സ്വന്തം ലേഖകന്‍: ബംഗ്ലാദേശി ചെക്കന് പാകിസ്താനി പെണ്ണ്; വ്യത്യസ്തമായ ഒരു കല്യാണത്തിന് വേദിയൊരുക്കി ദുബായിലെ മലയാളിയുടെ ആശുപത്രി. ദുബായിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഒരു ആശുപത്രിയാണ് അസുഖ ബാധിതനായ പിതാവിന്റെ സാനിധ്യത്തില്‍ കാനഡയില്‍ നിന്ന് ദുബായിലെത്തിയ ബംഗ്ലാദേശുകാരനായ റിബാതും പാകിസ്താനി വധു സനായുമായുള്ള വിവാഹത്തിന് വേദിയായത്. ആശുപത്രിയിലെ കോണ്‍ഫറന്‍സ് ഹാളില്‍ കുടുംബാംഗങ്ങളുടേയും ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. …
സ്വന്തം ലേഖകന്‍: ജീവനക്കാര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വിസ വാഗ്ദാനവുമായി രണ്ട് ദുബായ് കമ്പനികള്‍. ദുബായിലെ ജബല്‍ അലി ഫ്രീ സോണ്‍ (ജഫ്‌സ), നാഷണല്‍ ഇന്‍ഡസ്ട്രി പാര്‍ക്ക് (എന്‍എപി ) എന്നീ കമ്പനികളാണ് അവിടെ ജോലി ചെയ്യാന്‍ തയ്യാറാകുള്ളവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വിസ നല്‍കുന്നത്. ഇതിനായി ജഫ്‌സ കമ്പനി, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി അന്റ് ഫോറിനേഴ്‌സ് …
സ്വന്തം ലേഖകന്‍: നെയ്മര്‍ പടനയിച്ചപ്പോള്‍ മെക്‌സിക്കോയ്‌ക്കെതിരെ ജയിച്ചു കയറി ബ്രസീല്‍; വിറപ്പിച്ച ജപ്പാനെ അവസാന നിമിഷം മറികടന്ന് ബെല്‍ജിയം, ലോകകപ്പ് റൗണ്ടപ്പ്. മടക്കമില്ലാത്ത രണ്ട് ഗോളിന് മെക്‌സിക്കോയെ കീഴടക്കിയ ബ്രസീല്‍ തുടര്‍ച്ചയായ ഏഴാം തവണ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 53 മത്തെ മിനിറ്റില്‍ നെയ്മറും 89 മത്തെ മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയുമാണ് ബ്രസീലിന്റെ ഗോളുകള്‍ നേടിയത്. …
സ്വന്തം ലേഖകന്‍: സ്വിസ് ബാങ്ക് നിക്ഷേപകരുടെ പട്ടികയില്‍ 73 ആം സ്ഥാനം സ്വന്തമാക്കി ഇന്ത്യ; ഇന്ത്യക്കാരുടെ മൊത്തം നിക്ഷേപം എകദേശം 7000 കോടി രൂപ. സ്വിസ് ബാങ്കുകളില്‍ ഏറ്റവുമധികം പണം നിക്ഷേപിച്ചവരുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ 101 കോടി സ്വിസ് ഫ്രാങ്ക് (ഏകദേശം 7000 കോടി രൂപ) നിക്ഷേപവുമായാണ് ഇന്ത്യക്കാര്‍ 73 ആം സ്ഥാനം സ്വന്തമാക്കിയത്. സ്വിസ് …
സ്വന്തം ലേഖകന്‍: മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു; മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍; മൂന്ന് മൂന്നു ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍. എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യു ആണ് മരിച്ചത്. എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാണ്. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ സംഘര്‍ഷത്തില്‍ കോട്ടയം …
