സ്വന്തം ലേഖകന്‍: കേന്ദ്ര സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ഇന്ന് ലോക്സഭയില്‍; പ്രധാനമന്ത്രി അധികാരത്തിലേറി ആദ്യ ബല പരീക്ഷണം. കേന്ദ്ര മന്ത്രിസഭയില്‍ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം വെള്ളിയാഴ്ച ലോക്സഭയില്‍ ചര്‍ച്ച ചെയ്ത് വോട്ടിനിടും. സര്‍ക്കാറിന് പ്രത്യക്ഷത്തില്‍ ഭീഷണിയില്ലെങ്കിലും എന്‍.ഡി.എ സഖ്യത്തില്‍ വിമതരായി പ്രവര്‍ത്തിക്കുന്ന ശിവസേന അവസാന നിമിഷം ബി.ജെ.പിയെ സമ്മര്‍ദത്തിലാക്കി. വ്യാഴാഴ്ച പകല്‍ അവിശ്വാസത്തെ എതിര്‍ക്കാന്‍ …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രകള്‍ക്കായി ചെലവായത് 1,484 കോടി രൂപ; 2014 മുതലുള്ള കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രം. 2014 മുതല്‍ വിദേശ യാത്രകള്‍ നടത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവഴിച്ചത് 1,484 കോടി രൂപയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 84 രാജ്യങ്ങളിലാണ് ഈ കാലയളവില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും വിമാനങ്ങളുടെ അറ്റകുറ്റപ്പണി …
സ്വന്തം ലേഖകന്‍: ആദ്യ ദിവസം ജോലി സ്ഥലത്തേക്കുള്ള യാത്ര വൈകി. അമേരിക്കന്‍ യുവാവ് നടന്നത് 32 കിമീ; സമൂഹ മാധ്യമങ്ങളില്‍ താരമായതു കൂടാതെ കമ്പനി വക കിടിലന്‍ സമ്മാനവും. അമേരിക്കയിലെ വാള്‍ട്ടര്‍ കാര്‍ എന്ന ഇരുപതുകാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ജോലിക്ക് കയറിയ ആദ്യദിവസം തന്നെ ജോലിസ്ഥലത്തേക്കുള്ള യാത്ര തടസപ്പെട്ടപ്പോള്‍ 32 കിലോമീറ്റര്‍ നടന്നെത്തിയത്. …
സ്വന്തം ലേഖകന്‍: ഭൂമിയുടെ ഗര്‍ഭത്തില്‍ ഒളിഞ്ഞു കിടക്കുന്നത് 1016 ടണ്‍ വജ്രമെന്ന് പഠനം. ഭൂമിയുടെ ഉള്‍ക്കാമ്പില്‍ 1016 ടണ്‍ (1016000 കിലോ) ഭാരം വരുന്ന വജ്രശേഖരം മറഞ്ഞുകിടക്കുന്നെന്നു യുഎസിലെ മാസചുസിറ്റ്സ് സര്‍വകലാശാലാ ഗവേഷകരുടെ പഠനം. സന്തോഷിക്കാന്‍ വരട്ടെ, ഏകദേശം 100 മൈല്‍ താഴ്ചയിലാണ് ഇവ. ഇത്രയും കുഴിച്ചുപോകാനുള്ള ഡ്രില്ലിങ് സാങ്കേതികവിദ്യ ഇതുവരെ വികസിപ്പിച്ചിട്ടില്ല. ഭൂമിയുടെ അഗാധതയിലുള്ള …
സ്വന്തം ലേഖകന്‍: ഒരു ക്ഷേത്രത്തില്‍ പുരുഷന് പ്രവേശിക്കാമെങ്കില്‍ സ്ത്രീയ്ക്കും പ്രവേശിക്കാം; ശബരിമല വിഷയത്തില്‍ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി. പുരുഷന് ആകാമെങ്കില്‍ അത് സ്ത്രീയ്ക്കും ആകാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എടുത്തുപറഞ്ഞു. കേസില്‍ പുതുതായി കക്ഷി ചേരാന്‍ ആരേയും അനുവദിക്കില്ല. സംസ്ഥാന സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് എന്നീ വിവിധ കക്ഷികള്‍ നിലവിലുണ്ട് എന്നും ജസ്റ്റിസ് …
