സ്വന്തം ലേഖകൻ: കുടുംബ സന്ദർശന വീസ പുനരാരംഭിച്ചതോടെ കുവൈത്തില്‍ ആദ്യദിനം ഗവർണറേറ്റുകളിലെ റെസിഡൻസി ഓഫീസുകളില്‍ വൻ തിരക്ക്. 1,763 വീസ അപേക്ഷകള്‍ സ്വീകരിച്ചു. ഫാമിലി-ബിസിനസ് സന്ദർശന വീസകള്‍ക്ക് ഒരു മാസവും ടൂറിസ്റ്റ് വീസകള്‍ക്ക് മൂന്ന് മാസവും കാലാവധി അനുവദിക്കും. മെറ്റ പോര്‍ട്ടല്‍ വഴി മുൻകൂട്ടി അപ്പോയിൻ്റ്‌മെൻ്റ് ബുക്ക് ചെയ്താണ് റെസിഡൻസി ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ദീര്‍ഘകാലമായി …
സ്വന്തം ലേഖകൻ: തെക്ക് പടിഞ്ഞാറന്‍ ഐസ്ലന്ഡില് വീണ്ടും അഗ്നിപര്‍വത സ്ഫോടനം. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് പ്രദേശത്ത് അഗ്നിപര്‍വതം തീ തുപ്പുന്നത്. ഓറഞ്ച് നിറത്തിലുള്ള ലാവ ചുറ്റമുള്ള പ്രദേശങ്ങളിലേക്ക് ഒഴുകിപ്പരക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി പതിനാലിനായിരുന്നു നേരത്തെ അഗ്നിപര്‍വത സ്ഫോടനം ഉണ്ടായത്. ഇത് രണ്ട് ദിവസത്തോളം നീണ്ടു നിന്നിരുന്നു. സമീപത്തെ നഗരമായ …
സ്വന്തം ലേഖകൻ: പാകിസ്താന്‍ പൊതുതിരഞ്ഞെടുപ്പില്‍ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ഥികളും നവാസ് ഷെരീഫിന്റെ പാര്‍ട്ടിയും ഒപ്പത്തിനൊപ്പമെന്ന് സൂചന. ഫലം വൈകുന്നതിനിടെ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണവുമായി ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്‌രീക് ഈ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ.) രംഗത്തെത്തി. 13 മണിക്കൂര്‍ നീണ്ടുനിന്ന വോട്ടെണ്ണല്‍ ആറ് മണിക്ക് അവസാനിപ്പിച്ചപ്പോള്‍ 12 ദേശീയ അസംബ്ലി ഫലങ്ങളാണ് …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രിമാരായിരുന്ന പി.വി. നരസിംഹ റാവു, ചൗധരി ചരണ്‍ സിങ്, ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥന്‍ എന്നിവര്‍ക്ക് ഭാരതരത്‌ന. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘എക്‌സി’ലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു പേർക്കും മരണാനന്തര ബഹുമതിയായാണ് വിശിഷ്ടപദവി സമ്മാനിച്ചത്. ഇതോടെ ഇക്കുറി ആകെ അഞ്ചു പേർക്ക് ഭാരതരത്‌ന പ്രഖ്യാപിച്ചു. ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും …
സ്വന്തം ലേഖകൻ: വിമാനയാത്രക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഫോട്ടോ എടുക്കുകയും വിഡിയോ ചിത്രീകരിക്കുകയും ചെയ്ത ഫ്ലൈറ്റ് അറ്റന്‍ഡന്റ് അറസ്റ്റിലായി. ഇരകളാക്കപ്പെട്ട ഒരു കുട്ടിയുടെ കുംടുംബം നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 36കാരനായ എസ്റ്റേസ് കാര്‍ടെര്‍ തോംസണ്‍ ആണ് പിടിയിലായത്. ജനുവരി 18നാണ് എസ്റ്റേസ് അറസ്റ്റ് ചെയ്യപ്പെടുന്നത്. സെപ്റ്റംബറിലുണ്ടായ ഒരു സംഭവത്തെത്തുടര്‍ന്നാണ് എസ്റ്റേസിന്റെ ക്രിമിനല്‍രീതികള്‍ പുറത്തുവന്നത്. നോര്‍ത് കരോലിനയില്‍ …
