സ്വന്തം ലേഖകന്‍: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ജയില്‍ ആക്രമിച്ചു തകര്‍ത്തു. സംഭവത്തില്‍ തടവുകാരും പോലീസുകാരും അടക്കം എഴുപതിലേറെ പേര്‍ മരിച്ചു. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിന് സമീപമുള്ള അല്‍ ഖാലിസ് ജയിലാണ് ആക്രമിക്കപ്പെട്ടത്. ജയിലില്‍ ശിക്ഷയനുഭവിക്കുന്ന മുപ്പതോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ രക്ഷപ്പെടുത്തുന്നതിനായിരുന്നു ആക്രമണം. ബഗ്ദാദിന് വടക്ക് 80 കിലോമീറ്റര്‍ അകലെയായാണ് ജയില്‍ സ്ഥിതി ചെയ്യുന്നത്. …
സ്വന്തം ലേഖകന്‍: സ്വവര്‍ഗ പ്രണയികളെ വേട്ടയാടുകയും ക്രൂരമായി ശിക്ഷിക്കുകയും ചെയ്ത ചരിത്രമുള്ള ക്യൂബയില്‍ സ്വവര്‍ഗ പ്രണയികളുടെ വമ്പന്‍ പ്രകടനം. ഒപ്പം സമരക്കാര്‍ക്ക് പിന്തുണയുമായി ലൈംഗിക വിദ്യാഭ്യാസത്തിനുള്ള കേന്ദ്രത്തിന്റെ ചുമതലക്കാരിയും പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുടെ മകളുമായ മരിയേല കാസ്‌ട്രോ രംഗത്തെത്തുകയും ചെയ്തു. റൗള്‍ കാസ്‌റ്റ്രോയുടെ ചരിത്ര പ്രധാനമായ വത്തികാന്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് സ്വവര്‍ഗ പ്രണയികളുടെ പ്രകടനവും അതിന്‍ …
സ്വന്തം ലേഖകന്‍: പെട്ടിക്കുള്ളില്‍ എട്ടു വയസുള്ള ആണ്‍കുട്ടിയെ കുത്തിനിറച്ച് മനുഷ്യക്കടത്തു നടത്താന്‍ ശ്രമിച്ച 19 കാരി പിടിയില്‍. സ്‌പെയിന്‍ അതിര്‍ത്തിയിലാണ് അതിര്‍ത്തി രക്ഷാസേനയെ ഞെട്ടിച്ച സംഭവം. കുട്ടിയെ പെട്ടിയില്‍ ചുരുട്ടി മടക്കി അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിലായിരുന്നു പെണ്‍കുട്ടി. മൊറോക്കോയില്‍ നിന്ന് ആഫ്രിക്കയിലെ സ്പാനിഷ് അധീനതയിലുള്ള ക്യുട്ടയിലേക്ക് കാല്‍നടയായി കടക്കുമ്പോഴായിരുന്നു പെട്ടി പരിശോധന. സ്‌കാനിങ്ങ് പരിശോധനയിലാണ് അധികൃതര്‍ …
സ്വന്തം ലേഖകന്‍: 24 മണിക്കൂറിനകം നൗള്‍ കൊടുങ്കാറ്റ് ഫിലിപ്പീന്‍സി തീരത്ത് എത്തുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ തീരദേശത്തു നിന്ന് പതിനായിരക്കണക്കിന് നാട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. മേഖലയിലെ പ്രധാന ദ്വീപായ ലുസോണില്‍ നിന്നാണ് ഏറ്റവുമധികം ആളുകളെ ഒഴിപ്പിച്ചത്. നൗള്‍ എന്നു പേരിട്ടിരിക്കുന്ന കാറ്റഗറി നാലില്‍ പെടുന്ന അതിശക്തമായ കൊടുങ്കാറ്റാണ് ഫിലിപ്പീന്‍സ് തീരം ലക്ഷ്യമാക്കി വന്നു കൊണ്ടിരിക്കുന്നത്. മണിക്കൂറില്‍ …
സ്വന്തം ലേഖകന്‍: പാക് സൈനിക ഹെലികോപ്റ്റര്‍ വെടിവച്ചിട്ട സംഭവത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ എറ്റെടുത്തു. ആക്രമണത്തില്‍ നോര്‍വെ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളടക്കം ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമികള്‍ ഉന്നം വച്ചത് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെയായിരുന്നുവെന്നും തീവ്രവാദി സംഘടന വ്യക്തമാക്കി. വിമാനവേധ മിസൈല്‍ ഉപയോഗിച്ചാണ് ഹെലികോപ്റ്റര്‍ വെടിവച്ചിട്ടതെന്നും ആക്രമണത്തില്‍ പൈലറ്റും വിദേശികളും കൊല്ലപ്പെട്ടെന്നും …
സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ സംബന്ധിച്ച് അമേരിക്ക രേഖാമൂലം ഉറപ്പ് നല്‍കണമെന്ന് ജിസിസി രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. മേഖലയില്‍ ഇറാനും ഹൗതി തീവ്രവാദികളും ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഗള്‍ഫ് രാജ്യങ്ങളുടെ ഈ ആവശ്യം. ഈ മാസം 14 ന് ക്യാമ്പ് ഡേവിഡില്‍ ചേരാനിരിക്കുന്ന ജിസിസി അമേരിക്ക ഉച്ചകോടിയില്‍ ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെടും. ആണവ പ്രശ്‌നത്തില്‍ ഇറാനും …
സ്വന്തം ലേഖകന്‍: യെമനിലെ ഹൗതി തീവ്രവാദികളുടെ ശക്തികേന്ദ്രമായ സാദാ വിട്ടു പോകാന്‍ യെമന്‍ പൗരന്മാര്‍ക്ക് അറബ് സഖ്യം അന്ത്യശാസനം നല്‍കി. സാദായെ പ്രധാന സൈനിക ലക്ഷ്യമായി പ്രഖ്യാപിച്ചതിനാല്‍ ഏതു നിമിഷവും ആക്രമണം ഉണ്ടാവാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാലാണിത്. സാധാരണ ജനങ്ങളൊട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുന്ന ലഘുലേഖകള്‍ വിമാനം വഴി വിതരണം ചെയ്തതായി സൗദിയിലെ അല്‍ …
സ്വന്തം ലേഖകന്‍: അമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ക്യൂബയിലേക്ക് ബോട്ട് ഓടിക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്ക. അമേരിക്കക്കും ക്യൂബക്കുമിടയില്‍ ആദ്യ ബോട്ട് സര്‍വീസിന് ഒബാമ ഭരണകൂടം അനുമതി നല്‍കി. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ഈ തീരുമാനം ഗുണകരമാകുക. ഇരു രാജ്യങ്ങളിലേയും സഞ്ചാരികള്‍ക്ക് സുഗമമായ സഞ്ചാര പാത തുറക്കുന്നതിനു പുറമേ വന്‍ ചരക്കുഗതാഗതത്തിനും ഇത് വഴി തുറക്കും. 1959 ലെ …
സ്വന്തം ലേഖകന്‍: യെമനിലെ ഹൗതി തീവ്രവാദികള്‍ക്കെതിരെ സൗദി നടത്തുന്ന വ്യോമാക്രമണം രൂക്ഷമായി. ഹൗതികള്‍ സൗദിയിലേക്ക് റോക്കറ്റുകളും മോര്‍ട്ടാറുകളും ഉപയോഗിച്ച് ആക്രമാണം തുടങ്ങിയതോ ടെകരയുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ് സൗദി. ഹൗതി തീവ്രവാദികളില്‍ നിന്നുള്ള വ്യോമാക്രമണം തടയാന്‍ കരയാക്രമണം ഉള്‍പ്പെടെയുള്ള മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്ന് സൗദി പ്രഖ്യാപിച്ച അമേരിക്കയുടെ നേതൃത്വത്തിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നടക്കുന്നതിന് തൊട്ടുമുമ്പ് യെമനിലെ ഹൗതി കേന്ദ്രങ്ങള്‍ക്ക് …
സ്വന്തം ലേഖകന്‍: റഷ്യയുടെ പിടുത്തം വിട്ട ബഹിരാകാശ പേടകം പ്രോഗ്രസ് എം 27 എം ഇന്ന് ഭൂമിയില്‍ പതിക്കും. എന്നാല്‍ ഭൂമിയില്‍ എവിടെയാണ് പേടകം പതിക്കുകയെന്ന് വ്യക്തമായി പ്രവചിക്കാന്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന് കഴിഞ്ഞിട്ടില്ല. ബഹിരാകാശ പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചാലുടന്‍ ഘര്‍ഷണം മൂലം തീപിടിക്കും. ഭൂമിയുടെ ഉപരിതലം എത്തും മുമ്പ് പേടകം മുഴുവനായും …