സ്വന്തം ലേഖകൻ: തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ പ്രിന്‍സ്, ടിനു, വിനീത് എന്നിവര്‍ റഷ്യയില്‍ കുടുങ്ങിയിട്ട് ഒന്നരമാസം കഴിയുന്നു. ഇതുവരെ അവരെ രക്ഷപ്പെടുത്താനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമില്ല. ”ഇതില്‍ കൂടുതല്‍ ഞങ്ങളെന്താണ് പറയേണ്ടത്. മുഖ്യമന്ത്രിക്കും വിദേശകാര്യ സഹമന്ത്രിക്കുമൊക്കെ പരാതി കൊടുത്തു. നാളിത്രയായി. അവരെക്കുറിച്ച് എന്തെങ്കിലും സന്തേഷമുള്ള കാര്യം ആരും പറഞ്ഞ് കേട്ടില്ല. …
സ്വന്തം ലേഖകൻ: ട്രംപോ ബൈഡനോ ആരു ഭരിക്കുമെന്ന് അമേരിക്ക ഈ വര്‍ഷം നിര്‍ണയിക്കുന്ന പോരാട്ടത്തില്‍ മുഖ്യ പ്രചരണായുധം കഞ്ചാവാണ്. ലക്ഷ്യം ന്യൂജെന്‍ വോട്ടര്‍മാരും. കഞ്ചാവ് വലിച്ചെന്നതിന് ആരും ജയിലില്‍ പോകേണ്ടി വരില്ല. വാഗ്ദാനം നല്‍കുന്നത് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. അര ഗ്രാം കഞ്ചാവ് കൈയില്‍ വച്ചാല്‍ പോലും പിടിച്ചകത്തിടുന്ന നാട്ടില്‍ ഇത് അത്ഭുതമാവാം. 19 …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് രാജകുടുംബത്തില്‍ വീണ്ടും കാന്‍സര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ നോസ്ട്രഡാമസ് പ്രവചനം സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. എലിസബത്ത് രാജ്ഞിയുടെ മരണവും ഹിരോഷിമയിലെ ബോംബ് സ്ഫോടനവും, നെപ്പോളിയന്‍റെ ഉയർച്ചയും ഒപ്പം 2024ലെ രാജകുടുംബത്തിലെ പ്രയാസകരമായ സമയങ്ങളും പ്രവചനത്തിന്‍റെ ഭാഗമായിരുന്നു. നിഗൂഢമായ വരികളിലൂടെയായിരുന്നു പതിനഞ്ചാം നൂറ്റാണ്ടിലെ പ്രവാചകനായിരുന്ന നോസ്ട്രഡാമാസിന്റെ പ്രവചനങ്ങൾ. ഒരു രാജാവിന്റെ സ്ഥാനത്യാഗവും മറ്റൊരു രാജാവിന്റെ …
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയില്‍ വീടിന് തീപിടിച്ച് മലയാളി നഴ്സ് മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി 34കാരിയായ ഷെറിന്‍ ജാക്സനാണ് മരിച്ചത്. ന്യൂ സൗത്ത് വേല്‍സ് തലസ്ഥാനമായ സിഡ്നിക്ക് സമീപം ഡുബ്ബോയിലാണ് സംഭവം. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി റ്റെക്സ്റ്റയിൽ എഞ്ചിനീയറായ ജാക്ക്സന്റെ ഭാര്യയാണ് ഷെറിൻ. അപകടത്തില്‍ അതിഗുരുതരമായ പൊള്ളലേറ്റ ഷെറിന്‍ ഡുബ്ബോ ഹോസ്പിറ്റലിൽ വെന്റിലേറ്ററിലായിരുന്നു. രക്ഷാ പ്രവർത്തനത്തിനെത്തിയ …
സ്വന്തം ലേഖകൻ: ഇഡിയുടെ കസ്റ്റഡിയിൽ ഇരുന്നും ഭരണം തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. ജലക്ഷാമം നേരിടാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ വകുപ്പ് മന്ത്രി അതിഷിക്ക് കേജ്‌രിവാൾ ഉത്തരവ് നൽകി. അതേസമയം ഡല്‍ഹി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ കൊണാട്ട് പ്ലേസിൽ പ്രതിഷേധിച്ചു. സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവയുടെ നേതൃത്വത്തിൽ കേജ്‌രിവാളിന്റെ കോലം കത്തിച്ചു. …
