സ്വന്തം ലേഖകൻ: കഴിഞ്ഞദിവസം മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ നേരിട്ട പ്രതിസന്ധിയെത്തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍നിന്നുള്ള ഏതാനും വിമാനസര്‍വീസുകള്‍ ഇന്നും റദ്ദാക്കി. കൊച്ചിയില്‍നിന്ന് ഷെഡ്യൂള്‍ ചെയ്തിരുന്ന ഒമ്പത് ആഭ്യന്തരസര്‍വീസുകളാണ് ശനിയാഴ്ച റദ്ദാക്കിയത്. അതേസമയം, വിമാനക്കമ്പനികളുടെ ചെക്ക് ഇന്‍ സംവിധാനം സാധാരണനിലയിൽ ആയിട്ടുണ്ടെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കുള്ള ഇന്‍ഡിഗോയുടെയും എയര്‍ഇന്ത്യ എക്സ്പ്രസിന്റെയും ഏതാനും …
സ്വന്തം ലേഖകൻ: സർക്കാർ ജോലികളില്‍ സംവരണം പുനഃസ്ഥാപിച്ചതില്‍ പ്രതിഷേധം തുടരുന്ന ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യൻ വിദ്യാർഥികള്‍ മടങ്ങുന്നു. മൂന്നൂറിലധികം വിദ്യാർഥികൾ ലഭ്യമായ മാർഗങ്ങള്‍ ഉപയോഗിച്ച് അതിർത്തി കടന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ബംഗ്ലാദേശിലെ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലധികം പേർ മരിച്ചിട്ടുണ്ട്. കഴിഞ്ഞ് മൂന്ന് ആഴ്ചയിലധികമായി ബംഗ്ലാദേശില്‍ പ്രതിഷേധം തുടരുകയാണ്. തിങ്കളാഴ്ച ധാക്ക സർവകലാശാലയിലും പ്രതിഷേധം …
സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിയ്ക്കുനേരെയുണ്ടായ വധശ്രമത്തില്‍ പ്രതികരണവുമായി യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്കുനേരെയുണ്ടായ ആക്രമണത്തിനുശേഷം അമേരിക്കക്കാര്‍ നല്കിയ പിന്തുണയ്ക്കും സ്നേഹത്തിനും അദ്ദേഹം നന്ദിപറഞ്ഞു. ദൈവത്തിന്റെ ഇടപെടലാണ് തന്റെ ജീവന് തിരിച്ചുനല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. മില്‍വോക്കിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അക്രമിയുടെ വെടിയുണ്ട ഒരിഞ്ചിന്റെ നാലിലൊന്ന് മാറിയിരുന്നെങ്കില്‍ എന്റെ ജീവനെടുക്കുമായിരുന്നു. …
സ്വന്തം ലേഖകൻ: മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാര്‍ കേരളത്തിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തേയും ബാധിച്ചു. വിമാനത്താവളങ്ങളിലെ ചെക്ക്-ഇന്‍ നടപടികള്‍ മാന്വല്‍ രീതിയിലേക്ക് മാറ്റി. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ചെക്ക്- ഇന്‍ നടപടികളെ മാത്രമേ ബാധിച്ചിട്ടുള്ളൂവെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇന്‍ഡിഗോ ഉള്‍പ്പെടെ സര്‍വീസുകള്‍ എല്ലാം കൃത്യസമയത്ത് നടക്കുന്നുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നെടുമ്പാശ്ശേരിയില്‍നിന്നുള്ള ആറ് വിമാനങ്ങള്‍ വൈകി. ഇവിടെനിന്ന് …
