സ്വന്തം ലേഖകന്‍: പാകിസ്താനില്‍ തരംഗമായി ഇമ്രാന് കേക്ക്; ഓര്‍ഡര്‍ നല്കാന് തിക്കും തിരക്കും. നിയുക്ത പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ മാതൃകയില്‍ നിര്‍മിച്ച കേക്കാണ് ഇപ്പോള്‍ പാകിസ്താനില്‍ വൈറലായിരിക്കുന്നത്. വണ്‍സ് അപ്പോണ്‍ എ കേക്ക് എന്ന ബേക്കറി സ്ഥാപനത്തിന്റെ ഉടമസ്ഥയായ വര്‍ദ സഹീദാണ് ഈ കേക്കിന്റെ നിര്‍മ്മാതാവ്. ഇമ്രാന്‍ഖാന്റെ പാര്‍ട്ടി പതാകയുടെ നിറമാണ് കേക്കിന് നല്‍കിയിരിക്കുന്നത്. മാത്രമല്ല …
സ്വന്തം ലേഖകന്‍: മോസ്കോയിലെ യുഎസ് എംബസിയില്‍ റഷ്യന്‍ ചാരവനിത. പത്തു വര്‍ഷത്തിനിടെ നിരവധി നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി. മോസ്കോയിലെ യുഎസ് എംബസിയിലെ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്ത റഷ്യന്‍ വനിതയെ ചാരവൃത്തിയുടെ പേരില്‍ കഴിഞ്ഞ വര്‍ഷം പുറത്താക്കിയിരുന്നു. സംഭവം ഈയിടെയാണ് പുറത്തായത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. സാധാരണ നിലയില്‍ …
സ്വന്തം ലേഖകന്‍: ന്യൂഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് തങ്ങുന്ന കേരള ഹൗസിനു മുന്നില്‍ കത്തിയുമായി പരിഭ്രാന്തി പരത്തി മലയാളി യുവാവ്. ചെട്ടിക്കുളങ്ങര സ്വദേശിയായ വിമല്‍ രാജ് ആണ് കത്തിയുമായി കേരള ഹൗസിനുമുന്നിലെത്തിയത്. സുരക്ഷാ സേനയുടെ സമയോചിത ഇടപെടലിലൂടെ യുവാവിന്റെ കൈയ്യില്‍നിന്ന് കത്തി പിടിച്ചുവാങ്ങി. രാവിലെ 9.25ഓടുകൂടിയാണ് ഇയാള്‍ എത്തിയത്. ഇയാളുടെ കൈയ്യില്‍ ഒരു ബാഗും …
സ്വന്തം ലേഖകന്‍: സൈബീരിയക്കാരെ ഞെട്ടിച്ച് പട്ടാപ്പകല്‍ പാതിരാത്രിയായി; സൂര്യന് തിരിച്ചെത്തിയത് മൂന്നു മണിക്കൂറിനു ശേഷം. ഉത്തര ധ്രുവത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായ സൈബീരിയയില്‍ ആണ് പട്ടാപ്പകല്‍ സൂര്യനെ കാണാതായിത്. പകല്‍ സമയത്ത് ഉദിച്ച് നിന്നിരുന്ന സൂര്യന്‍പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പട്ടാപ്പകലിലും നാട് മുഴുവന്‍ കനത്ത ഇരുട്ടായി. ലൈറ്റിടാതെ പരസ്പരം ഒന്നും കാണാനാവാത്ത അവസ്ഥ. എന്താണെന്ന് സംഭവിക്കുന്നറിയാതെ ജനങ്ങള്‍ …
സ്വന്തം ലേഖകന്‍: മരണത്തിന്റെ വായില്‍ നിന്ന് ചൈനീസ് ട്രക്ക് ഡ്രൈവര്‍ രക്ഷപ്പെട്ടത് വല കാരണം; വീഡിയോ കാണാം. തെക്കു പടിഞ്ഞാറന്‍ ചൈനയിലെ യൂക്സി നഗരത്തിനടുത്താണ് മരണത്തെ മുഖാമുഖം കണ്ട അപകടത്തില്‍നിന്നു ട്രക്ക് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്. ജി8511 എക്സ്പ്രസ് വേയില്‍ മരണപാത എന്നറിയപ്പെടുന്ന 27 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാഗത്താണ് സംഭവം. ഈ പാത ചെന്നെത്തുന്നത് അഗാധമായ …
