സ്വന്തം ലേഖകൻ: പശ്ചിമേഷ്യയിലെ സംഘർഷങ്ങള്‍ക്കിടയില്‍ ഇസ്രയേല്‍ ശതകോടീശ്വരന്‍ ഇയാല്‍ ഓഫറുമായി ബന്ധമുള്ള കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍. ഹോര്‍മുസ് കടലിടുക്കിന് സമീപത്ത് നിന്നാണ് കപ്പല്‍ പിടിച്ചെടുത്തത്. എമിറാത്തി തുറമുഖ നഗരമായ ഫുജൈറയ്ക്ക് സമീപം ഇറാന്‍ നേവി കമാന്‍ഡോസ് ഹെലികോപ്റ്ററിൽ എത്തി കപ്പല്‍ പിടിച്ചെടുത്തുവെന്നാണ് ലണ്ടനിലെ മാരിടൈം ട്രേഡ് ഓപ്പറേഷന് ലഭിച്ച റിപ്പോര്‍ട്ട്. പോര്‍ച്ചുഗീസ് പതാകയുള്ള എംഎസ്‌സി എരീസ് …
സ്വന്തം ലേഖകൻ: രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ അറസ്റ്റിലായി. മുസാഫിര്‍ ഹുസൈന്‍ ഷാസിബ്, അബ്ദുള്‍ മതീന്‍ അഹമ്മദ് താഹ എന്നിവരാണ് അറസ്റ്റിലായത്. പശ്ചിമ ബംഗാളില്‍ നിന്നാണ് എന്‍.ഐ.എ സംഘം ഇവരെ പിടികൂടിയത്. സ്‌ഫോടനം നടന്ന് 40-ദിവസത്തിന് ശേഷമാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്. മറ്റു പേരുകളില്‍ പ്രതികള്‍ ഒളിവില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് എന്‍.ഐ.എ സംഘം ഇവരെ പിടികൂടുന്നത്. കേസിലെ …
സ്വന്തം ലേഖകൻ: തിരുവനന്തപുരം ഉൾപ്പെടെ 14 വിമാനത്താവളങ്ങളിൽക്കൂടി ഈ മാസാവസാനത്തോടെ ഡിജിയാത്ര സംവിധാനമൊരുങ്ങുന്നു. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംവിധാനം വരുന്നതോടെ വിവിധ ചെക് പോയിന്റുകളിൽ വരിനിന്ന് തിരിച്ചറിയൽ കാർഡും ടിക്കറ്റും കാണിച്ച് കടന്നുപോകുന്നത് ഒഴിവാക്കാം. ഫോണിലെ ഡിജിയാത്ര ആപ്പിൽ ബോർഡിങ് പാസ് അപ്‌ലോഡ് ചെയ്യുന്നതോടെ ഡിജിയാത്ര പ്രവേശന കവാടത്തിലെ ക്യാമറ മുഖം തിരിച്ചറിയുകയും തടസ്സങ്ങളില്ലാതെ …
സ്വന്തം ലേഖകൻ: ജെഫ് ബെസോസിൻ്റെ നേതൃത്വത്തിലുള്ള ബഹിരാകാശ സ്റ്റാർട്ടപ്പായ ‘ബ്ലൂ ഒറിജിൻ’ ഈ മാസത്തെ ‘എൻഎസ് 25’ ദൗത്യത്തിൽ പറക്കുന്ന ആറ് സംഘാംഗങ്ങളെ വെളിപ്പെടുത്തിയിരുന്നു. 1961ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി എയ്‌റോസ്പേസ് റിസർച്ച് പൈലറ്റ് സ്‌കൂളിൽ (എആർപിഎസ്) പരിശീലനത്തിനായി തിരഞ്ഞെടുത്ത, ആദ്യത്തെ കറുത്ത വർഗക്കാരനായ ബഹിരാകാശ യാത്രികനായി മാറിയ എഡ് ഡ്വൈറ്റും …
സ്വന്തം ലേഖകൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന അബ്ദു റഹീമിനെ മോചിപ്പിക്കാനുള്ള ധനസമാഹരണത്തിലൂടെ 34.45 കോടി ലഭിച്ചെന്ന് റിപ്പോർട്ട്. മകന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് അബ്ദുറഹീമിന്റെ മാതാവ് ഫാത്തിമയും. ഇതിന് മുന്നോടിയായി ബോബി ചെമ്മണ്ണൂരടക്കമുള്ള വ്യക്തികളുടെ നേതൃത്വത്തില്‍ പണം കണ്ടെത്താനുള്ള ശ്രമങ്ങൾ രണ്ട് ദിവസമായി പുരോഗമിക്കുകയായിരുന്നു. ഇനി ആരും പണം അയക്കേണ്ടെന്ന് റഹീമിന്റെ …
