1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നീറ്റ് ചോദ്യപ്പേപ്പറിനായി മാഫിയയ്ക്ക് 30 ലക്ഷം?; ബീഹാറില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍
നീറ്റ് ചോദ്യപ്പേപ്പറിനായി മാഫിയയ്ക്ക് 30 ലക്ഷം?; ബീഹാറില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍
സ്വന്തം ലേഖകൻ: ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍ പൊലീസിനെ സമീപിച്ചതോടെയാണ് ഗുരുതരാക്രമക്കേടുകള്‍ കണ്ടെത്തിയത്. ചോദ്യപേപ്പര്‍ ആവശ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ 30 ലക്ഷം രൂപ മാഫിയയ്ക്ക് നല്‍കിയതായി സംശയിക്കുന്ന 6 പോസ്റ്റ്-ഡേറ്റഡ് ചെക്കുകള്‍ ബീഹാര്‍ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം പരിശോധനയില്‍ …
വിവാഹമോചിതരായ മാതാപിതാക്കൾക്കുള്ള യാത്രാ നിരോധന നിയമങ്ങളിൽ ഇളവ് വരുത്തി ദുബായ്
വിവാഹമോചിതരായ മാതാപിതാക്കൾക്കുള്ള യാത്രാ നിരോധന നിയമങ്ങളിൽ ഇളവ് വരുത്തി ദുബായ്
സ്വന്തം ലേഖകൻ: വിവാഹമോചിതരായ രക്ഷിതാക്കൾക്ക് മക്കളോടൊപ്പം വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ദുബായ്. സ്‌പോൺസറുടെ അനുമതി ലഭിച്ചാൽ യാത്രാ വിലക്ക് നീക്കുന്നതാണ് പുതിയ നടപടിക്രമമെന്ന് ദുബായ് കോടതി അറിയിച്ചു. ഈ മാറ്റം മാതാപിതാക്കൾക്കും അവരുടെ കുട്ടികൾക്കും യുഎഇയിൽ പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനുമുള്ള നടപടി സു​ഗമമാക്കുന്നു. നടപടി എളുപ്പമാക്കുന്നതിനായി ദുബായ് കോടതിയുടെ വെബ്സൈറ്റ് വഴി അപേക്ഷ …
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍; തടവുകാർക്ക് മാപ്പ് നല്കി വിവിധ രാജ്യങ്ങൾ
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍; തടവുകാർക്ക് മാപ്പ് നല്കി വിവിധ രാജ്യങ്ങൾ
സ്വന്തം ലേഖകൻ: ത്യാഗവും സമര്‍പ്പിതജീവിതവും ഓര്‍മിപ്പിച്ച് യു.എ.ഇ.യും സൗദിയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ഇസ്ലാം മതവിശ്വാസികള്‍ ഞായറാഴ്ച ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ഇബ്രാഹിം നബിയുടെയും പത്‌നി ഹാജറയുടെയും പുത്രന്‍ ഇസ്മായിലിന്റെയും ത്യാഗസമ്പന്നതയുടെ ഓര്‍മ്മപുതുക്കല്‍കൂടിയാണ് ബലിപെരുന്നാള്‍. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലാണ് ഞായറാഴ്ച ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ത്യാഗത്തോടൊപ്പം മാനവികതയുടെയും സന്ദേശംനല്‍കുന്ന ബലിപെരുന്നാളില്‍ യു.എ.ഇ.യിലെ മസ്ജിദുകളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ പ്രാര്‍ഥനകള്‍ …
വലിയ മുഴക്കവും വിറയലും; തൃശ്ശൂരിലും പാലക്കാട്ടും വീണ്ടും ഭൂചലനം, ആശങ്കയിൽ നാട്ടുകാർ
വലിയ മുഴക്കവും വിറയലും; തൃശ്ശൂരിലും പാലക്കാട്ടും വീണ്ടും ഭൂചലനം, ആശങ്കയിൽ നാട്ടുകാർ
