സ്വന്തം ലേഖകന്‍: അടിമുടി ഉടച്ചുവാര്‍ക്കലിന് ഒരുങ്ങി കരസേന; ബ്രിഗേഡിയര്‍ പദവി ഒഴിവാക്കാമെന്നും സൈനികരുടെ വിരമിക്കല്‍ പ്രായം കൂട്ടുമെന്നും സൂചന. അംഗബലത്തില്‍ കുറവുവരുത്തുന്നതിനൊപ്പം കരസേനയുടെ ഘടനയില്‍ സമഗ്രമായ ഉടച്ചുവാര്‍ക്കലിനും കളമൊരുങ്ങുന്നതയാണ് റിപ്പോര്‍ട്ടുകള്‍. 12 ലക്ഷത്തിലേറെ അംഗബലമുള്ള സേനയില്‍ അഞ്ചുവര്‍ഷംകൊണ്ട് ഒന്നരലക്ഷം പേരെ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഒപ്പം, ബ്രിഗേഡിയര്‍ പദവി വേണ്ടെന്നുവയ്ക്കുക, സൈനികരുടെ വിരമിക്കല്‍ പ്രായം കൂട്ടുക എന്നിവ …
സ്വന്തം ലേഖകന്‍: ഫിലാഡല്‍ഫിയയിലെ പ്രാണി മ്യൂസിയത്തില്‍ വന്‍ കൊള്ള; കള്ളന്മാര് അടിച്ചുമാറ്റിയത് ഏഴായിരത്തോളം തേളുകളേയും പാറ്റകളേയും ചിലന്തികളേയും. കഴിഞ്ഞ ഓഗസ്റ്റിലാണ് മ്യൂസിയത്തില്‍ നിന്ന് ഏഴായിരത്തോളം പ്രാണികളെയും ചിലന്തികളെയും പല്ലികളെയുമൊക്കെ കാണാതായത്. മ്യൂസിയത്തിലെ ആകെ ശേഖരത്തിലെ 80 ശതമാനവും മോഷണം പോയ അവസ്ഥ. മ്യൂസിയത്തിലെ ജീവനക്കാരാണ് പ്രദര്‍ശനത്തിന് വച്ചിരുന്ന പലതിനെയും കാണാനില്ലെന്ന കാര്യം ആദ്യം ശ്രദ്ധിച്ചത്. ജീവികളെ …
സ്വന്തം ലേഖകന്‍: മഹാപ്രളയത്തിനു പിന്നാലെ സംസ്ഥാനത്തെ നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് ക്രമാതീതമായി താഴുന്നു. ജലഅതോറിറ്റിയുടെ ശുദ്ധജലവിതരണം പ്രതിസന്ധിയിലാകും വിധമാണ് ജലനിരപ്പ് താഴുന്നത്. ഈ നില തുടര്‍ന്നാല്‍ സംസ്ഥാനത്തെ പകുതിയിലധികം ശുദ്ധജലവിതരണ പദ്ധതികള്‍ നിര്‍ത്തിവയ്ക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. കിണറുകളിലെ ജലനിരപ്പും കുത്തനെ താഴുന്നത് സംസ്ഥാനം ശുദ്ധജലക്ഷാമത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. 10 അടിയിലേറെയാണ് പെരിയാര്‍ ഉള്‍പ്പെടെയുള്ള പ്രധാന നദികളിലെ …
സ്വന്തം ലേഖകന്‍: അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ഇന്ത്യന്‍ സൈന്യത്തിന് തുണയായത് പുലിമൂത്രമെന്ന് വെളിപ്പെടുത്തല്‍. 2016ല്‍ പാക് അതിര്‍ത്തി കടന്ന് നടത്തിയ മിന്നലാക്രമണത്തില്‍ നായകളില്‍ നിന്ന് രക്ഷപ്പെടാനായി ഇന്ത്യന്‍ സൈന്യം പുലിയുടെ മലവും മൂത്രവും ഉപയോഗിച്ചിരുന്നതായി മുന്‍ കരസേന കമാന്‍ഡര്‍ രാജേന്ദ്ര നിമ്പോര്‍ക്കര്‍ ആണ് വ്യക്തമാക്കിയത്. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുന്ന സമയത്ത് പട്ടികളെ അവിടെ നിന്ന് …
സ്വന്തം ലേഖകന്‍: ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു; സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്ക്; അന്വേഷണസംഘത്തിന്റെ നിര്‍ണായക യോഗം ഇന്ന്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരായ കന്യാസ്ത്രീകളുടെ സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിന് മുന്നിലേക്കും ഇന്ന് സമരം വ്യാപിപ്പിക്കും. അതിനിടെ കേസിന്റെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക യോഗം ഇന്ന് കൊച്ചിയില്‍ ചേരും. …