സ്വന്തം ലേഖകന്‍: അഭിമന്യു വധക്കേസിലെ മുഖ്യപ്രതി മുഹമ്മദ് പിടിയില്‍. മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്ത്തകന് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. കാമ്പസ് ഫ്രണ്ട് കോളജ് യൂനിറ്റ് പ്രസിഡന്റും മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ഥിയുമായ മുഹമ്മദാണ് പൊലീസിന്റെ പിടിയിലായത്. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദാണെന്നാണ് പൊലീസ് അറിയിച്ചു. കൊലയാളി സംഘത്തിലെ മറ്റുള്ളവരെ കോളജിലേക്കു വിളിച്ചുവരുത്തിയതും …
സ്വന്തം ലേഖകന്‍: പാറക്കെട്ടിലെ വെള്ളം മാത്രം ഭക്ഷണം; തായ് ഗുഹയില്‍ കുടുങ്ങിയ ദിവസങ്ങളിലെ അനുഭവങ്ങള്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെച്ച് കുട്ടികള്‍. ഇതാദ്യമായാണ് തായ്ലന്ഡില് ഗുഹയില്‍ അകപ്പെട്ട കുട്ടികളും ഫുട്ബോള്‍ കോച്ചും തങ്ങളുടെ അനുഭവങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കുവെക്കുന്നത്. ജൂണ്‍ 23നാണ് ചിയാങ് റായിയിലെ താം ലുവാങ് ഗുഹയില്‍ കുട്ടികള്‍ കുടുങ്ങിയത്. ജൂലൈ രണ്ടിന് രക്ഷാപ്രവര്‍ത്തകര്‍ ഇവരെ കണ്ടെത്തി. …
സ്വന്തം ലേഖകന്‍: ഫാഷന്‍ ഷോയ്ക്കിടെ റാമ്പില്‍ കുഞ്ഞിനെ മുലയൂട്ടി അമേരിക്കന്‍ മോഡല്‍; അനുമോദിച്ചും വിമര്‍ശിച്ചും സമൂഹ മാധ്യമങ്ങള്‍. അമേരിക്കന്‍ മോഡലായ മാര മാര്‍ട്ടിനാണ് വ്യത്യസ്തമായൊരു കാറ്റ്വാക്കുമായി സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്. കാറ്റ്വാക്കിനിടിയില്‍ മകളെ മുലയൂട്ടിയാണ് മാര കാഴ്ചക്കാരുടെ മുന്നിലെത്തിയത്. ബിക്കിനി ധരിച്ചാണ് അഞ്ചു മാസം പ്രായമുള്ള മകള്‍ ആരിയയ്ക്ക് മുലയൂട്ടി കൊണ്ട് മാര്ട്ടിന് റാമ്പില്‍ ചുവടുവച്ചത്. …
സ്വന്തം ലേഖകന്‍: അഫ്ഗാനില്‍ താലിബാനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അമേരിക്ക; ആഭ്യന്തര യുദ്ധം അവസാനിപ്പിക്കും. ട്രംപ് ഭരണകൂടം ഇതുവരെ തുടര്‍ന്നു വന്നിരുന്ന നയത്തില്‍നിന്നുള്ള സുപ്രധാനമായ വ്യതിയാനമാണിത്. അഫ്ഗാനില്‍ സര്‍ക്കാരും താലിബാനുമായി 17 വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള നടപടികളുടെ ഭാഗമായാണു യുഎസ് താലിബാനുമായി ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചന നല്കി. അഫ്ഗാന് സര്‍ക്കാരുമായി …
സ്വന്തം ലേഖകന്‍: ട്രംപിനെ കാണാന്‍ പുടിന് ഹെല്‍സിങ്കിയില്‍ എത്തിയത് പറക്കും കൊട്ടാരത്തില്‍; റഷ്യന്‍ പ്രസിഡന്റിന്റെ വിമാനത്തിലെ സൗകര്യങ്ങള്‍ കണ്ട് അന്തംവിട്ട് ലോകം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായിട്ടുള്ള ചര്‍ച്ചയ്ക്കായി റഷ്യന്‍ പ്രസിഡന്റ് പുടിന് പറന്നിറങ്ങിയ വിമാനമാണ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. പുടിന് സഞ്ചരിക്കുന്ന വിമാനം ഒരു പറക്കും കൊട്ടാരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുറമെ …