സ്വന്തം ലേഖകൻ: സൗദിയിൽ ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് പുതിയ ഡ്രസ്സ് കോഡ്. തൊഴിലിടങ്ങളിൽ വ്യക്തി ശുചിത്വം നിലനിർത്തുന്നതിെൻറയും സാമൂഹിക മര്യാദകൾ പാലിക്കുന്നതിെൻറയും ഭാഗമായാണ് പരിഷ്കരണം. ആരോഗ്യ വകുപ്പാണ് വസ്ത്രധാരണവുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്. ആരോഗ്യ മേഖലയിലെ ജീവനക്കാർ തൊഴിലിടങ്ങളിൽ മാന്യവും പൊതുസമൂഹത്തിന് ചേർന്നതുമായ വസ്ത്രം ധരിക്കണമെന്നാണ് പുതിയ നിർദേശം. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത നിർദേശങ്ങളാണ് മന്ത്രാലയം …
സ്വന്തം ലേഖകൻ: ജി.സി.സി രാജ്യങ്ങളിൽ ട്രാഫിക് പിഴകൾക്ക് ഏകീകൃത രൂപമാണെന്നും ട്രാഫിക് പിഴകളിൽ പരാതിയുള്ളവർക്ക് റോയൽ ഒമാൻ പൊലീസ് വഴി പരാതി നൽകാമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം ഗതാഗത നിയമ ലംഘനങ്ങൾ ഒഴിവാക്കാൻ, മറ്റ് ജി.സി.സി രാജ്യങ്ങളിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് അവിടുത്തെ നിയമങ്ങൾ മനസ്സിലാക്കിയിരിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. ട്രാഫിക് പിഴ ശരി …
സ്വന്തം ലേഖകൻ: ഭീകരത്താവളങ്ങൾ പരസ്പരം ആക്രമിച്ചതിനെത്തുടർന്ന് രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാനൊരുങ്ങി പാക്കിസ്താനും ഇറാനും. സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. പാക്കിസ്താൻ വിദേശകാര്യമന്ത്രി ജലീൽ അബ്ബാസ് ജിലാനിയും ഇറാൻ വിദേശമന്ത്രി ഹൊസ്സൈൻ അമിർ അബ്ദുള്ളഹിയാനും വെള്ളിയാഴ്ച ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് തീരുമാനം. നയതന്ത്ര – രാഷ്ട്രീയ ബന്ധം കൂടുതൽ വഷളായ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ ഉദ്യോഗസ്ഥർ തമ്മിൽ …
സ്വന്തം ലേഖകൻ: ലോകചാമ്പ്യന്മാരായ അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീമിന്റെ കേരളത്തിലെ സന്നാഹമത്സരം 2025 ഒക്ടോബര്‍ 25-ന് തുടങ്ങാന്‍ ധാരണയായി. മൂന്നുമത്സരങ്ങളാകും അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കുക. ലോകകപ്പ് ജയിച്ച അര്‍ജന്റീന ടീമിനെത്തന്നെ കേരളത്തിലേക്ക് എത്തിക്കുമെന്നാണ് നിലവിലെ ധാരണ. 2022 ലോകകപ്പില്‍ മത്സരിച്ച ടീമുകളെത്തന്നെ സൗഹൃദമത്സരത്തിനായി കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഏതൊക്കെ ടീമുകളാകും എതിരാളിയായിവരുകയെന്ന തീരുമാനമായിട്ടില്ല. മലപ്പുറം മഞ്ചേരി …
സ്വന്തം ലേഖകൻ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഉത്സവാന്തരീക്ഷത്തിൽ അയോധ്യനഗരം. നഗരം മുഴുവൻ ദീപാലംകൃതമാണ്. ഭക്തരും ടൂറിസ്റ്റുകളും ഉൾപ്പെടെ നിരവധിപ്പേരാണ് അയോധ്യയിലേക്ക് ഒഴുകുന്നത്. പാട്ടുകളും നൃത്തങ്ങളുമായി ആളുകൾ ആഘോഷിക്കുന്ന കാഴ്ചയാണ് വഴിയിലുടനീളം കാണുന്നത്. എല്ലാ ക്ഷേത്രങ്ങളിലും പ്രഭാഷണ പരമ്പരകളും അന്നദാനവും അടക്കമുള്ള ചടങ്ങുകളുണ്ട്. തിങ്കളാഴ്ച നടക്കുന്ന പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് രാമക്ഷേത്രത്തിലും വിവിധ ചടങ്ങുകൾ …
