യുകെയിലേക്കുള്ള കുടിയേറ്റക്കാരുടെ ഒഴുക്ക് നിയന്ത്രിക്കാനുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തീരുമാനത്തിന്റെ പേരില്‍ പ്രധാനമന്ത്രി ഡേസിഡ് കാമറൂണ്‍ പ്രതിക്കൂട്ടിലാകുന്നു. കുടിയേറ്റം വെട്ടിക്കുറിക്കാനുള്ള സര്‍ക്കാര്‍ നയം ബ്രിട്ടീഷുകാരില്‍ വ്യാജ പ്രതീക്ഷകള്‍ കുത്തിവക്കുക മാത്രമാണ് ചെയ്തതെന്ന വാദവുമായി രണ്ടു മുന്‍ മന്ത്രിമാര്‍ രംഗത്തെത്തിയതോടെ വിശദീകരണം നല്‍കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് പ്രധാനമന്ത്രി. 2010 ല്‍ അധികാരത്തിലേറുമ്പോള്‍ കാമറൂണിന്റെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു യുകെയിലേക്കുള്ള കുടിയേറ്റം …
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ മുഹമ്മദ് എംവാസി എന്ന ജിഹാദി ജോണ്‍ മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ ചികിത്സ തേടിയിരുന്നതായി വെളിപ്പെടുത്തല്‍. എംവാസിയുടെ ഒരു മുന്‍ അധ്യാപികയാണ് സെക്കണ്ടറി സ്‌കൂളില്‍ എംവാസിക്ക് മുന്‍കോപം കാരണം ചികിത്സ തേടേണ്ടി വന്നിരുന്നു എന്ന് അറിയിച്ചത്. തന്റെ മുന്‍കോപം കാരണം സ്‌കൂളില്‍ ഏതാനും അടിപിടി കേസുകളിലും എംവാസി ഉള്‍പ്പെട്ടിരുന്നു. പടിഞ്ഞാറന്‍ ലണ്ടനിലെ ക്വിന്റിന്‍ …
ഒരു കോഴി മുട്ടയുടെ വില 480 പൗണ്ട്. സംശയിക്കണ്ട, പൊന്മുട്ടയല്ല, സാധാരണ കോഴിമുട്ട തന്നെ. ഒരു ഇന്റര്‍നെറ്റ് ലേലത്തിലാണ് കോഴിമുട്ടക്ക് 480 പൗണ്ട് വില കിട്ടിയത്. കൃത്യമായ ഗോളാകൃതിയുണ്ട് എന്നതാണ് മുട്ടയുടെ പ്രത്യേകത. ലാച്ചിംടണ്‍ സ്വദേശിയായ കിം ബ്രോഫ്ടന്റെ പിംഗ് പോംഗ് എന്ന കോഴിയാണ് ഗോളാകൃതിയുള്ള മുട്ടയിട്ട് നാട്ടുകാരെ ഞെട്ടിച്ചത്. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് ഉരുണ്ട …
യുകെയിലെ കുടിയേറ്റക്കാരുടെ എന്‍എച്ച്എസ് ചികിത്സ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം. ജിപി കൂടിക്കാഴ്ചകള്‍ക്കും ഈ നിബന്ധന ബാധകമാണ്. ജിപിമാരില്‍ നല്ലൊരു ശതമാനം ഫീസ് ഈടാക്കണമെന്ന വാദത്തെ അനുകൂലിക്കുന്നു എന്നാണ് സൂചന. എന്‍എച്ച്എസിലെ സൗജന്യ ചികിത്സാ സൗകര്യം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഫീസ് ഏര്‍പ്പെടുത്തണം എന്നുള്ള വാദം ശക്തമായത്. കുടിയേറ്റക്കാര്‍ക്കു പുറമെ …
ബ്രിറ്റ് വേദിയില്‍ പുരസ്‌കാര ചടങ്ങിനിടയില്‍ മലര്‍ന്നടിച്ചു വീണത് ഒരു ദുസ്വപ്നം പോലെയായിരുന്നു എന്ന് ഗായിക മഡോണ വെളിപ്പെടുത്തി. വീഴ്ചയുടെ ആഘാതത്തില്‍ തന്റെ താളം നഷ്ടപ്പെട്ടെന്നും പരിപാടി അലങ്കോലമായെന്നും അവര്‍ പറഞ്ഞു. മാര്‍ച്ച് 14 ന് സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന ദി ജോനാഥന്‍ റോസ് ഷോ യുടെ ചിത്രീകരണത്തിന് എത്തിയപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ പുതിയ ഗാനമായ …
