1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനും വിജയ് മല്യക്കും കോടതിയുടെ ഇരുട്ടടി, 372 കോടി രൂപ നികുതി അടക്കാന്‍ നിര്‍ദ്ദേശം
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനും വിജയ് മല്യക്കും കോടതിയുടെ ഇരുട്ടടി, 372 കോടി രൂപ നികുതി അടക്കാന്‍ നിര്‍ദ്ദേശം
സ്വന്തം ലേഖകന്‍: കിംഗ് ഓഫ് ഗുഡ് ടൈംസിന് കഷ്ടകാലം തുടരുകയാണെന്നാണ് സൂചനകള്‍. കടക്കെണിയിലായ മദ്യരാജാവ് വിജയ് മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് 372 കോടി രൂപ നികുതിയിനത്തില്‍ അടക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ജീവനക്കാരുടെ ശമ്പളയിനത്തില്‍ കമ്പനി ആദായ നികുതി വകുപ്പില്‍ അടക്കേണ്ടെ ടാക്‌സ് ഡിഡക്ഷന്‍ അറ്റ് സോര്‍സ് (ടിഡിഎസ്) നികുതി അടക്കാതിരുന്നതാണ് കിംഗ്ഫിഷറിന് വിനയായത്. ഈ …
കശ്മീരി പണ്ഡിറ്റുകള്‍ക്ക് പ്രത്യേക ടൗണ്‍ഷിപ്പില്ല, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി
കശ്മീരി പണ്ഡിറ്റുകള്‍ക്ക് പ്രത്യേക ടൗണ്‍ഷിപ്പില്ല, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി
സ്വന്തം ലേഖകന്‍: ഭീകരുടെ ആക്രമണ ഭീഷണി മൂലം വീടുപേക്ഷിച്ചു പോകേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളെ താമസിപ്പിക്കുന്നതിനായി പ്രത്യേക ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കുമെന്ന വാര്‍ത്ത തെറ്റെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് വ്യക്തമാക്കി. ഇങ്ങനെയൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ കുറിച്ച് കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഗ്രസും നിയമസഭയില്‍ ചോദ്യം ഉന്നയിച്ചപ്പോഴാണ് സയീദ് നിലപാട് അറിയിച്ചത്. …
പലസ്തീന്‍ അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള യര്‍മൂക് ക്യാമ്പില്‍ 18,000 പേര്‍ നരകിക്കുന്നതായി യുഎന്‍
പലസ്തീന്‍ അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള യര്‍മൂക് ക്യാമ്പില്‍ 18,000 പേര്‍ നരകിക്കുന്നതായി യുഎന്‍
സിറിയയിലെ യര്‍മൂക് ജില്ലയിലെ പലസ്തീന്‍ അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള അഭയാര്‍ഥി ക്യാമ്പില്‍ 18,000 ത്തോളം പേര്‍ നരകിക്കുന്നതായി ഐക്യരാഷ്ട്ര സഭ. ക്യാമ്പിലെ സ്ഥിതിഗതികള്‍ ആശങ്ക ഉളവാക്കുന്നതാണെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു. ക്യാമ്പിലേക്ക് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നുഴഞ്ഞു കയറിയെന്ന വാര്‍ത്തകള്‍ സുരക്ഷാ ഭീഷണിയുയര്‍ത്തുന്നതായും സുരക്ഷാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. യര്‍മൂക് ക്യാമ്പിലെ സാധാരണക്കാര്‍ക്ക് ജീവന്‍ നിലനിര്‍ത്താനുള്ള …
