സ്വന്തം ലേഖകൻ: ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലം കുറ്റക്കാരൻ. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമൻ വ്യക്തമാക്കി. ശിക്ഷ ഒൻപതിന് പ്രഖ്യാപിക്കും. വധശിക്ഷ വരെ കിട്ടാവുന്ന പോക്സോ നിയമത്തിലെ നാല് വകുപ്പുകളും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം, തട്ടികൊണ്ടുപോകൽ , …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 30% വർധന. 3,71,222 ഇന്ത്യക്കാരാണ് കുവൈത്തിൽ ഗാർഹിക മേഖലയിലുള്ളത്. ഇതിൽ 71.3% പുരുഷന്മാരാണ്. 28.7% സ്ത്രീകളും. ഫെബ്രുവരി മുതൽ ഫിലിപ്പീൻസിൽ നിന്നുള്ളവർക്ക് റിക്രൂട്ടിങ് നിരോധനം ഏർപ്പെടുത്തിയതോടെ ഇന്ത്യക്കാരുടെ ഡിമാൻഡ് കൂടി. ഇന്ത്യയിൽനിന്നു മാത്രമാണ് കുവൈത്ത് നേരിട്ട് റിക്രൂട്ട് ചെയ്യുന്നത്. നിസവിസ് കുവൈത്തിൽ വിവിധ രാജ്യക്കാരായ 8.11 …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശിവത്ക്കരണം ശക്തമാകുന്നു. ഡിസംബറോടെ രാജ്യത്തെ പത്ത് മേഖലകളില്‍ നൂറു ശതമാനം സ്വദേശിവത്ക്കരണം ശക്തമാകുമെന്നും മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ പ്രവാസികളെ മാറ്റി കുവൈത്ത് പൗരന്മാരെ നിയമിക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. സ്വദേശിവത്കരണത്തിന് കുറച്ചു കൂടി സമയം അനുവദിക്കണമെന്നുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ അഭ്യര്‍ത്ഥന സര്‍ക്കാര്‍ ഇതിനകം തള്ളിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. …
സ്വന്തം ലേഖകൻ: തങ്ങളുടെ സൈന്യം ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞെന്ന അവകാശവാദവുമായി ഇസ്രയേല്‍. ഇസ്രയേല്‍ സൈനികർ ഗാസയെ പൂര്‍ണമായി വലയംചെയ്തുകഴിഞ്ഞെന്നും വെടിനിര്‍ത്തല്‍ വിഷയം നിലവില്‍ പരിഗണനയിലില്ലെന്നും ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. ബന്ദികളുടെ മോചനം മുന്‍നിര്‍ത്തി മനുഷ്യത്വപരമായ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് …
സ്വന്തം ലേഖകൻ: ഡൽഹിയിൽ ശൈത്യകാലം ശക്തിപ്രാപിച്ചതിന് പിന്നാലെ അന്തരീക്ഷ മലിനീകരണവും രൂക്ഷമാകുന്നു. വ്യാഴാഴ്ച ഡൽഹിയുടെ പല ഭാഗങ്ങളിലും റോഡുകളിൽ പുകമഞ്ഞ് നിറഞ്ഞത് ആളുകൾക്ക് കാഴ്ച തടസ്സവും മറ്റ് അസ്വസ്ഥതകളും സൃഷ്ടിച്ചു. വിവിധയിടങ്ങളിൽ വായുനിലവാര സൂചിക അതീവ ഗുരുതര പരിധി കടന്ന സാഹചര്യത്തിൽ ഡൽഹിയിൽ സ്കൂളുകൾക്ക് അടുത്ത രണ്ട് ദിവസത്തേക്ക് അവധി നൽകിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ …
