സ്വന്തം ലേഖകന്‍: തായ്ലന്ഡിലെ ഗുഹയില്‍നിന്ന് സാഹസികമായി രക്ഷപ്പെടുത്തിയ കോച്ചിനും മൂന്നുകുട്ടികള്‍ക്കും പൗരത്വം നല്കാന് തായ് സര്‍ക്കാര്‍. ഫുട്ബാള്‍ ടീമംഗങ്ങളായ പോര്ചായ് കാംലോങ്, അദുല്‍ സാം ഒന്, മൊങ്കഖോല് ബൂന്പിയാം, കോച്ച് ഏകപോള്‍ ചന്ദവോങ് എന്നിവരുടെ കുടുംബം വടക്കന്‍ തായ്ലന്ഡിലെ പൊറോസ് മേഖലയില്‍ നിന്നോ മ്യാന്മറിലെ ഷാന്‍ പ്രവിശ്യയില്‍നിന്നോ വന്നവരാണ്. ഈ മേഖലകളില്‍ നിന്നെത്തിയവരെ രാജ്യമില്ലാത്ത പൗരന്മാരായാണ് …
സ്വന്തം ലേഖകന്‍: തൂപ്പുകാരിയുടെ വിരമിക്കല്‍ ചടങ്ങില്‍ കളക്ടറും, എഞ്ചിനീയറും, ഡോക്ടറും ഒരുമിച്ചെത്തിയപ്പോള്‍; വൈറലായി ജാര്‍ഖണ്ഡിലെ ഒരു വിരമിക്കല്‍. രാജ്രപ്പ മുനിസിപ്പാലിറ്റിയിലെ തൂപ്പുകാരി സുമിത്രാ ദേവിയുടെ വിരമിക്കല്‍ ചടങ്ങിനെത്തിയവരാണ് അതിഥികളെ കണ്ട് ഞെട്ടിയത്. സുമിത്രാ ദേവിയെ യാത്രയപ്പിന് എത്തിയ ഒരു പ്രധാന വ്യക്തി ബിഹാറിലെ സിവാന്‍ ജില്ലയുടെ കലക്ടറായ മഹീന്ദ്ര കുമാറായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം കേട്ട കാഴ്ചക്കാര്‍ …
സ്വന്തം ലേഖകന്‍: ട്രംപിനെ വെട്ടിലാക്കിയ ലൈംഗിക വിവാദത്തിലെ നായിക അറസ്റ്റില്‍; ഇത് ട്രംപിന്റെ പ്രതികാരമെന്ന് ആരോപണം.യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി രഹസ്യബന്ധമുണ്ടായിരുന്നതായി അവകാശപ്പെട്ട് രംഗത്തെത്തി വന്‍ വിവാദത്തിന്റെ കേന്ദ്രബിന്ദുവായ പോണ് നായിക സ്റ്റോമി ഡാനിയല്സിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒഹായോ സംസ്ഥാനത്തെ കൊളംബസില്‍ സ്ട്രിപ് ക്ലബില്‍ നൃത്തപരിപാടിക്കിടെ കാണികളിലൊരാളെ ദേഹത്തു സ്പര്‍ശിക്കാന്‍ അനുവദിച്ചതിന്റെ പേരിലാണ് അറസ്റ്റ്. …
സ്വന്തം ലേഖകന്‍: കുര്‍ബാനയുടെ ഭാഗമായി അപ്പവും വീഞ്ഞും നാവില്‍ സ്വീകരിക്കുന്നത് അനാരോഗ്യകരമെന്ന വാദവുമായി ഒരു വിഭാഗം ഡോക്ടര്‍മാര്‍. ക്രൈസ്തവ ദേവാലയങ്ങളില്‍ കുര്‍ബാനയുടെ ഭാഗമായി അപ്പവും വീഞ്ഞും വിശ്വാസികളുടെ നാവില്‍ നല്കുന്നരീതി അനാരോഗ്യകരമാണെന്നും ഇതവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മുന്‍ പ്ലാസ്റ്റിക് സര്ജന് ഡോ. പി.എ. തോമസ് ആരോഗ്യ സെക്രട്ടറിക്ക് കത്തുനല്‍കി. ക്വാളിഫൈഡ് …
സ്വന്തം ലേഖകന്‍: ദിലീപ് വിഷയത്തില്‍ മോഹന്‍ലാലിന്റെ വിശദീകരണത്തെ ചോദ്യം ചെയ്ത് ഡബ്ല്യുസിസി; നടി പരാതി നല്‍കിയില്ലെന്ന വാദം തെറ്റെന്ന് വെളിപ്പെടുത്തല്‍. നടന് ദിലീപിനെ താരസംഘടന അമ്മയിലേക്ക് തിരിച്ചെടുത്തത് സംബന്ധിച്ച് പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനം പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നുവെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി. നടി പരാതി നല്‍കിയില്ലെന്ന മോഹന്‍ലാലിന്റെ വാദം തളളിയ ഡബ്ല്യുസിസി ഇടവേള ബാബുവിനോട് …
