സ്വന്തം ലേഖകൻ: പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി ഉത്തരവ്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുൾ ഇസ്ലാം നൽകിയ അപ്പീലിലും കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് …
സ്വന്തം ലേഖകൻ: രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി കുവൈത്തില്‍ കഴിയുന്ന പ്രവാസികള്‍ക്കായി കഴിഞ്ഞ മാര്‍ച്ച് 17ന് പ്രഖ്യാപിച്ച മൂന്നു മാസത്തെ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ, ഈ ആനുകൂല്യത്തില്‍ നിന്ന് പ്രയോജനം നേടാത്ത 68 പ്രവാസികളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തു.റസിഡന്‍സി, ലേബര്‍ നിയമങ്ങള്‍ ലംഘിച്ച് …
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്വദേശികൾക്കും വിദേശികൾക്കും ബയോമെട്രിക് വിരലടയാളം റജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ഡിസംബർ 30 വരെ നീട്ടി. മാർച്ച് ഒന്നിന് ആരംഭിച്ച 3 മാസത്തെ സമയപരിധി അടുത്ത മാസം അവസാനിക്കെയാണ് നീട്ടിയത്. സോഷ്യൽ എൻജിനീയറിങ് തട്ടിപ്പുകൾ; ജാഗ്രത പാലിക്കണമെന്ന് യുഎഇസ്വദേശികൾക്ക് സെപ്റ്റംബർ 30 വരെയും വിദേശികൾക്ക് ഡിസംബർ 30 വരെയുമാണ് സമയപരിധി നീട്ടി നൽകിയിരിക്കുന്നതെന്ന് …
സ്വന്തം ലേഖകൻ: സന്ദർശനവീസയിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെന്നിറങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ പുറത്തുവിടാതെ വിമാനത്താവളം അധികൃതർ. കഴിഞ്ഞ ചൊവ്വാഴ്ച സന്ദർശനവീസയിൽ ദുബായിലെത്തിയ നൂറോളംപേരെയാണ് തടഞ്ഞുവെച്ചിരിക്കുന്നത്. താമസത്തിനുള്ള ഹോട്ടൽ ബുക്കിങ് രേഖകളോ, സ്പോൺസറുടെ എമിറേറ്റ്‌സ് ഐ.ഡി.യോ ഇല്ലാത്തതിനാലാണിതെന്നാണ് വിവരം. സന്ദർശനവീസയിൽ ദുബായിൽ ജോലി അന്വേഷിച്ചെത്തിയവരാണ് കുടുങ്ങിയവരിലേറെയും. തടഞ്ഞുവെച്ചിരിക്കുന്നവരിൽ തൊടുപുഴ മുള്ളരിങ്ങാട് സ്വദേശി പട്ടായിക്കൽ അബിൻസ് സലീമും …
സ്വന്തം ലേഖകൻ: ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നുയര്‍ന്ന പൂണെ-ബെംഗളൂരു-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ് 1132 വിമാനത്തിന്റെ എന്‍ജിന് തീപ്പിടിച്ചു. അപകടം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി യാത്രക്കാരെ പുറത്തെത്തിച്ചതോടെ വന്‍ദുരന്തം ഒഴിവായി. ശനിയാഴ്ച രാത്രി 11 മണിക്കാണ് സംഭവം. ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പറന്ന ഉടനെയായിരുന്നു വിമാനത്തില്‍ തീ കണ്ടത്. പെട്ടെന്ന് …
