സ്വന്തം ലേഖകൻ: റണ്‍വേയില്‍ ഒരേ സമയം രണ്ടു വിമാനങ്ങളിറങ്ങിയ മുംബൈ വിമാനത്താവളത്തില്‍ വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. എയർ ഇന്ത്യ വിമാനം പറന്നുയരുന്ന സമയത്ത് റൺവേയിൽ ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തതോടെയാണ് ഒരേ സമയം രണ്ടു വിമാനങ്ങൾ ഒരേ റൺവേയിൽ എത്തിയ അപകടകരമായ സ്ഥിതിവിശേഷം ഉടലെടുത്തത്. ഇന്നലെ നടന്ന സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. പ്രസ്തുത …
സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍ കെട്ടിട വാടക കുത്തനെ കൂടിയതായി റിപ്പോര്‍ട്ട്. രാജ്യത്തേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് വലിയ തോതില്‍ വര്‍ധിച്ചതാണ് താമസ കെട്ടിടങ്ങളുടെ വാടകയില്‍ വലിയ വര്‍ധനവുണ്ടായത്. ബഹ്‌റൈന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ ഉപഭോക്തൃ വില സൂചിക (കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡ്ക്‌സ്) 2024 ഏപ്രിലില്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. വിവിധ …
സ്വന്തം ലേഖകൻ: കുവൈത്തിൽ 3 മാസത്തെ പൊതുമാപ്പ് അവസാനിക്കാൻ 10 ദിവസം മാത്രം. 1.2 ലക്ഷം നിയമലംഘകരിൽ 35,000 പേർ മാത്രമാണ് ഇതുവരെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. ശേഷിച്ചവർ 17നകം രേഖകൾ ശരിയാക്കി താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടുപോകുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം ഓർമപ്പെടുത്തി. സാധുതയുള്ള രേഖകൾ കൈവശമുള്ളവർ നേരിട്ട് താമസ കുടിയേറ്റ വകുപ്പിനെ സമീപിച്ച് നടപടി …
സ്വന്തം ലേഖകൻ: രാജ്യത്തെ സ്വകാര്യ കമ്പനികളില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള പുതിയ തീരുമാനവുമായി കുവൈത്ത്. വിദേശ തൊഴിലാളികളുടെ എണ്ണം പരമാവധി കുറച്ച് കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. നിലവില്‍ രാജ്യത്തെ ഗവണ്‍മെന്‍റ് സ്ഥാപനങ്ങളില്‍ സ്വദേശിവല്‍ക്കരണം ശക്തമായി തുടരുന്നതിനോടൊപ്പമാണ് സ്വകാര്യ മേഖലയില്‍ കൂടി അത് കൂടുതല്‍ ഊര്‍ജ്ജിതമാക്കാനുള്ള ശ്രമങ്ങളുമായി തൊഴില്‍ വകുപ്പ് മുന്നോട്ടുപോകുന്നത്. …
സ്വന്തം ലേഖകൻ: രാഹുല്‍ ഗാന്ധിയെ ലോക്സഭാ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (സിഡബ്ല്യുസി). തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ ശ്രമങ്ങളെ സിഡബ്ല്യുസി പ്രമേയം പ്രശംസിച്ചു. പ്രമേയം രാഹുല്‍ ഗാന്ധി എതിര്‍ത്തില്ല. ഇതോടെ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുമെന്നതില്‍ വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. ശനിയാഴ്ച വൈകിട്ട് ചേരുന്ന പാര്‍ലമെന്ററി …
സ്വന്തം ലേഖകൻ: കൊച്ചി വിമാനത്താവളം വഴി ഓമന മൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള സൗകര്യം നിലവില്‍ വന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ലാസ അപ്‌സോ ഇനത്തില്‍പ്പെട്ട ‘ലൂക്ക’ എന്ന നായക്കുട്ടി ആദ്യമായി കൊച്ചിയില്‍നിന്ന് ദോഹ വഴി ദുബായിയിലേക്ക് പറന്നു. ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലാണ് ‘ലൂക്ക’ കൊച്ചിയില്‍നിന്ന് യാത്ര തിരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശികളായ രാജേഷ് സുശീലന്‍-കവിത രാജേഷ് ദമ്പതിമാരുടെ …
സ്വന്തം ലേഖകൻ: ആഗോള സാങ്കേതിക വിദ്യാ സ്ഥാപനങ്ങളിലെ കൂട്ടപ്പിരിച്ചുവിടല്‍ ജൂണിലും തുടരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഗൂഗിളും മൈക്രോസോഫ്റ്റും ഉള്‍പ്പടെ കമ്പനികളില്‍ നിന്നായി ജൂണ്‍ ആദ്യ വാരം ഇതു 1400 ലേറെ പേര്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ 21473 പേരെ കമ്പനികള്‍ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ മേയില്‍ 9742 പേര്‍ക്ക് മാത്രമാണ് ജോലി നഷ്ടമായത്. …
സ്വന്തം ലേഖകൻ: ഓണ്‍ലൈന്‍ പണമിടപാട് തട്ടിപ്പുകള്‍ കൂടുന്ന സാഹചര്യത്തില്‍ അതിനെ ചെറുക്കാന്‍ നടപടികളുമായി റിസര്‍വ് ബാങ്ക്. ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്ര ബാങ്ക് മുന്നോട്ടുപോകും. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനും നടപടികളൊരുക്കുന്നതിനും സമിതിയെ നിയോഗിച്ചു. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ)യുടെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന അഭയ ഹോതയാണ് സമതിയുടെ അധ്യക്ഷന്‍. എന്‍പിസിഐ, …
സ്വന്തം ലേഖകൻ: നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബച്ച് വില്‍മോറും ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സുരക്ഷിതമായി എത്തി. വ്യാഴാഴ്ചയാണ് പേടകം നിലയവുമായി ബന്ധിപ്പിച്ചത്. സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ ദൗത്യമായിരുന്നു ഇത്. സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര ചെയ്ത ആദ്യ വനിതയെന്ന നേട്ടവും, ഒരു പുതിയ ബഹിരാകാശ പേടകത്തിന്റെ ആദ്യ …
സ്വന്തം ലേഖകൻ: ണ്ഡീഗഢ് വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥ മുഖത്തടിച്ചെന്ന് നടിയും ബി.ജെ.പി. നേതാവുമായ കങ്കണ റണൗട്ട്. ഹിമാചൽപ്രദേശിലെ മംഡിയിൽനിന്ന് എം.പി.യായി തിരഞ്ഞെടുക്കപ്പെട്ട കങ്കണ ഡൽഹിയിലേക്കുപോകാൻ ചണ്ഡീഗഢിലെത്തിയപ്പോഴായിരുന്നു സംഭവം. ബഹളത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനെ അറസ്റ്റ് ചെയ്തു. കർഷകരെ അപമാനിച്ചതിനാണ് കങ്കണയെ മർദിച്ചതെന്ന് ഉദ്യോഗസ്ഥ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. കർഷക സമരവുമായി ബന്ധപ്പെട്ട് …