സ്വന്തം ലേഖകന്‍: പാസ്പോര്‍ട്ട് ലഭിക്കാന്‍ ഇനി വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല; പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി പുതിയ മൊബൈല്‍ ആപ്പ്. വേഗത്തില്‍ പാസ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ‘പാസ്പോര്‍ട്ട് സേവ’ കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. പുറത്തിറക്കി. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പാസ്പോര്‍ട്ടുകള്‍ക്കായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കും. ആപ്പില്‍ നല്കുന്ന വിലാസത്തില്‍ പൊലീസ് വെരിഫിക്കേഷന് നടത്തും. ഈ വിലാസത്തിലേക്കാവും …
സ്വന്തം ലേഖകന്‍: അര്‍ജന്റീന ഉയിര്‍ത്തെഴുന്നേറ്റു; ഗ്രൂപ്പിലെ രാജാക്കന്മാരായി ക്രൊയേഷ്യ; സമനിലയില്‍ പിരിഞ്ഞ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് ഫ്രാന്‍സും ഡെന്മാര്ക്കും; ലോകകപ്പ് റൗണ്ടപ്പ്. ലയണല്‍ മെസ്സി, മാര്‍ക്കോസ് റോഹോ എന്നിവരുടെ എണ്ണം പറഞ്ഞ ഗോളുകളിലൂടെ നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴ്പ്പെടുത്തിയാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലെത്തിയത്. മെസ്സിയുടെ മിന്നുന്ന വലംകാലന്‍ ഷോട്ടിലൂടെ മുന്നിലെത്തിയെങ്കിലും നൈജീരിയയുടെ സമനിലഗോള്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി. …
സ്വന്തം ലേഖകന്‍: അല്‍ജീരിയ 13,000 അഭയാര്‍ഥികളെ സഹാറ മരുഭൂമിയില്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. കുട്ടികളും ഗര്‍ഭിണികളായ സ്ത്രീകളും ഉള്‍പ്പെടെ 13,000 ത്തോളം അഭയാര്‍ഥികളെ കഴിഞ്ഞ 14 മാസത്തിനിടെ അല്‍ജീരിയ സഹാറ മരുഭൂമിയില്‍ ഉപേക്ഷിച്ചതായി അസോസിയേറ്റഡ് പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, അല്‍ജീരിയ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല. ഭക്ഷണവും വെള്ളവുമില്ലാതെ ഇവരില്‍ പലരും മരുഭൂമിയില്‍ മരിച്ചതായാണ് …
സ്വന്തം ലേഖകന്‍: വിദ്യാര്ഥികെളെ കാനഡ വിളിക്കുന്നു; സ്റ്റുഡന്റ് വിസാ നടപടിക്രമങ്ങള്‍ ഉദാരമാക്കി. ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ ഉപകാരമാകുന്ന രീതിയില്‍ കാനഡ സ്റ്റുഡന്റ് വിസ അനുമതിക്കുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലും ലളിതവുമാക്കി. പഠനാവശ്യാര്‍ഥം കാനഡയിലേക്ക് വരുന്ന വിദ്യാര്‍ഥികള്‍ക്ക് വിസ അനുവദിക്കാനുള്ള സമയം 60 ദിവസത്തില്‍നിന്ന് 45 ആയാണ് കുറച്ചത്. സാമ്പത്തികഭദ്രതയും അക്കാദമികമായി മികച്ച പ്രകടനം …
സ്വന്തം ലേഖകന്‍: ‘അമ്മ’ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധവുമായി വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. മലയാള സിനിമ നടീനടന്മാരുടെ താര സംഘടനയായ അമ്മയിലേയ്ക്ക് നടന് ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധവുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ കളക്ടീവ്. സ്ത്രീവിരുദ്ധ നിലപാടാണ് അമ്മയുടേതെന്നും ഡബ്യുസിസി അംഗങ്ങള്‍ അറിയിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് വിമണ്‍ ഇന്‍ കളക്ടീവിന്റെ പ്രതികരണം. മാധ്യമങ്ങളില്‍ …
