സ്വന്തം ലേഖകൻ: 471 ദിവസങ്ങൾക്ക് ശേഷം അവർ സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തി. മൂന്ന് അമ്മമാരുടെ കാത്തിരിപ്പിന് വിരാമമായി. മടങ്ങിയെത്തിയ പ്രിയപ്പെട്ട മക്കളെ ആ അമ്മമാർ ചേർത്തുപിടിച്ചു. റോമി ഗോനെൻ, ഡോറൺ സ്റ്റെയിൻബ്രെച്ചർ, എമിലി ദമാരി എന്നിവരായാണ് ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഹമാസ് വിട്ടയച്ചത്. മടങ്ങിയെത്തുമെന്നുള്ള പ്രതീക്ഷകൾ അസ്തമിച്ച് തുടങ്ങിയപ്പോഴും ആ അമ്മമാർ പരിശ്രമങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടായിരുന്നില്ല. …
സ്വന്തം ലേഖകൻ: അനധികൃതമായി രാജ്യത്തെത്തിയ ബംഗ്ലാദേശുകാര്‍ക്കെതിരേ മുംബൈ പോലീസ് കര്‍ശനനടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തില്‍ ഇതിലൊരാള്‍ പിടിയിലാകുന്നത്. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷത്തിന്റെ ആദ്യ 15 ദിവസങ്ങളിലായി 90 അനധികൃത ബംഗ്ലാദേശ് പൗരന്മാരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്യുകയും 60 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശില്‍ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ …
സ്വന്തം ലേഖകൻ: ഗാര്‍ഹിക ചെലവഴിക്കല്‍ ശേഷി വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനും കേന്ദ്ര ബജറ്റില്‍ വ്യക്തിഗത ആദായ നികുതിയില്‍ കാര്യമായ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. വ്യക്തികള്‍ക്കുള്ള സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ 75,000 രൂപയായി വര്‍ധിപ്പിക്കുന്നതോടൊപ്പം നികുതിയിളവ് പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് ഉയര്‍ത്തുന്നതും പരിഗണിച്ചേക്കും. 12 മുതല്‍ 15 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വരുമാനത്തിനുള്ള നികുതി ഘടന …
സ്വന്തം ലേഖകൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായി ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ (24). കേരളത്തില്‍ വധശിക്ഷ ലഭിച്ച രണ്ടാമത്തെ വനിത കൂടിയാണിവര്‍. വിഴിഞ്ഞം ശാന്തകുമാരി കൊലക്കേസിലെ പ്രതിയായ റഫീക്ക ബീവിയ്ക്കാണ് ഇതിന് മുന്‍പ് തൂക്കുകയര്‍ ലഭിച്ചത്. 2024 മെയ് മാസത്തിലായിരുന്നു ശാന്തകുമാരി കേസിലെ വിധിവന്നത്. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ ജഡ്ജി എ.എം.ബഷീര്‍ …
സ്വന്തം ലേഖകൻ: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു ക്രൂരമായി കൊന്ന കേസില്‍ പ്രതി സഞ്ജയ് റോയിക്കു ജീവപര്യന്തം ശിക്ഷ വിധിച്ച് സിയാല്‍ദാ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി. ജസ്റ്റിസ് അനിർബൻ ദാസാണ് ശിക്ഷ വിധിച്ചത്. പ്രതി ജീവിതാന്ത്യം വരെ ജയിലിൽ തുടരണമെന്നും അരലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി …
സ്വന്തം ലേഖകൻ: പ്രവാസികള്‍ ഉള്‍പ്പെടെ താമസക്കാര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ചെലവ് കുറഞ്ഞ രാജ്യമായി ഒമാന്‍. ജീവിതച്ചെലവ് ഏറ്റവും കൂടിയ ഗള്‍ഫ് രാജ്യം യുഎഇയും. 2025ലെ ജീവിതച്ചെലവ് സൂചിക പ്രകാരമാണിത്. ജീവിതച്ചെലവ് സൂചികയില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇ ഒന്നാമതെത്തി. തൊട്ടുപിന്നാലെ ബഹ്റൈനും തുടര്‍ന്ന് ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത്, ഒടുവില്‍ ഒമാന്‍ സുല്‍ത്താനേറ്റ് …
സ്വന്തം ലേഖകൻ: പതിനഞ്ചുമാസത്തെ രക്തച്ചൊരിച്ചിലിനും അശാന്തിക്കും താത്കാലിക ആശ്വാസമായി ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ഏകദേശം മൂന്ന് മണിക്കൂർ വൈകിയാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്. ഞായറാഴ്ച മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടതോടെയാണ് കരാർ നിലവിൽവന്നത്. പ്രാദേശികസമയം രാവിലെ 8.30-ന് (ഇന്ത്യൻ സമയം ഉച്ചയോടെ) വെടിനിർത്തൽ നിലവിൽവരുമെന്ന് സമാധാനചർച്ചകളിലെ പ്രധാനമധ്യസ്ഥരായ ഖത്തറിന്റെ വിദേശകാര്യമന്ത്രി മജീദ് …
സ്വന്തം ലേഖകൻ: സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതിയെ മുംബൈ കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അനധികൃതമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് സ്വദേശിയായ ഷരീഫുല്‍ ഇസ്ലാം ഷഹസാദിനെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. മുഹമ്മദ് സജാദ്, വിജയ് ദാസ് തുടങ്ങിയ പേരുകളില്‍ ഒളിച്ച് താമസിച്ചിരുന്ന ഇയാളെ താനെയില്‍ നിന്നാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. …
സ്വന്തം ലേഖകൻ: റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ മൂന്നുപേരെ വടക്കാഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. തയ്യൂർ പാടത്ത് വീട്ടിൽ സിബി, എറണാകുളം സ്വദേശി സന്ദീപ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി (സ്റ്റീവ് ആന്റണി) എന്നിവരെയാണ് എറണാകുളത്തുനിന്ന് അറസ്റ്റുചെയ്തത്. റഷ്യയിൽ കൂലിപ്പട്ടാളത്തിന്റെ പിടിയിലകപ്പെട്ട് യുദ്ധത്തിനിടെ കൊല്ലപ്പെട്ട കുട്ടനെല്ലൂർ തോളത്ത് ബിനിൽ (31), പരിക്കേറ്റ തെക്കുംകര …
സ്വന്തം ലേഖകൻ: യുഎസിൽ ടിക് ടോക്ക് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ജനപ്രിയ വീഡിയോ ആപ്പ് നീക്കം ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരാനരിക്കെയാണ് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചത്. യുഎസ് ഉപയോക്താക്കൾക്ക് ടിക് ടോക്ക് വിതരണം ചെയ്യുന്നതിൽ നിന്ന് മൊബൈൽ ആപ്പ് സ്റ്റോറുകളും …