സ്വന്തം ലേഖകൻ: കളമശ്ശേരി ബോംബ് സ്‌ഫോടന കേസിൽ പ്രതി മാർട്ടിൻ ഡൊമിനിക്കിന്റെ മുൻകാല പ്രവർത്തനങ്ങൾ പോലീസ് പരിശോധിക്കുന്നു. ഇതിനായി പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടന്നുവരികയാണ്. ബന്ധുക്കൾ, സുഹൃത്തുക്കൾ, സ്ഫോടനം നടന്ന ഹാൾ പരിസരത്ത് മാർട്ടിനെ തിരിച്ചറിഞ്ഞവർ എന്നിങ്ങനെയുള്ളവരുടെ മൊഴി ശേഖരിക്കുന്നുണ്ട്. സംസ്ഥാനത്ത് നടന്ന യഹോവയുടെ സാക്ഷികളുടെ മുൻ കൺവെൻഷനുകളെ ഇയാൾ ലക്ഷ്യമിട്ടിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. …
സ്വന്തം ലേഖകൻ: അറബിക് കലണ്ടറിന് (ഹിജ്‌റ കലണ്ടര്‍) പകരം ഇംഗ്ലീഷ് കലണ്ടര്‍ (ഗ്രിഗോറിയന്‍ കലണ്ടര്‍) എല്ലാ ഔദ്യോഗിക ഉപയോഗങ്ങള്‍ക്കും പരിഗണിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. രാജ്യത്തെ എല്ലാ ഔദ്യോഗിക കാര്യങ്ങളുടെയും ഇടപാടുകളുടെയും തീയതി കണക്കാക്കുന്നതിനുള്ള അടിസ്ഥാനം ഇനി മുതല്‍ ഇംഗ്ലീഷ് കലണ്ടര്‍ ആയി നിശ്ചയിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അനുമതി നല്‍കിയത്. ഭരണകൂടത്തിന്റെ ഔദ്യോഗിക …
സ്വന്തം ലേഖകൻ: ഒമാനിൽ ഹോട്ടലുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സേവനം നടത്തുന്ന ടാക്സികളുടെ നിരക്ക് ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചു. ഗതാഗത മന്ത്രാലയം ലൈസൻസ് അനുവദിച്ച ആപ്പ് അധിഷ്‌ഠിത ടാക്സികളുടെ നിരക്ക് ആണ് പ്രഖ്യാപിച്ചത്. ഹോട്ടലുകളിൽ സർവീസ് നടത്തുന്ന ടാക്സികളുടെ അടിസ്ഥാന നിരക്ക് 1.5 റിയാൽ ആയിരിക്കും. പിന്നീടുള്ള ഓരോകിലോമീറ്ററിനും 250 ബൈസ്സ ഈടാക്കും. പത്ത് മിനിറ്റ് …
സ്വന്തം ലേഖകൻ: രാജ്യത്ത് നിയമം ലംഘിക്കുന്നവരെ പിടികൂടുന്നതിന് പരിശോധന കര്‍ശനമാക്കി ആഭ്യന്തര മന്ത്രാലയം. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പഴുതടച്ചുള്ള പരിശോധനയാണ് രാജ്യത്ത് നടന്നുവരുന്നത്. അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെയും തൊഴിൽ നിയമലംഘനങ്ങൾ നടത്തുന്നവരെയും പിടികൂടി നാടുകടത്തും. കഴിഞ്ഞ ദിവസം മഹ്ബൂല, ഫർവാനിയ, സാൽമിയ, ഖൈത്താന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നടന്ന സുരക്ഷ പരിശോധനയില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 130 …
സ്വന്തം ലേഖകൻ: യുഎസ് സംസ്ഥാനമായ ഇന്ത്യാനയിലെ ഫിറ്റ്നസ് സെന്ററിൽ വെച്ച് കുത്തേറ്റ ഇന്ത്യൻ വിദ്യാർഥിയുടെ നില ഗുരുതരമായി തുടരുന്നു. ജീവൻ രക്ഷാമരുന്നുകളുടെ സഹായത്തോടെയാണ് കുത്തേറ്റ പി. വരുൺ രാജ്(24) ആശുപത്രിയിൽ കഴിയുന്നതെന്നാണ് വിവരം. ഞായറാഴ്ച രാവിലെ ജിമ്മിൽ വെച്ച് ജോർഡൻ ആൻഡ്രാഡ് ആണ് വരുൺ രാജിനെ കുത്തിപ്പരിക്കേൽപിച്ചത്. യുഎസിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു വരുൺ. ആക്രമിക്കാനുള്ള …