സ്വന്തം ലേഖകൻ: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 24 മലയാളികള്‍ മരിച്ചതായി നോര്‍ക്ക അറിയിച്ചു. കുവൈറ്റിലെ ലോക്കല്‍ ഹെല്പ് ഡെസ്കില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നോര്‍ക്കയുടെ സ്ഥിരീകരണം. ഇതില്‍ 19 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ ഏഴുപേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് പറഞ്ഞു. മരിച്ചവരുടെ …
സ്വന്തം ലേഖകൻ: കുവൈത്തിലെ ജോലികള്‍ക്കായുള്ള റിക്രൂട്ട്‌മെന്റില്‍ ഓരോ രാജ്യത്തിനും പ്രത്യേകം പ്രത്യേകം ക്വാട്ട നിശ്ചയിച്ചു നല്‍കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡന്‍സി അഫയേഴ്‌സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ യൂസഫ് അല്‍ അയ്യൂബാണ് ഇതേക്കുറിച്ച് സൂചന നല്‍കിയത്. കുവൈത്തിലെ പ്രവാസി ജനസംഖ്യ നിയന്ത്രിക്കുന്നതിനും വിവിധ രാജ്യക്കാര്‍ക്കിടയിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നതിനുമായി അധികൃതര്‍ നടത്തിവരുന്ന നീക്കങ്ങളുടെ …
സ്വന്തം ലേഖകൻ: സ്പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്കിനെതിരേ വീണ്ടും ലൈംഗികാരോപണം. ഇന്റേണുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും മറ്റൊരു ജീവനക്കാരിയോട് തന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ ആവശ്യപ്പെട്ടുവെന്നും ദി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ട്. വനിതാ ജീവനക്കാരെ അസ്വസ്ഥരാക്കുന്ന തരത്തിലുള്ള തൊഴിൽ സംസ്കാരം ഇയാൾ വളർത്തിയെടുത്തുവെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. അസാധാരണാംവിധം വനിതാ ജീവനക്കാരോട് മസ്ക് ശ്രദ്ധ കാണിച്ചിരുന്നുവെന്ന് …
സ്വന്തം ലേഖകൻ: മാലിന്യബലൂൺ, ഉച്ചഭാഷിണി പ്രശ്നങ്ങൾക്കുപിന്നാലെ കൊറിയൻ അതിർത്തിയിൽ കൂടുതൽ സംഘർഷം. ഞായറാഴ്ച ഉത്തരകൊറിയൻ പട്ടാളക്കാർ അതിർത്തി ലംഘിച്ചതിനെത്തുടർന്ന് മുന്നറിയിപ്പെന്നോണം ദക്ഷിണകൊറിയൻ സൈന്യം വെടിയുതിർത്തു. ഇരുകൊറിയകൾക്കുമിടയിലെ നിയന്ത്രണരേഖ സൈനികർ ലംഘിച്ചതിനാലാണ് വെടിയുതിർത്തതെന്ന് ദക്ഷിണകൊറിയൻ സൈനികമേധാവി ലീ സങ് ജൂൻ അറിയിച്ചു. പട്ടാളക്കാരുടെ െെകയിൽ നിർമാണസാമഗ്രികളും ആയുധങ്ങളുമുണ്ടായിരുന്നെന്നും പറഞ്ഞു. വെടിമുഴക്കിയതോടെ അവർ തിരികെപ്പോയെന്നും സംശയിക്കത്തക്ക നീക്കമുണ്ടായിട്ടില്ലെന്നും ദക്ഷിണകൊറിയ …
സ്വന്തം ലേഖകൻ: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ മരിച്ചതായും 3 പേരെ കാണാതായതായും റിപ്പോര്‍ട്ട്. മംഗഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന ബഹുനിലക്കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെയാണ്തീ കെട്ടിടത്തില്‍ ആളിപ്പടര്‍ന്നത്. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാര്‍ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം …
സ്വന്തം ലേഖകൻ: ആന്ധ്രാ പ്രദേശിന്റെ മുഖ്യമന്ത്രിയായി തെലുഗുദേശം പാര്‍ട്ടി അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഗന്നാവരത്തിലെ വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള കേസരപ്പള്ളി ഐടി പാര്ക്കിന് സമീപമുള്ള മൈതാനത്തായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ ചടങ്ങിന് സാക്ഷികളായി. ജനസേനാ നേതാവും നടനുമായ കെ. പവന് കല്യാണും മന്ത്രിയായി …
സ്വന്തം ലേഖകൻ: കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപ കൊലപാതക കേസിൽ അറസ്റ്റിൽ. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ദർശനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. മൈസൂരിലെ ഫാം ഹൗസിൽനിന്ന് അറസ്റ്റ് ചെയ്ത നടനെ ബെംഗളൂരുവിലേക്ക് മറ്റും. ദർശനുമായി അടുപ്പമുള്ള നടി പവിത്ര ഗൗഡയ്‌ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു കൊലപാതകം. മൈസൂരുവിലെ ഫാംഹൗസിൽ …
സ്വന്തം ലേഖകൻ: മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ (51) വിമാനാപകടത്തിൽ മരിച്ചു. സോളോസുൾപ്പെടെ വിമാനത്തിലുണ്ടായ 10 പേരും മരിച്ചതായി മലാവി പ്രസിഡന്റ് ലസാറസ് ചക്‌വേരെ അറിയിച്ചു. മരിച്ചവരിൽ സോളോസിന്റെ ഭാര്യ മേരിയും രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്മെന്റിന്റെ നേതാക്കളും ഉൾപ്പെടുന്നു. മലാവി മുൻ മന്ത്രി റാൽഫ് കസാംബാരയുടെ സംസ്കാരച്ചടങ്ങുകൾക്കായാണ് തിങ്കളാഴ്ച സോളോസ് …
സ്വന്തം ലേഖകൻ: പെട്രോളിയം, ടൂറിസം വകുപ്പുകളുടെ സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു. അപ്രതീക്ഷിതമായി കിട്ടിയ വകുപ്പാണ് പെട്രോളിയം വകുപ്പെന്നും ഭാരിച്ച ഉത്തരവാദിത്വമാണ്, പഠിച്ച് വേണ്ടതുപോലെ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തിയാണ് സുരേഷ് ഗോപി ചുമതലയേറ്റത്. പെട്രോളിയം, പ്രകൃതിവാക മന്ത്രി ഹര്‍ദീപ് സിങ് പുരി സുരേഷ് ഗോപിയെ സ്വീകരിച്ചു. വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു. കൊല്ലം …
സ്വന്തം ലേഖകൻ: ആദ്യ നൂറുദിവസത്തെ കർമപരിപാടികളുമായി മുന്നോട്ടുപോകാനൊരുങ്ങി മൂന്നാം എൻ.ഡി.എ. സർക്കാർ. വിവിധ മന്ത്രാലയങ്ങളാണ് പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്. അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കുന്നതുൾപ്പെടെ പ്രതിരോധരംഗത്തെ നവീകരണങ്ങൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കം. ഇന്ത്യൻ ആയുധങ്ങളുടെ കയറ്റുമതി ലക്ഷ്യമിട്ട് ‘മെയ്ക്ക് ഇൻ ഇന്ത്യ’ ഉൾപ്പെടെയുള്ള ഇടപാടുകളും ഊർജിതമാക്കും. പ്രതിരോധരംഗത്തെ കയറ്റുമതി പ്രോത്സാഹനത്തിന് പ്രത്യേകസമിതി രൂപവത്കരിക്കാനുള്ള നീക്കങ്ങളും …