സ്വന്തം ലേഖകൻ: മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാറിനെ തുടര്‍ന്ന് ആഗോളതലത്തില്‍ വിവിധ സേവനങ്ങള്‍ തടസപ്പെട്ടു. ഇന്ത്യയിലടക്കം വിമാന സര്‍വീസുകളേയും ബാങ്കുകളേയും പ്രശ്നം ബാധിച്ചു. ഇന്ത്യയില്‍ എ.ടി.എമ്മുകളേയും പ്രശ്നം ബാധിച്ചിട്ടുണ്ട്. ഡല്‍ഹി, മുംബൈ,ബെംഗളൂരു വിമാനത്താവളങ്ങളില്‍ വിവിധ വ്യോമയാന കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. ലോകമെമ്പാടും വിമാനത്താവളങ്ങളില്‍ വലിയ ക്യൂവാണ് രൂപപ്പെടുന്നത്. ആഗോളതലത്തില്‍ വിവിധ വാണിജ്യ സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയെ 2030-ഓടെ 42 ലക്ഷം കോടിയുടെ ഇലക്ട്രോണിക് ഉത്പന്ന നിര്‍മാണ-കയറ്റുമതിയുടെ കേന്ദ്രമാക്കാനും 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിയുമായി നീതി ആയോഗ്. രാജ്യത്തെ ഇലക്ട്രോണിക് പവര്‍ ഹൗസ് ആക്കാനുള്ള മാര്‍ഗങ്ങള്‍ സമഗ്രമായി വിശകലനം ചെയ്യുന്ന റിപ്പോര്‍ട്ട് നീതി ആയോഗ് സി.ഇ.ഒ. ബി.വി.ആര്. സുബ്രഹ്മണ്യം വ്യാഴാഴ്ച പുറത്തിറക്കി. വ്യവസായികളും ബന്ധപ്പെട്ട വ്യക്തികളും സ്ഥാപനങ്ങളുമായി കൂടിയാലോചനകള്‍ …
സ്വന്തം ലേഖകൻ: ഉത്തര കന്നഡ ജില്ലയിലെ ഷിരൂര്‍ ദേശീയപാതയിൽ മൂന്നു ദിവസം മുൻപുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി കര്‍ണാടക സര്‍ക്കാര്‍. കേരളത്തില്‍നിന്നുള്ള ജനപ്രതിനിധികളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫിസ് സംഭവത്തില്‍ ഇടപെട്ടത്. അര്ജുന് ഓടിച്ച ലോറിയുടെ ജിപിഎസ് ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ സൈബര്‍ സെല്ലിനു കൈമാറി. എ …
സ്വന്തം ലേഖകൻ: ഓൺലൈനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തട്ടിപ്പിനിരയാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് സിവിൽ വ്യോമയാന അതോറിറ്റി മുന്നറിയിപ്പ് നൽകി. റിസർവേഷൻ വ്യവസ്ഥകൾ കൃത്യമായി പരിശോധിക്കണമെന്നും ടിക്കറ്റ് കൈകാര്യം ചെയ്യുന്ന ഓഫിസുകൾക്ക് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ലൈസൻസ് ഉണ്ടെന്ന് ഉറപ്പാക്കണമെന്നും യാത്രക്കാരോട് നിർദേശിച്ചു. വേനലവധിക്കാലത്ത് യാത്രക്കാർ ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്തതിലൂടെ ട്രാവൽ ആൻഡ് ടൂറിസം …
സ്വന്തം ലേഖകൻ: ഫാമിലി വീസ എടുക്കാന്‍ സ്പോണ്സര്ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ കുടുംബ വീസക്കായി അപേക്ഷകർ കൂടുന്നു. അപേക്ഷയുമായി നൂറുകണക്കിന് പ്രവാസികളാണ് കുവൈത്തിലെ വിവിധ ഗവര്ണറേറ്റുകളിലുള്ള റസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസുകളില്‍ എത്തുന്നത്. പ്രത്യേകിച്ച് ഫര്‍വാനിയ, അഹമ്മദി, ഹവല്ലി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് ദൃശ്യമായത്. ഭാര്യയ്ക്കും 14 വയസ്സിന് …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിദ്യാര്‍ഥിനി പോലീസ് വാഹനം ഇടിച്ച് മരിച്ചതിന് പിന്നാലെ അനുചിത പരാമര്‍ശങ്ങള്‍ നടത്തുകയും പൊട്ടിച്ചിരിക്കുകയും ചെയ്ത അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍നിന്ന് പുറത്താക്കി. സിയാറ്റില്‍ പോലീസിലെ ഡാനിയേല്‍ ഓഡെറര്‍ എന്ന ഉദ്യോഗസ്ഥനെയാണ് പുറത്താക്കിയത്. ജനുവരി 23-നാണ് ജാന്‍വി കണ്ടുല (23) പോലീസ് വാഹനം ഇടിച്ച് മരിച്ചത്. സിയാറ്റില്‍ പോലീസ് സേനയിലെ ഉദ്യോഗസ്ഥനായ കെവിന് …