സ്വന്തം ലേഖകൻ: രാജ്യത്തെ സലൂണുകളിൽ പൊതുധാർമികമായ കാര്യങ്ങൾ കർശനമായി പാലിക്കാൻ നിർദേശങ്ങൾ നൽകണമെന്ന് കുവെെറ്റ് പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹയേഫ് വ്യക്തമാക്കി. സലൂണുകൾ രാജ്യത്ത് തുറക്കാൻ വേണ്ടി സെെസൻസ് അനുവദിക്കുമ്പോൾ ചില മാനദണ്ഡങ്ങൾ നൽകുന്നുണ്ട്. അത് പാലിക്കാൻ ഉടമകൾ ബാധ്യസ്ഥരാണ്. സ്ഥാപനങ്ങൾ തുറക്കാൻ വേണ്ടി അനുവദിച്ചിട്ടുള്ള ലൈസന്‍സില്‍ പ്രതിപാദിച്ചിട്ടുള്ള നിയമങ്ങൾ എല്ലാം പാലിക്കണം. സലൂണിൽ നടക്കുന്ന …
സ്വന്തം ലേഖകൻ: സ്‌പെയ്‌നിന്റെ ചരിത്രത്തില്‍ മാര്‍ ഗല്‍സെറാന്‍ എന്ന പെണ്‍കുട്ടിയുടെ പേര് എഴുതിച്ചേര്‍ക്കപ്പെട്ട ദിവസമാണ് കടന്നുപോയത്. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച ആദ്യ പാര്‍ലമെന്റേറിയനായി തിരഞ്ഞെടുക്കപ്പെട്ടാണ് 45-കാരി ചരിത്രത്തിന്റെ ഭാഗമായത്. വലെന്‍സിയയിലെ റീജിയണല്‍ അസംബ്ലിയിലേക്കാണ് മാര്‍ ഗല്‍സെറാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ജീവിതകാലമത്രയും ഡൗണ്‍ സിന്‍ഡ്രോം ബാധിച്ചവര്‍ക്കായി പോരാടിയ വ്യക്തിയാണ് ഗല്‍സെറാന്‍. ഇത്തരക്കാരുടെ ശബ്ദം പാര്‍ലമെന്റിലെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മാറ്റിനിര്‍ത്തപ്പെട്ടവരുടെ …
സ്വന്തം ലേഖകൻ: ഇന്ത്യയുടെയും എയര്‍ ഇന്ത്യയുടെയും ആദ്യ എയര്‍ബസ് എ350 വിമാനം വ്യാഴാഴ്ച പുറത്തിറക്കി. ഹൈദരാബാദില്‍ നടന്ന വിങ്‌സ് ഇന്ത്യ 2024-ല്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഈ വര്‍ഷം മെയ് മാസത്തോടുകൂടി ആറ് എ350 വിമാനങ്ങള്‍കൂടി എയര്‍ ഇന്ത്യയ്ക്ക് ലഭിക്കും. ജനുവരി 22ഓടെ ആദ്യവിമാനത്തിന്റെ ആഭ്യന്തര സര്‍വീസ് ആരംഭിക്കും. ക്രമേണ അന്താരാഷ്ട്ര …
സ്വന്തം ലേഖകൻ: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനസര്‍വീസുകള്‍ക്ക് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ജനുവരി 19 മുതല്‍ 26 വരെ രാവിലെ 10.20 മുതല്‍ ഉച്ചയ്ക്ക് 12.45 വരെ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാനോ ടേക്ക് ഓഫ് ചെയ്യാനോ അനുമതിയില്ല. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 75-ാമത് …
സ്വന്തം ലേഖകൻ: ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുന്നു. കേരളത്തിൽ മെസ്സിയും സംഘവും ഫുട്ബോൾ കളിക്കുന്നത് 2025 ഒക്ടോബർ മാസത്തിലാവും. അർജന്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുക. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രി ഓൺലൈനായി ചർച്ച നടത്തി. ഈ വർഷം ജൂണിൽ അർജന്റീന ഫുട്ബോൾ …