സ്വന്തം ലേഖകന്‍: സമനില പിടിച്ച് പ്രീ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്ത് സ്പെയിനും പോര്‍ച്ചുഗലും; റഷ്യയെ മുക്കി യുറഗ്വായ്, തലയുയര്‍ത്തി വിടപറഞ്ഞ് സൗദി; ലോകകപ്പ് റൗണ്ടപ്പ്. ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനല്‍റ്റി കിക്കിലൂടെ പോര്‍ച്ചുഗലിനെ തളച്ച് ഇറാന് സമനില പിടിച്ചെടുത്തു. റിക്കാര്‍ഡോ കരെസ്മ 45 മത്തെ മിനിറ്റില്‍ പോര്‍ച്ചുഗലിനു വേണ്ടിയും പെനല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് അന്‍സാരിഫര്‍ദ് അവസാന …
സ്വന്തം ലേഖകന്‍: യുഎസില്‍ 32 വര്‍ഷം മുമ്പ് നടന്ന കൊലപാതകം തെളിഞ്ഞു; നിര്‍ണായക തെളിവായത് പ്രതി കൈതുടച്ച പേപ്പര്‍ നാപ്കിന്. 1986ല്‍ വാഷിംഗ്ടണില്‍ പന്ത്രണ്ട് വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതി ഗാരി ഹാര്ട്ട്മാന് ആണ് മൂന്ന് പതിറ്റാണ്ടിന് ശേഷം പോലീസ് പിടിയിലായത്. മിഷേലാ വെല്‍ഷ് എന്ന പെണ്‍കുട്ടിയെയാണ് 1986 മാര്‍ച്ചില്‍ സഹോദരിമാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന …
സ്വന്തം ലേഖകന്‍: കുവൈത്തില്‍ 21 തൊഴില്‍ മേഖലകളില്‍ വിദേശ റിക്രൂട്ട്മെന്റ് നിരക്ക് ഉയര്‍ത്തി. ഇതോടെ സ്വദേശി സംവരണത്തിനു ശേഷമുള്ള തസ്തികകളില്‍ മുഴുവന്‍പേരെയും വിദേശത്തുനിന്ന് കൊണ്ടുവരാം. 18 മേഖലകളില്‍ നിലവിലുള്ളതുപോലെ 25% പേരെ വിദേശത്തുനിന്നു നേരിട്ടു കൊണ്ടുവരാമെന്നും അറിയിപ്പില്‍ പറയുന്നു. നിലവില്‍ സ്വകാര്യ മേഖലയില്‍ സ്വദേശി നിയമനത്തിനു ശേഷമുള്ള തസ്തികകളില്‍ നിയന്ത്രണവിധേയമായാണു തൊഴില്‍ വീസ അനുവദിക്കുന്നത്. അതില്‍ത്തന്നെ …
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാന സര്‍വീസ് സെപ്തംബറിലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി. വിമാനത്താവളം സെപ്തംബറില്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇതിനായുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡല്‍ഹിയില്‍ …
സ്വന്തം ലേഖകന്‍: അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പിലെത്തിയ മെലാനിയ ട്രംപിന്റെ ജാക്കറ്റിലെ എഴുത്ത് വിവാദമാകുന്നു. അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിച്ചിട്ടുള്ള ടെക്സസിലെ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭാര്യയും പ്രഥമവനിതയുമായ മെലനിയയുടെ വേഷമാണ് സമൂഹ മാധ്യമങ്ങളില്‍ വിവാദത്തിനു തിരികൊളുത്തിയത്. മാതാപിതാക്കളില്‍നിന്നു കുട്ടികളെ വേര്‍പെടുത്തുന്നതിനെതിരെ പരസ്യനിലപാടെടുത്ത മെലനിയ, ടെക്സസിലെ തടങ്കലില്‍ എത്തിയപ്പോള്‍ ധരിച്ച ജാക്കറ്റിലെ എഴുത്താണു …