1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ: വാഹനാപകടത്തിൽ 2 മലയാളികൾ ഉൾപ്പെടെ 3 നഴ്സുമാർ ഒമാനിൽ മരിച്ചു. പരുക്കേറ്റ 2 മലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരമാണ്. കൊല്ലം കൊട്ടിയം അനീഷ മൻസിലിൽ അനീഷിന്റെ ഭാര്യ ഷർജ അനീഷ് (30), ഇരിങ്ങാലക്കുട വെളയനാട് രതീഷിന്റെ ഭാര്യ മജീദ എന്നിവരും ഈജിപ്ത് സ്വദേശിയുമാണു മരിച്ചത്. നിസ്‍വ ആശുപത്രിയിലെ നഴ്സായ ഷർജ അനീഷും …
യുഎഇയില്‍ നിന്ന് മടങ്ങുന്ന പ്രവാസികൾ റസിഡൻസി വീസ റദ്ദാക്കിയോ എന്ന് ഉറപ്പുവരുത്തണം
യുഎഇയില്‍ നിന്ന് മടങ്ങുന്ന പ്രവാസികൾ റസിഡൻസി വീസ റദ്ദാക്കിയോ എന്ന് ഉറപ്പുവരുത്തണം
സ്വന്തം ലേഖകൻ: പ്രവാസം അവസാനിപ്പിച്ച് രാജ്യത്ത് നിന്ന് പോകുക്കുമ്പോൾ യുഎഇ റസിഡൻസ് വീസ ഔദ്യോഗികമായി റദ്ദാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. ഇല്ലെങ്കിൽ ഭാവിയിൽ യുഎഇയിലേക്ക് മടങ്ങിവരുന്നതിന് ശ്രമിച്ചാൽ സങ്കീർണ പ്രശ്നങ്ങൾ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. https://u.ae/en എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അധികൃതർ ഇക്കാര്യം അറിയിച്ചത്. മറ്റൊരു രാജ്യത്തേക്ക് താമസം മാറുന്ന പ്രവാസികൾ അവര്‍ സ്പോൺസർ ചെയ്തിട്ടുള്ള കുടുംബാംഗങ്ങളുടെ …
യുഎസിൽ രണ്ട് മാനുകൾക്ക് കൂടി സോംബി രോഗം! മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
യുഎസിൽ രണ്ട് മാനുകൾക്ക് കൂടി സോംബി രോഗം! മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: യുഎസിൽ രണ്ട് മാനുകൾക്ക് കൂടി സോംബി രോഗം സ്ഥിരീകരിച്ചു. വെസ്റ്റ് വിർജീനിയയിലെ ഹാർപേഴ്‌സ് ഫെറി നാഷ്ണൽ ഹിസ്റ്റോറിക്കൽ പാർക്കിലെ രണ്ട് വൈറ്റ്-ടെിൽഡ് മാനുകൾക്കാണ് പോസിറ്റീവായത്. ആദ്യമായാണ് വെസ്റ്റ് വിർജീനിയയിലെ നാഷ്ണൽ പാർക്കിൽ രോഗം സ്ഥിരീകരിക്കുന്നത്. നാഷ്ണൽ പാർക്ക് സർവീസ് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം രോഗം സ്ഥിരീകരിച്ച മാനുകളെ കൊന്നിട്ടുണ്ട്. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന …
5 മണിക്കൂര്‍ ഒരുമിച്ച്, ഉച്ചഭക്ഷ ണം കഴിച്ചു; ജയിലില്‍ മകളെ കണ്ട് കണ്ണീർ അടക്കാനാവാതെ നിമിഷയുടെ അമ്മ
5 മണിക്കൂര്‍ ഒരുമിച്ച്, ഉച്ചഭക്ഷ ണം കഴിച്ചു; ജയിലില്‍ മകളെ കണ്ട് കണ്ണീർ അടക്കാനാവാതെ നിമിഷയുടെ അമ്മ
സ്വന്തം ലേഖകൻ: ഒരു വ്യാഴവട്ടക്കാലം സ്വന്തം മകളെ കാണാതിരുന്നുവെന്ന് മാത്രമല്ല, അവൾ അനുഭവിക്കുന്ന യാതനകളോ‍ർത്ത് മനമുരുകിയാണ് പ്രേമകുമാരി കഴിഞ്ഞത്. ഒടുവിൽ 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ മകൾ നിമിഷ പ്രിയയെ കണ്ടു. യമനിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മകളെ ഇനി ഒരിക്കൽ കൂടി കാണാൻ കഴിയുമെന്ന് ആ അമ്മ കരുതിക്കാണില്ല. കണ്ടതും തന്റെ മകൾ ഓടി …
