സ്വന്തം ലേഖകൻ: കളമശ്ശേരി സ്ഫോടനത്തില്‍ മരണം നാലായി. 80% പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആലുവ സ്വദേശി മോളി ജോയ് (61) ആണ് മരിച്ചത്. പുലർച്ചെ 5.08 ന് ആണ് മരണം സ്ഥിരീകരിച്ചത്. മലയാറ്റൂർ സ്വദേശി ലിബിന (12), എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. 19 …
സ്വന്തം ലേഖകൻ: ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ടെൽ അവീവിലേക്ക് റദ്ദാക്കിയ വിമാന സർവീസുകൾ നവംബർ 30 വരെ എയർ ഇന്ത്യ നീട്ടി. ഒക്ടോബർ ഏഴ് മുതൽ ടെൽ അവീവിലേക്കും അവിടെ നിന്ന് ഇങ്ങോട്ടേയ്ക്കും എയർഇന്ത്യ സർവീസുകൾ നടത്തിയിട്ടില്ല. നേരത്തെ, ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്ക് ആഴ്ചയിൽ അഞ്ച് സർവീസുകൾ എയർഇന്ത്യ നടത്തിയിരുന്നു. തിങ്കൾ, ചൊവ്വ, …
സ്വന്തം ലേഖകൻ: പിഴയടക്കാൻ ആവശ്യപ്പെട്ട് ലിങ്ക് സഹിതം വരുന്ന സന്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ട്രാഫിക് ഫൈൻ അടക്കാൻ ആവശ്യപ്പെട്ട് പലർക്കും വ്യാപകമായ സന്ദേശങ്ങൾ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ ജാഗ്രതാ നിർദേശം നൽകിയത്. ട്രാഫിക് ലംഘനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അലേർട്ടുകളും അറിയിപ്പുകളും സഹൽ ആപ്ലിക്കേഷൻ വഴി മാത്രമാണ് അയക്കുന്നത്. സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കി …
സ്വന്തം ലേഖകൻ: ആയുധധാരിയായ ആള് അതിക്രമിച്ചു കയറിയതിനെത്തുടര്‍ന്ന് ജര്‍മനിയിലെ ഹാംബര്‍ഗ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. ഇവിടെ നിന്നുള്ള വിമാനങ്ങളും റദ്ദാക്കി. തോക്ക് കൈയിലേന്തിയ ഒരാള്‍ എയര്‍പോര്‍ട്ടിലേക്ക് അനുമതിയില്ലാതെ കാറോടിച്ചു കയറ്റുകയും കൈയിലിരുന്ന തോക്ക് കൊണ്ട് ആകാശത്തേക്ക് രണ്ടു പ്രാവശ്യം വെടി വയ്ക്കുകയുമായിരുന്നു. ബന്ദി സാഹചര്യമായാണ് പോലീസ് ഇതിനെ കണക്കാക്കുന്നത്. ശനിയാഴ്ച വൈകുന്നേരം എട്ടോടെയാണ് എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ …
സ്വന്തം ലേഖകൻ: രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായി തുടുരുന്നു. ഈ സാഹചര്യത്തില്‍ ഡല്‍ഹിയിലെ പ്രൈമറി സ്‌കൂളുകള്‍ അടച്ചിടുന്നത് ഈ മാസം 10 വരെ തുടരുമെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി അറിയിച്ചു. ആറ് മുതല്‍ 12-ാം ക്ലാസ് വരെയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുന്നതിനുള്ള അനുമതിയും ഡല്‍ഹി സര്‍ക്കാര്‍ നല്‍കി. സ്‌കൂളുകളില്‍ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് …
സ്വന്തം ലേഖകൻ: ഖലിസ്താന്‍ വിഘടനവാദി നേതാവ് ഭീഷണി മുഴക്കിയതിന് പിന്നാലെ എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കാനഡയോട് ഇന്ത്യ. കാനഡയിലേക്കും തിരിച്ച് ഇന്ത്യയിലേക്കും പോകുന്ന എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 19-ന് എയര്‍ ഇന്ത്യ വിമാനത്തില്‍ സിഖുകാര്‍ യാത്ര ചെയ്യരുതെന്നും അതു ജീവന്‍ അപകടത്തിലാക്കുമെന്നും നിരോധിത സിഖ് സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്.എഫ്.ജെ.) …
സ്വന്തം ലേഖകൻ: സ്വദേശി പാർപ്പിട മേഖലയിൽ ബാച്ചിലേഴ്‌സ് താമസിക്കുന്നതിൽ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങി കുവൈത്ത്. ഭവന നിയമവുമായി ബന്ധപ്പെട്ട കരട് നിർദ്ദേശം മന്ത്രിസഭയുടെ അനുമതിക്കായി സമർപ്പിച്ചു. കരട് നിയമം മുനിസിപ്പൽ കാര്യ മന്ത്രി ഫഹദ് അൽ ഷൂലയാണ് മന്ത്രിസഭയുടെ അനുമതിക്കായി സമർപ്പിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിയമത്തിന് നേരത്തെ ഫത്‌വ ആന്റ് ലെജിസ്ലേഷൻ …

സ്വന്തം ലേഖകൻ: കെഎസ്ഇബി പിരിക്കുന്ന വൈദ്യുതി തീരുവ (ഇലക്ട്രിസിറ്റി ഡ്യൂട്ടി) ഈ മാസം മുതൽ സർക്കാരിലേക്ക് അടയ്ക്കാൻ തീരുമാനിച്ചതോടെ വൈദ്യുതി സബ്സിഡി കാര്യത്തിൽ അവ്യക്തത. ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയതോടെയാണ് 76 ലക്ഷം കുടുംബങ്ങൾക്ക് ലഭിക്കേണ്ട വൈദ്യുതി സബ്സിഡി സംബന്ധിച്ച കാര്യത്തിൽ ആശങ്ക ഉയർന്നിരിക്കുന്നത്. സാധാരണയായി കെഎസ്ഇബി ഇലക്ട്രിസിറ്റി ഡ്യൂട്ടി ഇനത്തിൽ …
സ്വന്തം ലേഖകൻ: സമൂഹ മാധ്യമ ഭക്ഷണ കൂട്ടായ്മയായ ‘ഈറ്റ് കൊച്ചി ഈറ്റ്’ വ്ലോഗർ രാഹുൽ എൻ. കുട്ടി മരിച്ചനിലയിൽ. കഴിഞ്ഞ ദിവസം രാത്രി മാടവനയിലെ വീട്ടിലാണ് രാഹുലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊച്ചിയിലെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഓൺലൈൻ കൂട്ടായ്മയാണ് ഈറ്റ് കൊച്ചി ഈറ്റ്. നാല് ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഈറ്റ് കൊച്ചി …
സ്വന്തം ലേഖകൻ: നേപ്പാളിലുണ്ടായ ഭൂചലനത്തിൽ 128 പേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. പലരും കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡൽഹിയിലും ബിഹാറിലും ഉത്തർപ്രദേശിലും പ്രകമ്പനമുണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രി 11.32-ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളിലെ ജാജർകോട്ട്, റുകും …