സ്വന്തം ലേഖകന്‍: ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ അനാഥരാക്കിയത് 2000 കുട്ടികളെ; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുട്ടികളേയും രക്ഷിതാക്കളേയും വേര്‍പിരിച്ച് യുഎസ് അധികൃതര്‍. കുടിയേറ്റ നയം കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായാണ് യു.എസ് മെക്‌സികോ അതിര്‍ത്തിപ്രദേശത്തുനിന്ന് 2000 കുട്ടികളെയും രക്ഷാകര്‍ത്താക്കളെയും അധികൃതര്‍ പിരിച്ചത്. ഏപ്രില്‍ 19നും മേയ് 31നും ഇടയില്‍ രേഖകളില്ലാതെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 1940 പ്രായപൂര്‍ത്തിയായവരെയും 1995 കുട്ടികളെയും …
സ്വന്തം ലേഖകന്‍: ജി7 ഉച്ചകോടിയില്‍ ലോകനേതാക്കളും ട്രംപും തമ്മില്‍ വാക്‌പോര് നടന്നതായി വെളിപ്പെടുത്തല്‍; ട്രംപ് ഉപയോഗിച്ചത് പരുഷമായ അധിക്ഷേപം. ജി ഏഴ് ഉച്ചക്കോടിക്കിടെ ജാപ്പനീസ് പ്രസിഡന്റ് ആബെ, ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ എന്നിവരടക്കമുള്ള നേതാക്കളെ അധിക്ഷേപിച്ച് ട്രംപ് സംസാരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടരക്കോടി മെക്‌സിക്കക്കാരെ ജപ്പാനിലേക്ക് അയച്ച് കൊണ്ട് ഷിന്‍സോ അബയെ അടുത്ത …
സ്വന്തം ലേഖകന്‍: പച്ചക്കറി പറിക്കാന്‍ പോയി കാണാതായ ഇന്തോനേഷ്യക്കാരിയെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റില്‍! ഇന്തോനേഷ്യയിലെ മുന ദ്വീപിലുള്ള പെര്‍ഷ്യാപന്‍ ലവേല എന്ന ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. 54 വയസ് പ്രായമുള്ള വാ തിബ എന്ന സ്ത്രീയെ കാണാതായതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ നടത്തിയ തിരച്ചിലില്‍ ഭീമന്‍ പാമ്പ് ഇരവിഴുങ്ങി വിശ്രമിക്കുന്നത് കണ്ടിരുന്നു. പാമ്പിന്റെ സമീപത്ത് സ്ത്രീയുടെ ചെരിപ്പ് …
സ്വന്തം ലേഖകന്‍: കേന്ദ്രസര്‍ക്കാരിനെതിരെ സഖ്യസൂചനയുമായി നാലു മുഖ്യമന്ത്രിമാര്‍ ഡല്‍ഹിയില്‍; സമരം നടത്തുന്ന അരവിങ് കേജ്‌രിവാളിന് പിന്തുണ പ്രഖ്യാപിച്ചു. അരവിന്ദ് കെജ്‌രിവാളിന് പിന്തുണയുമായി പിണറായി വിജയന്‍, മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു, കുമാരസ്വാമി എന്നിവരാണ് ഡല്‍ഹിയില്‍ ഒത്തുകൂടിയത്. നാലുപേരും കേജ്‌രിവാളിന്റെ വസതി സന്ദര്‍ശിക്കുകയും ചെയ്തു. ലഫ്. ഗവര്‍ണറുടെ വസതിയില്‍ സമരം ചെയ്യുന്ന കെജ്‌രിവാളിന് പിന്തുണ അറിയിച്ചാണ് സന്ദര്‍ശനം. …
സ്വന്തം ലേഖകന്‍: പെനാല്‍ട്ടി പാഴാക്കി മെസി; അര്‍ജന്റീന സമനിലക്കുരുക്കില്‍; നൈജീരിയയെ തകര്‍ത്ത ക്രൊയേഷ്യയുടെ തുടക്കം; ഫ്രാന്‍സിനെ വിറപ്പിച്ച് കീഴ്ടടങ്ങി ഓസ്‌ട്രേലിയ; ലോകകപ്പ് റൗണ്ടപ്പ്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഐസ്‌ലന്‍ഡിനെതിരെ അര്‍ജന്റീനയ്ക്ക് സമനില. ഓരോ ഗോളടിച്ചാണ് ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞത്. 64 മത്തെ മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി മെസ്സി പാഴാക്കി ബോക്‌സിനുള്ളില്‍ മെസ്സിയെ …