വിമാനത്തില്‍ കുട്ടികള്‍ക്ക്‌ രക്ഷിതാക്കള്‍ക്കൊപ്പം സീറ്റ് നല്‍കണം; നിര്‍ദേശവുമായി ഡിജിസിഎ
വിമാനത്തില്‍ കുട്ടികള്‍ക്ക്‌ രക്ഷിതാക്കള്‍ക്കൊപ്പം സീറ്റ് നല്‍കണം; നിര്‍ദേശവുമായി ഡിജിസിഎ
സ്വന്തം ലേഖകൻ: 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വിമാനയാത്രയില്‍ മാതാപിതാക്കള്‍ക്കൊപ്പം സീറ്റ് അനുവദിക്കാന്‍ വിമാന കമ്പനികള്‍ക്ക് ഡി.ജി.സി.എ. നിര്‍ദേശം നല്‍കി. മാതാപിതാക്കളുടെ സീറ്റുകള്‍ രണ്ട് ഇടങ്ങളിലാണെങ്കില്‍ ഒരാള്‍ക്ക് സമീപത്തായിട്ടായിരിക്കണം കുട്ടിക്ക് സീറ്റ് നല്‍കേണ്ടത്. യാത്രയില്‍ മാതാപിതാക്കളില്ലെങ്കില്‍ കൂടെയുള്ള മുതിര്‍ന്നയാളുടെ കൂടെ സീറ്റ് നല്‍കണമെന്നും വ്യോമയാന ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. മാതാപിതാക്കള്‍ക്കൊപ്പമോ പരിചയമുള്ള മുതിര്‍ന്നവര്‍ക്കൊപ്പമോ സഞ്ചരിക്കുന്ന കുട്ടികള്‍ക്ക് അവരില്‍ …
‘ചുംബനശ്രമം’: തൃശൂർ പൂരത്തി നിടെ ലൈംഗികാതിക്രമം നേരി ട്ടെന്ന് യുഎസ് വ്ലോഗർ ദമ്പതിമാർ
‘ചുംബനശ്രമം’: തൃശൂർ പൂരത്തി നിടെ ലൈംഗികാതിക്രമം നേരി ട്ടെന്ന് യുഎസ് വ്ലോഗർ ദമ്പതിമാർ
സ്വന്തം ലേഖകൻ: യുഎസിൽ നിന്നെത്തിയ വ്ലോഗര്‍ ദമ്പതിമാർക്ക‍ു നേരെ തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം നടന്നതായി പരാതി. ലോകമാകെ സഞ്ചരിച്ചു യാത്രാവിവരണം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന മക്കൻസി, കീനൻ എന്നിവർക്കു നേരെയാണ് അതിക്രമമുണ്ടായത്. യുഎസ‍ുകാരിയായ മക്കൻസിയും ബ്രിട്ടിഷുകാരനായ കീനനും വിഡിയോ ദൃശ്യങ്ങൾ സഹിതം തങ്ങൾക്കു നേരിട്ട ദുരനുഭവം പോസ്റ്റ് ചെയ്ത‍ിട്ടുണ്ട്. പൂരനഗരിയിൽ കണ്ടുമുട്ടിയ ഒരാളോട് പൂരക്കാഴ്ചകൾ ചോദിച്ചറിഞ്ഞു …
സന്ദർശകർക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമല്ലാതാക്കി ഭൂട്ടാൻ; യാത്രയുടെ ചെലവ് കുറയും
സന്ദർശകർക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമല്ലാതാക്കി ഭൂട്ടാൻ; യാത്രയുടെ ചെലവ് കുറയും
സ്വന്തം ലേഖകൻ: രാജ്യത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് യാത്രാ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന ചട്ടത്തില്‍ ഇളവ് വരുത്തി ഭൂട്ടാന്‍. കോവിഡ് വ്യാപനത്തിന് ശേഷമാണ് ഭൂട്ടാന്‍ വിനോദസഞ്ചാരികള്‍ക്ക് യാത്രാ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയിരുന്നത്‌. കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഇപ്പോള്‍ സഞ്ചാരികള്‍ക്കുള്ള ബുദ്ധിമുട്ടും സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതും പരിഗണിച്ചാണ് ഇന്‍ഷുറന്‍സ് ചട്ടത്തില്‍ ഇളവ് വരുത്തുന്നതെന്ന് ഭൂട്ടാന്‍ ടൂറിസം വകുപ്പ് വ്യക്തമാക്കി. …
