സ്വന്തം ലേഖകന്‍: പ്രളയക്കെടുതി; ആറു ലക്ഷത്തിലധികം പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍; ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് അതിതീവ്ര രക്ഷാപ്രവര്‍ത്തനം. രക്ഷാപ്രവര്‍ത്തനത്തിന് 23 ഹെലികോപ്ടറുകളെ കൂടുതലായി വിന്യസിച്ചു. മഴക്കെടുതി രൂക്ഷമായ ഇടങ്ങളിലും മറ്റുമായി സംസ്ഥാനത്ത് ശനിയാഴ്ച മാത്രം 33 പേര് മരിച്ചു. 3446 ദുരിതാശ്വാസ ക്യാംപുകളിലായി ആറര ലക്ഷം പേരാണുള്ളത്. സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുകയായിരുന്ന 58,506 പേരെ ശനിയാഴ്ച രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി …
സ്വന്തം ലേഖകന്‍: രാജ്യത്ത് എല്ലായിടത്തും പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോള്‍ സൈന്യം അതത് സംസ്ഥാന സര്‍ക്കാറുകള്‍ക്കൊപ്പം തന്നെയായിരുന്നുവെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവര്‍ത്തനം കൈകോര്‍ത്ത് നടത്തണം. നാട് അറിയുന്നവര്‍ക്കേ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് കഴിയൂ. അതിനൊപ്പം സൈന്യത്തിന്റെ വൈദഗ്ധ്യം കൂടി ഉപയോഗപ്പെടുത്തിയാണ് രക്ഷാപ്രവര്‍ത്തനം മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് എല്ലായിടത്തും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ സിവില്‍ ഭരണസംവിധാനവും സൈന്യവും യോജിച്ചാണ് നടത്തുന്നത്. …
സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങുമായി മറ്റ് സംസ്ഥാനങ്ങള്‍. കേരളത്തിന് 25 കോടിയുടെ ധനസഹായം നല്‍കുമെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വെള്ളം മലിനമാകാന്‍ സാഹചര്യം ഉള്ളതിനാല്‍ 2.50 കോടി രൂപയുടെ ആര്‍ഒ മെഷീനുകളും കേരളത്തിലേക്ക് അയക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിനായി എല്ലാവിധ സഹായങ്ങളും നല്‍കണമെന്ന് തെലങ്കാനയിലെ …
സ്വന്തം ലേഖകന്‍: ‘കേരളീയരെ സഹായിക്കാന്‍ നമുക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ട്,’ പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായഹസ്തവുമായി യുഎഇ ഭരണാധികാരി. സംസ്ഥാനം ഈ നൂറ്റാണ്ടിലെ ഏറ്റവും ഗുരുതരമായ പ്രളയത്തിനും പേമാരിക്കും സാക്ഷ്യം വഹിക്കുമ്പോള്‍ കേരളത്തിലെ പ്രളയക്കെടുതിയെ മറികടക്കാന്‍ സഹായം ചെയ്യണമെന്ന് തന്റെ ജനങ്ങളോടഭ്യര്‍ത്ഥിച്ച് യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം. ഈദിനു മുമ്പ് കേരളത്തെ ഉദാരമായി …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ വിമാനക്കമ്പനികള്‍ അമിത നിരക്ക് ഈടാക്കാറില്ലെന്ന് ഡി.ജി.സി.എ. ഡല്‍ഹി ഹൈക്കോടതിയില്‍. കമ്പനികള്‍ അമിതവും നിയമവിരുദ്ധവും വിവേചനപരവുമായ യാത്രാനിരക്കുകള്‍ ഈടാക്കാറില്ലെന്ന് ഡി.ജി.സി.എ. (വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍) ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു. വിപണിസമ്മര്ദങ്ങളാണ് ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നത്. ടിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വ്യോമയാന നിയമപ്രകാരം അധികാരമില്ലെന്നും ഡി.ജി.സി.എ. അറിയിച്ചു. രാജ്യത്തെ വിമാനക്കമ്പനികളുടെ ടിക്കറ്റുകള്‍ക്ക് പരമാവധി …