സ്വന്തം ലേഖകൻ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച രാവിലെയുണ്ടായ ഭൂചലനത്തിന്റെ തുടര്‍ചലനമാണെന്ന വിവരമാണ് റവന്യൂ അധികൃതര്‍ നല്‍കുന്നത്. ഞായറാഴ്ചയുണ്ടായ ഭൂചലനത്തില്‍ തീവ്രത രേഖപ്പെടുത്തിയിട്ടില്ല. കുന്നംകുളം, ഗുരുവായൂര്‍, കാട്ടകാമ്പാല്‍, എരുമപ്പെട്ടി, ചൊവ്വന്നൂര്‍, വേലൂര്‍, കടവല്ലൂര്‍, പോര്‍ക്കുളം തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലാണ് ഞായറാഴ്ച പുലര്‍ച്ചെ 3.55-ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. …
തമിഴ്‌നാട്ടില്‍ മലയാളി യാത്ര ക്കാര്‍ക്ക് നേരേ ആക്രമണം; കാര്‍ അടിച്ചുതകര്‍ത്തു, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
തമിഴ്‌നാട്ടില്‍ മലയാളി യാത്ര ക്കാര്‍ക്ക് നേരേ ആക്രമണം; കാര്‍ അടിച്ചുതകര്‍ത്തു, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
സ്വന്തം ലേഖകൻ: തമിഴ്‌നാട്ടില്‍ മലയാളികളായ കാര്‍ യാത്രക്കാര്‍ക്ക് നേരേ ആക്രമണം. കൊച്ചി-സേലം ദേശീയപാതയില്‍ കോയമ്പത്തൂരിനടുത്താണ് എറണാകുളം പട്ടിമറ്റം സ്വദേശികളായ യുവാക്കള്‍ക്കുനേരേ ആക്രമണമുണ്ടായത്. മൂന്ന് കാറുകളിലായെത്തിയ അക്രമിസംഘം യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ അടിച്ചുതകര്‍ത്തു. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. ഇതിന്റെ വീഡിയോദൃശ്യങ്ങളും യുവാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പട്ടിമറ്റം സ്വദേശികളായ നാലുപേര്‍ സഞ്ചരിച്ച വാഹനത്തിന് നേരേ ആക്രമണമുണ്ടായത്. മൂന്ന് …
ഇവിഎമ്മുകൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യത; എലോൺ മസ്ക് തുടങ്ങിയ ചർച്ചയിൽ വാകപോര്
ഇവിഎമ്മുകൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യത; എലോൺ മസ്ക് തുടങ്ങിയ ചർച്ചയിൽ വാകപോര്
സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞിട്ടും ചൂടുമാറാതെ ഇവിഎം ചർച്ച. ഇലക്ട്രോണിക് വോട്ടിങ് മെഷിനുകൾ എഐ സംവിധാനങ്ങൾ വഴിയോ, മനുഷ്യർക്ക് നേരിട്ടോ ഹാക്ക് ചയ്യാൻ സാധിക്കുമെന്നും വോട്ടിങ് മെഷിനുകൾ ഒഴിവാക്കണമെന്നുമാവശ്യപ്പെട്ടുള്ള എക്സ് മേധാവി എലോൺ മസ്കിന്റെ ട്വീറ്റിനെ തുടർന്ന് മുൻ കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖറും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും വ്യത്യസ്ത …
ഉഷ്ണതരംഗം രൂക്ഷം: ഗ്രീസിൽ കുഴഞ്ഞുവീണ് വിനോദസഞ്ചാരികൾ; അതീവ ജാഗ്രതാ നിർദേശം
ഉഷ്ണതരംഗം രൂക്ഷം: ഗ്രീസിൽ കുഴഞ്ഞുവീണ് വിനോദസഞ്ചാരികൾ; അതീവ ജാഗ്രതാ നിർദേശം
സ്വന്തം ലേഖകൻ: അതിശക്തമായ ഉഷ്ണതരംഗത്തെ തുടര്‍ന്ന് രാജ്യത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി ഗ്രീസ്. കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി അസഹനീയമായ ചൂടാണ് ഗ്രീസില്‍ അനുഭവപ്പെടുന്നത്. വടക്കേ ആഫ്രിക്കയില്‍ നിന്നുള്ള ഉഷ്ണക്കാറ്റിന്റെ ഫലമായി താപനില 43 ഡിഗ്രി പിന്നിട്ടതോടെ അക്രോപോളിസ് ഉള്‍പ്പടെയുള്ള രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം കഴിഞ്ഞ ദിവസം അടച്ചുപൂട്ടി. രാജ്യത്തെ പ്രൈമറി സ്‌കൂളുകളും …
കര്‍ണാടകത്തില്‍ പുതിയ തൊഴില്‍ നിയമത്തിന് നീക്കം; മലയാളികൾക്ക് തിരിച്ചടിയാകും?