നിമിഷപ്രിയയെ കാണാൻ അമ്മ യെമനിലെ ജയിലിലെത്തി; മകളെ കാണുന്നത് 12 വർഷത്തിനു ശേഷം
നിമിഷപ്രിയയെ കാണാൻ അമ്മ യെമനിലെ ജയിലിലെത്തി; മകളെ കാണുന്നത് 12 വർഷത്തിനു ശേഷം
സ്വന്തം ലേഖകൻ: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സനയിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി ജയിലിലെത്തി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും സാമുവൽ ജറോമിനുമൊപ്പമാണ് നിമിഷയെ കാണുന്നതിനായി പ്രേമകുമാരി ജയിലിലെത്തിയത്. 12 വർഷത്തിന് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്. 2012ലാണു മകളെ പ്രേമകുമാരി അവസാനമായി കണ്ടത്. ഇന്നലെ രാവിലെ 11 …
കരിപ്പൂരില്‍ നിന്ന് മലേഷ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസുമായി എയർ ഏഷ്യ; ടിക്കറ്റ് നിരക്ക് 5481 രൂപ മുതൽ
കരിപ്പൂരില്‍ നിന്ന് മലേഷ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസുമായി എയർ ഏഷ്യ; ടിക്കറ്റ് നിരക്ക് 5481 രൂപ മുതൽ
സ്വന്തം ലേഖകൻ: കരിപ്പൂരില്‍നിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്കുള്ള എയര്‍ ഏഷ്യ വിമാനം ഓഗസ്റ്റ് രണ്ടിന് ആദ്യ സര്‍വീസ് തുടങ്ങും. ഓഗസ്റ്റ് ഒന്നിന് രാത്രി ക്വാലാലംപൂരില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെടുന്ന വിമാനം 11.25-ന് കരിപ്പൂരിലെത്തും. പുലര്‍ച്ചെ 12.10- ന് കരിപ്പൂരില്‍നിന്ന് പുറപ്പെടും. രാവിലെ ഏഴിന് ക്വാലാലംപൂരിലെത്തും. ആദ്യസര്‍വീസില്‍ ക്വാലാലംപൂരില്‍നിന്ന് കരിപ്പൂരിലേക്കുള്ള ടിക്കറ്റിന് 5481 രൂപയും തിരികെയുള്ള ടിക്കറ്റിന് 5982 …
ആകാശത്തിലെ രാജ്ഞിക്ക് വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ ജെറ്റുകൾ ഇനി ചരിത്രം
ആകാശത്തിലെ രാജ്ഞിക്ക് വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ ജെറ്റുകൾ ഇനി ചരിത്രം
സ്വന്തം ലേഖകൻ: നൂറുകണക്കിനു വിമാനങ്ങളാണ് മുംബൈ വിമാനത്താവളത്തില്‍നിന്ന് ദിവസവും പറന്നുയരുന്നത്. തിങ്കളാഴ്ചയും അങ്ങനെതന്നെ. പക്ഷേ, അതില്‍ ഒരെണ്ണത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. രണ്ടു നിലകളിലായുള്ള, ഇന്ത്യയിലെ എണ്ണം പറഞ്ഞ വലിയ ജംബോജെറ്റ് വിമാനങ്ങളിലൊന്നായിരുന്നു അത്. പറന്നുയര്‍ന്ന് ഉടന്‍ ആദ്യം ഇടത്തേക്കൊന്നു ചെരിഞ്ഞു. പിന്നെ വലത്തേക്കും. അതിനുശേഷം നേരെ പറന്നുയര്‍ന്ന് ആകാശത്തില്‍ അപ്രത്യക്ഷമായി. ഈ വിമാനത്തിന് യാത്ര പറഞ്ഞ് …