സ്വന്തം ലേഖകൻ: പാസ്പോർട്ടോ മറ്റു യാത്ര രേഖകളോ ഇല്ലാതെ മുംബൈ തീരത്തുനിന്ന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടുമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കസ്റ്റഡിയിൽ എടുത്ത് പോലീസ് ചോദ്യം ചെയ്തപ്പോൾ ആണ് സംഭവത്തിൽ വഴിതിരിവുണ്ടായത്. തൊഴിലുടമയുടെ ക്രൂരപീഡനത്തെ തുടർന്നാണ് ഇവർ കുവെെറ്റിൽ നിന്നും നാടുവിട്ടത്. കുവെെറ്റിൽ നിന്നും ബോട്ടിൽ വെച്ചുപിടിച്ച …
സ്വന്തം ലേഖകൻ: ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡ് യു.സി.സി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറി. ബില്ല് ആർക്കും എതിരല്ലെന്നും എല്ലാവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെ നേട്ടത്തിനാണെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. ഇന്ന് ഉത്തരാഖണ്ഡിനെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിവസമാണ്. രാജ്യത്തുടനീളമുള്ള ആളുകൾ വളരെക്കാലമായി ആവശ്യപ്പെടുന്ന ഒരു ബിൽ …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ സൈനികരെ മാലെദ്വീപില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ചൈനയുടെ ‘ചാരക്കപ്പല്‍’ സിയാങ് യാങ് ഹോങ് 3 മാലെ തുറമുഖത്ത്. സൈനികാവശ്യങ്ങള്‍ക്കായും അല്ലാതെയും ഒരേ സമയം ഉപയോഗിക്കാനാകുമെന്നതാണ് സര്‍വേയ്ക്ക് നിലവില്‍ ഉപയോഗിക്കുന്നവെന്ന് ചൈന അവകാശപ്പെടുന്ന സിയാങ് ഹോങ് കപ്പല്‍. അടിയന്തരഘട്ടങ്ങളില്‍ വൈദ്യസഹായം നല്‍കുന്നതിനായി നേവിയുടേതടക്കം 3 ഹെലികോപ്ടറുകളും സൈനികരെയും ഇന്ത്യ മാലദ്വീപില്‍ വിന്യസിച്ചിട്ടുണ്ട്. …
സ്വന്തം ലേഖകൻ: ഹമാസിന്റെ വെടിനിർത്തൽ നിർദേശങ്ങൾ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മാസങ്ങൾക്കുള്ളിൽ വിജയം സാധ്യമാകുമെന്നും ഗസ ഭാവിയിൽ ഇസ്രയേലിന് വെല്ലുവിളിയാകില്ലെന്ന് ഉറപ്പുവരുത്തുക കൂടിയാണ് യുദ്ധലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു. യുദ്ധം നിർത്താനുള്ള ഹമാസിന്റെ പദ്ധതികൾ വിചിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ചേരുന്ന ഇസ്രയേൽ യുദ്ധകാര്യ മന്ത്രിസഭാ യോഗം ഹമാസ് നിർദേശം ചർച്ച ചെയ്യും. ദീർഘകാല …
സ്വന്തം ലേഖകൻ: കേന്ദ്രസർക്കാരിനെതിയുള്ള കേരളത്തിന്‍റെ സമരത്തില്‍ പങ്കു ചേര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനും. ഡല്‍ഹി ജന്തര്‍ മന്തറിലെ സമരസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇരുവരും എത്തിചേർന്നു. ബിജെപി ഇതര സംസ്ഥാനസർക്കരുകളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെയാണ് കേരളം ഡല്‍ഹിയില്‍ സമരം സംഘടിപ്പിച്ചത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം സംരക്ഷിക്കുന്നതിനുള്ള സമരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമരം …