സ്വന്തം ലേഖകന്‍: ബെല്‍ജിയത്തെ തലകൊണ്ടിടിച്ചു വീഴ്ത്തിയ ഫ്രാന്‍സ് 12 കൊല്ലത്തിനു ശേഷം ലോകകപ്പ് ഫൈനലില്‍. സെമിയിലെ ആവേശപ്പോരാട്ടത്തില്‍ ബെല്‍ജിയത്തെ മടക്കമില്ലാത്ത ഏക ഗോളിന് തോല്പിച്ചാണ് ഫ്രാന്‍സ് മൂന്നാം തവണയും ലോകകപ്പിന്റെ കലാശപ്പോരിന് യോഗ്യത നേടിയത്. അമ്പത്തിയൊന്നാം മിനിറ്റില്‍ ഡിഫന്‍ഡര്‍ സാമ്വല്‍ ഉംറ്റിറ്റിയാണ് ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്. ഗ്രീസ്മനെടുത്ത കോര്‍ണര്‍ ഫെല്ലെയ്നിക്കൊപ്പം ചാടിയാണ് ഉംറ്റിറ്റി വലയിലെത്തിച്ചത്. ആക്രമണത്തില്‍ …
സ്വന്തം ലേഖകന്‍: ഇഷ്ടമുള്ള ലിംഗത്തില്‍ നിന്ന് പങ്കാളിയെ തിരഞ്ഞെടുക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി; സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമെന്നതിന്റെ നിയമ സാധുത പരിശോധിക്കും. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് ഹാദിയ കേസില്‍ സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട് എന്നും ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. സ്വവര്‍ഗരതി നിയമപരമാക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് …
സ്വന്തം ലേഖകന്‍: ഓസ്ട്രേലിയയിലെ പ്രശസ്തനായ ഭീമന് മുതല ഒടുവില്‍ അധികൃതരുടെ കെണിയിലായി. അറുനൂറുകിലോ ഭാരമുള്ള ഭീമന് മുതലയെ ഓസ്ട്രേലിയയിലെ കാതറിനിലെ നദിയില്‍നിന്നാണ് അധികൃതര്‍ വലയിലാക്കിയത്. എട്ടുവര്‍ഷം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് മുതയെ പിടികൂടാന്‍ സാധിച്ചത്. 4.7 മീറ്റര്‍ നീളമുള്ള മുതലയ്ക്ക് അറുപതുവയസ്സു പ്രായമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. 2010ലാണ് ഈ ഭീമന്മുതലയെ ആദ്യമായി കണ്ടത്. പലവട്ടം ശ്രമിച്ചെങ്കിലും ഇതുവരെ പിടികൂടാന്‍ …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഫാക്ടറി നോയിഡയില്‍; ഉദ്ഘാടനം പ്രധാനമന്ത്രി മോദിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റും ചേര്‍ന്ന്. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സാംസംഗിന്റെ നവീകരിച്ച പ്ലാന്റാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്. നിലവിലുള്ള സാംസംഗിന്റെ നിര്‍മ്മാണ യൂണിറ്റിനോട് അനുബന്ധിച്ചാണ് പ്ലാന്റിന്റെ നിര്‍മ്മാണ …
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ പ്രസിഡന്റ് തയ്യിപ് ഏര്‍ദോഗന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു. പ്രസിഡന്റായി രണ്ടാംവട്ടവും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്തിന് പിന്നാലെയാണ് എര്ദോഗാന് കാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ചത്. 26 അംഗ മന്ത്രിസഭാ 16 ആയി ചുരുക്കിയാണ് ഏര്‍ദോഗന്റെ പ്രഖ്യാപനം. ഫുവാത് ഒക്ടെയാണ് പുതിയ വൈസ് പ്രസിഡന്റ്. മുന്‍ ഊര്‍ജ മന്ത്രിയും തന്റെ മരുമകനുമായ ബെറാത് അല്‍ബയ്റാക്കിനെ …
സ്വന്തം ലേഖകന്‍: അറ്റസ്റ്റേഷന് സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ച് ഒമാന്‍ വിദേശകാര്യ മന്ത്രാലയം. വിവാഹ സര്‍ട്ടിഫിക്കറ്റ്, പവര്‍ ഓഫ് അറ്റോണി തുടങ്ങിയ സേവനങ്ങള്‍ക്കെല്ലാം നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം അറ്റസ്റ്റേഷന് വിഭാഗം തലവന്‍ മുഹമ്മദ് അല്‍ സൈഫ് അറിയിച്ചത്. ഈ വര്‍ഷം ആദ്യം മുതലാണ് വിദേശകാര്യമന്ത്രാലയം എല്ലാ സേവനങ്ങളുടെയും ചുരുങ്ങിയ സേവന നിരക്ക് പത്ത് റിയാലായി നിജപ്പെടുത്തിയത്. …
സ്വന്തം ലേഖകന്‍: ദിലീപ് വിഷയത്തില്‍ അമ്മയുടെ നയം വ്യക്തമാക്കി മോഹന്‍ലാല്‍; വിഷയം ഡബ്ല്യുസിസിയുമായി ചര്‍ച്ച ചെയ്യും. ഡബ്ല്യുസിസിയുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാല്‍. ഇന്നു ചേര്‍ന്നത് അമ്മയുടെ എക്സിക്യൂട്ടീവ് യോഗമല്ല. എക്സിക്യൂട്ടീവ് ചേര്‍ന്നശേഷം ഡബ്ല്യുസിസിയുമായി ചര്‍ച്ച നടത്തും. ജനറല്‍ ബോഡിയില്‍ എല്ലാവരുടെയും തീരുമാനപ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തത്. ദിലീപ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിട്ടില്ലെന്ന് യോഗത്തില്‍ …
സ്വന്തം ലേഖകന്‍: ഡല്‍ഹി നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് തൂക്കുകയര്‍ തന്നെ; ശിക്ഷയില്‍ ഇളവില്ലെന്ന് സുപ്രീം കോടതി. പ്രതികളുടെ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെ നാലു പ്രതികള്‍ക്കും വധശിക്ഷ തന്നെ ലഭിക്കും. വധശിക്ഷ ലഭിച്ചതില്‍ മൂന്നു പേര് മാത്രമേ പുനഃപരിശോധന ഹര്‍ജി നല്കിയിരുന്നുള്ളു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്. ഭാനുമതി, അശോക് ഭൂഷണ് …
സ്വന്തം ലേഖകന്‍: ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു; പുതുതായി നിര്‍മ്മിച്ച രണ്ട് മേല്പാലങ്ങള് ഉടന്‍ തുറക്കും. പണി പൂര്‍ത്തിയായ മേല്ക്കാലങ്ങള് ജൂലൈ 14 ന് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ) അറിയിച്ചു. ഡി.ഐ.സിയില്‍ നിന്ന് അല്‍ അവീര്‍ റോഡില്‍ ഹത്ത ഭാഗത്തേക്കും ഡി.ഐ.സിയില്‍ നിന്ന് ദുബൈ ഡൗണ്‍ ടൗണിലേക്കുമാണ് …
സ്വന്തം ലേഖകന്‍: കുറ്റാക്കുറ്റിരുട്ടും വിശപ്പും ശ്വാസംമുട്ടലും; തായ് ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ക്ക് വെളിച്ചമായത് പരിശീലകന്റെ സാന്നിധ്യം. വായു സഞ്ചാരം വളരെ കുറവായ താം ലാവോങ് ഗുഹയില്‍ മനസ്സാന്നിധ്യത്തോടെ 12 കുട്ടികളെയും കോച്ചായ എക്കപോല്‍ ചാന്ത്വോങ് ചേര്‍ത്ത് പിടിക്കുകയായിരുന്നു. അവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ ചാന്ത്വോങ് ഇല്ലായിരിന്നെങ്കില്‍ കഥ മറ്റൊന്നായേനെയെന്നാണ് രക്ഷാപ്രവര്‍ത്തക പറയുന്നത്. എന്നാല്‍ തവോങ് എന്ന 26 …