സ്വന്തം ലേഖകൻ: ചൂട് കൂടുന്ന സാഹചര്യത്തിൽ മേയ് ആറ് വരെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും. ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണു തീരുമാനം. സ്കൂൾ വിദ്യാർഥികൾക്ക് അവധിക്കാല ക്ലാസുകൾ 11 മണി മുതൽ 3 മണിവരെ ഒഴിവാക്കാൻ നിർദേശം നൽകും. പൊലീസ്, അഗ്നിശമന …
സ്വന്തം ലേഖകൻ: ഉപഭോക്താക്കള്‍ക്ക് മലിനമായ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നതിനാല്‍ ഖത്തറിലെ റസ്റ്ററന്റുകള്‍ അടച്ചുപൂട്ടുന്നുവെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അധികൃതര്‍. രാജ്യത്ത് ലഭ്യമാകുന്ന എല്ലാത്തരം ഭക്ഷ്യ സാധനങ്ങളും കര്‍ശന ആരോഗ്യ നിയന്ത്രണത്തിന് വിധേയമാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്ത് ലഭിക്കുന്ന എല്ലാത്തരം ഭക്ഷ്യസാധനങ്ങളും കര്‍ശന ആരോഗ്യ നിയന്ത്രണത്തിന് വിധേയമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയവും നഗരസഭ …
സ്വന്തം ലേഖകൻ: ഖത്തറിലെ പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച ചട്ടങ്ങളിലെ ഏതാനും വ്യവസ്ഥകളുടേത് ഉള്‍പ്പെടെയുള്ള സുപ്രധാന നിയമ ഭേദഗതികളുടെ കരട് തീരുമാനങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. അമീരി ദിവാനില്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കരട് തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. പ്രവാസികളുടെ …
സ്വന്തം ലേഖകൻ: ജർമ്മനിയിലേക്ക് ഉപരിപഠനത്തിനായി എത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ. 43000 ഇന്ത്യൻ വിദ്യാർത്ഥികളാണ് ജർമ്മനിയിലെ വിവിധ കോളേജുകളിലും സർവ്വകലാശാലകളിലുമായി അഡ്മിഷൻ എടുത്തത്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളുടെ ഉറവിടമായിരുന്ന ചൈനയെ മറികടന്നാണ് ഇന്ത്യ ഒന്നാമതെത്തിയത്. ഡൽഹിയിലെ ജർമ്മൻ എംബസിയുടെ കണക്കുകൾ പ്രകാരം, 42,578 ഇന്ത്യൻ വിദ്യാർത്ഥികളാണ് 2023ൽ ജർമ്മനിയിൽ ഉപരിപഠനത്തിനായി എത്തിയത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: വിദേശവിദ്യാർഥികൾക്ക് ആഴ്ചയിൽ 24മണിക്കൂർമാത്രം കാംപസിനുപുറത്ത് ജോലിയെടുക്കാൻ അനുമതി നൽകുന്ന പുതിയ ചട്ടവുമായി കാനഡ. സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽവരും. 20 മണിക്കൂറിലധികം പാർട്ട്ടൈം ആയി ജോലിചെയ്യാൻ വിദേശവിദ്യാർഥികളെ അനുവദിച്ചിരുന്ന താത്കാലിക നയത്തിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിച്ചതോടെയാണിത്. േകാവിഡ് കാലത്താണ് ആഴ്ചയിൽ 20 മണിക്കൂറിലധികം ജോലിയെടുക്കാൻ വിദേശവിദ്യാർഥികൾക്ക് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടി സർക്കാർ …
സ്വന്തം ലേഖകൻ: തലസ്ഥാനത്തെ മെട്രോ പദ്ധതിക്ക് 11000 കോടി രൂപ ചെലവ് വരുമെന്ന് പ്രാഥമിക വിലയിരുത്തൽ. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്(കെ.എം.ആർ.എൽ.) സർക്കാരിനു സമർപ്പിച്ച പ്രാഥമിക പദ്ധതിരേഖയിലാണ് ചെലവുൾപ്പെടെ വിശദമായ വിവരങ്ങൾ ഉള്ളത്. ഇത് സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചശേഷമായിരിക്കും അന്തിമ ഡി.പി.ആർ. കെ.എം.ആർ.എൽ. സർക്കാരിനു സമർപ്പിക്കുക. പള്ളിപ്പുറം ടെക്‌നോസിറ്റി മുതൽ കരമന, …
സ്വന്തം ലേഖകൻ: ഒമാനില്‍ ജോലി ചെയ്യുന്ന സ്വദേശികളും പ്രവാസികളുമായ വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി ഇന്‍ഷുറന്‍സ് വരുന്നു. ഈ വര്‍ഷം ജൂലൈ 19 മുതല്‍ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഫണ്ട് (എസ്പിഎഫ്) ഔദ്യോഗിക പ്ലാറ്റ്ഫോമില്‍ അറിയിച്ചു. രാജ്യത്തെ സ്വകാര്യ, പൊതുമേഖലാ ജീവനക്കാര്‍ക്കും താത്കാലിക ജീവനക്കാര്‍, വിരമിച്ച തൊഴിലാളികള്‍ എന്നിവയുള്‍പ്പെടെ എല്ലാ തരത്തിലുള്ള കരാറുകള്‍ക്കും ഇത് …
സ്വന്തം ലേഖകൻ: സൗദി അറേബ്യ ഭാവിയിലെക്കുള്ള സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. റിയാദിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറം സ്പെഷ്യൽ മീറ്റിങിൽ സർക്കാർ, ബിസിനസ്സ്, അക്കാദമിക് മേഖലകളിലെ ആഗോള നേതാക്കൾ പങ്കെടുത്ത പ്രത്യേക ഡയലോഗ് സെഷനിലാണ് കിരീടാവകാശി ഇകാര്യങ്ങൾ വ്യക്തമാക്കിയത്. സെഷനിൽ, ലോകം അഭിമുഖീകരിക്കുന്ന നിലവിലെ ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ …
സ്വന്തം ലേഖകൻ: എമിറേറ്റിലെ സി.എസ്.ഐ വിശ്വാസ സമൂഹത്തിന് നാലര പതിറ്റാണ്ടിന്റെ സ്വപ്‌ന സാക്ഷാത്കാരം. അബുദാബിയിലെ ആദ്യ സി.എസ്.ഐ ദേവാലയം ഞായറാഴ്ച വിശ്വാസികള്‍ക്കായി തുറന്നു. വൈകീട്ട് 4.30 ന് സി.എസ്.ഐ മധ്യകേരള മഹാഇടവക ബിഷപ് ഡോ.മലയില്‍ സാബു കോശി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷ്ഠാ ശുശ്രൂഷയോടെയായിരുന്നു ദേവാലയം ആരാധകര്‍ക്കായി തുറന്നുകൊടുത്തത്. ഇടവക വികാരി ലാല്‍ജി എം.ഫിലിപ്പ്, മുന്‍വികാരി …
സ്വന്തം ലേഖകൻ: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ കെ.എസ്. ആർ.ടി.സി സൂപ്പർ ഫാസ്റ്റിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാനൊരുങ്ങി പോലീസ്. ബസിലെ ഡിജിറ്റൽ വീഡിയോ റിക്കോർഡിങിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിക്കാൻ അനുമതി തേടി കൻ്റോൺമെൻ്റ് പോലീസ് തമ്പാനൂർ യൂണിറ്റ് ഓഫീസർക്ക് കത്ത് നൽകി. നിലവിൽ സർവീസിലുള്ള വാഹനം ചൊവ്വാഴ്ച രാത്രി …