അമേരിക്കയെ വട്ടം കറക്കിയ ഇന്ത്യന്‍ ബാങ്കു കൊള്ളക്കാരിക്ക് 66 മാസത്തെ തടവ്
അമേരിക്കയെ വട്ടം കറക്കിയ ഇന്ത്യന്‍ ബാങ്കു കൊള്ളക്കാരിക്ക് 66 മാസത്തെ തടവ്
അമേരിക്കയെ വട്ടം കറക്കിയ ഇന്ത്യന്‍ ബാങ്കു കൊള്ളക്കാരിക്ക് 66 മാസത്തെ തടവ്. കുപ്രസിദ്ധമായ നാലു ബാങ്ക് കവര്‍ച്ച കേസുകളില്‍ പ്രതിയായ ഇന്ത്യന്‍ വംശജക്ക് അമേരിക്കന്‍ കോടതി 66 മാസത്തെ തടവുശിക്ഷ വിധിച്ചു. കാലിഫോര്‍ണിയയിലെ യൂണിയന്‍ സിറ്റിയില്‍ താമസിക്കുന്ന സന്ദീപ് കൗറിനാണ് ശിക്ഷ ലഭിച്ചത്. യൂട്ടായിലെ സെന്റ് ജോര്‍ജില്‍ യുഎസ് ബാങ്ക് കവര്‍ച്ച ചെയ്ത ഇരുപത്തിനാലുകാരിയായ സന്ദീപ് …
യെമനിലെ ഏദന്‍ നഗരത്തില്‍ പൊരിഞ്ഞ പോരാട്ടം, ഹൗതി തീവ്രവാദികള്‍ മുന്നേറുന്നു
യെമനിലെ ഏദന്‍ നഗരത്തില്‍ പൊരിഞ്ഞ പോരാട്ടം, ഹൗതി തീവ്രവാദികള്‍ മുന്നേറുന്നു
സ്വന്തം ലേഖകന്‍: യെമനിലെ ഏദന്‍ നഗരത്തില്‍ ഹൗതി തീവ്രവാദികളും പ്രസിഡന്റ് മന്‍സൂര്‍ ഹദിയെ അനുകൂലിക്കുന്ന സൈനികരും തമ്മിലുള്ള പോരാട്ടം രൂക്ഷമായി. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആക്രമണം ഉണ്ടായിട്ടും ഇവിടെ ഹൗതികള്‍ മുന്നേറ്റം നടത്തുകയാണെന്നാണ് സൂചന. നിരവധി വീടുകള്‍ തീവപ്പിലും റോക്കറ്റ് ആക്രമണങ്ങളിലും തകര്‍ന്നതായാന് വാര്‍ത്തകള്‍. തെരുവുകളില്‍ ഒരു ഡസനോളം മൃതദേഹങ്ങള്‍ കാണാനിടയായെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിനിടെ,? …
അറബ് ലോകത്തെ കോടീശ്വരന്മാരുടെ പട്ടിക ഫോബ്‌സ് മാസിക പുറത്തു വിട്ടു, സൗദി രാജകുമാരന്‍ ഒന്നാം സ്ഥാനത്ത്
അറബ് ലോകത്തെ കോടീശ്വരന്മാരുടെ പട്ടിക ഫോബ്‌സ് മാസിക പുറത്തു വിട്ടു, സൗദി രാജകുമാരന്‍ ഒന്നാം സ്ഥാനത്ത്
സ്വന്തം ലേഖകന്‍: അറബ് ലോകത്തെ കോടീശ്വരന്മാരായ 100 പേരുടെ പട്ടിക ഫോബ്‌സ് മിഡില്‍ ഈസ്റ്റ് മാസിക പുറത്തുവിട്ടു. 12 രാജ്യങ്ങളില്‍ നിന്നുള്ള കോടീശ്വരന്‍മാരാണ് പട്ടികയില്‍. സൗദിയിലെ വലീദ് ബിന്‍ തലാല്‍ രാജകുമാരനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് രാജകുമാരന്‍ ഒന്നാമതെത്തുന്നത്. 2,260 കോടി അമേരിക്കന്‍ ഡോളറാണ് വലീദ് രാജകുമാരന്റെ ആസ്തിയെന്ന് മാഗസിന്‍ പറയുന്നു. …
കറുത്ത വംശജനെന്ന് ഭാവിച്ച് മെഡിക്കല്‍ സ്‌കൂളില്‍ പ്രവേശനം തരപ്പെടുത്തി എന്ന് ഇന്ത്യന്‍ വംശജന്റെ വെളിപ്പെടുത്തല്‍