സ്വന്തം ലേഖകന്‍: സെമിയില്‍ ഇംഗ്ലീഷ് പടയെ തുരത്തി ആദ്യ ലോകകപ്പ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്ത് ക്രൊയേഷ്യ. ലുഷ്നിക്കി സ്റ്റേഡിയത്തില്‍ ചരിത്രം കുറിച്ച് ക്രൊയേഷ്യ തങ്ങളുടെ ആദ്യ ലോകകപ്പ് ഫൈനല്‍ പ്രവേശം ആഘോഷമാക്കി. എക്സ്ട്രാ ടൈമില്‍ സൂപ്പര്‍താരം മരിയോ മാന്‍സൂക്കിച്ച് നേടിയ ഗോളിലാണ് ക്രൊയേഷ്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ക്രൊയേഷ്യയുടെ വിജയം. ആദ്യ പകുതിയില്‍ …
സ്വന്തം ലേഖകന്‍: യുഎസ്, ചൈന വ്യാപാര യുദ്ധം ലോക സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നു; രൂപയടക്കമുള്ള പ്രധാന കറന്‍സികളുടെ വിലയിടിയും. തീരുവയുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി യുഎസും ചൈനയും. വ്യാപാരയുദ്ധവുമായി മുന്നോട്ടുപോകുന്നതോടെ ഇന്ത്യന്‍ രൂപയടക്കമുളള നാണയങ്ങളുടെ മൂല്യം കുത്തനെ ഇടിയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തിയ യുഎസ് നടപടി സ്വീകാര്യമല്ലെന്ന് ചൈനീസ് വ്യാപാര വകുപ്പ് …
സ്വന്തം ലേഖകന്‍: തായ്ലന്ഡിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികള്‍ ആരോഗ്യവാന്മാര്; തൂക്കം രണ്ടു കിലോ കുറഞ്ഞു; ചരിത്രമായ രക്ഷാദൗത്യം നടന്ന ഗുഹ ഇനി മ്യൂസിയം. താം ലുവാങ് ഗുഹയില്‍ നിന്നു രക്ഷപ്പെട്ട കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നു. കുട്ടികളെല്ലാം പൂര്‍ണ ആരോഗ്യവാന്മായാണ് വിഡിയോയില്‍ കാണുപ്പെടുന്നത്. കുട്ടികളില്‍ ചിലര്‍ക്ക് ഇപ്പോഴും ശ്വാസകോശത്തില്‍ അണുബാധയുണ്ട്. സര്‍ജിക്കല്‍ …
സ്വന്തം ലേഖകന്‍: എട്ടു മാസത്തിനിടെ ഏഴ് മന്ത്രിമാരുടെ രാജി; ബ്രിട്ടനില്‍ തെരേസാ മേയ് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലേക്കെന്ന് സൂചന. ഫസ്റ്റ് സെക്രട്ടറി ഡാമിയന്‍ ഗ്രീന്‍, പ്രതിരോധ മന്ത്രി മൈക്കിള്‍ ഫാലന്, വിദേശകാര്യ മന്ത്രി ബോറിസ് ജോണ്സണ്, ബ്രെക്സിറ്റ് മന്ത്രി ഡേവിഡ് ഡേവീസ്, ആഭ്യന്തര മന്ത്രി അംബര്‍ റൂഡ്, രാജ്യാന്തര വികസന മന്ത്രി ഇന്ത്യന്‍ വംശജയായ പ്രീതി …
സ്വന്തം ലേഖകന്‍: ഹോളിവുഡ് നടിമാരെ പീഡിപ്പിച്ച കേസുകളില്‍ നിര്‍മാതാവ് ഹാര്‍വി വെയന്സ്റ്റെന് ജാമ്യം; ബലാത്സംഗമല്ല, പരസ്പര ധാരണയോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് വെയ്ന്സ്റ്റെന്. ലൈംഗിക ചൂഷണത്തിനെതിരെ മീടൂ ഹാഷ്ടാഗാനു തുടക്കമിട്ട ഹോളിവുഡിലെ നിര്‍മാതാവ് ഹാര്‍വി വെയ്ന്സ്റ്റെന് യുഎസ് കോടതി ജാമ്യം അനുവദിച്ചു. നിര്‍മ്മാതാവിനെതിരേ ഉയര്‍ന്ന ആരോപണം സംശയാതീതമായി തെളിയിക്കാന്‍ എതിര്‍കക്ഷികള്‍ക്ക് കഴിയാത്ത സാഹചര്യത്തിലാണ് ജാമ്യം. നിര്‍മ്മാതാവില്‍ …