക്കന്‍ അഫ്ഗാനിസ്താനില്‍ സംഘടിപ്പിച്ച സംഗീതപരിപാടിയില്‍ പങ്കെടുക്കാനെത്തിയ പതിനേഴു പേരെ താലിബാന്‍ തീവ്രവാദികള്‍ തലവെട്ടി കൊലപ്പെടുത്തി. ഹെല്‍മന്ദ് പ്രവിശ്യയിലെ താലിബാന്‍ നിയന്ത്രിത മേഖലയായ മുസാ ഖല ജില്ലയിലാണ് സംഭവം. വൈകുന്നേരം സംഘടിപ്പിച്ച സംഗീതപരിപാടിയില്‍ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടവരെല്ലാം. പുരുഷന്മാരും സ്ത്രീകളും പങ്കെടുക്കുന്ന ഇത്തരം സംഗീത, ആഘോഷപരിപാടികള്‍ താലിബാന്‍ വിലക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 15 പേര്‍ പുരുഷന്മാരും രണ്ടു പേര്‍ സ്ത്രീകളുമാണ്. …
ലണ്ടന്‍ : വീടു വില വീണ്ടും കുറയാനാണ് സാധ്യതയെന്ന് വിദഗ്ദ്ധര്‍. വില്‍ക്കാനുളള വീടുകളുടെ എണ്ണം കൂടുകയും വാങ്ങാന്‍ ആളുകളെ കിട്ടാതാവുകയും ചെയ്തതോടെയാണ് വീട് വിലയില്‍ തുടര്‍ച്ചയായ ഇടിവുണ്ടായത്. വീടുകളുടെ ശരാശരി വിലയില്‍ ആഗസ്റ്റ് മാസവും 0.1 ശതമാനത്തിന്റെ ഇടിവുണ്ടായി. ജൂലൈയിലും ഇതേ പോലെ വീടുവിലയില്‍ ഇടവ് രേഖപ്പെടുത്തിയിരുന്നു. ഏജന്റുമാര്‍ വഴി പുതിയ വീട് വാങ്ങാനായി രജിസ്റ്റര്‍ …
കേരള രാഷ്ട്രീയത്തില്‍ പുതിയൊരു പാര്‍ട്ടി കൂടി ഉദിച്ചുയര്‍ന്നേക്കും.കത്തോലിക്കര്‍ക്ക് മാത്രമായുള്ള കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ സജീവമാകണമെന്നാണ് സീറോ മലബാര്‍ ബിഷപ്പ് സിനഡിന്റെ ആഹ്വാനം. അതായത് ഇപ്പോഴുള്ള കത്തോലിക്കാ കോണ്‍ഗ്രസ് ഇനി രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് ചുരുക്കം. കേരള ലാറ്റിന്‍ കാതലിക് അസോസിയേഷന്‍. ഇവരിപ്പോള്‍ പി ടി എ റഹിം നേതൃത്വം നല്‍്കുന്ന ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനമായ …
ലണ്ടന്‍ : ബ്രയിന്‍ ട്യൂമറിനുളള സാധ്യത ആറിരട്ടി വരെ വര്‍ദ്ധിപ്പിക്കുന്ന ജനിറ്റിക് മ്യൂട്ടേഷന്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ജീനുകളിലെ പ്രോട്ടീനുകളില്‍ അഡിനിന് പകരം ഗ്വാനിന്‍ വരുന്നവരിലാണ് ബ്രയിന്‍ ട്യൂമറുകള്‍ ഉണ്ടാകാനുളള സാധ്യത ആറിരട്ടിവരെ കൂടുതലാകുന്നത്. ജനിറ്റിക് കോഡിലുണ്ടാകുന്ന ഈ നേരിയ പരിവര്‍ത്തനമാണ് ഗ്ലിയോമ ബ്രയിന്‍ ട്യൂമറുകള്‍ പോലുളള ട്യൂമറുകള്‍ വളരാന്‍ കാരണമാകുന്നത്. വളരെ പതുക്കെ വളരുന്നതാണ് ഇത്തരം …
ബോബന്‍ സെബാസ്റ്റ്യന്‍ വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഒന്‍പതാമത് ധനസഹായം ഏറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്തില്‍ പൊന്‍കുറ്റ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മരിയാലയം ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന ആതുരാലയത്തിനു കൈമാറി. 60 ഓളം മാനസിക രോഗികളെ ശുശ്രിക്ഷിക്കുന്ന ആതുരാലയമാണ് മരിയാലയം. വോക്കിംഗ് കാരുണ്യ ചാരിറ്റബിള് സൊസൈറ്റി 40,240 രൂപയാണ് മരിയാലയത്തിലെ രോഗികള്‍ക്കും …
അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയുടെ യുവതാരങ്ങള്‍ നേടി. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാതിരുന്ന ഓസ്ട്രേലിയയെ ആറു വിക്കറ്റിനാണ് ഫൈനലില്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ തോല്‍പ്പിച്ചത്. ജയസാധ്യത മാറിമറിഞ്ഞ കളിയില്‍ സെഞ്ചുറിയോടെ ഇന്ത്യയുടെ വിജയത്തിനു ചുക്കാന്‍ പിടിച്ചത് ക്യാപ്റ്റന്‍ ഉമുക്ത് ചന്ദിന്റെ ബാറ്റിങ്ങാണ്. ആദ്യ മല്‍സരത്തില്‍ തന്നെ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയാകട്ടെ പിന്നീട് ദുര്‍ബലരായ രണ്ടു …
ലണ്ടന്‍ : രാജ്യത്ത് വ്യാപകമാകുന്ന പൊണ്ണത്തടി പ്രതിസന്ധി മൂലം ഗുരുതരമായ പ്രമേഹം പിടിപെടുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം മാത്രം 615,586 ആളുകള്‍ പ്രമേഹത്തിന് എന്‍എച്ചഎസില്‍ നിന്ന് ചികിത്സ നേടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 1997ല്‍ ഇത് വെറും 189,283 ആയിരുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്ന ഈ അസുഖം രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടിയുടെ ഫലമാണന്നാണ് …
വിവാഹത്തിന് അവധി കിട്ടാത്തതിനാല്‍ വരനു പകരം സഹോദരി വധുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തുന്നു. പത്തനം തിട്ട കോന്നിയിലാണ് വേറിട്ട വിവാഹം. കളത്തില്‍ നൂറനാട് സുനില്‍ കുമാറിനാണ് വിവാഹ ദിനത്തില്‍ കല്യാണ മണ്ഡപത്തില്‍ കാലെടുത്തുവെക്കാനാവാതെ പോയത്. അബൂദാബിയിലെ കമ്പനിയില്‍ ആണ് സുനിന്‍ കുമാറിന് ജോലി. ഇന്നലെ വൈകിട്ട് നാട്ടിലെത്തേണ്ടതായിരുന്നു. തണ്ണിത്തോട് മുല്ലശ്ശേരി മോഹനന്‍-വല്‍സല ദമ്പതികളുടെ മകളായ വിദ്യയാണ് …