സ്വന്തം ലേഖകന്‍: ഭാര്യയോടുള്ള പക തീര്‍ക്കാന്‍ വീടിന് മുകളിലേക്ക് വിമാനം ഇടിച്ചിറക്കിയ അമേരിക്കന്‍ പൈലറ്റിന് ദാരുണാന്ത്യം. അമേരിക്കയിലെ ഓഹിയോയില്‍ ഡ്വെയ്ന്‍ യൂദ എന്ന 47 കാരനാണ് കൊല്ലപ്പെട്ടത്. വഴക്കിനിടെ ഭാര്യയെ മര്‍ദ്ദിച്ചെന്ന കുറ്റത്തിന് ഞായറാഴ്ച യൂദയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇയാള്‍ ഭാര്യയോടുള്ള പ്രതികാരം ചെയ്യാനാണ് വിമാനം വീടിന് മുകളിലേക്ക് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കായി ഹിന്ദി പഠിക്കാന്‍ ശ്രീലങ്കന്‍ പോലീസ്. രാജ്യത്തെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ 25 ഓളം പുതിയ പൊലീസുകാരെ നിയമിക്കുമെന്നും അവരെല്ലാം ഹിന്ദി സംസാരിക്കാനറിയുന്നവരാണെന്ന് ഉറപ്പു വരുത്തുമെന്നും ഐജി പൂജിത് ജയസുന്ദര പറഞ്ഞു. ഹിന്ദിക്ക് പുറമെ ചൈനീസ് ഭാഷയായ മന്ഡാരിന്, ഫ്രഞ്ച് എന്നീ ഭാഷയും ഇനി ശ്രീലങ്കന്‍ ടൂറിസ്റ്റ് പൊലീസ് പഠിക്കും. …
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് തുള്ളിക്കൊരു കുടം പേമാരി; ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; അതീവ ജാഗ്രതാ മുന്നറിയിപ്പ്. കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും മഴ ശക്തമാകാന്‍ ഇടയുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ …
സ്വന്തം ലേഖകന്‍: മുന്‍ ലോക്സഭ സ്പീക്കറും സിപിഐഎം നേതാവുമായ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു. ഇന്ന് രാവിലെ 8.15 ഓടെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ഇതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതവും ഉണ്ടായി. 40 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം സുഖപ്പെട്ടതിനെ തുടര്‍ന്നു …
സ്വന്തം ലേഖകന്‍: സിയാച്ചിനിലെ സൈനികര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാന്‍ കേന്ദ്രം; സ്വകാര്യ മേഖലയുമായി കൈകോര്‍ക്കും. ഇതു സംബന്ധിച്ച പദ്ധതി അവസാന ഘട്ടത്തിലാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. അവശ്യ വസ്തുക്കള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതുവഴി സൈന്യത്തിന് 300 കോടിയോളം രൂപ ലാഭിക്കാന്‍ കഴിയുമെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സദാ …
സ്വന്തം ലേഖകന്‍: മോമോ ഗെയിമിനെ സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് കേരളാ പൊലീസ്; കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കണം. ബ്ലൂവെയില്‍ ഗെയിമിന് സമാനമായി കൗമാരക്കാരുടെ ജീവനെടുക്കാന്‍ പോന്ന കൊലയാളി ഗെയിം മൊബൈലില്‍ എത്തി എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. ഇത്തരം ഒരു കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും, സാഹചര്യം മുതലെടുത്ത് ചില സാമൂഹികവിരുദ്ധര്‍ ആളുകളെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും …
സ്വന്തം ലേഖകന്‍: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതി; ജലന്ധര്‍ ബിഷപ്പിനെ പഞ്ചാബ് പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പഞ്ചാബ് പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും കസ്റ്റഡിയിലെടുക്കുന്ന കാര്യം പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു. ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ നിര്‍ണായക മൊഴി ലഭിച്ചിരുന്നു. പ്രാര്‍ത്ഥനയുടെ പേരില്‍ കന്യാസ്ത്രീകള്‍ക്ക് …
സ്വന്തം ലേഖകന്‍: ഇടുക്കിയില്‍ ജലനിരപ്പ് 2397 അടിയിലേക്ക്; ന്യൂനമര്‍ദ്ദം; മഴ തുടരും; കനത്ത നാശനഷ്ടങ്ങള്‍; പ്രത്യേക ദുരിതാശ്വാസ പാക്കേജ് വേണമെന്ന് കേരളം. ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് 2397 അടിയിലേക്കു താഴുന്നു. നിലവില്‍ 2397.94 അടിയാണ് ജലനിരപ്പ്. മഴ ശക്തി പ്രാപിക്കുന്നതിനാല്‍ ഷട്ടറുകളിലൂടെ ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറക്കേണ്ടെന്നാണു കെഎസ്ഇബിയുടെ തീരുമാനം. ചെറുതോണി പുഴ പാലത്തിന് …
സ്വന്തം ലേഖകന്‍: നോബേല്‍ ജേതാവായ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന് വിഎസ് നയ്പോള്‍ അന്തരിച്ചു. 85 വയസായിരുന്നു. ലണ്ടനിലെ വീട്ടില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം. 2001ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചു. 1932 ഓഗസ്റ്റ് 17ന് ട്രിനിഡാഡ് ടൊബാഗോയിലെ ചഗുനാസിലാണ് ജനനം. മുപ്പതിലധികം പുസ്തകങ്ങളില്‍ രചിച്ചു. എ ബെന്‍ഡ് ഇന്‍ ദ റിവര്‍, എ ഹൗസ് ഫോര്‍ …
സ്വന്തം ലേഖകന്‍: അടിച്ചുമാറ്റിയ വിമാനം ഇടിച്ചിറക്കി പൊട്ടിത്തെറിപ്പിച്ച് ആത്മഹത്യ; അധികൃതരെ വട്ടംകറക്കി അമേരിക്കന്‍ യുവാവ്. ആത്മഹത്യാപ്രവണതയുള്ള ഇരുപത്തൊന്‍പതുകാരനാണ് സിയാറ്റില്‍–ടകോമ വിമാനത്താവളത്തില്‍നിന്നു ഹൊറൈസണ്‍ എയര്‍ കമ്പനിയുടെ ബൊംബാര്‍ഡിയര്‍ വിമാനം തട്ടിയെടുത്തത്. ഇയാള്‍ കമ്പനിയുടെ മെക്കാനിക്കാണ്. സംഭവം ഭീകരാക്രമണമല്ലെന്നു പൊലീസ് അറിയിച്ചു. 76 പേര്‍ക്കു കയറാവുന്ന വിമാനവുമായി യുവാവ് പറന്നുയര്‍ന്ന ഉടന്‍ രണ്ടു യുദ്ധവിമാനങ്ങള്‍ പിന്തുടര്ന്നു പറന്നു. നിമിഷങ്ങള്‍ക്കകം …