സ്വന്തം ലേഖകൻ: നേപ്പാളിലുണ്ടായ വിമാനാപകടത്തിൽ 18 മരണം. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനിടെ റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് പതിച്ച് കത്തുകയായിരുന്നു. 18 പേരുടെ മൃതദേഹം കണ്ടെത്തിയതായും പൈലറ്റ് ഗുരുതരാവസ്ഥയിലാണെന്നും നേപ്പാളി മാധ്യങ്ങൾ റിപ്പോർട്ടുചെയ്തു. പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്. കത്തിയമർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ചിത്രങ്ങളും വീഡിയോകളും മാധ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. …
സ്വന്തം ലേഖകൻ: നിയമാനുസൃതമായ താമസക്കാര്‍ മാത്രമാണ് ഒരോ കെട്ടിടത്തിൽ ഉള്ളതെന്ന് മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കും. താമസിക്കാത്ത ആരുടെയെങ്കിലും പേരുകള്‍ കെട്ടിടത്തിലെ താമസക്കാരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവയെല്ലാം നീക്കം ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. കുവൈത്തില്‍ മറ്റൊരാളുടെ പേരില്‍ എടുത്ത വീടുകളിലോ കെട്ടിടങ്ങളിലോ താമസിക്കാന്‍ ഇനി സാധിക്കില്ല. ഓരോ താമസ ഇടങ്ങളിലും പാര്‍ക്കുന്നവരുടെ പേരു വിവരങ്ങള്‍ തന്നെയാണ് രജിസ്റ്റര്‍ …
സ്വന്തം ലേഖകൻ: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട 2024 ജനുവരി മുതൽ ജൂൺ അവസാനം വരെയുള്ള സ്ഥിതിവിവരക്കണക്കിലാണ് രാജ്യത്തെ സർക്കാർ, സ്വകാര്യമേഖലകളിലെ തൊഴിൽ ശേഷിയുമായി ബന്ധപ്പെട്ട കണക്കുകൾ ഉള്ളത്. രണ്ടു മേഖലകളിലും വിദേശികളുടെ എണ്ണം വർധിച്ചതായി പറയുന്ന റിപ്പോർട്ടിൽ സ്വകാര്യമേഖയിൽ നിന്ന് സ്വദേശികളുടെ കൊഴിഞ്ഞുപോക്കുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്വകാര്യമേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം …
സ്വന്തം ലേഖകൻ: അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസവും വിഫലം. ഗാംഗാവതി പുഴയിലെ തെരച്ചിൽ അവസാനിപ്പിച്ചു. ഗംഗാവലി പുഴയിൽ സിഗ്നൽ കിട്ടിയ സ്ഥലത്താണ് പരിശോധന നടത്തുന്നത്. രക്ഷാദൗത്യം സൈന്യം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നദിയിലെ ശക്തമായ അടിയൊഴുക്ക് കാരണമാണ് സൈന്യം തത്ക്കാലം കരയിലേക്ക് കയറിയത്. നാവികസേനയുടെ മുങ്ങൽ വിദഗ്ധർക്ക് അടിയൊഴുക്ക് കാരണം വെള്ളത്തിൽ ഇറങ്ങാൻ കഴിയുന്നില്ലെന്നതാണ് തിരിച്ചടിയാകുന്നത്. …
സ്വന്തം ലേഖകൻ: പ്രത്യേക സാമ്പത്തിക പാക്കേജില്ല, എയിംസില്ല, വിഴിഞ്ഞം തുറമുഖ വികസനത്തിന് സഹായവുമില്ല… മൂന്നാം എന്‍.ഡി.എ. സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ കേരളത്തിന് സമ്പൂര്‍ണനിരാശ. സംസ്ഥാനത്തുനിന്ന് രണ്ടു കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും ഇതാദ്യമായി ലോക്‌സഭയിലേക്ക് ബിജെപി പ്രതിനിധിയെ തിരഞ്ഞെടുത്തയച്ചിട്ടും കേരളത്തെ സംബന്ധിച്ച് ബജറ്റ് ബാക്കിവച്ചത് നിരാശമാത്രം. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 2024-25 മുതല്‍ രണ്ടുവര്‍ഷത്തേക്ക്, …
സ്വന്തം ലേഖകൻ: ആദായ നികുതിയില്‍ മാറ്റം വരുത്തി മൂന്നാം മോദി സർക്കാരിന്ററെ ആദ്യ കേന്ദ്ര ബജറ്റ്. ആദായ നികുതി ദാതാക്കൾക്ക് ആശ്വാസമാകുന്ന രീതിയിലുള്ള മാറ്റങ്ങളാണ് നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റിലൂടെ അവതരിപ്പിച്ചത്. ഇ കൊമേഴ്സിനുളള ടിഡിഎസ് കുറച്ചു എന്നതാണ് അതിൽ പ്രധാനമായത്. മൂലധന നേട്ടത്തിനുളള നികുതി ലഘൂകരിക്കുക, നിക്ഷേപകരുടെ മേലുള്ള ഏഞ്ചൽ ടാക്സ് നിർത്തലാക്കുക തുടങ്ങി …
സ്വന്തം ലേഖകൻ: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തിലും പുനഃപരീക്ഷയ്ക്ക് ഉത്തരവിടാതെ സുപ്രീം കോടതി. ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. എന്നാല്‍ പരീക്ഷ നടത്തിപ്പില്‍ പോരായ്മ ഉണ്ടായി എന്നാല്‍ പരീക്ഷയുടെ പവിത്രതയെ ബാധിക്കുന്ന തരത്തില്‍ ബാധിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ പുനഃപരീക്ഷയ്ക്ക് …
സ്വന്തം ലേഖകൻ: കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള അധിക ബാഗേജ് വലിയ ചെലവില്ലാതെ ഇനി കൊണ്ടുപോകാം. ഓഫ് സീസണിൽ അധിക ബാഗേജ് നിരക്കിൽ എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും ഇളവ് പ്രഖ്യാപിച്ചു. എയർ ഇന്ത്യ എക്സ്പ്രസിൽ അധിക ബാഗേജിന് 10 കിലോക്ക് 13 ദീനാറും ഇൻഡിഗോയിൽ നാലു ദീനാറുമായാണ് കുറച്ചത്. എയർ ഇന്ത്യ എക്സ്പ്രസിൽ ജൂലൈ, ആഗസ്റ്റ് …
സ്വന്തം ലേഖകൻ: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കേരളം യഥാസമയം ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിപ വൈറസിനെ നിര്‍മാര്‍ജനം ചെയ്യുന്നതിനായി ലോകത്തിന് തന്നെ മാതൃകയാകുന്ന വിധത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങളുമായി കേരളം മുന്നോട്ടു പോകുകയാണെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. വവ്വാലുകളെ ഓടിച്ച് വിടാനും അവയുള്ള മേഖലയിൽ …
സ്വന്തം ലേഖകൻ: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ യു.എസ്. പ്രസിഡന്റുമായ ജോ ബൈഡന്‍ പിന്മാറി. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും താത്പര്യം മുൻനിർത്തിയാണ് തീരുമാനമെന്ന് ബൈഡൻ വ്യക്തമാക്കി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപുമായി ജൂണില്‍ നടന്ന സംവാദത്തിലെ ദുര്‍ബലമായ പ്രകടനത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറാന്‍ ജോ ബൈഡനുമേല്‍ …