കറുത്ത വംശജനെന്ന് ഭാവിച്ച് മെഡിക്കല്‍ സ്‌കൂളില്‍ പ്രവേശനം തരപ്പെടുത്തി എന്ന് ഇന്ത്യന്‍ വംശജന്റെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: അമേരിക്കന്‍ സമൂഹത്തിന്റെ കറുത്ത വംശജരോടുള്ള ഇരട്ടത്താപ്പ് നയം പുറത്തു കൊണ്ടുവരുന്ന മറ്റൊരു ഉദാഹരണം ആകുകയാണ് വിജയ് ചൊക്കലിംഗം എന്ന ഇന്ത്യന്‍ വംശജന്‍. കറുത്ത വംശജനെന്ന് ഭാവിച്ച് മെഡിക്കല്‍ സ്‌കൂളില്‍ പ്രവേശനം നേടിയെടുത്ത കഥ പറയുകയാണ് വിജയ്. 1998 ല്‍ തന്റെ സ്‌കൂള്‍ മാര്‍ക്കുകള്‍ മെഡിക്കല്‍ സ്‌കൂളില്‍ പ്രവേശനം നേടാന്‍ അപര്യാപ്തമാണെന്ന് മനസിലാക്കിയപ്പോഴാണ് വിജയ് …
അഫ്ഗാന്‍ താലിബാന്റെ പരമോന്നത നേതാവ് മുല്ല ഒമിറിന്റെ ജീവചരിത്രം പുറത്തിറങ്ങി
അഫ്ഗാന്‍ താലിബാന്റെ പരമോന്നത നേതാവ് മുല്ല ഒമിറിന്റെ ജീവചരിത്രം പുറത്തിറങ്ങി
സ്വന്തം ലേഖകന്‍: അഫ്ഗാന്‍ താലിബാന്‍ പരമോന്നത നേതാവ് മുല്ല ഒമറിന്റെ ജീവചരിത്രം താലിബാന്‍ പുറത്തിറക്കി. അടുത്ത കാലത്തായി ഒന്നിലധികം തവണ മുല്ല ഒമര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് ഇപ്പോള്‍ താലിബാന്‍ മുല്ല ഒമറിന്റെ ജീവചരിത്രം പുറത്തിറക്കിയതെന്നാണ് സൂചന. ഇപ്പോഴും അഫ്ഗാന്‍ താലിബാന്റെ ചരടുകളുടെ നിയന്ത്രണം മുല്ല ഒമര്‍ തന്നെയാണെന്ന സന്ദേശം ലോകത്തിന് …
ഇസ്ലാമിക് സ്റ്റേറ്റിന്റെ വളര്‍ച്ച തടയാന്‍ മലേഷ്യ പുതിയ നിയമം പാസാക്കി
ഇസ്ലാമിക് സ്റ്റേറ്റിന്റെ വളര്‍ച്ച തടയാന്‍ മലേഷ്യ പുതിയ നിയമം പാസാക്കി
സ്വന്തം ലേഖകന്‍: രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി നേരിടാന്‍ മലേഷ്യ പുതിയ നിയമം പാസക്കി. എന്നാല്‍ നിയമം പൗരാവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. 15 മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഭേദഗതിയില്ലാതെയാണ് പാര്‍ലമെന്റ് തീവ്രവാദ നിരോധന ബില്‍ പാസാക്കിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടവരെ അറസ്റ്റ് ചെയ്ത് വര്‍ഷങ്ങളോളം തടവിലിടാനും പാസ്‌പോര്‍ട്ടുകള്‍ …
സംസ്ഥാനത്ത് ഇന്ന് വിവിധ സംഘടനകളുടെ ഹര്‍ത്താല്‍
സംസ്ഥാനത്ത് ഇന്ന് വിവിധ സംഘടനകളുടെ ഹര്‍ത്താല്‍
സ്വന്തം ലേഖകന്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടതുപക്ഷ കര്‍ഷക സംഘടനകളുടെയും മോട്ടോര്‍, മത്സ്യത്തൊഴിലാളി സംയുക്ത സമരസമിതികളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, പ്രാദേശിക ഉത്സവങ്ങള്‍, വിവാഹം, അവശ്യസര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകള്‍ ഹര്‍ത്താലിന് നോട്ടീസ് …