സ്വന്തം ലേഖകന്‍: കേരളത്തില്‍ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതല്‍ 23 വരെ നടത്താന്‍ ശുപാര്‍ശ. മാര്‍ച്ച് ആദ്യവാരം നടത്താന്‍ തീരുമാനിച്ചിരുന്ന എസ്എസ്എല്‍സി പരീക്ഷ ഒരാഴ്ചത്തേക്ക് കൂടി നീട്ടാന്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തല്‍ സമിതിയാണ് ശുപാര്‍ശ ചെയ്തത്. മാര്‍ച്ച് ആറിനു തുടങ്ങേണ്ട പരീക്ഷ മാര്‍ച്ച് 13ലേക്ക് മാറ്റാനാണ് ശുപാര്‍ശ. മാര്‍ച്ച് 13മുതല്‍ 23വരെ പരീക്ഷ നടത്താനാണ് …
സ്വന്തം ലേഖകന്‍: പ്രസവാവധി കഴിഞ്ഞ് ഓഫീസില്‍ മടങ്ങിയെത്തിയ ആയിരുന്ന ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പ്. കഴിഞ്ഞ ദിവസമാണ് ജസീന്ത ആര്‍ഡേണ്‍ ഔദ്യോഗിക ചുമതലകളിലേക്ക് തിരിച്ചെത്തിയത്. ഇപ്പോള്‍ ഓക്ലന്‍ഡിലെ വീട്ടിലിരുന്ന് ചുമതല വഹിക്കുന്ന പ്രധാനമന്ത്രി ഈ ആഴ്ച അവസാനത്തോടെ വെല്ലിങ്ടണിലേക്ക് മടങ്ങിയെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ജൂണ്‍ 21 നാണ് ജസീന്തയ്ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ജസീന്തയ്ക്കൊപ്പം …
സ്വന്തം ലേഖകന്‍: യുഎസിലെ ഹാര്‍വഡ് സര്‍വകലാശാലയില്‍ ഇന്ത്യന്‍ വംശജന് വൈസ് പ്രൊവസ്റ്റ് പദവിയിലേക്ക്. ഹാര്‍വഡ് ബിസിനസ് സ്കൂളിലെ പ്രഫസറായ ഭരത് ആനന്ദ് ആണു പ്രോ വൈസ് ചാന്‍സലര്‍ പദവിക്കു തുല്യമായ, ഭരണതലത്തിലെ ഉന്നത പദവിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഒക്ടോബറിലാണ് ഭരത് ആനന്ദ് വൈസ് പ്രൊവസ്റ്റ് ആയി ചുമതലയേല്‍ക്കുക. ഓണ്‍ലൈന്‍ ഉള്‍പ്പെടെ പുതിയ പഠനസമ്പ്രദായങ്ങള്‍ നടപ്പാക്കുന്നതിന്റെ …
സ്വന്തം ലേഖകന്‍: എച്ച്1 ബി വീസ ബാലികേറാമല; നിരസിക്കപ്പെട്ടത് ഒരു ലക്ഷത്തിലേറെ അപേക്ഷകള്‍; ഇന്ത്യന്‍ അപേക്ഷകരുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ധന. ഏപ്രിലി!ല്‍ നടത്തിയ കംപ്യൂട്ടര്‍ അധിഷ്ഠിത തിരഞ്ഞെടുപ്പില്‍ തിരസ്കരിക്കപ്പെട്ട ലക്ഷത്തിലേറെ എച്ച്1–ബി വീസ അപേക്ഷകള്‍ തിരിച്ചയച്ചതായി യുഎസ് അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ ഒന്നിനു തുടങ്ങുന്ന 2019 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള വീസ അപേക്ഷകളാണ് ഇവ. ജനറല്‍ …
സ്വന്തം ലേഖകന്‍: അവസരങ്ങള്‍ക്കായി കിടക്ക പങ്കിടല്‍ യാഥാര്‍ഥ്യമാണെന്ന് അദിതി റാവു ഹൈദരി; തയ്യാറാകാത്തതിനാല്‍ അവസരങ്ങള്‍ നഷ്ടമായതായും വെളിപ്പെടുത്തല്‍. കാസ്റ്റിംഗ് കൗച്ചിന് നോ പറഞ്ഞതോടെ അവസരങ്ങള്‍ നഷ്ടമാകുകയും ഇത് വലിയ നിരാശയിലേക്ക് നയിച്ചുവെന്നും അദിതി വെളിപ്പെടുത്തി. ‘എട്ടുമാസത്തോളമാണ് സിനിമയുമായി ബന്ധമില്ലാതെയിരുന്നത്. ഈ സാഹചര്യത്തില്‍ തളര്‍ന്നുപോയി. ഒരുപാട് കരഞ്ഞു. എന്നാല്‍ അതില്‍ ഒട്ടും പശ്ചാത്താപം ഇന്നുമില്ല. ഞാന്‍ അത്ര …