1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും വ്യാജമരുന്നുകള്‍; മുന്നറിയിപ്പുമായി WHO
പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും വ്യാജമരുന്നുകള്‍; മുന്നറിയിപ്പുമായി WHO
സ്വന്തം ലേഖകൻ: പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും ഉപോഗിക്കുന്ന ഗുളികകളുടെ വ്യാജന്‍മാര്‍ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഈ വ്യാജഗുളികകള്‍ മനുഷ്യന്‌റെ ആരോഗ്യത്തെ നശിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. നോവോ നോര്‍ഡിസ്‌ക്‌സിന്‌റെ ഒസെംപിക് ഗുളികയ്‌ക്കെതിരെയാണ് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 2023 ഒക്ടോബറില്‍ ബ്രസീലിലും യുകെയിലും ഡിസംബറില്‍ അമേരിക്കയിലും സെമാഗ്ലൂട്ടൈഡിന്‌റ മൂന്ന് വ്യാജ ബാച്ചുകള്‍ കണ്ടെത്തിയിരുന്നു. ഈ …
വിമാനത്താവളങ്ങളിൽ അപരിചിതരിൽ നിന്ന് ബാഗുകൾ ഏറ്റുവാങ്ങരുത്: മുന്നറിയിപ്പുമായി കുവൈത്ത്
വിമാനത്താവളങ്ങളിൽ അപരിചിതരിൽ നിന്ന് ബാഗുകൾ ഏറ്റുവാങ്ങരുത്: മുന്നറിയിപ്പുമായി കുവൈത്ത്
സ്വന്തം ലേഖകൻ: വിമാനത്താവളങ്ങളിൽ അപരിചിതരിൽ നിന്ന് ബാഗുകൾ സ്വീകരിക്കുന്നതിനെതിരെ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്‌ട്രേഷൻ. യാത്രക്കാരെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെടുത്തുന്നത് ഒഴിവാക്കാനാണ് നാർക്കോട്ടിക് കൺട്രോൾ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. അപരിചിതരിൽ നിന്ന് വിമാനത്താവളങ്ങളിൽ ലഗേജ് ഏറ്റുവാങ്ങുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. യാത്രക്കാർ അറിയാതെ മയക്കുമരുന്ന് കടത്തുകാരുടെ കെണിയിൽ വീഴാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ചൂണ്ടിക്കാട്ടുന്നു. …
യുഎഇ വിസിറ്റ് വീസയിൽ വരുന്നവർക്ക് മാർഗനിർദേശങ്ങളുമായി ഇന്ത്യൻ എയർലൈനുകൾ
യുഎഇ വിസിറ്റ് വീസയിൽ വരുന്നവർക്ക് മാർഗനിർദേശങ്ങളുമായി ഇന്ത്യൻ എയർലൈനുകൾ
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വീസയിൽ യാത്ര ചെയ്യുന്നവർക്ക് മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിപ്പിച്ച് ഇന്ത്യൻ എയർലൈനുകൾ. ഇന്ത്യയിലെയും യുഎഇയിലെയും ട്രാവൽ ഏജൻ്റുമാർക്കാണ് എയർലൈനുകൾ മാർഗനിർദേശം നൽകിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോൾ യാത്രക്കാർ ആവശ്യമായ രേഖകൾ കരുതണമെന്ന് എയ‍ർലൈനുകൾ ട്രാവൽ ഏജൻസികളെ അറിയിച്ചു. സാധുവായ പാസ്‌പോർട്ടുകൾ, റിട്ടേൺ ടിക്കറ്റുകൾ, താമസ വിശദാംശങ്ങൾ, സാമ്പത്തിക …
കുവൈത്ത് ദുരന്തം; മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർ കസ്റ്റഡിയിൽ; നരഹത്യ ഉൾപ്പെടെ കുറ്റങ്ങൾ ചുമത്തി
കുവൈത്ത് ദുരന്തം; മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർ കസ്റ്റഡിയിൽ; നരഹത്യ ഉൾപ്പെടെ കുറ്റങ്ങൾ ചുമത്തി
സ്വന്തം ലേഖകൻ: രാജ്യത്തെ തന്നെ നടുക്കിയ 50 പേർ മരിക്കാനിടയായ കുവൈത്തിലെ മം​ഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ടുപേർ കസ്റ്റഡിയിൽ. കസ്റ്റഡിയിൽ എടുത്തവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലിടുത്തവരിൽ മൂന്ന് ഇന്ത്യക്കാർ, ഒരു കുവൈത്ത് സ്വദേശി, നാല് ഈജിപ്റ്റ് പൌരന്‍മാര്‍ എന്നിങ്ങനെയാണുള്ളതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. …
യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ചു; അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം
യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ചു; അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം
സ്വന്തം ലേഖകൻ: അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ് ഡോറുകൾ തുറന്ന് യാത്രക്കാർ പുറത്തിറങ്ങാൻ ശ്രമിക്കുകയുമായിരുന്നു. സഹയാത്രികർ പവർ ബാങ്ക് ചവട്ടിപ്പൊട്ടിക്കാനും ശ്രമിച്ചു. സംഭവത്തിൽ 4 പേരെ അധികൃതർ …
ക്രമക്കേട്: യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി; നീറ്റ് പരീക്ഷയും സംശയ നിഴലിൽ
ക്രമക്കേട്: യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി; നീറ്റ് പരീക്ഷയും സംശയ നിഴലിൽ
സ്വന്തം ലേഖകൻ: നീറ്റ് പരീക്ഷാ ക്രമക്കേട് വന്‍ വിവാദമായതിനു പിന്നാലെ ഇന്നലെ നടന്ന യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി ദേശീയ ടെസ്റ്റിങ് ഏജന്‍സി. രണ്ടു ഘട്ടങ്ങളിലായി ഇന്നലെ നടന്ന പരീക്ഷയാണ് ഇന്ന് റദ്ദാക്കിയത്. നീറ്റിന് സമാനമായി നെറ്റ് പരീക്ഷയിലും ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനേത്തുടര്‍ന്നാണ് നടപടി. രാജ്യത്തെമ്പാടുമായി ഒമ്പത് ലക്ഷത്തിലേറെപ്പേരാണ് പരീക്ഷ എഴുതിയിരുന്നത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള …
ഉത്തരേന്ത്യയിൽ ഉഷ്ണതരം​ഗം കടുക്കുന്നു; താപനില 50 ഡി​ഗ്രിക്ക് മുകളിൽ; മൂന്നു ദിവസത്തിനിടെ 15 മരണം
ഉത്തരേന്ത്യയിൽ ഉഷ്ണതരം​ഗം കടുക്കുന്നു; താപനില 50 ഡി​ഗ്രിക്ക് മുകളിൽ; മൂന്നു ദിവസത്തിനിടെ 15 മരണം
സ്വന്തം ലേഖകൻ: ഉത്തരേന്ത്യയിൽ ഉഷ്ണതരം​ഗം കടുക്കുന്നു. രാത്രിയും പകലുമെന്നില്ലാതെ ചൂടിൽ വെന്തുരുകയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പലതും. കഴിഞ്ഞ എഴുപത്തിരണ്ടു മണിക്കൂറിനിടെ ഡൽഹിയിൽ അഞ്ചുപേരാണ് ഉയർന്ന ചൂടിനെ അതിജീവിക്കാനാവാതെ മരിച്ചത്. നോയിഡയിലും ഇരുപത്തിനാലുമണിക്കൂറിനിടെ പത്തുപേർ സൂര്യാതപത്താൽ മരിച്ചു. വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. മരിച്ചവരിൽ ഭൂരിഭാ​ഗവും റിക്ഷക്കാരും പുറംപണിചെയ്യുന്ന സാധാരണ തൊഴിലാളികളുമാണ്. ഇലക്ട്രോലൈറ്റുകൾ കുറയുന്നത്, സൂര്യാതപം, …
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ പിന്തുണച്ച് ഉത്തര കൊറിയ; കിം ജോങ് ഉന്നിന് നന്ദി അറിയിച്ച് പുടിൻ
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ പിന്തുണച്ച് ഉത്തര കൊറിയ; കിം ജോങ് ഉന്നിന് നന്ദി അറിയിച്ച് പുടിൻ
സ്വന്തം ലേഖകൻ: യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ പൂര്‍ണമായി പിന്തുണച്ച് ഉത്തര കൊറിയ. 24 വര്‍ഷത്തിനു ശേഷം ഉത്തര കൊറിയ സന്ദര്‍ശിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉത്തരകൊറിയന്‍ തലവന്‍ കിം ജോങ് ഉന്‍ പിന്തുണ അറിയിച്ചത്. ഉത്തര കൊറിയ നല്‍കുന്ന പിന്തുണയ്ക്ക് പുടിന്‍ ഉന്നിനോട് നന്ദിയും അറിയിച്ചു. ഇരുരാജ്യങ്ങളും സൗഹൃദത്തിന്റെ പുതിയ …
പ്രിയങ്ക ഗാന്ധിയുടെ വരവ് വയനാട് പിടിക്കാൻ മാത്രമല്ല; ലക്ഷ്യം ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ചിറകരിയൽ
പ്രിയങ്ക ഗാന്ധിയുടെ വരവ് വയനാട് പിടിക്കാൻ മാത്രമല്ല; ലക്ഷ്യം ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ചിറകരിയൽ
സ്വന്തം ലേഖകൻ: പ്രിയങ്കാ ഗാന്ധി വദ്ര തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എന്നുവരും എന്ന രാഷ്ട്രീയ ചോദ്യം അവസാനിക്കുകയാണ്. സഹോദരന്‍ രാഹുല്‍ ഗാന്ധി ഒഴിയുന്നതോടെ കേരളത്തിലെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ സംജാതമാകുന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്കാഗാന്ധി മത്സരിക്കും. രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിർത്തി എന്നതിനൊപ്പം രാഷ്ട്രീയപ്രസക്തമായ തീരുമാനത്തിലേക്കാണ് പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ കോണ്‍ഗ്രസ് കടന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ഏറെനാളായി കോണ്‍ഗ്രസ് …
‘ജീവിക്കാൻ അനുവദിക്കണം, പാർട്ടിയോടുള്ള അപേക്ഷയാ ണ്’; കണ്ണൂരിലെ ബോംബ് സ്ഫോടനത്തിൽ യുവതി
‘ജീവിക്കാൻ അനുവദിക്കണം, പാർട്ടിയോടുള്ള അപേക്ഷയാ ണ്’; കണ്ണൂരിലെ ബോംബ് സ്ഫോടനത്തിൽ യുവതി
സ്വന്തം ലേഖകൻ: എരഞ്ഞോളിയിൽ ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവത്തിൽ പ്രദേശത്ത് വ്യാപകത്തതൊയി ബോംബ് നിർമ്മാണം നടക്കുന്നുവെന്ന പ്രതികരണവുമായി യുവതി. സ്ഫോടനത്തിൽ കൊല്ലപ്പെട്ട വേലായുധന്റെ അയൽവാസിയായ സീന എന്ന യുവതിയാണ് കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. എരഞ്ഞോളിയിൽ സ്ഥിരമായി ബോംബ് നിർമ്മാണം നടക്കുന്നുണ്ട്. ഇവിടെയുള്ള ആളൊഴിഞ്ഞ പറമ്പുകളിലും വീടുകളിലും നിന്നും നേരത്തെയും ബോബുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ജീവനിൽ ഭയമുള്ളതുകൊണ്ടാണ് …