സ്വന്തം ലേഖകന്‍: ബംഗളുരുവിലെ ഗതാഗത കുരുക്കില്‍ മനംമടുത്ത ടെക്കി അവസാന ജോലി ദിവസം ഓഫീലിലെത്തിയത് കുതിരപ്പുറത്ത്. ബെംഗളൂരു സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ രൂപേഷ് കുമാര്‍ തന്റെ അവസാന ജോലിദിനത്തില്‍ നഗരത്തിലെ ഗതാഗത സ്തംഭനത്തിനേതിരേ ബോധവത്കരണം നടത്താന്‍ കണ്ടെത്തിയ വ്യത്യസ്ത മാര്‍ഗമായിരുന്നു ഇത്. എട്ട് വര്‍ഷത്തോളമായി ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ് രൂപേഷ് കുമാര്‍. സ്വന്തമായി ഒരു …
സ്വന്തം ലേഖകന്‍: ഇത് ഗൂമന്താസന്‍; പ്രധാനമന്ത്രി മോദിയുടെ ഫിറ്റ്‌നെസ് ചാലഞ്ച് വീഡിയോയെ ട്രോളി ബിബിസി. വ്യായാമ വേഷത്തില്‍ ഭൂഗോളത്തിന് ചുറ്റും നടക്കുന്ന മോദിയുടെ കാര്‍ട്ടൂണാണ് ബിബിസി ന്യൂസ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ഗൂമന്താസന്‍ എന്ന പേരിലായിരുന്നു പോസ്റ്റ്. സൗരയൂഥത്തില്‍ ഭൂമിക്കു പുറമേക്കൂടി മോദി നടക്കുന്നതായാണു ചിത്രീകരിച്ചിട്ടുള്ളത്. യോഗയ്ക്കു പുറമേ, പഞ്ചഭൂതങ്ങളായ മണ്ണ്, ജലം, വായു, …
സ്വന്തം ലേഖകന്‍: കശ്മീരില്‍ ഭീകരവാദികളുടെ വെടിയേറ്റു മരിച്ച മാധ്യമപ്രവര്‍ത്തകന് യാത്രാമൊഴി; അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത് നൂറു കണക്കിനാളുകള്‍. ‘റൈസിങ് കശ്മീര്‍’ പത്രത്തിന്റെ എഡിറ്ററായിരുന്ന ശുജാഅത്ത് ബുഖാരി കഴിഞ്ഞ ദിവസമാണ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ബാരാമുല്ലയിലെ ക്രീരി ഗ്രാമത്തിലായിരുന്നു ബിഭാരിയുടെ സംസ്‌കാര ചടങ്ങുകള്‍. കനത്ത മഴയെ പോലും അവഗണിച്ചുകൊണ്ടാണ് സുഹൃത്തുക്കളും ഗ്രാമവാസികളും സഹപ്രവര്‍ത്തകരുമടക്കമുള്ളവര്‍ എത്തിച്ചേര്‍ന്നത്. ജനബാഹുല്യത്താല്‍ പ്രദേശത്ത് ഏറെ …
സ്വന്തം ലേഖകന്‍: പൊലീസ് സേനയില്‍ അടിമപ്പണി വിവാദം; എഡിജിപിയുടെ മകള്‍ ഡ്രൈവറെ മര്‍ദ്ദിച്ചതായി പരിശോധനാ ഫലം; ഡ്രൈവറുടെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സംഭവത്തില്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടികയും വാഹനങ്ങളുടെ കണക്കും നല്‍കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ …
സ്വന്തം ലേഖകന്‍: റോണാള്‍ഡോ 3, സ്‌പെയിന്‍ 3, ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ ഹാട്രിക്കിന്റെ ബലത്തില്‍ പോര്‍ച്ചുഗല്‍ സ്‌പെയിനിനെ പിടിച്ചുകെട്ടി; സെല്‍ഫ് ഗോളില്‍ രക്ഷപ്പെട്ട ഇറാന്‍; മിന്നല്‍ ഹെഡറുമായി യുറേഗ്വായ്. റൊണാള്‍ഡോയും സ്‌പെയിനും തമ്മിലായിരുന്നു കഴിഞ്ഞ ദിവസം മത്സരം. സ്പാനിഷ് താരങ്ങളുടെ കടുത്ത മാര്‍ക്കിങ്ങിനെ വേഗതകൊണ്ട് മറികടന്ന ക്രിസ്റ്റാനോ റൊണാള്‍ഡോ ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കും സ്വന്തം പേരിലാക്കി. …