സ്വന്തം ലേഖകൻ: ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്തതോടെ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ 70-ലധികം സര്‍വീസുകള്‍ റദ്ദാക്കി. 300-ലധികം മുതിര്‍ന്ന ജീവനക്കാരാണ് യാതൊരു മുന്നറിയിപ്പുംകൂടാതെ അസുഖഅവധിയെടുത്തത്. ഇതേത്തുടര്‍ന്ന് 79-ഓളം ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ജീവനക്കാരുടെ പ്രതിഷേധമാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നാണ് വിവരം. കൂട്ടഅവധിയെടുത്ത ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ ഓഫാക്കിയ നിലയിലാണ്. പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം …
സ്വന്തം ലേഖകൻ: ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേലിൽ കാർഷിക മേഖലയിൽ ജോലിക്ക് ആൾക്ഷാമം രൂക്ഷം. ഏറ്റവുമധികം തൊഴിലാളികളെത്തിയിരുന്ന പലസ്തീനിൽ നിന്ന് തൊഴിലാളികൾ വരാതായും ആക്രമണത്തിന് പിന്നാലെ തായ് തൊഴിലാളികൾ അടക്കം മടങ്ങിപ്പോയതുമാണ് വെല്ലുവിളി. എട്ട് മണിക്കൂർ ജോലിയും മോഹിപ്പിക്കുന്ന ശമ്പളവുമെല്ലാമുണ്ടെങ്കിലും ഇസ്രയേലിലെ തൊഴിൽ സാഹചര്യം അത്ര നല്ലതല്ലെന്ന് ഇവിടെ ജോലി ചെയ്യുന്ന ഇന്ത്യാക്കാരടക്കമുള്ളവർ പറയുന്നു. ഗുജറാത്തിലെ …
സ്വന്തം ലേഖകൻ: ടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ദുരിതാവസ്ഥയിലായിരുന്നു. കഴിഞ്ഞവർഷം സഹോദരി വിജയമ്മ നൽകിയ അഭിമുഖത്തിലാണു കനകലതയുടെ അസുഖത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. 2021 മുതലാണ് നടിയിൽ രോഗലക്ഷണങ്ങൾ കണ്ടതും രൂക്ഷമായതും. ഉറക്കക്കുറവായിരുന്നു തുടക്കം. 2022 ഓഗസ്റ്റിൽ ഡോക്ടറെ കണ്ടതിനെ തുടർന്നു ഡിമൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്നു കണ്ടുപിടിച്ചു. …
സ്വന്തം ലേഖകൻ: ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള വിക്ഷേപണം മേയ് 10 ലേക്ക് മാറ്റി. മേയ് ആറിന് നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക തകരാറുമൂലം മാറ്റിവെക്കുകയായിരുന്നു. 24 മണിക്കൂര്‍ നേരത്തേക്കാണ് മാറ്റി വെച്ചത് എങ്കിലും മേയ് പത്തിലേക്ക് വിക്ഷേപണം മാറ്റിയതായി ബോയിങ് ചൊവ്വാഴ്ച അറിയിച്ചു. നാസയുടെ ബഹിരാകാശ സഞ്ചാരികളായ മുന്‍ യുഎസ് നേവി കാപ്റ്റന്‍ ബാരി …
സ്വന്തം ലേഖകൻ: ലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ …
സ്വന്തം ലേഖകൻ: മുഖ്യമന്ത്രിയുടെ കുടുംബസമേതമുള്ള വിദേശയാത്രയാണ് ഇപ്പോഴത്തെ സജീവ ചർച്ചാവിഷയം. സ്വകാര്യ ആവശ്യങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയിൽ പ്രോട്ടോകോൾ പ്രശ്നങ്ങളില്ലാത്തതിനാൽ മറ്റു സാഹചര്യങ്ങളെ ആയുധമാക്കുകയാണ് പ്രതിപക്ഷം. പകരം ചുമതല ഏൽപ്പിക്കാത്തതും യാത്രയുടെ ചിലവും ഉയർത്തിക്കാണിച്ചാണ് ബിജെപിയും കോൺഗ്രസ്സും വിമർശനം ഉന്നയിക്കുന്നത്. എന്നാൽ യാത്രയിൽ എന്തു പ്രശ്നം എന്ന ചോദ്യം ഉയർത്തിയാണ് ഭരണപക്ഷം പ്രതിരോധം തീർക്കുന്നത്. സ്വകാര്യ സന്ദർശനത്തിനായി …
