സ്വന്തം ലേഖകൻ: തന്റെ വിവാഹം കഴിഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നടി ലെന രംഗത്ത്. ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് തന്റെ ഭർത്താവെന്ന് ലെന വെളിപ്പെടുത്തി. ഈ വർഷം ജനുവരി 17-നാണ് താനും പ്രശാന്ത് ബാലകൃഷ്ണനും വിവാഹിതരായതെന്ന് ലെന സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ‘ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ …
സ്വന്തം ലേഖകൻ: ഉള്ളി കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതോടെ യമൻ, സുഡാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഉള്ളി വിപണിയിലെത്തിയതോടെ ഉള്ളി വില ഇനിയും ഉയരാൻ സാധ്യതയില്ലെന്ന് വ്യാപാരികൾ. ഇന്ത്യൻ ഉള്ളിയുടെ വരവ് നിലച്ചതോടെ പാകിസ്താൻ ഉള്ളി മാർക്കറ്റിലുണ്ടായിരുന്നു. വില കൂടിയെങ്കിലും ഇന്ത്യൻ ഉള്ളിയോട് ഏകദേശം കിടപിടിക്കുന്നതാണിത്. എന്നാൽ, പാകിസ്താൻ ഉള്ളിയുടെ വരവ് കുറഞ്ഞതോടെ വില വർധിക്കാൻ തുടങ്ങിയിരുന്നു. …
സ്വന്തം ലേഖകൻ: സ്വകാര്യ സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കുമായുള്ള സ്കൂൾ ആക്ടിവിറ്റി ഗൈഡ് പുറത്തിറക്കി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. സ്കൂൾ ബസ് സൂപ്പർവൈസർമാരുടെ ഉത്തരവാദിത്തങ്ങൾ, സ്കൂൾ ബസുകളിൽ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച നിർദേശങ്ങൾ, ഖത്തറിലും പുറത്തുമുള്ള സ്കൂൾ പ്രവർത്തന ലക്ഷ്യങ്ങൾ, പദ്ധതികൾ, ചട്ടങ്ങൾ, നിർദേശങ്ങൾ എന്നിവയും ഉൾപ്പെടുന്നതാണ് ആക്ടിവിറ്റി ഗൈഡ്. മന്ത്രാലയത്തിനു കീഴിലെ സ്വകാര്യ സ്കൂൾ വകുപ്പാണ് …
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാന്‍ യാത്രികരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി പ്രഖ്യാപിക്കുമ്പോള്‍ മലയാളിക്ക് അഭിമാനനിമിഷമായിരുന്നു. ഒന്നാമതായി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ എന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ പേരുയര്‍ന്നപ്പോള്‍ അഭിമാനം ഇരട്ടിയായി. പാലക്കാട് നെന്മാറ സ്വദേശിയാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായര്‍. സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റര്‍ പൈലറ്റാണ് …
സ്വന്തം ലേഖകൻ:ഗഗന്‍യാന്‍ ദൗത്യസംഘത്തലവനായി മലയാളി. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ആണ് സംഘത്തലവന്‍. അംഗദ് പ്രതാപ്, അജിത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ല എന്നിവരാണ് മറ്റ് അംഗങ്ങള്‍. യാത്രികരുടെ പേരുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാലക്കാട് നെന്മാറ കൂളങ്ങാട് പ്രമീളയുടെയും വിളമ്പില്‍ ബാലകൃഷ്ണന്റേയും മകനാണ് പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍. സുഖോയ് യുദ്ധവിമാന പൈലറ്റായ …
സ്വന്തം ലേഖകൻ: ടിപി ചന്ദ്രശേഖരൻ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ഇല്ല. ഒന്നു മുതല്‍ അഞ്ചുവരെയുള്ള പ്രതികളുടെയും ഏഴാം പ്രതിയുടെയും ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഉയർത്തി. ഇവർക്ക് 20 വർഷത്തേയ്ക്ക് ശിക്ഷാ ഇളവോ പരോളോ ഇല്ല. ഹൈക്കോടതി വിധി പ്രകാരം 2044 വരെ ഇവർക്ക് ജയിലിന് പുറത്തിങ്ങാന്‍ കഴിയില്ല. ഹൈക്കോടതി പുതിയതായി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയ കെകെ കൃഷ്ണന്‍, …
സ്വന്തം ലേഖകൻ: സൗദിയില്‍ വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്നതിനനുസരിച്ച് താരിഫ് ഉയര്‍ത്തുന്നതിനുള്ള നിയമഭേദഗതിക്ക് അംഗീകാരമായി. വാട്ടര്‍ ആൻഡ് ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയാണ് അംഗീകാരം നല്‍കിയത്. കൂടുതല്‍ വൈദ്യുതി ഉപഭോഗം ആവശ്യമായി വരുമ്പോള്‍ ഉപയോക്താവ് സേവനദാതാവിനെ മുന്‍കൂട്ടി അറിയിക്കല്‍ നിര്‍ബന്ധമാക്കി. കനത്ത വൈദ്യുതി ഉപഭോഗത്തിനുള്ള താരിഫ് നടപ്പിലാക്കുന്നതിന് ആവശ്യമായ നിയമഭേദഗതിക്ക് അംഗീകാരമായി. ഇത്തരം ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട നിയമങ്ങളും നിയന്ത്രണങ്ങളും …
സ്വന്തം ലേഖകൻ: വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉധാസ്(72) അന്തരിച്ചു. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 11-ന് മുംബെെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മകൾ നയാബ് ഉധാസ് സോഷ്യൽ മീഡിയയിലൂടെയാണ് മരണവിവരം അറിയിച്ചത്. ‘ചിട്ടി ആയി ഹെ’ പോലുള്ള നിത്യഹരിതഗാനങ്ങളിലൂടെ സംഗീതാസ്വാദകരില്‍ ചിരപ്രതിഷ്ഠ നേടിയ ഗായകനാണ് പങ്കജ് ഉധാസ്. 1986-ല്‍ പുറത്തിറങ്ങിയ ‘നാം’ എന്ന …
സ്വന്തം ലേഖകൻ: ടെക്‌സസിലെ ഏറ്റവും ഉയർന്ന അക്കാദമിക് ബഹുമതിക്കർഹനായി ഇന്ത്യൻ വംശജനായ എഞ്ചിനീയർ. കമ്പ്യൂട്ടർ എഞ്ചിനീയറും പ്രൊഫസറുമായ അശോക് വീരരാഘവനാണ് എൻജിനീയറിങ്ങിലെ എഡിത്ത് ആൻഡ് പീറ്റർ ഒ’ഡൊണൽ അവാർഡിന് അർഹനായത്. ചെന്നൈ സ്വദേശിയാണ് അശോക് വീരരാഘവൻ. റൈസ് യൂണിവേഴ്സിറ്റി, ജോർജ്ജ് ആർ ബ്രൗൺ സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിൽ ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ എഞ്ചിനീയറിങ് പ്രൊഫസറായി ജോലി ചെയ്തുവരുകയാണ് …
സ്വന്തം ലേഖകൻ: വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് യുഎഇ ആരംഭിച്ച അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വീസയ്ക്ക് ആവശ്യക്കാർ കൂടുന്നതായി റിപ്പോർട്ട്. വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലെയും വിനോദസഞ്ചാരികൾക്ക് അനുവദിക്കുന്ന വീസയാണ് മൾട്ടിപ്പിൾ എൻട്രി വീസ. 2021 മാർച്ചിൽ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ …