സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ വിദേശത്തേക്ക് ഇന്ത്യയില്‍നിന്നു നഴ്‌സുമാരെ തിരഞ്ഞെടുത്തയയ്ക്കുന്ന ചുമതല ഒഡെപെക്കിനെയും നോര്‍ക്കയെയും കേന്ദ്രസര്‍ക്കാര്‍ ഏല്‍പ്പിച്ച സാഹചര്യത്തില്‍, രണ്ട് ഏജന്‍സികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം തീരുമാനിച്ചു. റിക്രൂട്ട്‌മെന്റ് സുതാര്യവും അഴിമതി രഹിതവുമാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഏപ്രില്‍ 30നു ശേഷം നോര്‍ക്ക, ഒഡെപെക് എന്നിവ വഴി …
സ്വന്തം ലേഖകന്‍: യെമനില്‍ പ്രസിഡന്റ് ഹാദിക്കെതിരെ ഷിയ വിമതര്‍ നടത്തുന്ന ആഭ്യന്തര യുദ്ധം ശക്തമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജരോട് ഉടന്‍ രാജ്യം വിടാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചു. യെമനില്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സലെയെ പിന്തുണയ്ക്കുന്ന സൈന്യം ബുധനാഴ്ച ഏദനിലെ തെക്കന്‍ തുറമുഖം പിടിച്ചടക്കി. നേരത്തെ തലസ്ഥാനത്തു നിന്ന് കലാപകാരികള്‍ തുരത്തിയ പ്രസിഡന്റ് ഹാദി …
സ്വന്തം ലേഖകന്‍: ആല്‍പ്‌സ് പര്‍വതനിരകളില്‍ തകര്‍ന്നു വീണ ജര്‍മ്മന്‍ വിങ്‌സ് വിമാനം തലേദിവസം സാങ്കേതികതകരാര്‍ മൂലം നിലത്തിറക്കിയിരുന്നു എന്ന് സൂചന. ലാന്‍ഡ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് അടക്കമുള്ള സാങ്കേതിക തകരാര്‍ വിമാനത്തിന് ഉണ്ടായിരുന്നു എന്നാണ് വിവരം. അപകടത്തിനു തൊട്ടു പിന്നാലെ ഇക്കാര്യങ്ങള്‍ പുറത്തുവന്നതോടെ സുരക്ഷാ ഭയം കാരണം പൈലറ്റുമാര്‍ അടക്കമുള്ള ജീവനക്കാര്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് …
സ്വന്തം ലേഖകന്‍: സൗദിയിലെ പ്രവാസികള്‍ക്ക് കുടുംബ വിസ ഇനി ഓണ്‍ലൈല്‍ വഴി അപേക്ഷിക്കാം. പ്രവാസി കുടുംബങ്ങള്‍ക്ക് കുടുംബ വിസ ഓണ്‍ലൈന്‍ വഴി ലഭിക്കുന്നതിനായുള്ള സംവിധാനം സൗദി അഭ്യന്തര മന്ത്രാലയം അവതരിപ്പിച്ചു. സൗദി സഹഭരണാധികാരി നൈഫ് രാജകുമാരന്റെ കീഴിലുള്ള അഭ്യന്തര മന്ത്രാലയമാണ് കഴിഞ്ഞ മാസം മുതല്‍ പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. സാധാരണ വിസക്ക് അപേക്ഷിക്കുമ്പോളുള്ള കടലാസ് പണികളും …
സ്വന്തം ലേഖകന്‍: ഇന്ത്യയും ഖത്തറും തമ്മില്‍ സുപ്രധാനമായ ആറു കരാറുകളില്‍ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളിലേയും തടവുകാരെ പരസ്പരം കൈമാറാനുള്ള തീരുമാനമാണ് കരാറുകളില്‍ പ്രധാനം. ഇതനുസരിച്ച് ഏറെക്കാലമായി ഖത്തര്‍ ജയിലുകളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ തടവുകാരെ ഇന്ത്യയിലേക്ക് കൊണ്ടു വരും. ഇത്തരം തടവുകാര്‍ക്ക് ശിക്ഷയുടെ ബാക്കി കാലാവധി ഇന്ത്യയിലെ ജയിലില്‍ അനുഭവിച്ചാല്‍ മതിയെന്ന ആനുകൂല്യം ലഭിക്കും. അതു പോലെ ഇന്ത്യന്‍ …