സ്വന്തം ലേഖകൻ: വിഷു അടുത്തതോടെ കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് കടൽ കടന്നത് 1,600 കിലോയോളം കൊന്നപ്പൂക്കൾ. കണിവെക്കാൻ വാടിക്കരിയാത്ത, തണ്ടൊടിയാത്ത പൂക്കൾ തന്നെ വേണമെന്നതിനാൽ വിഐപി പരിഗണനയിലാണ് കണിക്കൊന്നയുടെ വിദേശയാത്ര. കരിപ്പൂരിൽനിന്നും പരിസരപ്രദേശങ്ങളിൽനിന്നും ശേഖരിക്കുന്ന പൂക്കളാണ് കയറ്റിയയക്കുന്നത്. ഏപ്രിൽ 11, 12 ദിവസങ്ങളിൽ 2,000 കിലോ പൂക്കൾ കരിപ്പൂരിൽനിന്ന് കയറ്റി അയച്ചതിൽ 80 ശതമാനവും കൊന്നപ്പൂവാണ്. കിലോഗ്രാമിന് …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് 6,000ത്തിലേറെ തൊഴിലാളികൾ ഏപ്രിൽ, മേയ് മാസങ്ങളിൽ ഇസ്രായേലിലെത്തും. ഇസ്രായേൽ-ഹമാസ് സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് തൊഴിൽ ക്ഷാമം നേരിടാൻ ഇസ്രായേലിലെ നിർമ്മാണ മേഖലയിലേക്കാണ് ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് എത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേക കരാർ പ്രകാരമാണ് തൊഴിലാളികളെ ഇസ്രായേലിലേക്ക് അയക്കുന്നത്. ഇന്ത്യൻ തൊഴിലാളികളെ കൊണ്ടുവരുന്നത് സംബന്ധിച്ച് തീരുമാനമെടുത്തതായി ഇസ്രായേൽ സർക്കാർ അറിയിച്ചിട്ടുണ്ട്. സംഘർഷം …
സ്വന്തം ലേഖകൻ: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ രാഷ്ട്രീയകാര്യ തലവന്‍ ഇസ്മയില്‍ ഹനിയെയുടെ മൂന്ന് ആണ്‍മക്കളും നാലു പേരക്കുട്ടികളും കൊല്ലപ്പെട്ടു. ഖത്തറില്‍ കഴിയുന്ന ഹനിയെ ഇക്കാര്യം സ്ഥിരീകരിച്ചു. ഗാസാ സിറ്റിയിലെ അല്‍ ശാറ്റി അഭയാര്‍ഥിക്യാമ്പില്‍ ഹനിയെ കുടുംബത്തിന്റെ കാറില്‍ ഡ്രോണ്‍ പതിച്ചാണ് ഇവരുടെ മരണമെന്ന് ‘അല്‍ ജസീറ’ റിപ്പോര്‍ട്ടുചെയ്തു. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ …
സ്വന്തം ലേഖകൻ: ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 5 ഓസ്‌ട്രേലിയൻ വനിതകളെ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയ സംഭവത്തിൽ ഖത്തർ എയർവേയ്‌സിനെതിരെ നിയമനടപടികൾ സ്വീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് കോടതി തള്ളി. ഓസ്‌ട്രേലിയൻ ഫെഡറൽ കോടതിയുടേതാണ് വിധി. എന്നാൽ എയർപോർട്ടിൻ്റെ നടത്തിപ്പുകാരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിനുള്ള അവകാശവാദം ഭേദഗതി ചെയ്യാമെന്ന് ഫെഡറൽ കോടതി ജസ്റ്റിസ് ജോൺ ഹാലി വ്യക്തമാക്കി. 2020 ഒക്ടോബറിലായിരുന്നു …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ വാഹന നിര്‍മാണശാല തുറക്കുന്നതിനുള്ള ടെസ്‌ലയുടെ നീക്കങ്ങള്‍ പുരോഗമിക്കുന്നതിന് പിന്നാലെ സുപ്രധാന പ്രഖ്യാപനവുമായി ടെസ്‌ലയുടെ മേധാവി ഇലോണ്‍ മസ്‌ക്. ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നുമാണ് ഇലോണ്‍ മസ്‌ക് അറിയിച്ചിരിക്കുന്നത്. എന്നാല്‍, എപ്പോഴായിരിക്കും അദ്ദേഹത്തിന്റെ ഇന്ത്യ സന്ദര്‍ശനം എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിച്ചിട്ടില്ല. എക്‌സിലൂടെയാണ് (ട്വിറ്റര്‍) ഇലോണ്‍ മസ്‌ക് …