സ്വന്തം ലേഖകൻ: മലയാളികളെ യുദ്ധമേഖലയിലേക്കെന്ന് പറയാതെ ജോലി വാഗ്ദാനംചെയ്ത് റിക്രൂട്ട് ചെയ്യുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം. റഷ്യ, യുക്രൈന്‍ യുദ്ധമേഖലകളിലേക്ക് കൂടുതല്‍ മലയാളികള്‍ ഇത്തരത്തില്‍ പോയിട്ടുണ്ടെന്നാണ് കരുതുന്നത്. ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷിച്ചെങ്കിലും കാര്യമായ വിവരശേഖരണം നടത്താനായില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ കുറഞ്ഞശമ്പളത്തില്‍ ജോലിചെയ്യുന്നവരെ അവിടെനിന്നുതന്നെ റിക്രൂട്ട് ചെയ്താണ് കൂടുതലായും കൊണ്ടുപോകുന്നത്. വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുന്ന മലയാളിസംഘങ്ങള്‍ക്കെതിരേ നടപടിയെടുക്കാനും …
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് ഏറെ ആശ്വാസമാകുന്ന ഒരു തീരുമാനം ആണ് എത്തിയിരിക്കുന്നത്. ബഹ്‌റൈൻ-കൊച്ചി നേരിട്ടുള്ള ഫ്ലൈറ്റ് സർവിസുമായി ബജറ്റ് എയർ വിമാന കമ്പനിയായ ഇൻഡിഗോ. ബഹ്‌റൈനിൽ നിന്ന് രാത്രി 11.45ന് പുറപ്പെട്ട് രാവിലെ 6.55ന് കൊച്ചിയിൽ എത്തും. തുടർന്ന് കൊച്ചിയിൽ നിന്ന് രാത്രി 8.35ന് പുറപ്പെട്ട് രാത്രി 10.45ന് ബഹ്‌റൈനിൽ എത്തിച്ചേരും. അതേസമയം, ബഹ്റെെനിൽ തൊഴിൽ …
സ്വന്തം ലേഖകൻ: രാജ്യത്ത് സ്വദേശികൾക്കും പ്രവാസികൾക്കും ബയോമെട്രിക് രജിസ്ട്രേഷന് നൽകിയ സമയപരിധി ഒരുമാസം പിന്നിടുന്നു. മാർച്ച് ഒന്നു മുതൽ മൂന്നു മാസത്തിനുള്ളിൽ ബയോമെട്രിക് രജിസ്ട്രേഷന് പൂർത്തിയാക്കാൻ നേരത്തേ ആഭ്യന്തര മന്ത്രാലയം നിർദേശം നല്‍കിയിരുന്നു. ഇതോടെ നിരവധി പേർ ഇതിനകം നടപടികൾ പൂർത്തിയാക്കി. ജൂൺ ഒന്നിന് മുമ്പ് എല്ലാവരും രജിസ്ട്രേഷന് പൂര്‍ത്തീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് …
സ്വന്തം ലേഖകൻ: പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കു വിരാമമിട്ട് കഴിഞ്ഞദിവസമാണ് വെയ്ൽസ് രാജകുമാരിയും വില്യം രാജകുമാരന്റെ പത്നിയുമായ കേറ്റ് മിഡിൽടൺ അർബുദവാർത്ത പുറത്തുവിട്ടത്. അടിവയറിൽ സർജറി കഴിഞ്ഞുവെന്നും നിലവിൽ കീമോതെറാപ്പി സ്റ്റേജിലൂടെ പോവുകയാണെന്നും കേറ്റ് പറഞ്ഞിരുന്നു. ഫെബ്രുവരിയിൽ ചാൾസ് രാജാവും അർബുദബാധിതനാണെന്ന് വെളിപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് കേറ്റിന്റേയും തുറന്നുപറച്ചിൽ. ഇപ്പോഴിതാ കേറ്റിന്റെ വെളിപ്പെടുത്തലിൽ അഭിമാനിക്കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് ഭർതൃപിതാവ് …
സ്വന്തം ലേഖകൻ: ഈമാസം അവസാനത്തോടെ ഷെങ്കന്‍ പ്രദേശത്തിന്റെ ഭാഗമാവുകയാണ് യൂറോപ്യന്‍ രാജ്യങ്ങളായ ബള്‍ഗേറിയയും റൊമേനിയയും. മാര്‍ച്ച് 31 മുതല്‍ ഇരു രാജ്യങ്ങളുടെയും തുറമുഖങ്ങളിലും എയര്‍പോര്‍ട്ടുകളിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കി ഷെങ്കന്‍ രീതികളിലേക്ക് മാറും. കര അതിര്‍ത്തികളിലെ നിയന്ത്രണങ്ങള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിമനോഹരമായ കാഴ്ചകളാല്‍ സമ്പന്നമായ ഈ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഇനി എളുപ്പത്തിലാവുമെന്നതിന്റെ …