സ്വന്തം ലേഖകന്‍: പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി മോദി കേരളത്തിലെത്തി; മോശം കാലാവസ്ഥ മൂലം വ്യോമനിരീക്ഷണം റദ്ദാക്കി. വ്യോമനിരീക്ഷണത്തിനായി തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയില്‍നിന്ന് അദ്ദേഹം കൊച്ചിയിലേക്ക് പുറപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്, റവന്യൂ മന്തി ഇ ചന്ദ്രശേഖരന്, ചീഫ് സെക്രട്ടറി എന്നിവര്‍ പ്രധാനമന്ത്രിയോടൊപ്പമുണ്ട്. ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വ്യോമനിരീക്ഷണമായിരുന്നു ക്രമീകരിച്ചത്. റാന്നി, ചെങ്ങന്നൂര്‍, …
സ്വന്തം ലേഖകന്‍: കുട്ടനാട്, ചെങ്ങന്നൂര്‍, തിരുവല്ല, ആറന്മുള മേഖലയില്‍ സ്ഥിതി രൂക്ഷം; കുടുങ്ങിക്കിടക്കുന്നവര്‍ക്കായി അതിതീവ്ര രക്ഷാപ്രവര്‍ത്തനം; ആലുവയില്‍ ജലനിരപ്പ് താഴുന്നു. മഴവെള്ളത്തിനൊപ്പം മലവെള്ളവും കൂടിയെത്തിയതോടെ കൈയില്‍ കിട്ടിയവയെടുത്ത് പലായനം ചെയ്യുകയാണ് പലയിടങ്ങളിലും ജനങ്ങള്‍. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സേനയെയടക്കം ഏകോപിപ്പിച്ച് സജീവമായി നടത്തുന്നുണ്ടെങ്കിലും ജനങ്ങളുടെ ആവശ്യത്തിനു പലയിടങ്ങളിലും പര്യാപ്തമാകാത്ത സ്ഥിതിയാണ്. ചെങ്ങന്നൂര്‍, കുട്ടനാട് …
സ്വന്തം ലേഖകന്‍: മഴക്കെടുതിയില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരം; 17 ദിവസത്തിനിടെ 170 ലേറെ മരണം; പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകള്‍ ദുരിതത്തില്‍; 2,00,000 ത്തിലേറെപ്പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍. ആയിരക്കണക്കിനാളുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. 52,856 കുടുംബങ്ങളിലായി 2,23,000 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. അതേസമയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. …
സ്വന്തം ലേഖകന്‍: രക്ഷാപ്രവര്‍ത്തകര്‍ക്കും കുടുങ്ങിക്കിടക്കുന്നവര്‍ക്കും പ്രതീക്ഷ നല്കി പേമാരിക്ക് നേരിയ ആശ്വാസം; കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത കുറയുന്നു; ശനിയാഴ്ചയോടെ ന്യൂനമര്‍ദ്ദം പിന്‍വാങ്ങിയേക്കും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറിയതോടെയാണിത്. അതിനാല്‍ മഴയുടെ തീവ്രത കുറയും. കേരളത്തില്‍ അതിതീവ്ര മഴ ഉണ്ടാകില്ലെങ്കിലും 13 ജില്ലകളിലും റെഡ് അലര്‍ട്ട് തുടരും. ന്യൂന മര്‍ദ്ദം കേരളത്തില്‍ നിന്നും …
സ്വന്തം ലേഖകന്‍: മഹാപ്രളയം; പ്രധാനമന്ത്രി മോദി കേരളത്തിലേക്ക്; സംസ്ഥാനത്ത് ഓണാവധി നേരത്തെ; സ്കൂളുകള്‍ വെള്ളിയാഴ്ച പൂട്ടും; നെടുമ്പാശേരി വിമാനത്താവളം 26 വരെ അടിച്ചിടും. സംസ്ഥാനത്ത് ഓണാവധി ഇത്തവണ നേരത്തെയാക്കി. മഴക്കെടുതി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളും ഇന്ന് പൂട്ടുമെന്ന് പൊതു വിദ്യാഭ്യാസ …