സ്വന്തം ലേഖകൻ: പ്രതിമാസ ശമ്പളം 1.25 ലക്ഷം രൂപ ലഭിക്കുന്ന ജോലി… മുന്തിയ വൈറ്റ് കോളർ ജോബുകൾക്ക് മാത്രമല്ല, ഇനി സാധാരണക്കാർക്കും ഈ ശമ്പളം വാങ്ങാൻ സാധിക്കും. ഇസ്രയേലിൽ നിർമാണത്തൊഴിലാളികളായി പോകുന്നവർക്ക് ഉത്തർ പ്രദേശ് സർക്കാർ വാഗ്ദാനം ചെയ്ത ശമ്പളമാണ് ഇത്. ഇസ്രയേലിലെ നിർമാണ പ്രവർത്തനങ്ങൾക്കായി തൊഴിലാളികളെ അന്വേഷിച്ചുകൊണ്ട് ഉത്തർ പ്രദേശ് സർക്കാർ പരസ്യം ചെയ്തിട്ടുണ്ട്. …
സ്വന്തം ലേഖകൻ: ലോകത്തെ 195 രാജ്യങ്ങളിൽ 194-ലും സ്ഥിരസാന്നിധ്യമാണ് മലയാളികൾ. കേരളീയരില്ലാത്ത ഏകരാജ്യം ഉത്തരകൊറിയ മാത്രമാണെന്നാണ് നോർക്കയുടെയും പ്രവാസികാര്യ മന്ത്രാലയത്തിന്റെയും കൗതുകക്കണക്ക്. കേരളീയരെ മരുഭൂമികൾമുതൽ ധ്രുവപ്രദേശങ്ങളിലെ തണുപ്പിൽവരെ കാണാമെന്നാണ് കണക്ക്. യുഎൻ പട്ടികയിൽ അനൗദ്യോഗിക രാജ്യമായ വത്തിക്കാനിൽ 177 മലയാളികളുണ്ട്. ഇപ്പോൾ സംഘർഷഭൂമിയായ പലസ്തീനിലുമുണ്ട്. പാകിസ്താനിലുമുണ്ട് മലയാളിയുടെ വേരുകൾ. കർശന നിയമങ്ങളുള്ള ഉത്തരകൊറിയയിൽ മലയാളികളെ സ്ഥിരതാമസക്കാരായി …
സ്വന്തം ലേഖകൻ: മൊബൈല്‍ ആപ്പുപയോഗിച്ച് സ്‌കാന്‍ ചെയ്യുമ്പോള്‍ ഭൂമിവിവരം കിട്ടുന്ന ‘കെ സ്മാര്‍ട്ട്’ ഓരോ സ്ഥലത്തും നിര്‍മിക്കുന്ന കെട്ടിടത്തിന് എത്ര ഉയരമാകാമെന്നുവരെ പറഞ്ഞുതരും. തദ്ദേശവസേവനത്തിനുള്ള പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ്’കെ സ്മാര്‍ട്ട്’ .ഇത് വിന്യസിക്കുന്നതോടെ സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള പതിവുരീതി അടിമുടി മാറുകയാണ്. പുതുവര്‍ഷംമുതല്‍ കെ സ്മാര്‍ട്ടുവഴിയുള്ള ഓണ്‍ലൈന്‍ സേവനത്തിനു തുടക്കമാകും. ആദ്യം സംസ്ഥാനത്തെ നഗരസഭകളിലും ഏപ്രില്‍ ഒന്നുമുതല്‍ …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഇന്ത്യന്‍ വംശജരായ ദമ്പതിമാര്‍ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിട്ടിരുന്നതായി റിപ്പോര്‍ട്ട്. മാസച്യുസെറ്റ്‌സിലെ ഡോവറിലാണ് ഇന്ത്യന്‍ വംശജരായ രാകേഷ് കമാല്‍(57) ഭാര്യ ടീന(54) മകള്‍ അരിയാന(18) എന്നിവരെ ഇവരുടെ ബംഗ്ലാവില്‍ മരിച്ചനിലയില്‍ കണ്ടത്. രാകേഷിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് ഒരുതോക്കും കണ്ടെടുത്തിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് നിഗമനം. ഡോവറിലെ കൂറ്റന്‍ ബംഗ്ലാവിലാണ് രാകേഷ് കമാലിനെയും …
സ്വന്തം ലേഖകൻ: പുതുതായി ഇറക്കിയ ബോയിങ് 737 മാക്‌സ് വിമാനത്തിന്റെ ബോള്‍ട്ട് അയഞ്ഞുവെന്ന വിവരത്തെത്തുടര്‍ന്ന് ഇന്ത്യയിലെ വിമാനക്കമ്പനികള്‍ക്കും പരിശോധന നടത്താനുള്ള നിര്‍ദേശം. സാഹചര്യം വിലയിരുത്തിവരികയാണെന്നും രാജ്യത്തുനിന്നുള്ള മൂന്ന് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടുവരികയാണെന്നും സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ. അറിയിച്ചു. വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്താനാണ് നിര്‍ദേശം. റഡ്ഡര്‍ കണ്‍ട്രോള്‍ സിസ്റ്റത്തില്‍ അയഞ്ഞ ബോള്‍ട്ടുകള്‍ …