സ്വന്തം ലേഖകൻ: ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തോടെ ചരിത്രം കുറിക്കാനൊരുങ്ങി പൈലറ്റും സംരംഭകനുമായ ക്യാപ്റ്റന്‍ ഗോപീചന്ദ് തോട്ടകുര. ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിനിന്റെ ന്യൂ ഷെപ്പേഡ്-25 (എന്‍.എസ്-25) എന്ന ദൗത്യത്തിന്റെ ഭാഗമായാണ് അദ്ദേഹം ബഹിരാകാശത്തേക്ക് പോകുന്നത്. ഗോപീചന്ദിന് പുറമെ 90-കാരനായ എഡ് ഡ്വിറ്റ് ഉള്‍പ്പെടെ അഞ്ചുപേർ കൂടി …
സ്വന്തം ലേഖകൻ: 2022ൽ ഫിഫ ലോകകപ്പിന് വേദിയായതിനു പിന്നാലെ, അന്താരാഷ്ട്ര സഞ്ചാരികളുടെ പ്രധാന സന്ദർശന കേന്ദ്രമായി മാറിയ ഖത്തർ കൂടുതൽ പേരെ ആകർഷിക്കുന്നതിനായി വിനോദസഞ്ചാര മേഖല ഉദാരവത്കരിക്കാനുള്ള പദ്ധതികൾ സജീവമാക്കുന്നു. ഖത്തറിന്റെ ഹോസ്പിറ്റാലി മേഖലയെ സ്വതന്ത്രമാക്കാനും പ്രതിസന്ധികൾ നീക്കാനും ശ്രമിക്കുമെന്ന് ദുബൈയിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിനിടെ നൽകിയ അഭിമുഖത്തിൽ ഖത്തർ ടൂറിസം ചെയർമാൻ സഅദ് …
സ്വന്തം ലേഖകൻ: ബാങ്കിൽ നിന്നെന്ന വ്യാജേന മൊബൈലിൽ വന്ന ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തതേ പ്രവാസി യുവാവിന് ഓർമയുള്ളൂ. നിമിഷങ്ങൾക്കകം അക്കൗണ്ടിലെ മുഴുവൻ തുകയും ഒറ്റയടിക്ക് കാലിയായി. കുവൈത്തിലാണ്, പണം പിൻവലിക്കുന്നതിനുള്ള ഒടിപി പോലും ഇല്ലാതെ അക്കൗണ്ടിൽനിന്ന് തട്ടിപ്പിലൂടെ പണം പിൻവലിക്കപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബാങ്ക് …
സ്വന്തം ലേഖകൻ: ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള വിക്ഷേപണം മേയ് 10 ലേക്ക് മാറ്റി. മേയ് ആറിന് നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക തകരാറുമൂലം മാറ്റിവെക്കുകയായിരുന്നു. 24 മണിക്കൂര്‍ നേരത്തേക്കാണ് മാറ്റി വെച്ചത് എങ്കിലും മേയ് പത്തിലേക്ക് വിക്ഷേപണം മാറ്റിയതായി ബോയിങ് ചൊവ്വാഴ്ച അറിയിച്ചു. നാസയുടെ ബഹിരാകാശ സഞ്ചാരികളായ മുന്‍ യുഎസ് നേവി കാപ്റ്റന്‍ ബാരി …
സ്വന്തം ലേഖകൻ: സന്ദർശക വീസയിലൂടെ തായ്‌ലാൻഡിൽ എത്തുന്ന ഇന്ത്യക്കാരെ കബളിപ്പിച്ച് ലാവോസിൽ എത്തിച്ച് തൊഴിൽ തട്ടിപ്പിനിരയാക്കുന്നത് കൂടുന്നു. ലാവോസിലെ ഗോൾഡൻ ട്രയാംഗിൾ സ്പെഷ്യൽ ഇക്കണോമിക് സോണിൽ കോൾ സെന്റർ-ക്രിപ്റ്റോ കറൻസി തട്ടിപ്പുകളിൽ പങ്കാളികളായ കമ്പനികളിലേക്കാണ് ഇന്ത്യക്കാരെ അനധികൃതമായി റിക്രൂട്ട് ചെയ്യുന്നത്. വിവിധ കമ്പനികളുടെ ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിങ് എക്സിക്യുട്ടീവ്, കസ്റ്റമർ സപ്പോർട്ട് സർവീസ് മേഖലയിൽ …