1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായില്‍നിന്നുള്ള യാത്രക്കാരെ വിസ്താര എത്തിച്ചത് മുംബൈ ആഭ്യന്തര ടെര്‍മിനലില്‍; സുരക്ഷാവീഴ്ച
ദുബായില്‍നിന്നുള്ള യാത്രക്കാരെ വിസ്താര എത്തിച്ചത് മുംബൈ ആഭ്യന്തര ടെര്‍മിനലില്‍; സുരക്ഷാവീഴ്ച
സ്വന്തം ലേഖകൻ: ദുബായില്‍നിന്ന് മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിലെ യാത്രികരെ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലില്‍ എത്തിക്കേണ്ടതിന് പകരം എത്തിച്ചത് ആഭ്യന്തര ടെര്‍മിനലില്‍. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇത്തരം ‘അബദ്ധം’ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വിസ്താര അറിയിച്ചു. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായത് മനഃപൂര്‍വമല്ലാത്ത അശ്രദ്ധയാണെന്നും അതുമൂലം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും വിസ്താര അറിയിച്ചു. വിമാനത്താവളത്തിലുണ്ടായ സുരക്ഷാവീഴ്ചയെ സംബന്ധിച്ച് സാമൂഹികമാധ്യമത്തില്‍ …
2026 ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ ന്യൂ ജേഴ്‌സിയില്‍ നടക്കും; ഉദ്ഘാടന മത്സരം അസ്‌റ്റെക്ക സ്റ്റേഡിയത്തില്‍
2026 ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ ന്യൂ ജേഴ്‌സിയില്‍ നടക്കും; ഉദ്ഘാടന മത്സരം അസ്‌റ്റെക്ക സ്റ്റേഡിയത്തില്‍
സ്വന്തം ലേഖകൻ: 2026 ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍ നടക്കുമെന്ന് ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫ. ന്യൂ ജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയമാണ് ഫൈനലിന് വേദിയാവുകയെന്ന് ഫിഫ വ്യക്തമാക്കി. ജൂലൈ 19-നാണ് ഫൈനല്‍. 48 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റിന് യുഎസ്എ, കാനഡ, മെക്‌സിക്കോ രാജ്യങ്ങളാണ് ആതിഥ്യം വഹിക്കുന്നത്. ലോകകപ്പിലെ ആദ്യ മത്സരം ജൂണ്‍ …
ഗ്രാമിയില്‍ തിളങ്ങി ഇന്ത്യ; സാക്കിര്‍ ഹുസൈന്റേയും ശങ്കര്‍ മഹാദേവന്റേയും ആല്‍ബത്തിന് പുരസ്‌കാരം
ഗ്രാമിയില്‍ തിളങ്ങി ഇന്ത്യ; സാക്കിര്‍ ഹുസൈന്റേയും ശങ്കര്‍ മഹാദേവന്റേയും ആല്‍ബത്തിന് പുരസ്‌കാരം
സ്വന്തം ലേഖകൻ: സംഗീത ലോകത്തെ ഏറ്റവും ജനപ്രിയ പുരസ്‌കാരമായ ഗ്രാമി അവാര്‍ഡ്‌സില്‍ തിളങ്ങി ഇന്ത്യ. മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്‌കാരം ഫ്യൂഷന്‍ ബാന്‍ഡായ ശക്തി തയ്യാറാക്കിയ ‘ദിസ് മൊമന്റ്’ എന്ന ആല്‍ബം സ്വന്തമാക്കി. ബ്രിട്ടീഷ്‌ ഗിറ്റാറിസ്റ്റ് ജോണ്‍ മക്ലാഫിന്‍, തബലിസ്റ്റ് ഉസ്താദ് സക്കീര്‍ ഹുസൈന്‍, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, താളവാദ്യ വിദഗ്ധന്‍ വി സെല്‍വഗണേഷ്, …
മത്സരപരീക്ഷകളിലെ ക്രമക്കേട് തടയാൻ നിയമം; 10 വർഷംവരെ തടവും ഒരു കോടിവരെ പിഴയും വ്യവസ്ഥ
മത്സരപരീക്ഷകളിലെ ക്രമക്കേട് തടയാൻ നിയമം; 10 വർഷംവരെ തടവും ഒരു കോടിവരെ പിഴയും വ്യവസ്ഥ