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യ വിഷബാധ ഉണ്ടായ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ റസ്റ്ററന്റുകൾക്ക് നിയന്ത്രണവും മാർഗനിർദേശവും പുറത്തിറക്കുന്നു. പുതിയ നിർദേശം പ്രകാരം ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഉറവിടം സ്ഥാപന ഉടമയ്ക്ക് ട്രാക്ക് ചെയ്യാനാകും വിധം സംവിധാനമുണ്ടാക്കണം. വസ്തുക്കളുടെ കാലാവധിയും സപ്ലൈയറുടെ വിശദാംശങ്ങളും ചോദിക്കുമ്പോൾ നൽകാനും ഉടമയ്ക്ക് കഴിയണം. ഇതിന് സാധിക്കും വിധത്തിൽ …
സ്വന്തം ലേഖകൻ: കുവൈത്ത് പൗരന്‍മാര്‍ക്ക് വിവിധ മേഖലകളിലെ ജോലികള്‍ സംവരണം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള സ്വദേശിവത്ക്കരണ നയങ്ങള്‍ ശക്തമാക്കിയിട്ടും രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്നതില്‍ അധികൃതര്‍ക്ക് ആശങ്ക. സിവില്‍ സര്‍വീസ് ബ്യൂറോയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം തൊഴിലില്ലാത്ത കുവൈത്ത് പുരുഷന്‍മാരുടെയും സ്ത്രീകളുടെയും എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരികയാണ്. 2023 നവംബര്‍ 19ലെ സിവില്‍ സര്‍വീസ് ബ്യൂറോ ഇന്റഗ്രേറ്റഡ് …
സ്വന്തം ലേഖകൻ: ഗള്‍ഫ് മേഖലയില്‍ ആദ്യമായി തൊഴില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന പ്രവാസി പുരുഷന്‍മാര്‍ക്ക് താല്‍ക്കാലികമായി താമസമൊരുക്കുന്നതിനുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് ഭരണകൂടം. നിലവില്‍ പ്രവാസികളായ വനിതാ ജീവനക്കാര്‍ക്കാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.ഇതിനായുള്ള ഒരു പദ്ധതി തയ്യാറാക്കിയതായി അതോറിറ്റിയിലെ ലേബര്‍ പ്രൊട്ടക്ഷന്‍ സെക്ടര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ഫഹദ് അല്‍ മുറാദ് അറിയിച്ചു. പ്രാദേശിക ദിനപ്പത്രമായ …
സ്വന്തം ലേഖകൻ: ഗാസയുടെ തെക്കൻ നഗരമായ റഫായിൽനിന്ന് ഉടൻ ഒഴിഞ്ഞുപോകാൻ ഉത്തരവിട്ട് ഇസ്രയേൽ. റഫായിൽ ഇസ്രയേൽ പ്രഖ്യാപിച്ച ആക്രമണത്തിന് മുന്നോടിയായാണ് അറിയിപ്പ്. സമീപ ഭാവിയിൽ റഫായിൽ തീവ്രമായ നടപടികൾ ഉണ്ടാകുമെന്ന ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലാന്റിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് നടപടി. കഴിഞ്ഞ ആറുമാസത്തിലേറെയായി സംഘർഷഭൂമിയായ ഗാസയിലെ പല മേഖലകളിൽനിന്ന് എത്തിയവർ അഭയാർഥികളായി കഴിയുന്ന മേഖലയാണ് …