സ്വന്തം ലേഖകൻ: സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ റോബിൻ ബസ് ഉടമ ബേബി ഗിരീഷിന് ജാമ്യം. ഇത്തരം ഒരു കേസിനെ കുറിച്ച് അറിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വാറന്റോ സമൻസോ ലഭിച്ചിട്ടില്ലെന്നും ഗിരീഷ് പറഞ്ഞു. രേഖകളെല്ലാം തയാറാക്കി വാഹനം റോഡിലിറക്കിയിട്ടും അനുഭവം ഇതാണെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം ഗിരീഷ് പ്രതികരിച്ചു. റോബിൻ ബസ് ഉടമ ഗിരീഷിനെ ഈരാറ്റുപേട്ടയിലെ …
സ്വന്തം ലേഖകൻ: ചൈനയില്‍ ന്യുമോണിയ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാരുകള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കേന്ദ്രനിര്‍ദേശം. സംസ്ഥാന സര്‍ക്കാരുകള്‍ ആശുപത്രികളില്‍ മതിയായ സൗകര്യം ഒരുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. മുന്‍കരുതലെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ഹെല്‍ത്ത് സെക്രട്ടറി കത്തയച്ചു. ആശുപത്രികളില്‍ കിടക്ക, മരുന്നുകള്‍, വാക്‌സിനുകള്‍, ഓക്‌സിജന്‍, ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയ …
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡിലെ സിൽകാര തുരങ്കത്തിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് 15 ദിവസമാകുന്നു. കുടുങ്ങിക്കിടക്കുന്നവരുടെ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമം തുടരുകയാണ്. ഓഗർ യന്ത്രത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടതിന് പിന്നാലെ യന്ത്രസഹായത്തോടെയല്ലാതെ കുഴിക്കുന്നതിന് ഇന്ത്യൻ സൈന്യവും ട്രെഞ്ച്ലെസ്സ് കമ്പനിയുടെ സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, തുരങ്കത്തിന്റെ മേൽ ഭാഗത്തുനിന്നുള്ള ഡ്രില്ലിങ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. തകരാറിലായിക്കിടക്കുന്ന ഓഗർ യന്ത്രത്തിന്റെ കേടായ …
സ്വന്തം ലേഖകൻ: കളമശ്ശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ നാല് പേര്‍ മരിച്ചു. സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച പരിപാടിക്കിടെ മഴ പെയ്തതോടെ വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തിലേക്ക് തിക്കിത്തിരക്കി കയറിയപ്പോഴാണ് അപകടമുണ്ടായത്. സിവിൽ എൻജിനിയറിങ് രണ്ടാംവർഷ വിദ്യാർഥി കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ അതുൽ തമ്പി (24), രണ്ടാംവർഷ ഇലക്‌ട്രോണിക് എൻജിനിയറിങ് വിദ്യാർഥിനിയായ പറവൂർ ചേന്ദമംഗലം കുറുമ്പത്തുരുത്ത് …
സ്വന്തം ലേഖകൻ: സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 പേരെ പുറത്തെത്തിക്കാന്‍ വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് നടത്താന്‍ പദ്ധതി. ഇതിനുള്ള യന്ത്രം എത്തിക്കാന്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന് നിര്‍ദേശം നല്‍കി. മലമുകളിലേക്ക് എത്താന്‍ പുതുതായി നിര്‍മിച്ച റോഡ് വഴി യന്ത്രം എത്തിക്കാനാണ് നിര്‍ദേശം. ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേര്‍ന്ന ശേഷം വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സത്‌ലജ് …
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് 2026 യോഗ്യതാ റൗണ്ട് ബ്രസീല്‍-അര്‍ജന്‍റീന മത്സരത്തിന് മുമ്പുണ്ടായ സംഘർഷത്തിൽ നടപടി ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. ബ്രസീലിനൊപ്പം അര്‍ജന്‍റീനയും ഫിഫയുടെ ശിക്ഷ നേരിടേണ്ടിവരും എന്നാണ് റിപ്പോര്‍ട്ടുകൾ. മാറക്കാനയിൽ മത്സരം തുടങ്ങും മുമ്പാണ് അർജന്റീനൻ ആരാധർക്കെതിരെ ബ്രസീൽ താരങ്ങൾ ആക്രമണം നടത്തിയത്. പിന്നാലെ ഗ്യാലറിയിലെത്തിയ പൊലീസും അർജന്റീനൻ ആരാധകരെ ആക്രമിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് അർജന്റീന …
സ്വന്തം ലേഖകൻ: ഷെയ്സൺ പി ഔസേഫ് സംവിധാനം ചെയ്ത് മലയാളികളായ ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ മുൻകൈയിൽ ഒരുങ്ങിയ സിനിമയാണ് ‘ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്’. വിവിധ രാജ്യങ്ങളിൽ നടന്ന ശ്രദ്ധേയമായ ഫിലിം ഫെസ്റ്റിവലുകളിൽ ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയ ചിത്രം വീണ്ടും വാർത്തയാവുകയാണ്. വത്തിക്കാനിൽ പ്രദർശിപ്പിച്ച ആദ്യ മലയാളചിത്രം എന്ന ഖ്യാതി ‘ഫെയ്സ് ഓഫ് …
സ്വന്തം ലേഖകൻ: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം. പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ശനിയാഴ്ചയാണ് ഡൽഹി സാകേത് കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്. സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍, …
സ്വന്തം ലേഖകൻ: മിഡില്‍ ഈസ്റ്റിലെ ചില ഭാഗത്ത് കൂടി സഞ്ചരിക്കുമ്പോള്‍ വിമാനങ്ങളില്‍ ജിപിഎസ് സിഗ്നലുകള്‍ നഷ്ടമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് കേന്ദ്ര സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ) മുന്നറിയിപ്പ് നല്‍കി. ഈ പ്രദേശങ്ങളിലെത്തുമ്പോള്‍ നാവിഗേഷന്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തില്‍ അസാധാരണമായ വ്യതിയാനം കാണിക്കുന്നതായി കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ റിപ്പോര്‍ട്ട് വന്നിരുന്നു. യാത്രാ വിമാനങ്ങളുടെയടക്കം …
സ്വന്തം ലേഖകൻ: ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ വാണിജ്യ-വ്യവസായ മന്ത്രാലയം നിരീക്ഷണം ശക്തമാക്കുന്നു. വിലവര്‍ധന, ഗുണമേന്മ എന്നിവയെക്കുറിച്ച പരാതി മന്ത്രാലയത്തിന്റെ ഹോട്ട്ലൈന്‍ നമ്പറായ 135ലോ വൈബ്സൈറ്റ് വഴിയോ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ നിരീക്ഷണവും അമിതവില ഈടാക്കുന്നത് തടയാൻ പൊതുവിപണിയിൽ പരിശോധന ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഭക്ഷ്യോൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ വിതരണക്കാരെ …