സ്വന്തം ലേഖകൻ: മത്സര പരീക്ഷകളിലെ ക്രമക്കേട് തടയാൻ ലക്ഷ്യമിട്ടുള്ള ബിൽ കേന്ദ്രസർക്കാർ ഇന്നു ലോക്‌സഭയിൽ അവതരിപ്പിക്കും. കേന്ദ്രമന്ത്രി ഡോ.ജിതേന്ദർ സിങ്ങാണ് ബിൽ അവതരിപ്പിക്കുക. റെയില്‍വേ, നീറ്റ്, ജെഇഇ, സിയുഇടി തുടങ്ങിയ വിവിധ പരീക്ഷകളിലെ ക്രമക്കേട് തടയുകയാണ് ബില്ലിന്‍റെ പ്രധാന ലക്ഷ്യം. ചോദ്യപേപ്പര്‍ ചോര്‍ത്തൽ അടക്കം 20 കുറ്റങ്ങളാണു ബില്ലിലുള്ളത്. ഒറ്റയ്ക്കു ചെയ്ത കുറ്റമാണെങ്കിൽ കുറഞ്ഞത് മൂന്നു …
നയം മാറ്റ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി; സ്വകാര്യ നിക്ഷേപത്തിൽ ഊന്നൽ; കേരള ബജറ്റ് ഒറ്റനോട്ടത്തിൽ ഇങ്ങനെ
നയം മാറ്റ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി; സ്വകാര്യ നിക്ഷേപത്തിൽ ഊന്നൽ; കേരള ബജറ്റ് ഒറ്റനോട്ടത്തിൽ ഇങ്ങനെ
സ്വന്തം ലേഖകൻ: രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത്. രണ്ടര മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗം 9 മണിക്ക് ആരംഭിച്ച് 11.30ന് അവസാനിപ്പിച്ചു. ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇതുവരെ അവതരിപ്പിച്ചതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ബജറ്റായിരുന്നു ഇത്. സുപ്രധാനമായ നയംമാറ്റ പ്രഖ്യാപനം കൂടിയായി ഈ സംസ്ഥാന ബജറ്റ് …
സിറിയക്കും ഇറാക്കിനും പിന്നാലെ യെമനിലും രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യുഎസ്‌ – യുകെ സംയുക്ത സൈന്യം
സിറിയക്കും ഇറാക്കിനും പിന്നാലെ യെമനിലും രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യുഎസ്‌ – യുകെ സംയുക്ത സൈന്യം
സ്വന്തം ലേഖകൻ: യെമനിലെ ഹൂതികേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്കയുടേയും ബ്രിട്ടന്റെയും സംയുക്ത വ്യോമാക്രമണം. ശനിയാഴ്ച, 13 സ്ഥലങ്ങളിലെ 36 ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെയാണ് യുഎസും ബ്രിട്ടനും ആക്രമണം നടത്തിയത്. ചെങ്കടലിലെ കപ്പല്‍നീക്കത്തിനു നേരെ ഹൂതികള്‍ തുടര്‍ച്ചയായ ആക്രമണം നടത്തുന്നുണ്ട്. ഇതിന് മറുപടി എന്ന നിലയ്ക്കാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനികനടപടി. ജനുവരി 28-ന് ജോര്‍ദാനിലെ യുഎസ്. സൈനിക താവളത്തിന് …
വിമാന സർവീസുകൾ കൂട്ടാനു ള്ള സിയാലിൻ്റെ ശ്രമങ്ങൾ വിജ യം കാണുന്നു; ഗള്‍ഫ് വിമാന ങ്ങള്‍ കൂടും; നിരക്ക് കുറയും
വിമാന സർവീസുകൾ കൂട്ടാനു ള്ള സിയാലിൻ്റെ ശ്രമങ്ങൾ വിജ യം കാണുന്നു; ഗള്‍ഫ് വിമാന ങ്ങള്‍ കൂടും; നിരക്ക് കുറയും
സ്വന്തം ലേഖകൻ: തിരക്കേറിയ റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താനും പ്രാദേശിക റൂട്ടുകള്‍ തുടങ്ങാനുമുള്ള കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) മാര്‍ക്കറ്റിങ് ശ്രമത്തിന് എയര്‍ലൈനുകളില്‍നിന്ന് മികച്ച പ്രതികരണം. ലക്ഷദ്വീപിലെ അഗത്തിയിലേയ്ക്ക് വിമാനസര്‍വീസുകള്‍ ഇരട്ടിയാകും. ഗള്‍ഫിലെ പല നഗരങ്ങളിലേയ്ക്കും കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാകും. ലക്ഷദ്വീപിലെ വിനോദസഞ്ചാര വികസനം ഈയിടെ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നിലവില്‍ ലക്ഷദ്വീപിലെ അഗത്തിയിലേയ്ക്ക് കൊച്ചിയില്‍നിന്ന് …
“ഇനി ഞങ്ങൾക്കാരുണ്ട്?” ഹമാ സിനോടും ഇസ്രയേലിനോടും ഗാസയിലെ അനാഥരായ 17000 കുട്ടികള്‍ ചോദിക്കുന്നു
“ഇനി ഞങ്ങൾക്കാരുണ്ട്?” ഹമാ സിനോടും ഇസ്രയേലിനോടും ഗാസയിലെ അനാഥരായ 17000 കുട്ടികള്‍ ചോദിക്കുന്നു
സ്വന്തം ലേഖകൻ: ഗാസയില്‍ നാലുമാസമായിത്തുടരുന്ന യുദ്ധത്തില്‍ 17,000 കുട്ടികള്‍ അനാഥരായെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഇതില്‍ ഏറിയ പങ്ക് കുട്ടികളുടെയും അച്ഛനമ്മമാര്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തവരാണെന്ന് യുഎന്നിന്റെ കുട്ടികളുടെ ഏജന്‍സിയായ യൂണിസെഫ് പറഞ്ഞു. ഒറ്റപ്പെടലിന്റെ വേദനയില്‍ ഇവര്‍ മാനസികപ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നു.യുദ്ധത്തിന് മുന്‍പ് ഗാസയിലെ കുട്ടികളുടെ മാനസികാരോഗ്യത്തെ പറ്റി യൂണിസെഫ് ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. അഞ്ചുലക്ഷത്തോളം കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള …
പാക്കിസ്താന് വേണ്ടി സൈനി ക രഹസ്യം ചോര്‍ത്തി; മോസ്‌ കോയിലെ ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ അറസ്റ്റില്‍
പാക്കിസ്താന് വേണ്ടി സൈനി ക രഹസ്യം ചോര്‍ത്തി; മോസ്‌ കോയിലെ ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ അറസ്റ്റില്‍
സ്വന്തം ലേഖകൻ: പാക്കിസ്താന്‍ ചാരസംഘടനയ്ക്ക് ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയ എംബസി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശ് സ്വദേശി സതേന്ദ്ര സിവാല്‍ ആണ് പിടിയിലായത്. മോസ്‌കോയിലെ ഇന്ത്യന്‍ എംബസി ജീവനക്കാരനാണ് ഇയാള്‍. ഉത്തര്‍ പ്രദേശ് ഭീകരവാദ വിരുദ്ധ സ്‌ക്വാഡാണ് സതേന്ദ്രയെ മീററ്റില്‍നിന്ന് അറസ്റ്റ് ചെയ്തത്. വിദേശകാര്യ വകുപ്പില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (എം.ടി.എസ്.) ആയിരുന്നു സതേന്ദ്ര. …
ഗതാഗത കുരുക്കുള്ള നഗര ങ്ങളുടെ പട്ടിക; ലണ്ടൻ ഒന്നാം സ്ഥാനത്ത്; ആദ്യ പത്തില്‍ 2 ഇന്ത്യൻ മെട്രോ നഗരങ്ങൾ
ഗതാഗത കുരുക്കുള്ള നഗര ങ്ങളുടെ പട്ടിക; ലണ്ടൻ ഒന്നാം സ്ഥാനത്ത്; ആദ്യ പത്തില്‍ 2 ഇന്ത്യൻ മെട്രോ നഗരങ്ങൾ
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും കൂടുതല്‍ ട്രാഫിക് ബ്ലോക്കുള്ള നഗരങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് നഗരങ്ങള്‍ ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ബെംഗളൂരുവും പൂനെയുമാണ് ഈ രണ്ട് നഗരങ്ങള്‍. നെതലന്‍ഡ്‌സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജിയോലൊക്കേഷന്‍ ടെക്‌നോളജി കമ്പനിയായ ടോംടോം എന്ന സ്ഥാപനം തയ്യാറാക്കിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2023-ല്‍ ഏറ്റവും കൂടുതല്‍ ട്രാഫിക് ബ്ലോക്കുണ്ടായ നഗരങ്ങളുടെ പട്ടികയാണ് …