സ്വന്തം ലേഖകൻ: കോവിഡ് 19ന്റെ പുതിയ വകഭേദം ജെഎന്‍.1 വേരിയന്റ് കുവൈത്തില്‍ സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികള്‍ പ്രവചനാതീതമോ ആശങ്കാജനകമോ അല്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവും ഹെല്‍ത്ത് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ ഡയറക്ടറുമായ ഡോ. അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കി. രോഗബാധയുണ്ടെന്ന് തോന്നുന്നവര്‍ മറ്റുള്ളവരില്‍ നിന്ന് …
സ്വന്തം ലേഖകൻ: വിമാനയാത്രക്കിടെ വിതരണം ചെയ്ത സാൻഡ്‍വിച്ചിൽ പുഴു. ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കാരി ദുരനുഭവം നേരിട്ടത്. തുടർന്ന് ഇതിന്റെ ചിത്രങ്ങൾ കുശ്ബു ഗുപ്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇമെയിൽ മുഖേന ഇൻഡിഗോ അധികൃതർക്ക് ഉടൻ പരാതി നൽകുമെന്നും യുവതി വ്യക്തമാക്കി. ഒരു പബ്ലിക് ഹെൽത്ത് പ്രഫഷണൽ എന്ന നിലയിൽ സാൻഡ്‍വിച്ചിന്റെ …
സ്വന്തം ലേഖകൻ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ത്രികക്ഷി സമാധാന കരാറിൽ ഒപ്പുവച്ച് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഉൾഫ). കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെയും സാന്നിധ്യത്തിലാണ് ഉൾഫയുടെ പ്രതിനിധികൾ സമാധാന കരാറിൽ ഒപ്പുവച്ചത്. അസമിലെ ഏറ്റവും പഴക്കം ചെന്ന നിരോധിത സംഘടനയാണ് ഉൾഫ. അസമിന്റെ ഭാവി ശോഭനമായ …
സ്വന്തം ലേഖകൻ: ഇന്ത്യക്കാരുമായി നിക്കരാഗ്വയിലേക്കുള്ള വിമാനം ഫ്രഞ്ച് അധികൃതര്‍ തടഞ്ഞതോടെ പുറത്തുവരുന്നത് മനുഷ്യക്കടത്ത് ശൃംഖലയുടെ അറിയാക്കഥകള്‍. മനുഷ്യക്കടത്തിന്റെ ആസൂത്രകരെ കണ്ടെത്താനുള്ള ശ്രമം ഗുജറാത്ത് പോലീസ് ശക്തിപ്പെടുത്തി. വിമാനത്തിലെ യാത്രക്കാരില്‍ ഭൂരിഭാഗവും ഗുജറാത്തില്‍ നിന്നുള്ളവരാണെന്ന് പോലീസ് അറിയിച്ചു; ബനസ്‌കന്ത, പാടാന്‍, മെഹ്സാന, ആനന്ദ് ജില്ലകളില്‍ നിന്നുള്ളവര്‍. യാത്രക്കാരില്‍ ബാക്കിയുള്ളവര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. യുഎസിന്റെ തെക്കന്‍ അതിര്‍ത്തിയിലെത്താന്‍ യാത്രക്കാര്‍ …
സ്വന്തം ലേഖകൻ: ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ ചരിത്ര നിമിഷത്തിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ പുതുക്കിയ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്യുന്നതിനു എത്തിയ പ്രധാനമന്ത്രി, ഇതിനുശേഷം നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു. വികസനം, പൈതൃകം എന്നിവയുടെ ശക്തി ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനുവരി …