1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നാലുദിവസം വെടിനിര്‍ത്തല്‍, ഹമാസ് 50 ബന്ദികളെ മോചിപ്പിക്കും; 150 തടവുകാരെ വിടാൻ ഇസ്രയേൽ
നാലുദിവസം വെടിനിര്‍ത്തല്‍, ഹമാസ് 50 ബന്ദികളെ മോചിപ്പിക്കും; 150 തടവുകാരെ വിടാൻ ഇസ്രയേൽ
സ്വന്തം ലേഖകൻ: ഹമാസുമായുള്ള താത്കാലിക വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം. കരാര്‍ പ്രകാരം ബന്ദികളുടെ മോചനത്തിനായി നാലുദിവസത്തേക്ക് വെടിനിര്‍ത്തലുണ്ടാവും. ഈ സമയത്തിനുള്ളില്‍ 50 ബന്ദികളെ വിട്ടുകിട്ടുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പിന്നീട് വരുന്ന ഓരോ പത്ത് ബന്ദികളുടെ മോചനത്തിനും ഓരോദിവസം അധികം വെടിനിര്‍ത്തലുണ്ടാവും. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള ബന്ദികളെയാണ് മോചിപ്പിക്കുക. …
തുരങ്കത്തിലെ രക്ഷാദൗത്യം വിജയത്തിനരികെ; അവശേഷിക്കുന്നത് 18 മീറ്റര്‍; ഇരുട്ടില്‍ രക്ഷകാത്ത് 41 പേര്‍
തുരങ്കത്തിലെ രക്ഷാദൗത്യം വിജയത്തിനരികെ; അവശേഷിക്കുന്നത് 18 മീറ്റര്‍; ഇരുട്ടില്‍ രക്ഷകാത്ത് 41 പേര്‍
സ്വന്തം ലേഖകൻ: ഉത്തരകാശിയിലെ സില്‍ക്യാരയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയത്തിനരികിലെന്ന് സൂചന. തുരങ്കം തുളയ്ക്കാന്‍ ഇനി 18 മീറ്റര്‍ കൂടി മാത്രമേയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. കൂറ്റന്‍ ആഗര്‍യന്ത്രം ഉപയോഗിച്ചാണ് തുരങ്കം തുളയ്ക്കുന്നത്. ‘അടുത്ത 24 മണിക്കൂറിനുള്ളില്‍, അതായത് ഇന്ന് രാത്രിയിലോ അല്ലെങ്കില്‍ നാളെയോ ഒരു വലിയ വാര്‍ത്ത പ്രതീക്ഷിക്കാം’ രക്ഷാദൗത്യസംഘം …
ടെസ്‌ലയ്ക്ക് ഇന്ത്യയിലേക്ക് വഴി തുറക്കുന്നു; ആദ്യം ഇറക്കുമതി ചെയ്യും, പിന്നീട് ഇവിടെ നിര്‍മിക്കും
ടെസ്‌ലയ്ക്ക് ഇന്ത്യയിലേക്ക് വഴി തുറക്കുന്നു; ആദ്യം ഇറക്കുമതി ചെയ്യും, പിന്നീട് ഇവിടെ നിര്‍മിക്കും
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിപണിപ്രവേശത്തിന് അമേരിക്കന്‍ വൈദ്യുതവാഹന നിര്‍മാതാക്കളായ ടെസ്‌ലയ്ക്ക് വഴിതുറക്കുന്നു. തുടക്കത്തില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനും ഘട്ടംഘട്ടമായി ഇവിടെ ഉത്പാദനം തുടങ്ങി കയറ്റുമതിചെയ്യാനും ഉടന്‍ ധാരണയിലെത്തുമെന്നാണ് സൂചന. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് വിവരം. 2024 ജനുവരിയില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയില്‍ ടെസ്‌ലയുടെ ഇന്ത്യന്‍ പദ്ധതികള്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തവര്‍ഷം വൈദ്യുതവാഹനങ്ങള്‍ …
സാഹിത്യകാരി പി.വത്സല അന്തരിച്ചു; വിടവാങ്ങുന്നത് വയനാടിന്റെ സ്വന്തം കഥാകാരി
സാഹിത്യകാരി പി.വത്സല അന്തരിച്ചു; വിടവാങ്ങുന്നത് വയനാടിന്റെ സ്വന്തം കഥാകാരി
