സ്വന്തം ലേഖകൻ: ഫാമിലി വീസ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ കൂടുതല്‍ ഇളവുകളുമായി കുവൈത്ത്. യൂണിവേഴ്സിറ്റി ബിരുദങ്ങളില്ലാത്ത പ്രവാസികള്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള നിബന്ധനകളിലാണ് ഇളവ് വരുത്തിയത്. അവരുടെ വര്‍ക്ക് പെര്‍മിറ്റ് അനുസരിച്ച് പ്രതിമാസം കുറഞ്ഞത് 800 ദിനാര്‍ വരുമാനം ലഭിക്കുന്നുണ്ടെങ്കില്‍ അവരുടെ കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് പുതിയ ഇളവ്. 957/2019 ലെ ആര്‍ട്ടിക്കിള്‍ 29 …
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാംപസുകൾ വിദേശത്ത് തുറക്കാൻ അവസരംതേടി സർക്കാർ. ഓവർസീസ് സെന്ററുകൾ തുടങ്ങാൻ യു.ജി.സി. അനുവദിച്ച സാഹചര്യത്തിലാണ് നീക്കം. ആദ്യലക്ഷ്യം ഗൾഫ് രാജ്യങ്ങളായിരിക്കും. ഉന്നതവിദ്യാഭ്യാസത്തിൽ വിദേശവിദ്യാർഥികളെ ആകർഷിക്കാനും ഇവിടെയുള്ളവരെ പിടിച്ചുനിർത്താനും ലക്ഷ്യമിട്ട് ‘സ്റ്റഡി ഇൻ കേരള’ പദ്ധതിയും പ്രഖ്യാപിച്ചു. ബ്രാൻഡ് വാല്യു വർധിപ്പിക്കാനാവുന്നവിധം മറ്റുസംസ്ഥാനങ്ങളിലും രാജ്യങ്ങളിലും കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കാംപസുകൾ സ്ഥാപിക്കാൻ …
സ്വന്തം ലേഖകൻ: ഒറ്റരാത്രികൊണ്ട് ഒരുഗ്രാമം തന്നെ ഇല്ലാതായതിന്റെ ഞെട്ടലിലാണ് വയനാട്ടുകാര്‍. ജില്ലയിലെ ഉള്‍പ്രദേശമായ മുണ്ടക്കൈയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ദുരന്തം വിതച്ച് വന്‍ ഉരുള്‍പൊട്ടലുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന പലരും കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍പ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കും മുന്‍പേ പലരും വെള്ളത്തിലും ചെളിയിലും മുങ്ങി. ചൊവ്വാഴ്ച രാവിലെയോടെയാണ് മുണ്ടക്കൈയിലെ വന്‍ദുരന്തത്തിന്റെ വ്യാപ്തി പുറംലോകമറിയുന്നത്. നേരം വെളുത്തപ്പോള്‍ മുണ്ടെക്കൈ എന്ന പ്രദേശം …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിദ്യാര്‍ഥികളെ വിശദീകരണമൊന്നുമില്ലാതെ അമേരിക്ക തിരിച്ചയച്ചെന്ന ആരോപണവുമായി വിദേശകാര്യമന്ത്രാലയം. മൂന്നുവര്‍ഷത്തിനിടെ 48 വിദ്യാര്‍ഥികളെ തിരികെ അയച്ചുവെന്നാണ് ആരോപണം. കാരണമൊന്നും ചൂണ്ടിക്കാണിക്കാതെയാണ് ഇന്ത്യയിലേക്ക് നാടുകടത്തിയതെന്ന് വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പാര്‍ലമെന്റിനെ അറിയിച്ചു. ആന്ധ്രയില്‍നിന്നുള്ള ടി.ഡി.പി. എം.പി. ബി.കെ. പാര്‍ഥസാരഥിയാണ് ഇക്കാര്യം ലോക്‌സഭയില്‍ ഉന്നയിച്ചതിന്. പാര്‍ഥസാരഥിയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രി കണക്കുകള്‍ വ്യക്തമാക്കിയത്. …
സ്വന്തം ലേഖകൻ: പത്തു വർഷം പഴക്കമുള്ള വാഹനങ്ങൾ അബുസമ്ര അതിർത്തിവഴി പുറത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാഹനത്തിന്റെ നിർമാണ തിയ്യതി മുതൽ പത്തു വർഷം കഴിഞ്ഞ ടാക്‌സികൾ, ബസുകൾ, ട്രക്കുകൾ എന്നിവയ്ക്കാണ് നിരോധനം ഏർപെടുത്തുകയെന്ന് മന്ത്രാലയത്തെ ഉദ്ദരിച്ച് അൽ ശർഖ് അറബ് പത്രം റിപ്പോർട്ട് ചെയ്തു. ചരക്കുമായി പോകുന്ന ട്രക്കുകൾ,യാത്രക്കാരുമായി പോകുന്ന …
സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യന്‍ എംബസി ‘മീറ്റ് ദി അംബാസഡർ’ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായിട്ടാണ് ‘മീറ്റ് ദി അംബാസഡർ’ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് ഒന്ന് (വ്യാഴാഴ്ച) വൈകുന്നേരം മൂന്ന് മണി മുതലാണ് പരിപാടി ആരംഭിക്കുക. 3 മണി മുതല്‍ 5 മണി …
സ്വന്തം ലേഖകൻ: പാരീസ് ഒളിമ്പിക്‌സില്‍ 10 മീറ്റർ എയർ പിസ്റ്റള്‍ വനിത വിഭാഗത്തില്‍ ഇന്ത്യയുടെ മനു ഭാക്കറിന് വെങ്കലം. 221 പോയിന്റോടെയാണ് മെഡല്‍ നേട്ടം. തെക്കൻ കൊറിയയുടെ ഓഹ് യെ ജിൻ (243.2 പോയിന്റ്), കിം യെ ജി (241.3 പോയിന്റ്) എന്നിവർക്കാണ് യഥാക്രമം സ്വർണവും വെള്ളിയും. ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ …
സ്വന്തം ലേഖകൻ: പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിലെ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ ചിത്രീകരിച്ചത് വികലമായിട്ടാണെന്ന് ആരോപിച്ച് മത യാഥാസ്ഥിതികര്‍ രംഗത്ത്. ഫ്രഞ്ച് കത്തോലിക്കാ സഭയടക്കം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ചടങ്ങിനെ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയത്. ലിയാര്‍നാഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ അന്ത്യ അത്താഴ പെയിന്റിങിനെ അനുകരിച്ച് നടത്തിയ സ്‌കിറ്റാണ് വിവാദമായത്. ഇന്ത്യയില്‍ നിന്നും പരിപാടിക്ക് …
സ്വന്തം ലേഖകൻ: മൂന്നു മാസത്തിനിടെ കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്ന് റദ്ദാക്കിയത് 861 ഗൾഫ് സർവീസുകൾ. ഏപ്രിൽ മുതൽ ജൂൺ വരെ മാത്രമുള്ള കണക്കാണിത്. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്നും തിരിച്ചുമുള്ളതാണ് ഇതിൽ 542 സർവിസുകളും. ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ 1600 സർവിസുകളാണ് ഷെഡ്യൂൾ ചെയ്തിരുന്നത്. ഇതിൽ രണ്ടു ശതമാനം സർവിസുകൾ റദ്ദാക്കി. 4.6 ശതമാനം …
സ്വന്തം ലേഖകൻ: നിയമപരമായി കുടിയേറിയ മാതാപിതാക്കള്‍ക്കു ജനിച്ച 2.5 ലക്ഷത്തോളം വരുന്ന പൗരത്വമില്ലാത്ത മക്കളെ നാടുകടത്താന്‍ യു.എസ്. 21 വയസ്സുതികയുന്നവരെയാണ് നാടുകടുത്തക. ഇതില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നവരില്‍ ഏറേയും ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരാണ്. രക്ഷിതാക്കള്‍ക്കൊപ്പം യു.എസിലേക്ക് താത്കാലിക വര്‍ക്ക് വീസയില്‍ കുടിയേറിയവരാണ് ഭീഷണി നേരിടുന്നത്. ഇവര്‍ 21 വയസ്സ് പൂര്‍ത്തിയാവുന്നതോടെ ആശ്രിതരെന്ന പരിഗണന നഷ്ടമാവുന്നു. ഇതോടെയാണ് …