സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഇ വിസ സൗകര്യം ഖത്തര്‍ പൗരന്മാര്‍ക്കും; നടപടി ഇന്ത്യ, ഖത്തര്‍ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി. ഇ വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഖത്തറിനെയും ഉള്‍പ്പെടുത്തി. 167 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിലവില്‍ ഈ സൗകര്യം ഇന്ത്യ നല്‍കുന്നത്. ഖത്തരി പൌരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഓണ്‍ലൈന്‍ …
സ്വന്തം ലേഖകന്‍: വേഗത്തില്‍ 4ജിയെ കടത്തിവെട്ടാന്‍ 5ജി എത്തുന്നു; 2020 ഓടെ രാജ്യത്ത് 5ജി സേവനം ലഭ്യമാകുമെന്ന് പ്രതീക്ഷ. രാജ്യത്ത് അഞ്ചാം തലമുറ ടെലികോം സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കണമെന്ന് രാജ്യത്ത് 5ജി മാര്‍ഗരേഖ തയ്യാറാക്കുന്ന സമിതി ശുപാര്‍ശ ചെയ്തു. 2020 ഓടെ ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ 5ജി സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് …
സ്വന്തം ലേഖകന്‍: ഓര്‍ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് കാലംചെയ്തു; നിര്യാണം ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ അപകടത്തില്‍. 80 വയസായ അദ്ദേഹം ട്രെയിനില്‍ നിന്ന് വീണാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ എറണാകുളം പുല്ലേപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്. ഗുജറാത്തിലെ ബറോഡയില്‍ നിന്ന് മടങ്ങുകയായിരുന്നു മെത്രാപ്പൊലീത്ത എറണാകുളം സൗത്ത് സ്റ്റേഷനിലിറങ്ങുന്നതിന് മുന്നോടിയായി വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ തെറിച്ച് …
സ്വന്തം ലേഖകന്‍: എല്‍.ടി.ടി.ഇ. നേതാവ് വേലുപ്പിള്ള പ്രഭാകരനെ ശ്രീലങ്കന്‍ സൈന്യം കൊന്നതില്‍ താനും സഹോദരി പ്രിയങ്കയും സന്തുഷ്ടരായിരുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. തങ്ങളുടെ പിതാവ് രാജീവ് ഗാന്ധിയെ കൊല്ലാന്‍ ഉത്തരവിട്ട എല്‍.ടി.ടി.ഇ. നേതാവ് വേലുപ്പിള്ള പ്രഭാകരനെ ശ്രീലങ്കന്‍ സൈന്യം കൊന്നതില്‍ താനും സഹോദരി പ്രിയങ്കയും സന്തുഷ്ടരായിരുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രഭാകരനെതിരായ ആക്രമണത്തില്‍ അയാളുടെ മക്കളും ഇരയായതായും …
സ്വന്തം ലേഖകന്‍: ഡാമുകള്‍ ഒരുമിച്ച് തുറക്കേണ്ടി വന്നത് പ്രളയത്തിന്റെ ആഘാതം കൂട്ടി; മുല്ലപ്പെരിയാറിലെ 13 ഷട്ടറുകള്‍ ഒരുമിച്ച് തുറന്നതും തിരിച്ചടിയായെന്ന് കേരളം സുപ്രീം കോടതിയില്‍. കേരളത്തില്‍ പ്രളയത്തിന് കാരണം മുല്ലപ്പെരിയാറുമെന്ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. 13 ഷട്ടറുകളും ഒരുമിച്ച് തുറക്കേണ്ടി വന്നത് പ്രളയത്തിനിടയാക്കി. ജലനിരപ്പ് 142 അടിയിലെത്തും മുമ്പേ വെള്ളം തുറന്നുവിടാന്‍ തമിഴ്‌നാട് …
സ്വന്തം ലേഖകന്‍: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. 95 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചക്ക് ഒരു മണിക്ക് ഡല്‍ഹി ലോധി റോഡിലെ ശ്മശാനത്തില്‍. ബ്രിട്ടണിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകന്‍ , പത്രാധിപര്‍,ഗ്രേറ്റ് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍, രാജ്യസഭാംഗം എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചിട്ടുള്ള വ്യക്തിയാണ് …
സ്വന്തം ലേഖകന്‍: കേരളത്തിന് സഹായപ്രവാഹം; ലോകത്തോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍; യുഎഇ വാഗ്ദാനം ചെയ്ത ധനസഹായത്തിനെതിരെ മുഖം തിരിക്കുന്ന കേന്ദ്ര നിലപാടിനോട് പ്രവാസ ലോകത്ത് പ്രതിഷേധം ശക്തം. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ ഒറ്റയ്ക്കാവില്ലെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതബാധിതര്‍ തകര്‍ന്നു പോകരുത്. അതിജീവിക്കാനുളള കരുത്തുള്ളവരായി മാറണം. ഇതിനു സര്‍ക്കാര്‍ ഒപ്പമുണ്ടാകും. ദുരന്തങ്ങള്‍ക്ക് …
സ്വന്തം ലേഖകന്‍: കേരളത്തെക്കുറിച്ച് പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച നടത്തിയതായി അബുദബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍; ജീവകാരുണ്യ സംഘടനകള്‍ വഴി സഹായമെത്തിക്കും. അബുദബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. …
സ്വന്തം ലേഖകന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ; വിജയവും മാച്ച് ഫീയും കേരളത്തിന് സമര്‍പ്പിച്ച് കോഹ്‌ലിയും സംഘവും. 203 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ 515 റണ്‍സ് പിന്തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ പോരാട്ടം 317 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറയാണ് 5വിക്കറ്റ് വീഴ്ത്തിയത്. ബുംറയുടെ വിക്കറ്റ് നേട്ടമാണ് രണ്ടാം …
സ്വന്തം ലേഖകന്‍: സുവിശേഷ പ്രസംഗത്തിനിടെ പാമ്പിനെ കഴുത്തിലിട്ട പാസ്റ്റര്‍ക്ക് കടി കിട്ടി; സമൂഹ മാധ്യമങ്ങളില്‍ വൈറലായി വിഡിയോ. പ്രസംഗം തുടരുന്നതിനിടെ അഭ്യാസം കാണിച്ച പാസ്റ്റര്‍ അബോധാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഡോക്യുമെന്ററിക്ക് വേണ്ടി പാസ്റ്ററിന്റെ പ്രാര്‍ത്ഥന ചിത്രീകരിക്കുമ്പോഴായിരുന്നു സംഭവം. അമേരിക്കക്കാരനായ പാസ്റ്റര്‍ കോഡിക്കാണ് പാമ്പ് കടിയേറ്റത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കൈകളില്‍ പാമ്പുമായി കോഡി നില്‍ക്കുന്നതും, …