കര്‍ണാടകത്തില്‍ പുതിയ തൊഴില്‍ നിയമത്തിന് നീക്കം; മലയാളികൾക്ക് തിരിച്ചടിയാകും?
സ്വന്തം ലേഖകൻ: കര്‍ണാടകത്തിലെ സ്വകാര്യവ്യവസായ മേഖലയില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ തൊഴില്‍നിയമം മലയാളികളുള്‍പ്പെടെയുള്ള ഇതരസംസ്ഥാന തൊഴിലന്വേഷകര്‍ക്ക് തിരിച്ചടിയാകും. സ്വകാര്യവ്യവസായ സ്ഥാപനങ്ങളിലെ ക്ലറിക്കല്‍, ഗ്രൂപ്പ് ഡി. ജോലികളില്‍ കന്നഡികര്‍ക്ക് നൂറുശതമാനം സംവരണം ചെയ്യുന്നതാണ് പുതിയ നിയമം. തൊഴില്‍മേഖലയില്‍ തദ്ദേശീയരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇത്തരം സ്ഥാപനങ്ങളില്‍ മലയാളികളുള്‍പ്പെടെ ഒട്ടേറെ ഇതരസംസ്ഥാനക്കാര്‍ ജോലിചെയ്യുന്നുണ്ട്. കര്‍ണാടക ഇന്‍ഡസ്ട്രിയില്‍ എംപ്ലോയ്മെന്റ് (സ്റ്റാന്‍ഡിങ് …
2023 ല്‍ പ്രവാസികള്‍ കേരളത്തിലേക്ക് അയച്ചത് 2.14 ലക്ഷം കോടി; പ്രവാസികളില്‍ 11.3% വിദ്യാര്‍ഥികള്‍
2023 ല്‍ പ്രവാസികള്‍ കേരളത്തിലേക്ക് അയച്ചത് 2.14 ലക്ഷം കോടി; പ്രവാസികളില്‍ 11.3% വിദ്യാര്‍ഥികള്‍
സ്വന്തം ലേഖകൻ: 2023-ല്‍ കേരളത്തിന് പുറത്തേക്ക് മലയാളികള്‍ ചിലവഴിച്ചത് 43,378.6 കോടി രൂപയെന്ന് കണക്കുകള്‍. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്റെ കുടിയേറ്റ സര്‍വേയിലാണ് വിവരങ്ങള്‍. അതേസമയം, 2.14 ലക്ഷം കോടി രൂപയാണ് പ്രവാസികള്‍ വഴി കേരളത്തിലേക്ക് വന്നത്. 2018-നെ അപേക്ഷിച്ച് പ്രവാസികളില്‍നിന്ന് കേരളത്തിലേക്ക് വന്ന തുകയേക്കാള്‍ 154.9% വര്‍ധനവുണ്ടായിട്ടുമുണ്ട്. കേരളത്തിന്റെ ആകെ ജനസംഖ്യയുടെ …
പെട്ടു ഗയ്സ്! സഞ്ജു ടെക്കിക്ക് പൂട്ടിട്ട് ആര്‍.ടി.ഒ; ഡ്രൈവിങ്ങ് ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി
പെട്ടു ഗയ്സ്! സഞ്ജു ടെക്കിക്ക് പൂട്ടിട്ട് ആര്‍.ടി.ഒ; ഡ്രൈവിങ്ങ് ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി
സ്വന്തം ലേഖകൻ: കാറില്‍ സ്വിമ്മിങ്ങ് പൂള്‍ ഒരുക്കുകയും ഈ വാഹനവുമായി പൊതുനിരത്തില്‍ ഇറങ്ങുകയും ചെയ്ത സഞ്ജു ടെക്കിയുടെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. ആജീവനാന്ത വിലക്കാണ് ലൈസന്‍സിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ എന്‍ഫോഴ്‌മെന്റ് ആര്‍.ടി.ഒ.ആണ് യുട്യൂബര്‍ സഞ്ജു ടെക്കിക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി ഉള്‍പ്പെടെ നിര്‍ദേശിച്ചിരുന്നു. …