നഴ്‌സുമാരുടെ കുറവും മികച്ച ഉദ്യോഗാര്‍ഥികളുടെ അഭാവവും യുകെയിലെ നഴ്‌സിങ്ങ് മേഖലയെ വന്‍ പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്ന് കെയര്‍ ഹോം ഉടമ. സേജ് കെയര്‍ ഹോം ഗ്രൂപ്പ് തലവന്‍ ഒമര്‍ അഹമ്മദാണ് നഴ്‌സിങ്ങിന്റെ അത്ര ശുഭകരമല്ലാത്ത ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നത്. കെന്റ്, ലങ്കാഷയര്‍, യോര്‍ക്ഷയര്‍ എന്നിവിടങ്ങളിലായി പത്തോളം കെയര്‍ ഹോമുകളാണ് സേജ് ഗ്രൂപ്പിനുള്ളത്. നഴ്‌സിങ്ങ് മേഖലയെ ഇന്നത്തെ അവസ്ഥയിലേക്ക് തള്ളിവിട്ടത് …
2002 ലെ ഗുജറാത്ത് കലാപകാലത്ത് മൂന്നു ബ്രിട്ടീഷുകാരുള്‍പ്പടെ നാലു പേരെ കാറിനുള്ളിലിട്ട് ചുട്ടു കൊന്ന കേസിലെ പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. ഹിമ്മത്‌നഗര്‍ വിചാരണ കോടതി ജഡ്ജി ഐസി ഷായാണ് പ്രതികളെ തെളിവില്ലെന്ന് കണ്ട് വിട്ടയച്ചത്. 2002 ഫെബ്രുവരി 28 നാണ് ഇന്ത്യക്കാരനായ ഇമ്രാന്‍ ദാവൂദും അദ്ദേഹത്തിന്റെ ബ്രിട്ടീഷ് പൗരത്വമുള്ള മൂന്ന് അമ്മാവന്മാരും ഒപ്പം അവര്‍ സഞ്ചരിച്ചിരുന്ന …
കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവില്‍ ഗൂഗിളിന് പുതിയ അത്യന്താധുനിക ഓഫീസ് വരുന്നു. ഹോളിവുഡിലെ സയന്‍സ് ഫിക്ഷന്‍ സിനിമകളെ തോല്‍പ്പിക്കുന്ന അത്യന്താധുനിക സംവിധാനങ്ങളുമായാണ് പുതിയ ഓഫീസ് ഒരുങ്ങുന്നത്. ലോക പ്രശസ്ത ആര്‍ക്കിടെക്ടുകളായ ജാര്‍ക് ഇംഗല്‍സും തോമസ് ഹെതെര്‍വിക്ക് ചേര്‍ന്നാണ് പുതിയ കെട്ടിടത്തിന്റെ രൂപകല്‍പ്പന നിര്‍വഹിക്കുക. മരങ്ങളും വള്ളിച്ചെടികളും ഫൗണ്ടനുകളും അരുവികളും എല്ലാമായി തികച്ചും പ്രകൃതിക്ക് അനുയോജ്യമായ രീതിയിലാണ് കെട്ടിടം …
യുകെയിലെ ലൈംഗിക തൊഴിലാളികളില്‍ 70% ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യ സേവന മേഖലകളില്‍ ജോലിചെയ്തിരുന്നവരാണെന്ന് സര്‍വേ. മൂന്നിലൊരാള്‍ക്ക് യൂണിവേഴ്‌സിറ്റി ബിരുദമുണ്ടെന്നും സര്‍വേയില്‍ പറയുന്നുണ്ട്. വെല്‍കം ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്തോടെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയാണ് സര്‍വേ നടത്തിയത്. 240 ലൈംഗിക തൊഴിലാളികളാണ് സര്‍വേയില്‍ പങ്കെടുത്തത്. അതില്‍ 196 സ്ത്രീകളും, 28 പുരുഷന്മാരും, 12 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടും. എല്ലാവരും തന്നെ …
ഇന്‍ഷുറന്‍സ് തുകക്കായി രണ്ടാം ഭാര്യയെ കൊന്ന് കാറിന്റെ ഡിക്കിയില്‍ തള്ളിയ പ്രതിക്ക് 25 വര്‍ഷം തടവു ശിക്ഷ ലഭിച്ചേക്കും. 61 കാരനായ പിയര്‍ ലെഗ്രിസാണ് ചൈനക്കാരിയായ നഴ്‌സ് റൂയി ലിയെ കൊലപ്പെടുത്തി കാറിന്റെ ഡിക്കിയില്‍ ഒരാഴ്ച ഒളിപ്പിച്ചത്. ലിയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൈക്കലാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. അറ്റം പരന്ന ഒരു ഉപകരണം കൊണ്ട് തലക്കടിച്ചാണ് …