സ്വന്തം ലേഖകന്‍: ട്രംപിനൊപ്പം ക്യാമ്പ് ഡേവിഡില്‍ അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ മോദിയ്ക്ക് ആഗ്രഹമുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ പ്രധാനമന്ത്രി മോദി ആഗ്രഹിച്ചിരുന്നതായി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബോബ് വുഡ്വാര്ഡിന്റെ ഏറ്റവും പുതിയ പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഏറ്റവും അടുത്ത ബന്ധമുള്ള നേതാക്കള!െ മാത്രം സ്വീകരിക്കുന്ന പ്രസിഡന്‍ഷ്യല്‍ റിസോര്‍ട്ടായ ക്യാമ്പ് …
സ്വന്തം ലേഖകന്‍: കേരളത്തെ മുക്കിയ മഹാപ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലം; പ്രകൃതിയുടെ മേലുള്ള കടന്നുകയറ്റങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. കേരളത്തിലെ പ്രളയം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് യുഎന്‍ ചൂണ്ടിക്കാട്ടി. പ്രകൃതിയിന്മേലുള്ള കടന്നുകയറ്റത്തിന്റെ അനന്തര ഫലമാണിതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് പറഞ്ഞു. നേതാക്കളും ജനങ്ങളും ജനനന്മ ലക്ഷ്യമാക്കി ഇടപെടണമെന്നും കാലാവസ്ഥാ വ്യതിയാനം വളരെ വേഗത്തിലാണ് …
സ്വന്തം ലേഖകന്‍: സിനിമാ സ്റ്റൈലില്‍ നൈസാമിന്റെ മ്യൂസിയത്തിലെ കോടികളുടെ വസ്തുക്കള്‍ അടിച്ചുമാറ്റിയ കള്ളന്മാര് പിടിയില്‍; കള്ളന് ഭക്ഷണം കഴിച്ചിരുന്നത് നൈസാമിന്റെ സ്വര്‍ണ പാത്രത്തില്‍! പുരാനി ഹവേലിയിലെ നൈസാമിന്റെ മ്യൂസിയത്തില്‍ നിന്ന് കളവ് പോയ കോടിക്കണക്കിന് രൂപ മൂല്യമുള്ള വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തു. മോഷണമുതലിനൊപ്പം രണ്ട് മോഷ്ടാക്കളെയും പൊലീസ് പിടികൂടി. ആഡംബര ജീവിതം നയിക്കുകയായിരുന്ന മോഷ്ടാക്കളിലൊരാള് …
സ്വന്തം ലേഖകന്‍: മഹാപ്രളയം പാഠമായി; പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ പ്രത്യേക സേനാവിഭാഗം രൂപീകരിക്കാന്‍ അഗ്നിരക്ഷാസേന. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയ അഗ്നിരക്ഷാസേന മേധാവി എ.ഹേമചന്ദ്രന് ഐപിഎസ് ഇതിനായി 62.72 കോടിരൂപയുടെ ഉപകരണങ്ങള്‍ അടിയന്തരമായി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ഉരുള്‍പൊട്ടല്‍, ഭൂമികുലുക്കം, വെള്ളപൊക്കം, പ്രളയം, കെട്ടിടം തകര്‍ന്നു വീഴല്‍, വാതകചോര്‍ച്ച തുടങ്ങിയ സാഹചര്യങ്ങളെ നേരിടാന്‍ നൂറ് അംഗ …
സ്വന്തം ലേഖകന്‍: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു; പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബം ഹൈക്കോടതിയിലേക്ക്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കോടതിയെ സമീപിക്കുന്നത്. കേസ് പൊലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്നാണ് ആരോപണം. അതേസമയം, അറസ്റ്റ് വൈകുന്നതിനെതിരെ ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സില്‍ കൊച്ചിയില്‍ നടത്തുന്ന സമരം തുടരുകയാണ്. സമരത്തിന് പിന്തുണയുമായി കൂടുതല്‍ കന്യാസ്ത്രീകളും …