സ്വന്തം ലേഖകൻ: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായിരുന്ന പി. വത്സല (84) അന്തരിച്ചു. കോഴിക്കോട് മുക്കം കെ.എം.സി.ടി. മെഡിക്കല്‍ കോളേജില്‍ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. തിരുനെല്ലിയുടെ കഥാകാരിയെന്നറിയപ്പെടുന്ന വത്സല 1960-കള്‍മുതല്‍ മലയാള സാഹിത്യരംഗത്ത് സജീവമായിരുന്നു. മുഖ്യധാരയില്‍നിന്ന് അകന്നുനില്‍ക്കുകയോ അകറ്റപ്പെടുകയോ ചെയ്ത ഒരു സമൂഹത്തെയായിരുന്നു വത്സല തന്റെ കൃതികളിലൂടെ പ്രതിഷ്ഠിച്ചത്. വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ അടുത്തറിയുകയും …
യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള മരണം കോവിഡ് വാക്‌സിനേഷന്‍ മൂലമല്ലെന്ന് ഐസിഎംആര്‍ പഠനം
യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള മരണം കോവിഡ് വാക്‌സിനേഷന്‍ മൂലമല്ലെന്ന് ഐസിഎംആര്‍ പഠനം
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്കിടയില്‍ കോവിഡ് 19 വാക്‌സിനേഷന്‍ പെട്ടെന്നുള്ള മരണ സാധ്യത വര്‍ധിപ്പിക്കുന്നില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പഠനം. ഇന്ത്യയിലെ 18-45വരെ വയസ് പ്രായമുള്ളവരുടെ പെട്ടെന്നുള്ള മരണം സംബന്ധിച്ചുള്ള ഘടകങ്ങള്‍ കണ്ടെത്തുന്നതിനായുള്ള പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പെട്ടെന്നുള്ള മരണത്തിന്റെ കാരണമായ ഘടകങ്ങളും പഠനത്തില്‍ വിശദമാക്കുന്നുണ്ട്. 2021 ഒക്ടോബര്‍ ഒന്ന് മുതല്‍ …
ഇസ്രയേലിൽ കാർഷിക മേഖലയിൽ ഒരു ലക്ഷത്തോളം തൊഴിൽ; വാർത്ത മറയാക്കി കേരളത്തിൽ വീസ തട്ടിപ്പ്
ഇസ്രയേലിൽ കാർഷിക മേഖലയിൽ ഒരു ലക്ഷത്തോളം തൊഴിൽ; വാർത്ത മറയാക്കി കേരളത്തിൽ വീസ തട്ടിപ്പ്
സ്വന്തം ലേഖകൻ: ഇന്ത്യയില്‍നിന്നുള്ള ഒരുലക്ഷത്തോളംപേര്‍ക്ക് കാര്‍ഷിക മേഖലയില്‍ തൊഴില്‍ വീസ നല്‍കുമെന്ന ഇസ്രയേല്‍ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് കേരളത്തില്‍ ഓണ്‍ലൈനില്‍ വീസ കച്ചവടവുമായി സംഘങ്ങള്‍. അഞ്ചുലക്ഷംരൂപ മുതല്‍ മുടക്കിയാല്‍ ഇസ്രയേലില്‍ തൊഴിലവസരമുണ്ടെന്നും ചെറിയ മുതല്‍മുടക്കില്‍ എത്തിച്ചേരാന്‍ കഴിയുമെന്നുമാണ് വാഗ്ദാനം. സാമൂഹിക മാധ്യമങ്ങള്‍വഴി പ്രചരിക്കുന്ന പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വിദേശകാര്യമന്ത്രാലയത്തിന്റെ കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് ഓഫീസ് ഉദ്യോഗാര്‍ഥികള്‍ക്ക് ജാഗ്രതാനിര്‍ദേശം …
ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയവര്‍ സുരക്ഷിതര്‍; ആദ്യ ദൃശ്യങ്ങള്‍ പുറത്ത്
ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയവര്‍ സുരക്ഷിതര്‍; ആദ്യ ദൃശ്യങ്ങള്‍ പുറത്ത്