സ്വന്തം ലേഖകന്‍: പാരീസിലെ ജയിലില്‍ ഹോളിവുഡ് സ്‌റ്റൈല്‍ ജയില്‍ച്ചാട്ടം; കുപ്രസിദ്ധ കുറ്റവാളി രക്ഷപ്പെട്ടത് ഹെലികോപ്റ്ററില്‍. റെഡോയിന്‍ ഫെയ്ഡ് എന്ന 46 കാരനാണ് ജയില്‍ തകര്‍ത്ത് ജയില്‍ മുറ്റത്ത് വന്ന ഹെലികോപ്റ്ററില്‍ ഞെട്ടിക്കുന്ന രക്ഷപ്പെടല്‍ നടത്തിയത്. പാരീസിലെ ജയിലധികൃതര്‍ റെഡോയിന്‍ ഫെയ്ഡിനായി രാജ്യം മുഴുവന്‍ വല വിരിച്ചിരിക്കുകയാണ്. ഞായറാഴ്ചയാണ് റെഡോയിന്‍ ഫെയ്ഡ് പാരീസിലെ ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. …
സ്വന്തം ലേഖകന്‍: ഡല്‍ഹിയെ ഞെട്ടിച്ച ഒരു കുടുംബത്തിലെ 11 പേരുടെ ദുരൂഹമരണം; നടന്നത് ദുര്‍മന്ത്രവാദമെന്ന നിഗമനത്തില്‍ പോലീസ്. ഡല്‍ഹിയിലെ ബുരാരിയില്‍ നടന്നത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന സംശയം ബാക്കിയാകുമ്പോഴും സംഭവത്തിലെ ദുരൂഹത നീക്കാനാകാതെ കുഴുങ്ങുകയാണ് അന്വേഷണ സംഘം. കുടുംബത്തിലെ എല്ലാം അംഗങ്ങളും ഒരുമിച്ച് ജീവനൊടുക്കാന്‍ തക്കവണ്ണം എന്തായിരുന്നു ഈ കുടുംബത്തില്‍ സംഭവിച്ചതെന്ന് അറിയാതെ ഞെട്ടിത്തരിച്ചിരിക്കുകയാണ് ബന്ധുക്കളും …
സ്വന്തം ലേഖകന്‍: പാലിനും മെഴ്‌സിഡസ് ബെന്‍സിനും ഒരേ നികുതി ചുമത്താനാകുമോ? ജിഎസ്ടി വിവാദത്തില്‍ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി മോദി. ഏകീകൃത ജിഎസ്ടി എന്നത് തീര്‍ത്തും യുക്തിരഹിത ആശയമാണെന്നും ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും അവശ്യസാധനങ്ങള്‍ക്കും ഉള്‍പ്പെടെ നികുതി ഏകീകരിച്ച് 18 ശതമാനമാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തോട് പ്രതികരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ജിഎസ്ടി നടപ്പാക്കിയ ശേഷം പരോക്ഷ നികുതിയില്‍ 70 ശതമാനം വര്‍ധനവാണ് …
സ്വന്തം ലേഖകന്‍: പെനാല്‍ട്ടി ഷൂട്ടൗട്ടുകളുടെ ദിവസത്തില്‍ സ്‌പെയിനിനെ വീഴ്ത്തി റഷ്യയും ഡെന്മാര്‍ക്കിനെ തകര്‍ത്ത് ക്രൊയേഷ്യയും ക്വാര്‍ട്ടറില്‍; ലോകകപ്പ് റൗണ്ടപ്പ്. ഷൂട്ടൗട്ടില്‍ നാല് ഷോട്ടുകള്‍ റഷ്യ, സ്‌പെയിനിന്റെ വലയിലെത്തിച്ചപ്പോള്‍ മൂന്നെണ്ണമേ മുന്‍ ചാമ്പ്യന്മാര്‍ക്ക് റഷ്യന്‍ വലയിലെത്തിക്കാനായുള്ളൂ. സ്‌പെയിന്‍ കിക്കുകള്‍ തടഞ്ഞിട്ട റഷ്യന്‍ ഗോളി അകിന്‍ഫേവാണ് ടീമിന് ജയം നേടിക്കൊടുത്തത്. നിശ്ചിത സമയത്തും അധിക സമയത്തും സ്‌പെയിന്‍ കിക്കുകള്‍ …
സ്വന്തം ലേഖകന്‍: ട്രംപിനെ ഫോണ്‍ വിളിച്ചു പറ്റിച്ചതിന്റെ ഓഡിയോ പുറത്തുവിട്ട് പ്രമുഖ ഹാസ്യനടനായ ജോണ്‍ മെലന്‍ഡസ്. ജോണ്‍ മെലന്‍ഡസ് ആണ് ന്യൂജഴ്‌സിയിലെ സെനറ്റര്‍ ബോബ് മെനന്‍ഡസ് ആണെന്നു പറഞ്ഞു ട്രംപിനെ പറ്റിച്ചത്. ബുധനാഴ്ച നടന്ന ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ജോണ്‍ പുറത്തുവിടുകയായിരുന്നു. ജോണ്‍ ആദ്യം സ്വന്തം പേരിലാണ് വൈറ്റ്ഹൗസിലേക്കു വിളിച്ചത്. ട്രംപുമായി ബന്ധപ്പെടാനാകില്ലെന്നായിരുന്നു മറുപടി. പിന്നാലെ …