സ്വന്തം ലേഖകന്‍: മുസ്ലീം സ്ത്രീയും ക്രിസ്ത്യന്‍ പുരുഷനും തമ്മിലുള്ള വിവാഹം നടത്തിയ മുസ്ലീം പള്ളിയുടെ നടപടി വിവാദമാകുന്നു. ദക്ഷിണാഫ്രിക്കയിലാണ് മുസ്ലീം പള്ളി അധികാരികള്‍ പ്രാദേശിക മതനേതാക്കളുടെ എതിര്‍പ്പ് വകവക്കാതെ വിവാഹം നടത്തിയത്. ഖൊറാന്‍ മുസ്ലീം പുരുഷന്മാരും മറ്റു മതങ്ങളിലെ സ്തീകളുമായി വിവാഹം അനുവദിക്കുന്ന സാഹചര്യചര്യത്തില്‍ മുസ്ലീം സ്ത്രീയും അന്യമതസ്തനായ പുരുഷനും തമ്മിലുള്ള വിവാഹം തെറ്റാണെന്ന് തെളിയിക്കാന്‍ …
സ്വന്തം ലേഖകന്‍: സിറിയയില്‍ കലാപം വ്യാപിപ്പിക്കുന്നതിനായി നാനൂറിലധികം കുട്ടികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. സിറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ഇക്കാര്യം പുറത്തു കൊണ്ടുവന്നത്. ഈ വര്‍ഷം ഇതുവരെ 400 ഓളം കുട്ടികള്‍ക്ക് യുദ്ധ പരിശീലനം പരിശീലനം നല്‍കിയെന്നാണ് കണ്ടെത്തല്‍. സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനു നിയന്ത്രണമുള്ള മേഖലകളിലെ കുട്ടികളെ ഉപയോഗിച്ചാണ് ഇവര്‍ ‘അഷ്ബാല്‍ അല്‍ ഖിലാഫ’ …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരികന്‍ സൈന്യത്തിന്റെ പിന്മാറ്റം വൈകുമന്ന് പ്രസിഡന്റ് ബാരക് ഒബാമ വ്യക്തമാക്കി. നേരത്തെ ഏതാണ്ട് 5,000 സൈനികരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉടന്‍ പിന്‍വലിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. നിലവില്‍ 9,800 അമേരിക്കാന്‍ സൈനികരാണ് അഫ്ഗാനിസ്ഥാനില്‍ ഉള്ളത്. വൈറ്റ് ഹൗസില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗനിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഒബാമ. സേനാ …
സ്വന്തം ലേഖകന്‍: റഷ്യയില്‍ നിന്ന് അമേരിക്ക വരെ ഇനി മുതല്‍ കാറോടിച്ച് പോകാം. 12,400 മൈല്‍ നീളം വരുന്ന റഷ്യ അമേരിക്ക സൂപ്പര്‍ ഹൈവേ നിലവില്‍ വരുന്നതോടെയാണിത്. റഷ്യയുടെ പടിഞ്ഞാറെ അറ്റത്തു നിന്നും തുടങ്ങുന്ന ഹൈവേ അമേരിക്കയിലെ അലാസ്‌കയില്‍ അവസാനിക്കും. ഹൈവേ നിലവിലുള്ള ഹൈവേ സംവിധാനവുമായി ബന്ധിപ്പിക്കുന്നതോടെ യുകെയില്‍ നിന്ന് റോഡുമാര്‍ഗം യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയും …
സ്വന്തം ലേഖകന്‍: ആല്‍പ്‌സ് പര്‍വത നിരകളില്‍ വിമാനം തകര്‍ന്ന് 148 പേര്‍ മരിച്ചതായി സംശയം. ബാര്‍സിലോനയില്‍ നിന്ന് ഡുസല്‍ഡോഫിലേക്കു പോകുകയായിരുന്നു ജര്‍മന്‍ വിംഗ്‌സ് വിമാനമാണ് തകര്‍ന്നു വീണത്. 142 യാത്രക്കാരും ആറു ജീവനക്കാരുമാണു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന ആരും തന്നെ ജീവനോടെ രക്ഷപ്പെട്ടുവെന്ന് കരുതുന്നില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോസിസ് ഹോളണ്ട് അറിയിച്ചു. അപകട കാരണം വെളിവായിട്ടില്ലെന്നും …