സ്വന്തം ലേഖകൻ: നീണ്ടപത്തു ദിവസത്തെ ആശങ്കയ്ക്കൊടുവില്‍ ഉത്തര്‍കാശിയില്‍നിന്ന് ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന വാര്‍ത്തയും ദൃശ്യങ്ങളും. സില്‍കാരയിലെ ദേശീയപാതയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍കുടുങ്ങിയ 41 തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നു. തുരങ്കത്തിനുള്ളിലേക്ക് എന്‍ഡോസ്‌കോപ്പിക് ഫ്‌ളെക്‌സി ക്യാമറ എത്തിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുരങ്കത്തില്‍ കുടുങ്ങിയവരുമായി രക്ഷാപ്രവര്‍ത്തകസംഘം സമ്പര്‍ക്കം പുലര്‍ത്താന്‍ നടത്തിയ ശ്രമങ്ങളാണ് വിജയം കണ്ടത്. വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ …
പിഴയൊടുക്കി; റോബിൻ ബസ് തമിഴ്നാട് ആർടിഒ വിട്ടയച്ചു: ഇന്ന് വൈകിട്ട് മുതൽ വീണ്ടും സർവീസ്
പിഴയൊടുക്കി; റോബിൻ ബസ് തമിഴ്നാട് ആർടിഒ വിട്ടയച്ചു: ഇന്ന് വൈകിട്ട് മുതൽ വീണ്ടും സർവീസ്
സ്വന്തം ലേഖകൻ: തമിഴ്നാട് ആർടിഒയുടെ കസ്റ്റഡിയിൽ ആയിരുന്ന റോബിൻ ബസ് പുറത്തിറങ്ങി. പെർമിറ്റ് ലംഘിച്ചതിന് കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂർ ഗാന്ധിപുരം ആർടിഒ ബസ് പിടിച്ചെടുത്തത്. പെർമിറ്റിൽ ലംഘനത്തിന് പിഴ അടച്ച ശേഷമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടുനൽകിയത്. ഇന്ന് വൈകീട്ട് മുതൽ സർവീസ് പുന:രാരഭിക്കുമെന്ന് ബസ് ഉടമ അറിയിച്ചു. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് …
തൃശ്ശൂരിലെ സ്‌കൂളില്‍ തോക്കു മായെത്തിയ പൂർവവിദ്യാർഥി ക്ലാസിൽ വെടിയുതിര്‍ത്തു; സ്കൂൾ കത്തിക്കുമെന്ന് ഭീഷണി
തൃശ്ശൂരിലെ സ്‌കൂളില്‍ തോക്കു മായെത്തിയ പൂർവവിദ്യാർഥി ക്ലാസിൽ വെടിയുതിര്‍ത്തു; സ്കൂൾ കത്തിക്കുമെന്ന് ഭീഷണി
സ്വന്തം ലേഖകൻ: തൃശ്ശൂരിലെ സ്‌കൂളില്‍ തോക്കുമായെത്തിയ പൂര്‍വവിദ്യാര്‍ഥി ക്ലാസ് മുറികളില്‍ കയറി വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൃശ്ശൂരിലെ വിവേകോദയം സ്‌കൂളിലാണ് പൂര്‍വവിദ്യാര്‍ഥി എയര്‍ഗണ്ണുമായെത്തി വെടിയുതിര്‍ത്തത്. സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ ക്ലാസ്മുറികളില്‍ കയറി തോക്കെടുത്ത് മൂന്നുതവണ വെടിയുതിര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ പ്രതിയായ മുളയം സ്വദേശി ജഗന്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ കസ്റ്റഡിയിലാണ്. ചൊവ്വാഴ്ച രാവിലെ …
യുഎസിൽ പ്രായപൂർത്തിയാകാത്ത 16 കുട്ടികളെ പീഡിപ്പിച്ച മോൺസ്റ്റർ നാനിക്ക് 707 വർഷം തടവ്
യുഎസിൽ പ്രായപൂർത്തിയാകാത്ത 16 കുട്ടികളെ പീഡിപ്പിച്ച മോൺസ്റ്റർ നാനിക്ക് 707 വർഷം തടവ്
സ്വന്തം ലേഖകൻ: പ്രായപൂര്‍ത്തിയാകാത്ത 16 ആണ്‍കുട്ടികളെ പീഡിപ്പിച്ച ‘മോൺസ്റ്റർ നാനി’ എന്നറിയപ്പെടുന്ന യുവാവിന് 707 വര്‍ഷം തടവുശിക്ഷ. മാത്യു സക്രസെവ്സ്കി എന്ന 34കാരനെയാണ് യുഎസ് കോടതി ശിക്ഷിച്ചത്. രണ്ട് മുതല്‍ 14 വയസ്സ് വരെയുള്ളവരാണ് നാനിയുടെ പീഡനത്തിന് ഇരയായത്. 2014 ജനുവരിക്കും 2019 മേയ് മാസത്തിനും ഇടയിലാണ് ഇയാൾ കുറ്റകൃത്യങ്ങൾ ചെയ്തത്. എട്ടു വയസുകാരനെ മാത്യു …